District News
കൊല്ലം: ടൂറിസം, സാംസ്കാരികം, വനം, വനിതാ ശിശുക്ഷേമം കൊല്ലത്തിന്റെ വികസന പ്രതീക്ഷകള്നല്കി കൊല്ലത്തിന് കിട്ടി മൂന്നു മന്ത്രിമാരും മികച്ച വകുപ്പുകളും. ചുമന്ന കോട്ട തകര്‍ത്ത് യുഡിഎഫിനു നല്കിയ മികച്ച നേട്ടമാണ് മൂന്നു മന്ത്രിമാര്‍ക്കും മികച്ച വകുപ്പുകളുമായി ഭരണത്തിലേക്ക്.
20 വര്‍ഷത്തിനു ശേഷമാണ് കൊല്ലത്തിനു കോണ്‍ഗ്രസ് മന്ത്രിമാരുണ്ടാകുന്നത്. മുന്വര്ഷങ്ങളില്ലെല്ലാം കൂടി വന്നാല്‍ രണ്ട് എംഎല്‍എമാരെ മാത്രം സംഭാവന ചെയ്ത യുഡിഎഫ് ഇക്കുറി എട്ട് എംഎല്‍എമാരെയാണ് സംഭവന ചെയ്തത്.
കൊല്ലം ജയിച്ചാല്‍ കേരളത്തിന്റെ അധികാരം പിടിക്കുമെന്ന പാഴ്ചൊല്ല് അന്വര്‍ഥമാക്കി ഇക്കുറി കൊല്ലം പിടിച്ചു.
അതുകൊണ്ട് തന്നെ രണ്ടു കോണ്‍ഗ്രസ് മന്ത്രിമാരെയാണ് കൊല്ലത്തിനു ലഭിച്ചത്. ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍ കൂടി വന്നതോടെ മൂന്നു മന്ത്രിമാരായി. കുണ്ടറയില്‍നിന്നും ജയിച്ച കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് പി.സി.വിഷ്ണുനാഥ്, കൊല്ലത്തുനിന്നും അട്ടിമറി വിജയം നേടിയ ബിന്ദു കൃഷ്ണ എന്നിവരും മന്ത്രിമാരാണ്. ടൂറിസം വകുപ്പ് പി.സി.വിഷ്ണുനാഥും വനിത- ശിശുക്ഷേമം വകുപ്പ് ബിന്ദുകൃഷ്ണയും വനം വകുപ്പ് ഷിബുബേബി ജോണും കൈകാര്യം ചെയ്യുമ്പോള്‍ കൊല്ലത്തിനു പ്രതീക്ഷകളേറെയാണ്.
ഒരു കാലത്ത് സാംസ്കാരിക കേരളത്തിന്റെ തലസ്ഥാനമായിരുന്ന കൊല്ലത്തെ പഴയ പ്രൗഢിയിലേക്ക് തിരികെ െകാണ്ടു വരണം. കടലും കായലും നദികളും കുന്നുകളും വനവുമെല്ലാം ഉള്ള ജില്ലയില്‍ പ്രത്യേക ടൂറിസം പദ്ധതികളും ഏഴുത്തും വായനയും നാടകവും കഥയും കഥാപ്രസംഗവും തഴച്ചു വളര്‍ന്ന മണ്ണായ കൊല്ലത്ത് സാസ്കാരിക പൈതൃകം വീണ്ടെടുക്കാന്‍ ജില്ലയില്‍ സാംസ്കാരിക മന്ത്രി വഴി സാധിക്കുമെന്ന പ്രതീക്ഷയിലാണ് ജില്ല.
രാഷ്്ട്രീയം നോക്കാതെ ജില്ലയിലെ വനിതകളുടെയും കുട്ടികളുടെയും ക്ഷേമത്തിനായുള്ള പദ്ധതികള്‍ ജില്ലയ്ക്ക് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കൊല്ലം ജനത.
കൊല്ലത്തെ ഒരിക്കല്‍ കണ്ടാല്‍ മറ്റൊരിടത്തും ജീവിക്കാന്‍ തോന്നില്ല എന്ന പഴഞ്ചൊല്ലാണ് കൊല്ലത്തിന്റെ ജനപ്രീതി സ്ഥാപിതമാക്കിയത്. കൊല്ലം ഒരു പ്രധാന വാണിജ്യ, വ്യാവസായിക, വ്യാപാര കേന്ദ്രവും കേരളത്തിലെ കായലുകളിലേക്കുള്ള കവാടവുമാണ്.
ടൂറിസവും തൊഴിലും വനിത-ശിശുക്ഷേമവും കൈകാര്യം ചെയ്യുന്ന മന്ത്രിമാര്‍ കൊല്ലത്തിനുള്ളപ്പോള് ഏറെ പ്രതീക്ഷയോടാണ് കാണുന്നത്.
ടൂറിസം
പി.സി. വിഷ്ണുനാഥിന്റെ മന്ത്രിപദത്തിലൂടെ ടൂറിസം മേഖലയ്ക്കൊരു കുതിപ്പാണ് കൊല്ലം പ്രതീക്ഷിക്കുന്നത്. ടൂറിസം മേഖലയില്‍ കൊല്ലത്തിനു അനന്ത സാധ്യതകളുണ്ട്. ടൂറിസം സര്‍ക്യൂട്ട് സൃഷ്ടിച്ചു ഒരു പ്രോജക്ട് തീര്‍ത്താല്‍ ടൂറിസ്റ്റുകളെ കൊല്ലത്തിനു സ്വന്തമാക്കാന്‍ കഴിയും.
കൊല്ലം ബീച്ച്, തിരുമുല്ലവാരം ബീച്ച്, കൊല്ലത്തെ പാര്‍ക്ക്, തങ്കശേരി വിളക്കമാടം, ജടായു നേച്ചര്‍ പാര്‍ക്ക്, പാലരുവി വെള്ളച്ചാട്ടം, അഷ്ടമുടി കായല്‍, തടാകം, മണ്‍റോ ദ്വീപ്, ശാസ്താംകോട്ട തടാകം, തെന്മല പാര്‍ക്ക് തുടങ്ങി എല്ലാ വിനോദസഞ്ചാരമേഖലയും ഒരു ചങ്ങലയില്‍ കോര്ത്തെടുത്താല് കൊല്ലം വളരും. ടൂറിസം മേഖലയില്‍ മാത്രമല്ല സാംസ്കാരിക മേഖലയിലും കൊല്ലത്തെകൈ പിടിച്ചു ഉയര്‍ത്തികൊണ്ടു വരേണ്ട ഉത്തരവാദിത്വം മന്ത്രിക്കുണ്ട്. ആകര്‍ഷകമായ കൊല്ലം നഗരത്തിന്റെയും തങ്കശേരി കോട്ടയുടെ പുരാതന അവശിഷ്ടങ്ങളുടെയും അതിമനോഹരമായ കാഴ്ചകള്‍ പ്രദാനം ചെയ്യുന്നുണ്ട്.
വനം
ജില്ലയിലെ മലയോര മേഖല വന്യജീവി ആക്രമണത്തില്‍ കുരുങ്ങി ജനങ്ങളുടെ ജീവനും കൃഷിക്കും കനത്ത നാശമാണുണ്ടാകുന്നത്.വന്യ ജീവികള്‍ നശിപ്പിച്ച കൃഷികള്‍ക്ക് ഇതുവരെ നഷ്ടപരിഹാരവും ലഭിച്ചില്ല. ജില്ലയില്‍ നിന്നുള്ള പുതിയ വനം വകുപ്പ് മന്ത്രിയില്‍ പ്രതീക്ഷ അര്‍പ്പിച്ചിരിക്കുകയാണ് മലയോര ജനത. മലയോരകർഷകരുടെ വേദന മാറണമെങ്കിൽ പട്ടയത്തിനുള്ള കാത്തിരിപ്പും മാറണം.
വനംവകുപ്പിന്റെ എതിർപ്പുകാരണം പലപ്പോഴും മലയോരകർഷകർക്കു സ്വന്തം ഭൂമിയിൽനിന്നും ഇറങ്ങി പോകേണ്ടി വന്നിട്ടുണ്ട്.വനംവകുപ്പിന്റെ ക്രൂരമായ നടപടിമൂലം പലപ്പോഴും പട്ടയമില്ലാത്ത അവസ്ഥയായിരുന്നു. ഇതിനെല്ലാം ഒരു പരിഹാരം കർഷകരും മലയോര ജനതയും ആഗ്രഹിക്കുന്നു.
തീരദേശമേഖലയുമായി ചേര്‍ന്നു ജീവിക്കുന്ന ഷിബു ബേബി ജോണ്‍ മന്ത്രിയാകുമ്പോള്‍ വനം മാത്രമല്ല മത്സ്യബന്ധനമേഖല ഉള്‍പ്പെടെയുള്ള മേഖലകള്‍ക്ക് പച്ചപ്പ് വിരിയുകയാണ്.
വന്യജീവി ആക്രമണത്തിന് പരിഹാരം ഉണ്ടാകുമെന്ന്
ജില്ലയിലെ കിഴക്കന്‍ മേഖലയില്‍ ഉള്‍പ്പെടെയുള്ള വന്യ ജീവി ആക്രമണങ്ങളില്‍ പരിഹാരം കണ്ടെത്താന്‍ ശ്രമിക്കും. വന്യജീവി ആക്രമണമുണ്ടായാല്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്റര്‍ ആരംഭിക്കും. വന്യജീവി വിഷയം ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ കൊണ്ടു വന്ന് അടിയന്തിര നടപടി സ്വീകരിക്കാന്‍ ഇടപെടും.
