x
ad
Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാജസ്ഥാനിൽ എസ്ഐആറിൽ ‘മരിച്ച’ 1.82 ലക്ഷം പേർ പഞ്ചായത്ത് വോട്ടർപട്ടികയിൽ

സ്വ​ന്തം ലേ​ഖ​ക​ൻ
Published: November 9, 2026 07:15 AM IST | Updated: November 9, 2026 07:15 AM IST

പ്രതീകാത്മക ചിത്രം

ന്യൂ​ഡ​ൽ​ഹി: രാ​ജ​സ്ഥാ​നി​ലെ എ​സ്ഐ​ആ​ർ ന​ട​പ​ടി​ക്ര​മ​ത്തി​നി​ടെ ‘മ​ര​ണ​പ്പെ​ട്ട​വ​രെ​ന്ന്’ അ​ട​യാ​ള​പ്പെ​ടു​ത്തി കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മിഷ​ൻ നീ​ക്കം​ചെ​യ്ത ഏ​ക​ദേ​ശം 8.75 ല​ക്ഷ​മാ​ളു​ക​ളി​ൽ 1.82 ല​ക്ഷം പേ​ർ ജീ​വ​നോ​ടെ​യി​രി​ക്കു​ന്നു​വെ​ന്നു സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ൻ (എ​സ്ഇ​സി) ക​ണ്ടെ​ത്തി.

സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വോ​ട്ട​ർ​പ​ട്ടി​ക​യു​ടെ പു​നഃ​പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ൾ കേ​ന്ദ്ര ക​മ്മി​ഷ​ൻ മ​ര​ണ​പ്പെ​ട്ട​വ​രെ​ന്നു വി​ധി​യെ​ഴു​തി​യ 1,82,440 പൗ​ര​ർ ജീ​വ​നോ​ടെ ഇ​രി​ക്കു​ന്നു​വെ​ന്ന് ക​ണ്ടെ​ത്തി​യെ​ന്നു സ്വ​ത​ന്ത്ര മാ​ധ്യ​മ​മാ​യ റി​പ്പോ​ർ​ട്ടേ​ഴ്സ് ക​ള​ക്‌​ടീ​വ് റി​പ്പോ​ർ​ട്ട് ചെ​യ്തു.

രാ​ജ​സ്ഥാ​നി​ൽ കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ന്‍റെ എ​സ്ഐ​ആ​ർ ന​ട​പ​ടി 2025 ഒ​ക്‌​ടോ​ബ​റി​നും 2026 ഫെ​ബ്രു​വ​രി​ക്കു​മി​ട‌​യി​ലാ​ണ് ന​ട​ന്ന​തെ​ങ്കി​ൽ സം​സ്ഥാ​ന ക​മ്മി​ഷ​ൻ 2025 ഡി​സം​ബ​റി​ലാ​ണ് പ​ഞ്ചാ​യ​ത്ത് വോ​ട്ട​ർ​പ​ട്ടി​ക​ക​ളു​ടെ പു​നഃ​പ​രി​ശോ​ധ​ന പ്ര​ഖ്യാ​പി​ച്ച​ത്. കേ​ന്ദ്ര ക​മ്മി​ഷ​ൻ എ​സ്ഐ​ആ​ർ പൂ​ർ​ത്തി​യാ​ക്കി നാ​ല് ദി​വ​സ​ത്തി​നു ശേ​ഷ​മാ​ണ് സം​സ്ഥാ​ന ക​മ്മി​ഷ​നും അ​വ​രു​ടെ ന​ട​പ​ടി പൂ​ർ​ത്തി​യാ​ക്കി​യ​ത്.

എ​സ്ഐ​ആ​റി​നു മു​മ്പു​ള്ള വോ​ട്ട​ർ​പ​ട്ടി​ക പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ​ക്കു​ള്ള അ​ടി​സ്ഥാ​ന​മാ​യി എ​ടു​ത്ത​തി​നാ​ലു​ള്ള വ്യ​ത്യാ​സ​മാ​ണി​തെ​ന്നാ​ണ് രാ​ജ​സ്ഥാ​നി​ലെ സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ൻ വി​ശ​ദീ​ക​ര​ണം.

Tags : panchayat electoral rolls Deepika DeepikaNewspaper BreakingNews SIR in Rajasthan appear on

Recent News

Corehub Up