x
ad
Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ഖ്യ​മ​ന്ത്രി ഇ​ട​പെ​ട്ടി​ട്ടും ഹി​മാ​ച​ല്‍ വില കുറച്ചില്ല

വെബ്ഡെസ്ക്
Published: November 9, 2026 07:08 AM IST | Updated: November 9, 2026 07:08 AM IST

പ്രതീകാത്മക ചിത്രം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഹി​​​മാ​​​ച​​​ല്‍ വൈ​​​ദ്യു​​​തി വാ​​​ങ്ങ​​​ല്‍ ക​​​രാ​​​റു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് രാ​​​ഷ്‌​​​ട്രീ​​​യ വി​​​വാ​​​ദം തു​​​ട​​​രു​​​ന്ന​​​തി​​​നി​​​ടെ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍റെ ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ള്‍ അ​​​സാ​​​ധു​​​വാ​​​ക്കു​​​ന്ന തെ​​​ളി​​​വു​​​ക​​​ള്‍ പു​​​റ​​​ത്ത്. യൂ​​​ണി​​​റ്റി​​​ന് 12.50 രൂ​​​പ നി​​​ര​​​ക്കി​​​ല്‍ വൈ​​​ദ്യു​​​തി ന​​​ല്‍​കാ​​​ന്‍ ഹി​​​മാ​​​ച​​​ല്‍ ത​​​യാ​​​റാ​​​യി​​​രു​​​ന്നെ​​​ന്ന പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വി​​​ന്‍റെ ആ​​​രോ​​​പ​​​ണ​​​ത്തെ ഖ​​​ണ്ഡി​​​ക്കു​​​ന്ന രേ​​​ഖ​​​ക​​​ളാ​​​ണ് ഇ​​​ന്ന​​​ലെ പു​​​റ​​​ത്തു വ​​​ന്ന​​​ത്.

കെ​​​എ​​​സ്ഇ​​​ബി ചെ​​​യ​​​ര്‍​മാ​​​ന്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​തു പ്ര​​​കാ​​​രം മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ന്‍ നേ​​​രി​​​ട്ട് ഹി​​​മാ​​​ച​​​ല്‍ സ​​​ര്‍​ക്കാ​​​രു​​​മാ​​​യി ച​​​ര്‍​ച്ച ന​​​ട​​​ത്തി​​​യി​​​ട്ടും യൂ​​​ണി​​​റ്റി​​​ന് 14.50 രൂ​​​പ എ​​​ന്ന നി​​​ര​​​ക്ക് കു​​​റ​​​യ്ക്കാ​​​ന്‍ ഹി​​​മാ​​​ച​​​ല്‍ ത​​​യാ​​​റാ​​​യി​​​ല്ലെ​​​ന്ന് തെ​​​ളി​​​യി​​​ക്കു​​​ന്ന​​​താ​​​ണ് രേ​​​ഖ.

കെ​​​എ​​​സ്ഇ​​​ബി ചെ​​​യ​​​ര്‍​മാ​​​നാ​​​യി​​​രു​​​ന്ന രാ​​​ജ​​​മാ​​​ണി​​​ക്യം വൈ​​​ദ്യു​​​തി വാ​​​ങ്ങ​​​ല്‍ ക​​​രാ​​​റു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ഫ​​​യ​​ലി​​​ല്‍ എ​​​ഴു​​​തി​​​യ നോ​​​ട്ടി​​​ന്‍റെ പ​​​ക​​​ര്‍​പ്പാ​​​ണ് പു​​​റ​​​ത്തുവ​​​ന്ന​​​ത്. രാ​​​ജ​​​സ്ഥാ​​​ന്‍ ഉ​​​ള്‍​പ്പടെ​​​യു​​​ള്ള സം​​​സ്ഥാ​​​ന​​​ങ്ങ​​​ള്‍ 15 രൂ​​​പ നി​​​ര​​​ക്കി​​​ല്‍ ത​​​ങ്ങ​​​ളി​​​ല്‍നി​​​ന്ന് ക്കേ, കേ​​​ര​​​ള​​​ത്തി​​​ന് വി​​​ല കു​​​റ​​​ച്ച് വൈ​​​ദ്യു​​​തി ന​​​ല്‍​കാ​​​ന്‍ ക​​​ഴി​​​യി​​​ല്ലെ​​​ന്ന നി​​​ല​​​പാ​​​ടാ​​​ണ് ഹി​​​മാ​​​ച​​​ല്‍ വൈ​​​ദ്യു​​​തി ബോ​​​ര്‍​ഡ് സ്വീ​​​ക​​​രി​​​ച്ച​​​ത്.