വനം വകുപ്പ് കര്‍ഷകര്‍ക്ക് എതിരായിരിക്കില്ല. വനാതിര്‍ത്തിയില്‍ താമസിക്കുന്ന സാധാരണക്കാര്‍ക്ക് എതിരായി ഉണ്ടാകുന്ന സംഭവങ്ങള്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
വനിതാ- ശിശുക്ഷേമം
ട്രെയിനിലും പൊതുയിടങ്ങളിലും സ്ത്രീകളും കുട്ടികളും പീഡനമേല്‍ക്കുന്ന കാലത്താണ് സ്ത്രീ പോരാളിയായി പൊതുജനശബ്ദമായി തിളങ്ങുന്ന ബിന്ദുകൃഷ്ണ മന്ത്രിയാകുന്നത്. ഏതു പ്രതിസന്ധികളിലും ഒറ്റയ്ക്കു നിന്നു പോരാടാന്‍ കഴിവുള്ള ബിന്ദുകൃഷ്ണ പരാജയത്തില്‍ നിന്നും അടിപ്പതറാതെ അതിജീവിച്ചു മുന്നോട്ടു പോകുന്ന പോരാളിയാണ്. എത്രയോ പ്രാവശ്യം മത്സരിച്ചു. എത്രയോ പ്രാവശ്യം പരാജയപ്പെട്ടു.
എന്നിട്ടും തളരാതെ ഡിസിസി പ്രസിഡന്റായി, കോണ്‍ഗ്രസിന്റെ രാഷ്ട്രീയകാര്യസമിതി അംഗമായി, കൊല്ലത്തുനിന്നും എംഎല്‍എയായി മന്ത്രിയായി വളര്‍ന്നിരിക്കുന്നു.
കഴിഞ്ഞ ദിവസവും കൊല്ലത്തുവച്ചു ട്രെയിനില്‍ കുട്ടിക്കെതിരേ പീഡനമുണ്ടായി. വനിതകള്‍ക്കു വേണ്ടി, ശിശുക്കള്‍ക്കു വേണ്ടി പോരാടാന്‍ പ്രവര്‍ത്തിക്കാന്‍ ബിന്ദു കൃഷ്ണയ്ക്കു സാധിക്കുമെന്നതാണ് സത്രീകള്‍ക്ക് ആശ്വാസം നല്‍കുന്നത്.
District News
തീരദേശത്തെ കാഞ്ഞങ്ങാട് നഗരസഭയും അജാനൂരും തൊട്ടുതുടങ്ങി മലയോരമേഖലയിലെ പനത്തടിയും ബളാലും വരെ നീണ്ടുകിടക്കുന്ന മണ്ഡലമാണ് കാഞ്ഞങ്ങാട്. മണ്ഡലത്തിലെ ഓരോ മേഖലയുടെയും ആവശ്യങ്ങളും വ്യത്യസ്തമാണ്.
കാഞ്ഞങ്ങാട് പൈതൃക ഇടനാഴി, നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി ഫ്ളൈ ഓവർ, ടൗൺ ബസ് സ്റ്റാൻഡ് പരിസരത്ത് മേൽനടപ്പാലം, അജാനൂർ തുറമുഖം, കാഞ്ഞങ്ങാട്-പാണത്തൂർ സംസ്ഥാനപാതയുടെ വികസനം, കാഞ്ഞങ്ങാട്-കാണിയൂർ റെയിൽപാത, മലയോരമേഖലയിലെ വന്യമൃഗ ആക്രമണങ്ങൾ പ്രതിരോധിക്കുന്നതിനുള്ള പദ്ധതികൾ, റാണിപുരത്ത് ടൂറിസം മേഖലയിലെ അടിസ്ഥാനവികസനം, കാഞ്ഞങ്ങാട് ജില്ലാശുപത്രിയും അമ്മയും കുഞ്ഞും ആശുപത്രിയും പൂടംകല്ല് താലൂക്ക് ആശുപത്രിയും മലയോരമേഖലയിലെ വിവിധ ആരോഗ്യകേന്ദ്രങ്ങളുമുൾപ്പെടെ ആരോഗ്യമേഖലയിൽ മെച്ചപ്പെട്ട സൗകര്യങ്ങൾ ഉറപ്പുവരുത്തൽ, കാഞ്ഞങ്ങാട് സ്റ്റേഡിയം, വിദ്യാഭ്യാസമേഖലയിൽ മെച്ചപ്പെട്ട സൗകര്യങ്ങൾ, മടിക്കൈയിലെ വാഴ കൃഷിയും മലയോരമേഖലയിലെ നാണ്യവിളകളുമുൾപ്പെടെ കാർഷികമേഖലയ്ക്ക് കൈത്താങ്ങാകുന്ന പദ്ധതികൾ, എരിക്കുളം മൺപാത്ര ഗ്രാമം എന്നിങ്ങനെ വിവിധങ്ങളായ ആവശ്യങ്ങൾ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ഉയർന്നുകേൾക്കുന്നുണ്ട്.
കാലത്തിനൊത്ത മാറ്റങ്ങൾ: ഗോവിന്ദൻ പള്ളിക്കാപ്പിൽ
കാലത്തിനൊത്ത മാറ്റങ്ങൾ എല്ലാ മേഖലകളിലും നടപ്പാക്കുമെന്ന് നിയുക്ത എംഎൽഎ ഗോവിന്ദൻ പള്ളിക്കാപ്പിൽ പറഞ്ഞു. പൊതുവായ വികസനകാര്യങ്ങൾക്കും ജനങ്ങളുടെ ദൈനംദിന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുമെല്ലാം ഒരുപോലെ മുൻഗണനയുണ്ടാകും. രാഷ്ട്രീയഭേദമില്ലാതെ എല്ലാവരെയും കേൾക്കും.
ചെയ്തുകൊടുക്കാൻ കഴിയുന്ന എല്ലാ ആവശ്യങ്ങളും ഒരു മടിയും കൂടാതെ ചെയ്തുനൽകും.
കാഞ്ഞങ്ങാട്-പാണത്തൂർ സംസ്ഥാനപാതയുടെയും നീലേശ്വരം-എടത്തോട് റോഡിന്റെയും നവീകരണം എത്രയും പെട്ടെന്ന് പൂർത്തിയാക്കും. കാഞ്ഞങ്ങാട് പൈതൃക ഇടനാഴി പദ്ധതി യാഥാർഥ്യമാക്കും. വെള്ളിക്കോത്തെ വിദ്വാൻ പി സ്മാരക മന്ദിരത്തിന്റെ നിർമാണം പൂർത്തിയാക്കും. ഇ. ചന്ദ്രശേഖരൻ തുടങ്ങിവച്ച എല്ലാ പദ്ധതികളും കൃത്യമായ ദിശാബോധത്തോടെ മുന്നോട്ടുകൊണ്ടുപോകുമെന്നും ഗോവിന്ദൻ വ്യക്തമാക്കി.
Business
കൊച്ചി: നാളികേര വികസന ബോർഡ് നടപ്പാക്കുന്ന സുസ്ഥിര ഉത്പാദനക്ഷമത വർധനവിനുള്ള സമഗ്ര കേരവികസന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.
കേരകർഷക കൂട്ടായ്മകൾക്കും ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കർഷക ഉത്പാദക സംഘങ്ങൾക്കും പദ്ധതിയിലേക്കു നേരിട്ട് അപേക്ഷിക്കാം.
നാളികേര കൃഷിയുടെ ഉത്പാദനവും ഉത്പാദനക്ഷമതയും മെച്ചപ്പെടുത്തുന്നതിനൊപ്പം കേരകർഷകരുടെ വരുമാനം വർധിപ്പിക്കുകയും സുസ്ഥിര കൃഷിരീതികൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഈമാസം 22. അപേക്ഷാഫോറത്തിനും കൂടുതൽ വിവരങ്ങൾക്കും www.coconutboard.gov.in സന്ദർശിക്കുക.
District News
തൃശൂർ: കോർപറേഷൻ മേഖലയിലെ നാൽപതോളം ഡിവിഷനുകളിൽ ഒരുപോലെ വികസനം എത്തിക്കും. ഗതാഗതക്കുരുക്ക്, ജംഗ്ഷൻ- റോഡ് വികസനം എന്നിവയാണു പ്രധാന പ്രശ്നം. പടിഞ്ഞാറേക്കോട്ട, കിഴക്കേകോട്ട ഫ്ളൈ ഓവറുകൾ യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പാക്കും. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് പടിഞ്ഞാറേകോട്ട ഫ്ളൈ ഓവറിനു 50 ലക്ഷം ടോക്കണ്‍ മണി അനുവദിച്ചിരുന്നു.
അശ്വനി, പൂങ്കുന്നം, പാട്ടുരായ്ക്കൽ ജംഗ്ഷനുകളിൽ ഫ് ളൈ ഓവർ നിർമിക്കും. അമല- മണ്ണുത്തി ബൈപ്പാസ് യാഥാർഥ്യമാക്കും. പുഴയ്ക്കൽ പാടത്തെ കിൻഫ്രയുടെ 10 ഏക്കറിൽ മൊബിലിറ്റി ഹബ് സ്ഥാപിക്കും. കോർപറേഷന്റെ എല്ലാ മേഖലകളിലും മിനി ബസ് സ്റ്റാൻഡുകൾ വിഭാവനം ചെയ്യും. ജനകീയ പങ്കാളിത്തത്തിൽ മണ്ഡലത്തിലെ എല്ലാ ജംഗ്ഷനുകളും വികസിപ്പിക്കും. എംജി റോഡ് വികസനം നടപ്പാക്കും.
