Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : EntranceTraining

പത്താം ക്ലാസുകാർക്ക് എൻട്രൻസ് പരിശീലനം: സ്ക്രീനിംഗ് ടെസ്റ്റ് 13ന്

പാ​ലാ: പത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​ടു​ത്ത വ​ർ​ഷ​ത്തെ പ്ല​സ് വ​ണ്‍, പ്ല​സ് ടു ​പ​ഠ​ന​ത്തോ​ടൊ​പ്പം മെ​ഡി​ക്ക​ൽ, എ​ൻ​ജി​നി​യ​റിം​ഗ് എ​ൻ​ട്ര​ൻ​സ് പ​രീ​ക്ഷ​ക​ളു​ടെ പ​രി​ശീ​ല​ന​ത്തി​നാ​യി കേ​ര​ള​ത്തി​ലെ വി​വി​ധ സെ​ന്‍റ​റു​ക​ളി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന ര​ണ്ടു വ​ർ​ഷ​ത്തെ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പ്രോ​ഗ്രാ​മി​ലേ​ക്കു​ള്ള സ്ക്രീ​നിം​ഗ് ടെ​സ്റ്റ് 13ന്. ​

കേ​ര​ള​ത്തി​ലെ എ​ല്ലാ ജി​ല്ല​ക​ളി​ലും ബം​ഗ​ളൂ​രു, ദു​ബാ​യ്, ഖ​ത്ത​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലും ടെ​സ്റ്റ് എ​ഴു​താം. ഓ​ണ്‍ലൈ​നാ​യും പ​രീ​ക്ഷ എ​ഴു​താ​വു​ന്ന​താ​ണ്.

ഐ​ഐ​ടി, എ​യിം​സ് ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പ്ര​വേ​ശ​നപ​രീ​ക്ഷ​യി​ലെ ആ​ദ്യറാ​ങ്കി​ന് അ​ഞ്ച് ല​ക്ഷം രൂ​പ​യും ര​ണ്ടാം റാ​ങ്കി​ന് നാ​ലു ല​ക്ഷം രൂ​പ​യും മൂ​ന്നാം റാ​ങ്കി​ന് മൂ​ന്നു ല​ക്ഷം രൂ​പ​യും നാ​ലും അ​ഞ്ചും റാ​ങ്കു​ക​ൾ​ക്ക് ര​ണ്ടു ല​ക്ഷം രൂ​പ​യു​ടെ സ്കോ​ള​ർ​ഷി​പ്പു​ക​ളും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി കു​ട്ടി​ക​ൾ​ക്ക് പൂ​ർ​ണ​മാ​യും ഭാ​ഗി​ക​മാ​യും സൗ​ജ​ന്യ​മാ​യി പ​ഠി​ക്കാനു​ള്ള അ​വ​സ​ര​വും ന​ൽ​കും.

കൂ​ടാ​തെ, പ്ര​വേ​ശ​നപ​രീ​ക്ഷ​യി​ൽ ഉ​യ​ർ​ന്ന റാ​ങ്ക് നേ​ടു​ന്ന സാ​ന്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന അ​ർ​ഹ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ബ്രി​ല്ല്യ​ന്‍റ് സ്റ്റു​ഡ​ന്‍റ് മൈ​ത്രി സ്കീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തി വി​വി​ധ​ങ്ങ​ളാ​യ സ്കോ​ള​ർ​ഷി​പ്പു​ക​ൾ ന​ൽ​കു​ന്ന​താ​ണ്.

അ​ഞ്ച് മു​ത​ൽ ഒ​മ്പ​തു​വ​രെ ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ബ്രി​ല്ല്യ​ന്‍റ് ഫൗ​ണ്ടേ​ഷ​ൻ പ്രോ​ഗ്രാ​മി​ലേ​ക്കു​മു​ള്ള സ്ക്രീ​നിം​ഗ് ടെ​സ്റ്റ് 13ന് ​കേ​ര​ള​ത്തി​ലെ എ​ല്ലാ ജി​ല്ല​ക​ളി​ലും ബം​ഗ​ളൂ​രു, ദു​ബാ​യ്, ഖ​ത്ത​ർ എ​ന്നി​വി​ടങ്ങ​ളി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലും ന​ട​ത്തും. ഓ​ണ്‍ലൈ​നാ​യും എ​ഴു​താം.

അ​ഞ്ച് മു​ത​ൽ 10 വ​രെ ക്ലാ​സു​ക​ളി​ൽ പ​ഠി​ക്കു​ന്ന സ​യ​ൻ​സ്, മാ​ത്‌സ് വി​ഷ​യ​ങ്ങ​ളി​ൽ ആ​ഭി​മു​ഖ്യ​മു​ള്ള കു​ട്ടി​ക​ൾ​ക്കാ​യി സ​യ​ൻ​സ് ഒ​ളി​ന്പ്യാ​ഡ് 2026ഉം ​ന​ട​ത്തു​ന്നു​ണ്ട്. ആ​ദ്യ​ഘ​ട്ട പ​രീ​ക്ഷ ന​വം​ബ​ർ 14ന് ​ഓ​ണ്‍ലൈ​നാ​യി ന​ട​ത്തും. ഇ​തി​ലേ​ക്ക് ഇ​പ്പോ​ൾ സൗ​ജ​ന്യ​മാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം.

2027ലെ ​നീ​റ്റ്, ജെ​ഇ​ഇ പ​രീ​ക്ഷാ പ​രി​ശീ​ല​ന​ത്തി​നാ​യു​ള്ള റി​പ്പീ​റ്റേ​ഴ്സ്, റിറി​പ്പീ​റ്റേ​ഴ്സ് പു​തി​യ ക്ലാ​സു​ക​ൾ ഈ ​മാ​സം 16ന് ​ഓ​ഫ്‌​ലൈ​നാ​യി തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പാ​ലാ, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ എ​ന്നീ സെ​ന്‍റ​റു​ക​ളി​ൽ ആ​രം​ഭി​ക്കു​ന്നു. ഓ​ണ്‍ലൈ​ൻ പു​തി​യ ക്ലാ​സു​ക​ളും അ​ന്നേ​ദി​വ​സം ആ​രം​ഭി​ക്കും.

2026ലെ ​നീ​റ്റ് സ്കോ​റി​ന്‍റെ​യും പ്ല​സ് ടു ​മാ​ർ​ക്കി​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ 100 ശ​ത​മാ​നം വ​രെ സ്കോ​ള​ർ​ഷി​പ്പു​ക​ളും ഹോ​സ്റ്റ​ൽ സൗ​ക​ര്യ​വും ല​ഭ്യ​മാ​ണ്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും ര​ജി​സ്ട്രേ​ഷ​നും www.brilliantpala.org. ഫോ​ണ്‍: 04822206100, 206800.

Latest News

Corehub Up