ഹി​​​മാ​​​ച​​​ല്‍ മു​​​ഖ്യ​​​മ​​​ന്ത്രി​​​യെ നേ​​​രി​​​ട്ട് ഫോ​​​ണി​​​ല്‍ വി​​​ളി​​​ച്ചു മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ന്‍ ച​​​ര്‍​ച്ച ന​​​ട​​​ത്തി. പ​​​ത്തു രൂ​​​പ​​​യ്ക്കു താ​​​ഴെ കേ​​​ര​​​ള​​​ത്തി​​​നു വൈ​​​ദ്യു​​​തി ന​​​ല്‍​ക​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യ​​​മാ​​​ണ് കേ​​​ര​​​ളം ച​​​ര്‍​ച്ച​​​യി​​​ല്‍ മു​​​ന്നോ​​​ട്ടു വ​​​ച്ച​​​ത്. എ​​​ന്നാ​​​ല്‍ ഇ​​​ക്കാ​​​ര്യ​​​ത്തി​​​ല്‍ അ​​​നു​​​കൂ​​​ല​​​മാ​​​യ സ​​​മീ​​​പ​​​ന​​​മു​​​ണ്ടാ​​​യി​​​ല്ല. 12.50 രൂ​​​പ നി​​​ര​​​ക്ക് സം​​​ബ​​​ന്ധി​​​ച്ച് ഹി​​​മാ​​​ച​​​ല്‍ അ​​​ധി​​​കൃ​​​ത​​​ര്‍ രേ​​​ഖാ​​​മൂ​​​ലം ഉ​​​റ​​​പ്പൊ​​​ന്നും ന​​​ല്‍​കി​​​യി​​​ട്ടി​​​ല്ലെ​​​ന്നും കെ​​​എ​​​സ്ഇ​​​ബി ചെ​​​യ​​​ര്‍​മാ​​​ന്‍റെ കു​​​റി​​​പ്പി​​​ല്‍ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

ഹി​​​മാ​​​ച​​​ലി​​​ന്‍റെ നി​​​ര്‍​ദേ​​​ശം പ​​​വ​​​ര്‍ ട്രേ​​​ഡിം​​​ഗ് കോ​​​ര്‍​പ​​​റേ​​​ഷ​​​ന്‍ (പി​​​ടി​​​സി) വ​​​ഴി​​​യാ​​​ണ് ല​​​ഭി​​​ച്ച​​​ത്. ഇ​​​ട​​​നി​​​ല​​​ക്കാ​​​ര​​​ന്‍റെ മാ​​​ര്‍​ജി​​​നും കൂ​​​ടി ഉ​​​ള്‍​പ്പെ​​​ടു​​​ത്തു​​​മ്പോ​​​ള്‍ യൂ​​​ണി​​​റ്റി​​​ന് 14.50 രൂ​​​പ നി​​​ര​​​ക്ക് ന​​​ല്‍​കേ​​​ണ്ടി വ​​​രു​​​മെ​​​ന്നും ഇ​​​ത് കേ​​​ര​​​ള​​​ത്തി​​​ന് അ​​​ധി​​​ക ബാ​​​ധ്യ​​​ത​​​യു​​​ണ്ടാ​​​ക്കു​​​മെ​​​ന്നു​​​മു​​​ള്ള നി​​​ല​​​പാ​​​ടാ​​​ണ് മു​​​ഖ്യ​​​മ​​​ന്ത്രി തു​​​ട​​​ക്കം​​മു​​​ത​​​ല്‍ സ്വീ​​​ക​​​രി​​​ച്ച​​​ത്. എ​​​ന്നാ​​​ല്‍ ഹി​​​മാ​​​ച​​​ല്‍ 12.50 രൂ​​​പ നി​​​ര​​​ക്കി​​​ല്‍ വൈ​​​ദ്യു​​​തി ന​​​ല്‍​കാ​​​മെ​​​ന്ന് സ​​​മ്മ​​​തി​​​ച്ചി​​​ട്ടും ജി​​​എ​​​ന്‍​എ​​​യു​​​മാ​​​യു​​​ള്ള ക​​​രാ​​​റി​​​ലേ​​​ക്ക് പോ​​​കാ​​​ന്‍ മു​​​ഖ്യ​​​മ​​​ന്ത്രി മു​​​ന്‍​കൈ​​​യെ​​​ടു​​​ത്ത​​​ത് സം​​​ശ​​​യ​​​മു​​​ണ്ടാ​​​ക്കു​​​ന്നു​​വെ​​ന്ന ആ​​​രോ​​​പ​​​ണ​​​മാ​​​ണ് പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍ പ്ര​​​ധാ​​​ന​​​മാ​​​യും ഉ​​​ന്ന​​​യി​​​ച്ച​​​ത്.