ഡിവിഷൻ തലത്തിൽ രാഷ്ട്രീയത്തിന് അതീതമായി കമ്മിറ്റിയുണ്ടാക്കും. ഒന്ന്, രണ്ട്, അഞ്ചുവർഷ കാലയളവിൽ പൂർത്തിയാക്കേണ്ട വികസനത്തിന്റെ കലണ്ടറുണ്ടാക്കും. വിദഗ്ധരുമായി ആലോചിച്ച് പ്രാവർത്തികമാക്കും. കോർപറേഷനും എല്ലാവിധ ജനങ്ങളുമായും സഹകരിച്ച് പദ്ധതികൾ നടപ്പാക്കും.
District News
മൂന്നാര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ ദേവികുളം മണ്ഡലത്തില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ട നിയുക്ത എംഎല്‍എ എഫ്. രാജയ്ക്ക് മണ്ഡലത്തിലുടനീളം അടിയന്തര പ്രാധാന്യത്തോടെ ചെയ്തുതീര്‍ക്കാനുള്ളത് നിരവധി ജനകീയ ആവശ്യങ്ങള്‍. പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയതും അല്ലാത്തതുമായുള്ള നിരവധി പ്രശ്നങ്ങളാണ് പുതിയ എംഎല്‍എയെ കാത്തിരിക്കുന്നത്.
തോട്ടം, മലയോര, കാര്‍ഷിക, ആദിവാസി മേഖലകള്‍ ഉള്‍പ്പെടുന്ന മണ്ഡലത്തിലെ പ്രശ്നങ്ങളില്‍ എംഎൽഎ സജീവമായി ഇടപെടുമെന്ന പ്രതീക്ഷയിലാണ് ജനങ്ങള്‍. നിലവില്‍ മൂന്നാര്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്ന് ഗതാഗതക്കുരുക്കാണ്. സഞ്ചാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ മണിക്കൂറുകളോളം കുരുക്കില്പ്പെടുന്ന സ്ഥിതിയാണ്. ഈ പ്രശ്നത്തിന് പരിഹാരം കണ്ടെത്താന്‍ മൂന്നാറിൽ ഫ്ളൈഓവര്‍ നിര്‍മിക്കണമെന്നാണ് പ്രധാന ആവശ്യം.
2018ല്‍ ആരംഭിച്ച പദ്ധതിയില്‍ രണ്ടു മേല്‍പാലങ്ങളാണ് നിര്‍മിക്കുന്നത്. ഇതിനായി സര്‍ക്കാര്‍ 63 കോടി രൂപയും അനുവദിച്ചിരുന്നു. മണ്ണുപരിശോധന അടക്കമുള്ള പ്രാഥമിക നടപടികള്‍ പൂര്‍ത്തിയായിട്ടും നിര്‍മാണം തുടങ്ങിയിട്ടില്ല.
ഈ പദ്ധതി അടിയന്തര പ്രാധാന്യത്തോടെ നടപ്പാക്കണമെന്നാണ് പ്രധാന ആവശ്യം. മൂന്നാര്‍ മള്‍ട്ടി സ്പെഷാലിറ്റി ആശുപത്രി നിര്‍മാണമാണ് ജനങ്ങള്‍ ഉന്നയിക്കുന്ന മറ്റൊരു ആവശ്യം. ഭരണാനുമതി ലഭിച്ചിട്ടും തുടക്കം കുറിക്കാനാവാത്ത പദ്ധതി പൂര്‍ത്തിയായാല്‍ തോട്ടം മേഖലയിലെ പാവപ്പെട്ടവര്‍ക്ക് മെച്ചപ്പെട്ട ചികിത്സ നല്‍കാനാകും. 63 കോടിയാണ് ഇതിനായി സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്.
രാജ്യത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായിട്ടും മൂന്നാറില്‍ സ്വന്തമായി അടിസ്ഥാന സൗകര്യങ്ങളുള്ള ബസ്സ്റ്റാൻഡ് ഇന്നും സ്വപ്നം മാത്രമാണ്. ഇതിനുള്ള നടപടി ആരംഭിക്കണമെന്നാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ മൂന്നാറിലെ ബസ് സ്റ്റാൻഡും ഉള്‍പ്പെടുന്നതിനാല്‍ പുതിയ എംഎല്‍എയുടെ ശ്രമഫലമായി മൂന്നാറിന്റെ കാത്തിരിപ്പ് അവസാനിക്കുമെന്ന പ്രതീക്ഷയാണ് ദേവികുളത്തിനുള്ളത്.
എസ്റ്റേറ്റ് പ്രദേശങ്ങളില്‍ സ്കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ നേരിടുന്ന യാത്രാക്ലേശം പരിഹരിക്കാനും നപടിവേണം.ആദിവാസി മേഖലകളില്‍ റോഡ്, തെരുവുവിളക്ക് എന്നിവയ്ക്കും അടിയന്തര ഇടപെടല്‍ ആവശ്യമാണ്. കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്കും ആശ്വാസ നടപടികള്‍ ഉണ്ടാകണമെന്നാണ് ജനങ്ങളുടെ ആവശ്യം.
മൂന്നാറില്‍ എത്തുന്ന നൂറു കണക്കിന് വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുന്നതിനുള്ള സൗകര്യം, മാലിന്യനിര്‍മാര്‍ജനത്തിനുള്ള പദ്ധതി, തകര്‍ന്ന റോഡുകളുടെയും പാലങ്ങളുടെയും നിര്‍മാണം, ജാതി സര്‍ട്ടിഫിക്കറ്റ് ലഭിക്കാനുള്ള തടസം നീക്കുന്നതിനുള്ള ഇടപെടല്‍ എന്നിവയെല്ലാമാണ് ഇവിടത്തുകാര്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍.
Kerala
തിരുവനന്തപുരം: 23 നു നേമത്തു പത്രിക നൽകിയ ശേഷം ബിജെപി സംസ്ഥാന അധ്യക്ഷൻകൂടിയായ രാജീവ് ചന്ദ്രശേഖർ കേരളം മുഴുവൻ ഒരു ഓട്ടപ്പാച്ചിലിലായിരുന്നു.
പര്യടനങ്ങൾ പൂർത്തിയാക്കി വെള്ളിയാഴ്ചയോടെ നേമത്തെത്തിയപ്പോഴും രാജീവേട്ടൻ എന്ന് അനുയായികൾ വിളിക്കുന്ന നേതാവിനു തിരക്കോടു തിരക്കാണ്.
സംസ്ഥാന പ്രസിഡന്റിന്റെ സമ്മതത്തിനും മറുപടിക്കും കാത്തിരിക്കുന്ന പാർട്ടി വൃന്ദം, ഉച്ച ഭക്ഷണത്തിനു ശേഷമുള്ള വിശ്രമ സമയം അപഹരിക്കുന്ന മാധ്യമക്കൂട്ടം. ഇതിനിടയിൽ ദീപികയുമായി അദ്ദേഹം സംസാരിച്ചു...
? മുൻ തെരഞ്ഞെടുപ്പുകളേക്കാൾ വലിയ മാറ്റമാണ് ഇപ്പോൾ. പുതിയ രാഷ്ട്രീയ അജൻഡകൾ വരുന്നു. എംഎൽഎമാർ ഉൾപ്പെടെ പാർട്ടി മാറുന്നു. ഈ മാറ്റത്തെ ബിജെപി എങ്ങനെയാണു കാണുന്നത്, മാത്രമല്ല വികസനം എന്ന അജൻഡയാണ് ബിജെപി മുന്നോട്ടുവയ്ക്കുന്നത്. ഇത് ഏശുമോ
കേരളത്തിൽ വികസനം എന്ന അജണ്ട മാത്രമേ ഇനി ഉണ്ടാകൂ. എല്ലാ തെരഞ്ഞെടുപ്പിന്റെയും അജൻഡ വികസനവും വ്യവസായ പുരോഗതിയും ആകണം. തൊഴിലുണ്ടായാലേ, വ്യവസായങ്ങൾ ഉണ്ടായാലേ നമുക്കു ജീവിക്കാനുള്ള പണം കിട്ടൂ.
? വികസന രാഷ്ട്രീയത്തിലേക്കു ശ്രദ്ധ പോയാൽ ശബരിമല പോലുള്ള ബിജെപി കൊണ്ടുവന്ന പ്രശ്നങ്ങളും തൊഴിലില്ലായ്മ പോലുള്ള അടിസ്ഥാന വിഷയങ്ങളും അവഗണിക്കപ്പെട്ടു പോകില്ലേ.
ശബരിമല പോലുള്ള ക്ഷേത്രത്തിനകത്തു നടന്ന തട്ടിപ്പുകൾ ജനങ്ങളുടെ മനസിലുണ്ട്. അന്പലത്തിൽ കയറി കൊള്ള നടത്തുന്നതു ജനം സഹിക്കില്ല. അവർ മാപ്പു കൊടുക്കില്ല. അത് ആരും സാമാന്യജനത്തെ ഓർമിപ്പിക്കേണ്ട കാര്യമില്ല. അവർ അതു മനസിലാക്കി വോട്ടു ചെയ്തോളും.
? വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട ഹൈവേകൾ ഒന്നും ഇനിയും നടപ്പാക്കിയിട്ടില്ല .എയിംസ് ഇനിയും കേരളത്തിൽ വന്നിട്ടില്ല. പിന്നെന്തു വികസനമാണ്.
ഞങ്ങൾക്ക് ഒന്നും കിട്ടിയില്ല ഞങ്ങൾക്കൊന്നും തന്നിട്ടില്ല എന്നു പറഞ്ഞു നടക്കുന്നതിൽ സന്തോഷിക്കുന്ന വൃത്തികെട്ട രാഷ്ട്രീയമാണ് കേരളത്തിൽ ഇരു മുന്നണികളും പയറ്റുന്നത്. ബിജെപിക്ക് ഇവിടെ എംഎൽഎ ഇല്ല. ഭരിക്കുന്നത് ഇടതുപക്ഷമാണ്. പ്രതിപക്ഷം കോണ്‍ഗ്രസ് ആണ്. വിവാദം തിന്നു ജീവിക്കുന്നവരാണ് ഇവർ രണ്ടുകൂട്ടരും. 2012ൽ കേരളത്തോടൊപ്പം എയിംസ് അനുവദിച്ച മധുരയിൽ അത് എന്നേ പ്രവർത്തിച്ചു തുടങ്ങി. കൊല്ലത്ത് ഇഎസ്ഐ ഹോസ്പിറ്റലിനോടു ചേർത്ത് ഒരു മെഡിക്കൽ ഉന്നത വിദ്യാഭ്യാസ കേന്ദ്രം കൊണ്ടുവരാൻ കേന്ദ്ര ഗവണ്മെന്റ് ശ്രമിച്ചിട്ടും സംസ്ഥാന ഗവണ്മെന്റ് ഇതുവരെ അംഗീകരിച്ചിട്ടില്ല.
? ബിജെപിയുടെ മാനിഫെസ്റ്റോയിൽ വികസനം തന്നെയാകുമോ പ്രധാന അജൻഡ.
ഞങ്ങളുടെ മാനിഫെസ്റ്റോ പരന്പരാഗത രീതിയിലും ശൈലിയിലും ഉള്ളതല്ല. ഞങ്ങളുടെ സർക്കാർ വന്നാൽ വികസനവും പുതിയ പദ്ധതികളും ആയിരിക്കും പ്രധാന ലക്ഷ്യം.
? ബിജെപി ചില തെരഞ്ഞെടുപ്പുകളിൽ വോട്ടിംഗ് ശതമാനം ഉയർത്തുന്പോൾ മറ്റ് ചിലതിൽ പുറകോട്ടു പോകുന്നു. പ്രകടനത്തിൽ സ്ഥിരത പുലർത്താൻ സാധിക്കാതെ പോകുന്നില്ലേ.
ഏതു പാർട്ടിയിലെ പ്രവർത്തനത്തിലും ചില പോരായ്മകളുണ്ട്. അതു ലക്ഷക്കണക്കിനു പ്രവർത്തകരുമായി ബന്ധപ്പെട്ട പ്രശ്നമാണ്. എന്നാൽ കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വലിയ ആത്മവിശ്വാസം ഞങ്ങൾക്കു കിട്ടിയിട്ടുണ്ട് .ജനങ്ങൾക്ക് ഞങ്ങളെ വേണമെന്നു മനസിലായി.
? ഇപ്പോഴും ഡീൽ രാഷ്ട്രീയം അങ്ങോട്ടുമിങ്ങോട്ടും പറയുകയാണല്ലോ. എല്ലാറ്റിലും ബിജെപി ഒരു കക്ഷിയായി മാറുന്നു തൃപ്പൂണിത്തുറയിലും ഏറ്റുമാനൂരും ഒക്കെ ഡീൽ നടന്നോ.
ജനശ്രദ്ധ തിരിക്കാനും പൊതുജനങ്ങളുടെ കണ്ണിൽ പൊടിയിടാനുമുള്ള ഒരു കോലാഹലം മാത്രമാണിത്. നിങ്ങൾ ഈ വിഷയത്തെ ശാസ്ത്രീയവും ക്ലിനിക്കലുമായി ഒന്നു വിലയിരുത്തി നോക്കൂ. ഒപ്പം ആർക്കൊപ്പം ആരുടെ ഡീൽ എന്നാണ് പറയുന്നത്. മഞ്ചേശ്വരത്ത് ആര് ആർക്കു നടത്തി? ഇപ്പോൾ ഇതാ നേമത്ത് എസ്ഡിപിഐ പോലൊരു തീവ്രവാദ സംഘടന എൽഡിഎഫിനെ പിന്തുണയ്ക്കുന്നു. പരസ്യമായി മുസ്ലിം വർഗീയ പാർട്ടികളെ രണ്ടുമുന്നണികളും രണ്ടായി പകുത്ത് എടുത്തിരിക്കുകയാണ്.
? എൽഡിഎഫ് ആണോ യുഡിഎഫ് ആണോ മുഖ്യ ശത്രു
അവർ രണ്ടും ഒന്നല്ലേ രണ്ടല്ലല്ലോ. തമിഴ്നാട്ടിൽ ഉൾപ്പെടെ 22 സംസ്ഥാനങ്ങളിലും അവർ ഒന്നാണ്. ജമാഅത്ത് ഇസ്ലാമിയെ പ്രീണിപ്പിക്കുന്നതിൽ അവർ ഒന്നാണ്. അഴിമതിയിൽ അവർ ഒന്നാണ്.
? കേരളത്തിലും ബിജെപി ക്രിസ്ത്യൻ ഔട്ട് റീച്ച് എന്നൊരു ശൈലി സ്വീകരിച്ചിട്ടുണ്ടല്ലോ
ക്രിസ്ത്യൻ ഔട്ട് റീച്ച് തുടങ്ങിയ പ്രയോഗത്തിൽ ഞങ്ങൾ വിശ്വസിക്കുന്നില്ല. ഞാൻ ഒരു മലയാളി എന്ന നിലയിലാണ് വിഷയത്തെ കാണുന്നത്. നമ്മുടെ നാട്ടിലെ കുട്ടികൾക്ക് അല്ലെങ്കിൽ നമ്മുടെ യുവത്വത്തിന് കൂടുതൽ പ്രയോജനം കിട്ടണം. അതിൽ മുസ്ലിം മലയാളി, ക്രിസ്ത്യൻ മലയാളി എന്നൊന്നും കാണാൻ തയാറല്ല .എന്നാൽ ഞങ്ങൾക്ക് മുൻകാലങ്ങളെക്കാൾ വലിയ ക്രിസ്ത്യൻ പിന്തുണ എല്ലായിടത്തും ഉണ്ടെന്നതു സത്യമാണ്.
? എഫ്സിആർഎ പോലുള്ള പ്രശ്നങ്ങളിലും മറ്റും ക്രിസ്ത്യൻ സംഘടനകളും സഭയും പ്രതിഷേധമുയർത്തിയിട്ടുണ്ടല്ലോ. കോണ്‍ഗ്രസ് ആകട്ടെ അത് സജീവമായി ഏറ്റെടുക്കുകയും ചെയ്യുന്നുണ്ട്.
എഫ്സിആർഎ പോലുള്ള പ്രശ്നം വലിയ പ്രതിഷേധത്തിനു കാരണമായി എന്ന് ഇപ്പോഴാണു ഞാൻ മനസിലാക്കുന്നത്. ഗൗരവമായി കേൾക്കുന്നതും ഇപ്പോഴാണ്. ആക്ഷേപങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. പക്ഷേ വിവാദമല്ല, പരിഹാരമാണ് ഞങ്ങൾക്ക് താത്പര്യം. പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഞങ്ങൾ അതു പരിഹരിക്കും. ചർച്ച നടത്താനും തയാറാണ്.
? തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തിൽ ബിജെപിയുടെ ചിഹ്നം വന്നതുമായി ബന്ധപ്പെട്ട വലിയ വിവാദങ്ങൾ ഉണ്ടായല്ലോ?
രണ്ടു പാർട്ടികൾക്കും തെരഞ്ഞെടുപ്പു ഫലത്തിൽ പേടിയാണ്. മാറ്റം വരുന്നു എന്ന് അവർക്ക് അറിയാം അതുകൊണ്ടാണ് അവർ ഇത്തരം തന്ത്രങ്ങൾ ചെയ്യുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഓഫീസിൽ മന:പൂർവം ഉണ്ടായതോ നോട്ടപ്പിഴയോ ആകാം. ഉദ്യോഗസ്ഥർ ബോധപൂർവം ചെയ്തതാണെന്ന് റിപ്പോർട്ടുകൾ ഉണ്ട്.
? ഈ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രകടനം എങ്ങനെ ഉണ്ടാകും എന്നാണ് വിലയിരുത്തൽ
ജനങ്ങൾ രാഷ്ട്രീയപരമായ മാറ്റത്തിന് ഒപ്പമാണെന്ന് ബിജെപിക്ക് അറിയാം. ഞങ്ങൾക്ക് നല്ല ലീഡേഴ്സ് ഉണ്ട്. നല്ല പ്രവർത്തകരുണ്ട്. കൃത്യമായ നയങ്ങൾ ഉണ്ട്. നല്ല നേതാക്കളെ പൊതുജനം അംഗീകരിക്കും.
? താങ്കൾ ഇപ്പോൾ തിരുവനന്തപുരംകാരനായി മാറിയോ.