അ​​​തേ​​​സ​​​മ​​​യം, ഹി​​​മാ​​​ച​​​ല്‍ വൈ​​​ദ്യു​​​തി വാ​​​ങ്ങു​​​ന്ന​​​താ​​​ണ് സം​​​സ്ഥാ​​​ന​​​ത്തി​​​ന് കൂ​​​ടു​​​ത​​​ല്‍ പ്ര​​​യോ​​​ജ​​​ന​​​ക​​​ര​​​മെ​​​ന്നാ​​​യി​​​രു​​​ന്നു കെ​​​എ​​​സ്ഇ​​​ബി​​​യു​​​ടെ​​​യും വൈ​​​ദ്യു​​​തി മ​​​ന്ത്രി സ​​​ണ്ണി ജോ​​​സ​​​ഫി​​​ന്‍റെ​​​യും നി​​​ല​​​പാ​​​ട്. ജി​​​എ​​​ന്‍​എ എ​​​ന​​​ര്‍​ജി വ​​​ഴി 500 മെ​​​ഗാ​​​വാ​​​ട്ട് വൈ​​​ദ്യു​​​തി 24 മ​​​ണി​​​ക്കൂ​​​റും യൂ​​​ണി​​​റ്റി​​​ന് 8.63 രൂ​​​പ നി​​​ര​​​ക്കി​​​ല്‍ വാ​​​ങ്ങാ​​​നു​​​ള്ള നി​​​ര്‍​ദേ​​​ശ​​​ത്തെ​​​യാ​​​ണ് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ന്തു​​​ണ​​​ച്ച​​​ത്.
എ​​​ന്നാ​​​ല്‍ പീ​​​ക്ക് സ​​​മ​​​യ​​​ത്തെ ല​​​ഭ്യ​​​ത​​​യും അ​​​ധി​​​ക വൈ​​​ദ്യു​​​തി വാ​​​ങ്ങേ​​​ണ്ടി​​​വ​​​രു​​​ന്ന ചെ​​​ല​​​വും പ​​​രി​​​ഗ​​​ണി​​​ക്കു​​​മ്പോ​​​ള്‍ ജി​​​എ​​​ന്‍​എ ക​​​രാ​​​ര്‍ അ​​​ധി​​​ക ബാ​​​ധ്യ​​​ത​​​യു​​​ണ്ടാ​​​ക്കു​​​മെ​​​ന്നാ​​​ണ് കെ​​​എ​​​സ്ഇ​​​ബി​​​യു​​​ടെ വാ​​​ദം.

സി​ന്നാ​ര്‍ വൈ​ദ്യു​തി: ന​ട​പ​ടി​ വേഗത്തിലാക്കാൻ കെ​എ​സ്ഇ​ബി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വൈ​​​ദ്യു​​​തി വാ​​​ങ്ങ​​​ല്‍ ക​​​രാ​​​റു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട വി​​​വാ​​​ദം തു​​​ട​​​രു​​​ന്ന​​​തി​​​നി​​​ടെ സി​​​ന്നാ​​​ര്‍ വൈ​​​ദ്യു​​​തി ക​​​രാ​​ർ ന​​​ട​​​പ​​​ടി​​​ക​​​ള്‍ ഒ​​​രാ​​​ഴ്ച​​​യ്ക്ക​​​കം പൂ​​​ര്‍​ത്തി​​​യാ​​​ക്കാ​​​ന്‍ കെ​​​എ​​​സ്ഇ​​​ബി.
വൈ​​​ദ്യു​​​തി റെ​​​ഗു​​​ലേ​​​റ്റ​​​റി ക​​​മ്മീ​​​ഷ​​​ന്‍റെ അ​​​നു​​​മ​​​തി ല​​​ഭ്യ​​​മാ​​​യി​​​ട്ടും സി​​​ന്നാ​​​ര്‍ താ​​​പ​​​വൈ​​​ദ്യു​​​തി നി​​​ല​​​യ​​ത്തി​​​ല്‍നി​​​ന്ന് 25 വ​​​ര്‍​ഷ​​​ത്തേ​​​ക്ക് 540 മെ​​​ഗാ​​​വാ​​​ട്ട് വൈ​​​ദ്യു​​​തി ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ക​​​രാ​​​ര്‍ വൈ​​​കി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ല്‍ കെ​​​എ​​​സ്ഇ​​​ബി​​​ക്കെ​​​തി​​​രേ വി​​​മ​​​ര്‍​ശ​​​ന​​​മു​​​യ​​​ര്‍​ന്നി​​​രു​​​ന്നു.