ഞാനൊരു അഖില ഭാരതീയനും അഖില കേരളീയനും ആണ്. എനിക്കു തലശേരി വേരുകൾ ഉണ്ട്. വളർന്നതു ഗുജറാത്തിലും പിന്നീട് ജീവിച്ചത് ഡൽഹിയിലും ബംഗളൂരുവിലുമാണ്.
District News
ഇരിങ്ങാലക്കുട: കേരളം ദേശീയ ജനാധിപത്യ സഖ്യത്തിന് അനുകൂലമായി പാകപ്പെടുകയാണെന്നും കേരളം പിടിക്കാന്‍ വേണ്ടി ഒരുങ്ങുകയാണെന്നും ബിജെപി നേതാവ് എ.എന്‍. രാധാകൃഷ്ണന്. എന്‍ഡിഎ ഇരിങ്ങാലക്കുട നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കണ്വെന്ഷന് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ ട്വിന്റി ട്വിന്റി അടക്കം 16 പാര്‍ട്ടികളാണ് കേരളത്തില്‍ എന്‍ഡിഎയുടെ ഭാഗമായത്. മുന്‍ എംഎല്‍എമാരായ അജിത്, സി.സി. മുകുന്ദന്, രാജേന്ദ്രന് തുടങ്ങിയവരും ഇന്ന് എന്‍ഡിഎയുടെ ഭാഗമാണ്.ടൗണ്‍ ഹാളില്‍ നടന്ന യോഗത്തില്‍ ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കൃപേഷ് ചെമ്മണ്ട അധ്യക്ഷത വഹിച്ചു.
സ്ഥാനാര്‍ഥി സന്തോഷ് ചെറാക്കുളം, മഹാരാഷ്ട എംഎല്‍എമാരായ സന്തോഷ് ദാന്‍വേ, കരണ്‍ ദിയോദാല്, മുന്‍ എംഎല്‍എ രാഹുല്‍ കേന്പ്രേ, എന്‍ഡിഎ നേതാക്കളായ അഡ്വ. സുധീഷ് ശങ്കര്‍, അഡ്വ. എം.എ. വിനോദ്, ഷൈജു കുറ്റിക്കാട്ട്, വി.സി. രമേഷ്, പി.കെ. പ്രസന്നന്, എ.ആര്. ജയചന്ദ്രന്, അഡ്വ. എം.എസ്. അനില്‍കുമാര്‍, അജീഷ് പൈക്കാട്ട്, അഖിലേഷ് വിശ്വനാഥന്, പി.എസ്. സുബീഷ്, ആര്‍ച്ച അനീഷ്, ലോചനന്‍ അമ്പാട്ട്, ശ്യാംജി മാടത്തിങ്കല്‍, കവിത ബിജു, ജിതീഷ് മോഹന്‍, കെ.ആര്. രഞ്ജിത്, സുനില്‍ ചെരടായി തുടങ്ങിയവര്‍ പങ്കെടുത്തു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വികസനപ്രവർത്തനങ്ങളുടെ ധനശേഖരണാർഥം 1,750 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു.
ഇതിനായുള്ള ലേലം 27ന് റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫീസിൽ ഇ-കുബേർ സംവിധാനം വഴി നടക്കും. ലേലം സംബന്ധിച്ച വിജ്ഞാപനത്തിനും വിശദാംശങ്ങൾക്കും www.finance.kerala.go v.in) സന്ദർശിക്കുക.
Kerala
കൊച്ചി: ആധുനികമായ അടിസ്ഥാനസൗകര്യ വികസനത്തിന് രാജ്യം നടത്തുന്ന പദ്ധതികളെയും മുന്നേറ്റങ്ങളെയും ലോകം കണ്ടുപഠിക്കുകയും പ്രശംസിക്കുകയും ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മേക്ക് ഇൻ ഇന്ത്യക്കും ആത്മനിർഭർ ഭാരതത്തിനും പെട്രോളിയം മേഖലയുടെ വികസനം അനിവാര്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
കേന്ദ്രസർക്കാർ നടപ്പാക്കുന്ന 10,800 കോടി രൂപയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും കൊച്ചിയിൽ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ ഉജ്വലമായ ഭാവിയിലേക്കും വികസിത കേരളത്തിലേക്കുമുള്ള സുപ്രധാന ചുവടുവയ്പുകളാണ് ഉദ്ഘാടനം ചെയ്യപ്പെടുന്ന കേന്ദ്ര പദ്ധതികൾ. അടിസ്ഥാനസൗകര്യ മേഖലയിൽ നിക്ഷേപിക്കുന്ന ഓരോ രൂപയും യുവാക്കൾക്കുള്ള തൊഴിലവസരങ്ങൾ കൂടിയായി മാറും.
പെട്രോളിയം മേഖലയെ കൂടുതൽ കരുത്തുറ്റതാക്കാൻ ലക്ഷ്യമിട്ടാണു കൊച്ചി റിഫൈനറിയിലെ പോളി പ്രൊപ്പലീൻ യൂണിറ്റിന്റെ നിർമാണമാരംഭിക്കുന്നത്. പ്രതിവർഷം നാലു ലക്ഷം ടൺ ഉത്പാദനം ഈ യൂണിറ്റിൽനിന്നുണ്ടാകും. പാക്കേജിംഗ്, ടെക്സ്റ്റൈൽ, മെഡിക്കൽ ഉപകരണ നിർമാണ മേഖലകൾക്ക് ഇതു നേട്ടമാകും.
ഇന്ത്യയെ ആഗോള നിർമാണ-സാങ്കേതിക ഹബ്ബാക്കി മാറ്റുകയെന്നതു സർക്കാരിന്റെ ലക്ഷ്യമാണ്. കൊല്ലം വെസ്റ്റ് കല്ലടയിൽ 50 മെഗാവാട്ടിന്റെ ഫ്ലോട്ടിംഗ് സൗരോർജ പ്രോജക്ട് നടപ്പാക്കുന്നത് സൗരോർജ ഉത്പാദനരംഗത്തു കേരളം മുന്നേറുന്നതിന്റെ സൂചനയാണ്. ധാരാളം ജലാശയങ്ങളുള്ള കേരളത്തിന് ഈ മേഖലയിൽ വലിയ സാധ്യതകളുണ്ട്.
വിവിധ റെയിൽവേ സ്റ്റേഷനുകളുടെ ആധുനീകരണവും പുതിയ ട്രെയിൻ സർവീസും ദേശീയപാതാ വികസനവും മലയാളികളുടെ യാത്രാമേഖലയിൽ നവ്യാനുഭവമാകും. കേരളത്തിന്റെ കൃഷി, ടൂറിസം, വ്യവസായ മേഖലകൾക്ക് ഉണർവേകുന്ന പദ്ധതികൾക്ക് കേന്ദ്രം പ്രതിജ്ഞാബദ്ധമാണ്. വികസിത കേരളം സാക്ഷാത്കരിക്കപ്പെടുമെന്നും നരേന്ദ്രമോദി പറഞ്ഞു.
ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേക്കർ, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ, ഹൈബി ഈഡൻ എംപി എന്നിവരും ചടങ്ങിൽ പങ്കെടുത്തു. റോഡ് വികസന പദ്ധതികളുടെ ഉദ്ഘാടനച്ചടങ്ങിൽ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരായ എം.ബി. രാജേഷും കെ. കൃഷ്ണൻകുട്ടിയും പരിപാടി ബഹിഷ്കരിച്ചു. അതേസമയം, ഇന്നലെ രാവിലെ 11.45ന് കൊച്ചി വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ ഗവർണർക്കൊപ്പം മന്ത്രി പി. രാജീവും സംസ്ഥാന ചീഫ് സെക്രട്ടറിയും പോലീസ് മേധാവിയും എത്തിയിരുന്നു.
മറൈൻ ഡ്രൈവിൽ ധീവരസഭയുടെ സുവർണജൂബിലി സമ്മേളനം, കലൂരിൽ എൻഡിഎയുടെ തെരഞ്ഞെടുപ്പു കൺവൻഷൻ, റോഡ് ഷോ എന്നിവയിലും പ്രധാനമന്ത്രി പങ്കെടുത്തു. തുടർന്ന് വൈകുന്നേരം 3.20ന് തമിഴ്നാട്ടിലെ തിരുച്ചിറപ്പിള്ളിയിക്കു മടങ്ങി.
District News
പാലാ: നിയോജകമണ്ഡലത്തിലെ വികസന-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നിരന്തരമായി തടസപ്പെടുത്തുന്ന ഇടതുമുന്നണിയുടെയും കേരള കോൺഗ്രസ്-എമ്മിന്റെയും ഇടപെടലുകളെ ജനപ്രതിനിധി എന്ന നിലയിലും കോടതി ഇടപെടലുകളിലൂടെയും ഫലപ്രദമായി ചെറുത്തു തോല്‍പ്പിക്കാന്‍ സാധിച്ചെന്ന് മാണി സി. കാപ്പന് എംഎല്‍എ പത്രസമ്മേളനത്തില്‍ പറഞ്ഞു.
2021ൽ കടവുപുഴ പാലം തകര്‍ന്നതു മുതല്‍ മന്ത്രിതലത്തിലും ഉദ്യോഗസ്ഥ തലത്തിലും പുനര്‍നിര്‍മാണത്തിനുള്ള ഫണ്ട് ആവശ്യപ്പെട്ടുകൊണ്ട് നിരന്തരം സമ്മര്‍ദങ്ങള്‍ ചെലുത്തുകയും ഇതുമായി ബന്ധപ്പെട്ട് 20ലധികം രേഖാമൂലമുള്ള അഭ്യര്‍ഥനകളും കത്തിടപാടുകളും സര്‍ക്കാരില്‍ സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.
ഒരു വര്‍ഷത്തെ എംഎല്‍എ ഫണ്ട് പൂര്‍ണമായി പാലം പുനര്‍നിര്‍മാണത്തിന് നീക്കിവയ്ക്കാനുള്ള തീരുമാനമെടുത്തപ്പോള്‍ സാങ്കേതികമായ തടസങ്ങള്‍ ഉന്നയിച്ച് ആ നീക്കത്തെ കേരള കോണ്‍ഗ്രസ്-എം സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തി അട്ടിമറിക്കുകയായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. ഒടുവിൽ പാലം നിർമാണത്തിന് അഡ്മിനിസ്ട്രേറ്റീവ് സാംഗ്ഷന്‍ നല്കണമെന്നാ വശ്യപ്പെട്ട് 3-2-2026 ല്‍ ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് 28-2-2026ല്‍ കടവുപുഴ പാലം നിര്‍മാണത്തിന് അഡ്മിനിസ്ട്രേറ്റീവ് സാംഗ്ഷന്‍ അനുവദിച്ചുകൊണ്ടുള്ള സര്‍ക്കാർ ഉത്തരവ് പുറത്തിറങ്ങിയതെന്ന് എംഎൽഎ പറഞ്ഞു.
ജനറല്‍ ആശുപതിയില്‍ ഓങ്കോളജി ബ്ലോക്ക് പണിയുമ്പോള്‍ വേണ്ടത്ര സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ റേഡിയേഷന് പലവിധ രോഗങ്ങള്‍ക്ക് കാരണമാകുമെന്നാണ് താന്‍ പറഞ്ഞതെന്നും മാണി സി. കാപ്പന് വിശദീകരിച്ചു.
District News
കോഴിക്കോട്: കോഴിക്കോട് നഗരസഭയ്ക്ക് 161 കോടിയുടെ മിച്ച ബജറ്റ്. നടപ്പുസാമ്പത്തിക വർഷത്തെ 38കോടി നീക്കിയിരിപ്പ് ഉൾപ്പെടെ 2026- 27 വർഷത്തിൽ 1,221 കോടിയുടെ വരവും, 1,060 കോടിയുടെ ചെലവും, 161 കോടി മിച്ചവും പ്രതീക്ഷിക്കുന്നതാണ് മതിപ്പ് ബജറ്റ്. ഇതിൽ 560 കോടി സാധാരണ വരവ് ഇനത്തിലും 623 കോടി മൂലധന വരവുമാണ്. സാധാരണ ചെലവിനത്തിൽ 659 കോടിയും മൂലധന ചെലവിനത്തിൽ 401 കോടിയും ഉൾപ്പെടെയാണ് മൊത്തം ചെലവിനത്തിൽ ഉൾപ്പെടുന്ന 1060 കോടി. നടപ്പ് കൗൺസിലിന്റെ ആദ്യ ബജറ്റ് ഡെപ്യൂട്ടി മേയർ ഡോ. എസ്. ജയശ്രീ അവതരിപ്പിച്ചു.
ബജറ്റിലെ പ്രധാന വാഗ്ദാനങ്ങള്‍
ഭരണം വേഗത്തിലാക്കാൻ കെ-സ്മാർട്ട് വിപുലീകരണം, ജനപ്രതികൾക്ക് ആയുഷ്ക്കാല ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ, നഗരാസൂത്രണ- പൈതൃക സംരക്ഷണം, കോർപറേഷൻ കെട്ടിടങ്ങളുടെ അറ്റകുറ്റപണിയും പുനർനിർമാണവും, സിറ്റി ബ്യൂട്ടിഫിക്കേഷൻ, ടാഗോർ ഹാൾ പുനർനിർമാണം, കെഎസ്ആർടിസി മുതൽ റെയിൽവേ സ്റ്റേഷൻ വരെയുള്ള 1.6 കി.മി. ഭാഗം ജെൻഡർ സ്ട്രീറ്റാക്കും,ഓപ്പൺ ജിം, കലാകാരന്മാർക്കായി ആർട്ടിസ്റ്റ് റിസോഴ്സ് ഡയറക്ടറി, മാനാഞ്ചിറയെ ഓക്സിജൻ പാർലറാക്കൽ, കുടിവെള്ളം കുറഞ്ഞ ചെലവിൽ നൽകാൻ വാട്ടർ എടിഎമ്മുകൾ, ഒരു വാർഡിൽ ഒരു കളിസ്ഥലം ,ഒരു കുളം, സാഹിത്യ നഗരം വിപുലീകരണം, സഞ്ചരിക്കുന്ന ലൈബ്രറി, ലോക ഭാഷകളുടെ മ്യൂസിയം, വൃക്ക മാറ്റി വയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞവർക്ക് താമസിക്കാനുള്ള സംവിധാനം, വെസ്റ്റ് ഹിൽ സംയോജിത ആരോഗ്യ കേന്ദ്രം, പാലിയേറ്റീവ് പ്രവർത്തനങ്ങൾ, ജീവിത ശൈലി രോഗ നിയന്ത്രണം,ലഹരിക്കെതിരെ ഹാൻഡ്സ് അപ് പദ്ധതി, ഹരിത കർമസേനയുടെ ഉന്നമനത്തിനായി 90 ലക്ഷം, ഉറവിട മാലിന്യ സംസ്കരണം,
18 ആധുനിക ടോയ്ലറ്റുകൾ, ബയോമെഡിക്കൽ വേസ്റ്റ് നിർമാർജനത്തിന് പദ്ധതി, തെരുവുനായ നിയന്ത്രണത്തിന് പദ്ധതികൾ, സ്റ്റുഡന്റ് പോലീസ് കേഡറ്റ് മാതൃകയിൽ അഴക് പദ്ധതിയുടെ ഭാഗമായി സ്റ്റുഡന്റ് ഗ്രീൻ കേഡറ്റ് പദ്ധതി, അമൃത് പദ്ധതിയിൽ വാട്ടർ ടാങ്കറുകൾ വാങ്ങാൻ ഒരു കോടി രൂപ, 5000 എൽഇഡി സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിക്കൽ, നെല്ലിക്കോട്,ബേപ്പൂർ മേഖലകളിലെ അതി ദരിദ്രർക്ക് 63 പാർപ്പിടം നിർമിക്കാൻ 52 ലക്ഷം, ലൈഫ് പദ്ധതിയിൽ 150 വീടുകൾ കൂടി നിർമ്മിക്കാൻ ആറ് കോടി, മുതിർന്ന പൗരന്മാരുടെ സർഗശേഷി ഉപയോഗപ്പെടുത്താൻ ഓൾഡ് ഈസ് ഗോൾഡ് പദ്ധതി, ബീച്ചിലെ ഫുഡ് സ്ട്രീറ്റ് നവീകരണം, ട്രാൻസ് ജെൻഡർ ഷെൽട്ടർ, ഹരിത റസിഡൻസുകൾ, നായക്കുട്ടികളെ ദത്തെടുക്കുന്നവർക്കായി ബൗ ബൗ ഫെസ്റ്റ്, മിനി മത്സ്യമാർക്കറ്റുകളുടെ നവീകരണത്തിന് 50 ലക്ഷം, തെരഞ്ഞെടുക്കപ്പെടുന്ന വാർഡുകളിൽ മുഴുവൻ വീട്ടുകളിലും പ്ലാവ് നടാൻ ചക്ക ഗ്രാമം പദ്ധതി.
കെട്ടിടങ്ങൾ അറ്റകുറ്റപ്പണി നടത്താന്‍ 20 കോടി
കോഴിക്കോട്: നഗരത്തിലെ പ്രധാന വാണിജ്യ കേന്ദ്രമായ വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ സ്ലാബ് തകർന്ന് നാലു പേർ മരണപ്പെട്ട അപകടത്തിന്റെ പശ്ചാത്തലത്തിൽ കോർപറേഷന്റെ കെട്ടിടങ്ങൾ അറ്റകുറ്റപ്പണി നടത്തുകയും പുനർ നിർമിക്കുകയും ചെയ്യും.
ഇതിനായി ബജറ്റിൽ 20 കോടി രൂപ വകയിരുത്തി. സമീപകാലത്തുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിൽ പഴയ കെട്ടിടങ്ങളുടെ നവീകരണത്തിനും പുനർ നിർമാണത്തിനും വലിയ പ്രാധാന്യം നൽകുമെന്ന് ബജറ്റ് അവതരിപ്പിച്ച് ഡെപ്യൂട്ടി മേയർ ഡോ. എസ്. ജയശ്രീ പറഞ്ഞു. നടപ്പ് വർഷത്തിൽ തന്നെ എന്‍ജിനീയറിംഗ് ഹെൽത്ത്, റവന്യൂ വകുപ്പുകൾ കെട്ടിടങ്ങളിൽ സംയുക്ത പരിശോധന നടത്തും. തുടർന്ന് ഇവയുടെ സ്റ്റാറ്റസ് റിപ്പോർട്ട് തയാറാക്കി പൊളിച്ചു മാറ്റേണ്ടവ പൊളിച്ചു മാറ്റുകയും നവീകരിക്കേണ്ടവ നവീകരിക്കുകയും ചെയ്യും.