യൂ​​​ണി​​​റ്റി​​​ന് 5.18 രൂ​​​പ നി​​​ര​​​ക്കി​​​ല്‍ വൈ​​​ദ്യു​​​തി ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന ക​​​രാ​​​റി​​​ന് റെ​​​ഗു​​​ലേ​​​റ്റ​​​റി ക​​​മ്മീ​​​ഷ​​​ന്‍ അ​​​നു​​​മ​​​തി ന​​​ല്‍​കി ഒ​​​ന്ന​​​ര മാ​​​സം പി​​​ന്നി​​​ട്ടി​​​ട്ടും കെ​​​എ​​​സ്ഇ​​​ബി തു​​​ട​​​രു​​​ന്ന മെ​​​ല്ലെ​​​പ്പോ​​​ക്കാ​​​ണ് വി​​​മ​​​ര്‍​ശ​​​ന​​​ത്തി​​​നി​​​ട​​​യാ​​​ക്കി​​​യ​​​ത്.

എ​​​ന്നാ​​​ല്‍ ഇ​​​ത് സാ​​​ങ്കേ​​​തി​​​ക​​​മാ​​​യ കാ​​​ല​​​താ​​​മ​​​സം മാ​​​ത്ര​​​മാ​​​ണെ​​​ന്നും ഒ​​​രാ​​​ഴ്ച​​​യ്ക്കു​​​ള്ളി​​​ല്‍ത​​​ന്നെ പ​​​വ​​​ര്‍ പ​​​ര്‍​ച്ചേ​​​സ് എ​​​ഗ്രി​​​മെ​​​ന്‍റ് ഒ​​​പ്പു​​​വ​​​യ്ക്കാ​​​ന്‍ ക​​​ഴി​​​യു​​​മെ​​​ന്നു​​​മാ​​​ണ് കെ​​​എ​​​സ്ഇ​​​ബി വൃ​​​ത്ത​​​ങ്ങ​​​ള്‍ ന​​​ല്‍​കു​​​ന്ന വി​​​വ​​​രം. ഈ ​​​ആ​​​ഴ്ച ത​​​ന്നെ കെ​​​എ​​​സ്ഇ​​​ബി പ്ര​​​തി​​​നി​​​ധി​​​ക​​​ള്‍ താ​​​പ​​​നി​​​ല​​​യം സ​​​ന്ദ​​​ര്‍​ശി​​​ക്കും.

അ​​​ടു​​​ത്ത 25 വ​​​ര്‍​ഷ​​​ത്തേ​​​ക്ക് മ​​​ഹ​​​ാരാ​​​ഷ്‌​​​ട്ര​​​യി​​​ലെ സി​​​ന്നാ​​​ര്‍ താ​​​പ​​​നി​​​ല​​​യ​​​ത്തി​​​ല്‍നി​​​ന്ന് 24 മ​​​ണി​​​ക്കൂ​​​റും വൈ​​​ദ്യു​​​തി ല​​​ഭ്യ​​​മാ​​​ക്കാ​​​ന്‍ സ​​​ഹാ​​​യ​​​ക​​​മാ​​​കു​​​ന്ന​​​താ​​​ണ് ക​​​രാ​​​ര്‍. ക​​​രാ​​​ര്‍ പ്ര​​​കാ​​​രം 2027 ജ​​​നു​​​വ​​​രി​​​യി​​​ല്‍ 270 മെ​​​ഗാ​​​വാ​​​ട്ടും മാ​​​ര്‍​ച്ചി​​​ല്‍ 270 മെ​​​ഗാ​​​വാ​​​ട്ടും ഉ​​​ള്‍​പ്പെ​​​ടെ 540 മെ​​​ഗ​​​വാ​​​ട്ട് കേ​​​ര​​​ള​​​ത്തി​​​നു ല​​​ഭ്യ​​​മാ​​​കും. സം​​​സ്ഥാ​​​നം നേ​​​രി​​​ടു​​​ന്ന വൈ​​​ദ്യു​​​തി പ്ര​​​തി​​​സ​​​ന്ധി​​​ക്ക് ഒ​​​രു പ​​​രി​​​ധി​​വ​​​രെ പ​​​രി​​​ഹാ​​​രം കാ​​​ണാ​​​ന്‍ ക​​​രാ​​​ര്‍ സ​​​ഹാ​​​യ​​​ക​​​മാ​​​കു​​​മെ​​​ന്നാ​​​ണ് വി​​​ല​​​യി​​​രു​​​ത്ത​​​ല്‍.

Tags : reduce prices kseb Deepika DeepikaNewspaper BreakingNews Himachal did not reduce prices

Recent News

Corehub Up