നാളെയും ചര്‍ച്ച
2025-2026 വർഷത്തെ പുതുക്കിയ ബജറ്റ് എല്ലായിനങ്ങളിലും കൂടി 375,36,9651 രൂപ നീക്കിയിരിപ്പുണ്ട്. ഈ മുന്നിരിപ്പ് അടിസ്ഥാനമാക്കിയാണ് 2026-27 ലെ മതിപ്പ് ബജറ്റ് തയ്യാറാക്കിയത്. 75 കൗൺസിലർമാരും ചർച്ചയിൽ പങ്കെടുക്കേണ്ടതിനാൽ നാളെയും ചർച്ച തുടരും. തുടർന്ന് അന്ന് തന്നെ ഭേദഗതികളോടെ ബജറ്റ് പാസാക്കും.
District News
എലിക്കുളം: നഗരപ്രദേശങ്ങളില്‍ മാത്രമല്ല ഗ്രാമങ്ങളിലും വികസനമെത്തണമെന്ന് മാണി സി. കാപ്പന് എംഎല്‍എ . പാലാ നിയോജക മണ്ഡലത്തിന്റെ ഭാഗമായ എലിക്കുളം പഞ്ചായത്തിലെ രണ്ടാംമൈല്‍ - ഏഴിക്കുന്ന് റോഡിന്റെ പുനര്‍ നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയായതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വാര്‍ഡുമെംബര്‍ സുജാത ദേവി അധ്യക്ഷത വഹിച്ചു. എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് യമുന പ്രസാദ്, വൈസ് പ്രസിഡന്റ് മാത്യൂസ് പെരുമനങ്ങാട്ട്, സ്ഥിരം സമിതി അധ്യക്ഷന്‍ ജോഷി കെ. ആന്റണി, പഞ്ചായത്തംഗങ്ങളായ വി.ഐ. അബ്ദുൾ കരിം, ജിഷ്ണു എസ്. നായര്‍, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ ജെയിംസ് ജീരകത്ത് , അനസ് മുഹമ്മദ് ഇലവനാല്‍, തോമാച്ചന് പാലക്കുടിയില്‍, കെ.എം. ചാക്കോ എന്നിവര്‍ പ്രസംഗിച്ചു.
District News
കൂത്താട്ടുകുളം: നഗരസഭയുടെ വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട വികസന സെമിനാർ അനൂപ് ജേക്കബ് എംഎൽഎ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ചെയർപേഴ്സൺ റെജി ജോൺ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രിൻസ് പോൾ ജോൺ നഗരസഭയുടെ പുതിയ പദ്ധതികളുടെ അവതരണം നടത്തി.
നഗരത്തിന്റെ അടിസ്ഥാന സൗകര്യ വികസനം, ആരോഗ്യം, വിദ്യാഭ്യാസം, കൃഷി തുടങ്ങിയ വിഷയങ്ങളിൽ ഊന്നൽ നൽകിയുള്ള ചർച്ചകളാണ് സെമിനാറിൽ നടന്നത്. ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ.സി. ജോൺസൺ വികസന സെമിനാറിലെ ചർച്ചകൾ ഏകോപിപ്പിച്ചു. ഡെപ്യൂട്ടി ചെയർപേഴ്സൺ ലിസി ജോസ്, മുനിസിപ്പൽ സെക്രട്ടറി എസ്. ഷീബ എന്നിവർ പ്രസംഗിച്ചു.
പോത്താനിക്കാട്: പോത്താനിക്കാട് പഞ്ചായത്തിലെ വികസന സെമിനാറിൽ 2026 - 27 ലെ കരട് വാർഷിക പദ്ധതി രേഖ അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്തംഗം ജോമി തെക്കേക്കര ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ജയിംസ് അധ്യക്ഷ വഹിച്ചു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ അനിൽ എബ്രഹാം പദ്ധതി അവതരണം നടത്തി.
വൈസ് പ്രസിഡന്റ് ലൂസി സന്തോഷ്, ബ്ലോക്ക് പഞ്ചായത്തംഗം ജേക്കബ് വർഗീസ്, സ്ഥിരം സമിതി അധ്യക്ഷരായ ഷീലാ റോയി, മേഴ്സി ബിജു പഞ്ചായത്തംഗങ്ങളായ കെ.സി. പ്രദീപ്, ജിജി മാത്യു, ജിനേഷ് കെ. പോൾ, വി.ജി. ജോബി, വിൻസന്റ് ഏബ്രഹാം, മിനി സണ്ണി, സാബു വർഗീസ്, സീന സജി, അലൻഷ്യ റോബി, ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി വി ജേക്കബ് സിഡിഎസ് ചെയർപേഴ്സൺ രാജേഷ് ദിലീപ് സെക്രട്ടറി കെ. യു. ജയകുമാർ എന്നിവർ പ്രസംഗിച്ചു.
പിറവം: വാർഷിക പദ്ധതികൾക്ക് രൂപം നൽകിക്കൊണ്ടുള്ള പിറവം മുനിസിപ്പാലിറ്റിയിലെ വികസന സെമിനാർ ഇന്ന് നടക്കും. രാവിലെ പത്തിന് ചിൽഡ്രൻസ് പാർക്കിൽ നടക്കുന്ന സെമിനാറിന്റെ ഉദ്ഘാടനം അനൂപ് ജേക്കബ് എംഎൽഎ നിർവഹിക്കും. മുൻസിപ്പൽ ചെയർപേഴ്സൺ കെ.ആർ. പ്രദീപ്കുമാർ അധ്യക്ഷത വഹിക്കും.
District News
ഇരിങ്ങാലക്കുട: നിയോജകമണ്ഡലത്തിലെ ഏറ്റവും വലിയ കോള്‍പ്പാടങ്ങളിലൊന്നായ 250 ഹെക്ടര്‍വരുന്ന പൂമംഗലം - പടിയൂര്‍ കോള്‍ മേഖലയുടെ വികസനങ്ങള്‍ക്ക് തുടക്കമായി.
കോള്‍പ്പാടത്തിനു മധ്യത്തിലൂടെയുള്ള ബണ്ട് റോഡ് ഉയര്‍ത്തല്‍ നടപടികള്‍ക്കാണ് തുടക്കമായിരിക്കുന്നത്. പടിയൂര്‍ പഞ്ചായത്തിലെ ശ്രീകൃഷണവിലാസം റോഡ് മുതല്‍ വടക്ക് ഷണ്മുഖം കനാലിനോട് ചേര്‍ന്നുകിടക്കുന്ന റോഡ് വരെയാണ് കോള്‍ പാടത്തിലൂടെയുള്ള ബണ്ടിന് ഉയരംകൂട്ടുന്നത്. മന്ത്രി ആര്. ബിന്ദുവിന്റെ പച്ചക്കുട പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
ഒരുകിലോമീറ്റര്‍ 300 മീറ്റര്‍ ദൂരത്തിലാണ് ബണ്ട് ഉയരംകൂട്ടുന്നത്. അടിവശത്ത് എട്ട് മീറ്ററും മുകള്‍വശം മൂന്നു മീറ്ററുമാണ് ബണ്ടിനുണ്ടാകുക. രണ്ട് സ്ലൂയിസുകള്‍, മനക്കല് കോള്‍പാടത്ത് 50 എച്ച്പി പമ്പ് സെറ്റ്, എടക്കുളം പടിഞ്ഞാറെ പാടശേഖരത്തില്‍ 20 എച്ച്പി പമ്പ് സെറ്റ്, പതിനൊന്നാം ചാള് മേഖലയില്‍ അഞ്ച് എച്ച്പി മോണോബ്ലോക്ക് പമ്പ് സെറ്റ്, ഷണ്മുഖം കനാലില്‍ വിസിബി കം സ്ലൂയിസ് ട്രാന്‍സ്ഫോര്‍മര്‍ തുടങ്ങിയവയും ഉള്‍പ്പെട്ട സമഗ്രപദ്ധതിയാണിത്.
മൂന്നുകോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്. പൂമംഗലം, പടിയൂര്‍ പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന ഏകദേശം 250 ഹെക്ടറോളം വിസ്തൃതിവരുന്ന പൂമംഗലം പടിയൂര്‍ കോള്‍ മേഖലയുടെ വികസനമാണ് പദ്ധതി സാക്ഷാത്കരിക്കുന്നത്.
ഈ പാടശേഖരത്തിലെ 75 ശതമാനം സ്ഥലവും 35 വര്‍ഷത്തിലേറെയായി കൃഷി ചെയ്യാതെ തരിശായി കിടക്കുകയാണ്. 1994ല്‍ നരസിംഹറാവു പ്രധാനമന്ത്രിയായിരുന്ന കാലത്തു ലഭിച്ച 25 ലക്ഷമാണ് എടക്കുളം, പടിയൂര്‍, പൂമംഗലം കോള്മേഖലയ്ക്കു മുമ്പ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളില്‍നിന്ന് ആകെകിട്ടിയ പദ്ധതി. എടക്കുളം വടക്കേകോള് പുഞ്ചപ്പാടം ഇപ്പോള്‍ തരിശില്ലാതെ നിലനില്‍ക്കുന്നതിനു പിന്നില്‍ ഈ പദ്ധതിയാണ്. പിന്നീടു പടിയൂര്‍ പഞ്ചായത്തിനു ലഭിച്ച ലോകബാങ്ക് സഹായത്തില്‍നിന്നു അഞ്ചു വെര്‍ട്ടിക്കല്‍ പമ്പുസെറ്റുകള്‍ കോള്‍മേഖലയില്‍ വിവിധ സ്ഥലങ്ങളിലായി സ്ഥാപിച്ചിട്ടുണ്ട്.
പൂമംഗലം പടിയൂര്‍ കോള്‍മേഖല പഴയ പ്രതാപത്തിലേക്കു തിരിച്ചുകൊണ്ടുവരാന്‍ ഇപ്പോഴത്തെ പദ്ധതി വഴി കഴിയുമെന്നാണു കര്‍ഷകര്‍ പറയുന്നത്. പാടശേഖരം കതിരണിയുന്നതോടെ കര്‍ഷകരുടെ വര്‍ഷങ്ങളായുള്ള കാത്തിരിപ്പും നിരന്തരശ്രമങ്ങളുമാണ് യാഥാര്‍ഥ്യമാകുന്നത്.
District News
വിയ്യൂർ: സംസ്ഥാനസർക്കാർ പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കുന്ന അംബേദ്കർ ഗ്രാമവികസന പദ്ധതിയുടെ ഭാഗമായി കോർപറേഷൻ പരിധിയിലെ വിയ്യൂർ പാടൂക്കാട് തുരുത്ത് നഗറിലെ അടിസ്ഥാനസൗകര്യവികസനത്തിന് ഒരു കോടി രൂപ അനുവദിച്ചു. പദ്ധതികളുടെ നിർമാണോദ്ഘാടനം പി. ബാലചന്ദ്രൻ എംഎൽഎ നിർവഹിച്ചു. മേയർ ഡോ. നിജി ജസ്റ്റിൻ അധ്യക്ഷത വഹിച്ചു.
ഒരു കോടി രൂപയിൽ ഭവനപുനരുദ്ധാരണം, സംരക്ഷണഭിത്തി നിർമാണം, കാനനിർമാണം, കമ്യൂണിറ്റി ഹാളിലേക്കുള്ള ഫർണീച്ചർ എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുന്നത്.ഡിവിഷൻ കൗൺസിലർ അരുൺ തടത്തിൽ, അസിസ്റ്റന്റ് ജില്ലാ പട്ടികജാതി വികസന ഓഫീസർ എ.പി. സീന, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
Kerala
ആലപ്പുഴ: പാതിരാമണൽ ടൂറിസം വികസനം ആലപ്പുഴയുടെ മുഖഛായ മാറ്റുമെന്ന് മന്ത്രി ഗണേഷ്കുമാർ. പാതിരാമണൽ ദ്വീപിൽ നടപ്പാക്കുന്ന കുട്ടനാട് സഫാരി, ആംഫി തിയേറ്റർ, സോളാർ ബോട്ട് എന്നിവയുടെ ഉദ്ഘാടനം പാതിരാമണൽ ദ്വീപിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.
ടൂറിസത്തിൽ അപാരസാധ്യതകൾ ഒളിഞ്ഞു കിടക്കുന്ന ദ്വീപാണ് പാതിരാമണൽ. മുഹമ്മ പഞ്ചായത്തിന് വലിയൊരു വരുമാന മാർഗമാണ് ദ്വീപിലെ ടൂറിസം വികസനം കൊണ്ടുവരുക.
മുൻപൊരിക്കൽ താനും ഭാര്യയും പാതിരാമണലിൽ ഊഞ്ഞാലിൽ ആടുന്ന വീഡിയോ കേരളമൊട്ടാകെ വലിയ വാർത്തയായി. ടൂറിസം രംഗത്ത് പാതിരാമണലിനുള്ള സാധ്യതയാണ് അത് അടയാളപ്പെടുത്തിയത്.
അന്നുമുതൽ മനസിൽ ചേക്കേറിയതാണ് ദ്വീപിന്റെ വികസനം. ഇപ്പോൾ അതിനൊരു അവസരം കിട്ടി. ആരെല്ലാം അകന്ന് നിന്നാലും ദ്വീപിലേക്ക് കേരളത്തിന്റെ എല്ലാ മേഖലകളിൽ നിന്നു ആളെ കൊണ്ടുവരും. കെഎസ്ആർടിസിയുടെ ടൂറിസം സർവീസുകളുമായി ബന്ധപ്പെടുത്തി ദ്വീപിന്റെ വികസന സ്വപ്നങ്ങൾ യാഥാർഥ്യമാക്കും.
അതിനുള്ള പദ്ധതികളാണ് ദ്വീപിൽ നടപ്പാക്കുന്നത്. ഈ വികസന പദ്ധതി കണ്ണിലെ കൃഷ്ണ മണി പോലെ കാത്തുസൂക്ഷിക്കണ്ട ചുമതല നാട്ടുകാർക്കാണ്. ഒരു പോറൽ പോലുമേൽക്കാതെ സംരക്ഷിക്കണം. ആരെങ്കിലും എതിർക്കാൻ വന്നാൽ നാട്ടുകാർ എതിർക്കണമെന്നും മന്ത്രി പറഞ്ഞു.
കെഎസ്ആർടിസി വനിതാ പിങ്ക് ബസുകൾ ഉൾപ്പെടെ 650 ബസുകൾ വാങ്ങുന്നതിന് ധാരണാപത്രമായി. എല്ലാ ഡിപ്പോകളിലും രണ്ട് ബസുകൾ വീതം നൽകും. എസി ഓർഡിനറി ബസുകൾ സർവീസ് തുടങ്ങുന്നതിനും തീരുമാനമുണ്ട്. എല്ലാ സോളാർ ബോട്ടുകളും എസി ആക്കാൻ നിർദ്ദേശം നൽകിയതായും മന്ത്രി പറഞ്ഞു.
Kerala
കണ്ണൂർ: കേരളത്തിന്റെ വളർച്ചയിൽ തദ്ദേശസ്ഥാപനങ്ങളുടെ പങ്ക് നിർണായകമാണെന്ന് മന്ത്രി എം.ബി. രാജേഷ്. മാങ്ങാട്ടുപറമ്പ് കെഎപി ബറ്റാലിയൻ ഗ്രൗണ്ടിൽ സംസ്ഥാന തദ്ദേശദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ അഭിമാന നേട്ടങ്ങളായി പരാമർശിക്കുന്ന കാര്യങ്ങൾ സംസ്ഥാന സർക്കാരിന്റെ മാത്രമല്ല സർക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഒരുമിച്ച് കൈവരിച്ചിട്ടുള്ളതാണ്. ഇത് കേരളത്തിന്റെ വികസന പുരോഗതിയിൽ തദ്ദേശസ്ഥാപനങ്ങളുടെ പങ്ക് വ്യക്തമാക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.
കേരളത്തെ സംബന്ധിച്ചിടത്തോളം തദ്ദേശസ്ഥാപനങ്ങൾ വെറും സ്ഥാപനങ്ങൾ അല്ല പ്രാദേശിക സർക്കാരുകളാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ തുക തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകുന്ന സംസ്ഥാനം കേരളമാണ്. വളരെ ശക്തമായ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഉണ്ടായതുകൊണ്ടാണ് കേരളം അതിദാരിദ്ര്യം നിർമാർജനം ചെയ്തത്. ഫലപ്രദമായ ഏകോപനത്തോടുകൂടി മാത്രമേ ഇത്തരം കാര്യങ്ങൾ നടപ്പാക്കാനാവൂ.
പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നത് സംസ്കാര ശൂന്യമാണ് എന്ന ബോധ്യം വലിയതോതിൽ വളർത്തിയെടുക്കാൻ കഴിഞ്ഞു.150 ടൺ ജൈവമാലിന്യം പ്രതിദിനം സംസ്കരിക്കാൻ പറ്റുന്ന കേരളത്തിലെ ആദ്യത്തെ പ്ലാന്റ് 27ന് മുഖ്യമന്ത്രി പിണറായി വിജയൻ ബ്രഹ്മപുരത്ത് ഉദ്ഘാടനം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
തദ്ദേശ സേവനങ്ങളെ ഡിജിറ്റൽ ആക്കാൻ സാധിച്ചു എന്നത് സർക്കാരിന്റെ വിപ്ലവകരമായ നേട്ടമാണ്. കെ സ്മാർട്ട് എന്ന ഏകീകൃത സോഫ്റ്റ്വേർ തദ്ദേശസ്ഥാപനങ്ങൾക്കായി ആവിഷ്കരിച്ചതിലൂടെയാണ് ഇത് സാധ്യമായതെന്നും മന്ത്രി വ്യക്തമാക്കി. പാർലമെന്റിൽ അവതരിപ്പിച്ച ഇക്കണോമിക്സ് സർവേയിൽ രാജ്യത്ത് ഏറ്റവും വേഗതയിൽ നഗരവത്കരിക്കപ്പെടുന്ന സംസ്ഥാനമാണ് കേരളം എന്ന പ്രത്യേകം ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
District News
ബാലുശേരി: പനങ്ങാട് പഞ്ചായത്ത് 2026- 27 വാർഷിക പദ്ധതി രൂപീകരണ വികസന സെമിനാർ ബാലുശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇ.വി. ഇസ്മയിൽ ഉദ്ഘാടനം ചെയ്തു.
കിനാലൂർ സ്വലാഹ് ഹാളിൽ നടന്ന സെമിനാറിൽ പഞ്ചായത്ത് പ്രസിഡന്റ് വി.എം. കമലാക്ഷി അധ്യക്ഷത വഹിച്ചു. കരട് പദ്ധതി രേഖ മുൻ പഞ്ചായത്ത് പ്രസിഡന്റ് വി.എം. കുട്ടി കൃഷ്ണൻ ഏറ്റുവാങ്ങി.
വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷൈജ പുളിയുള്ളതിൽ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കോട്ടയിൽ മുഹമ്മദ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഹൃദ്യ എസ്. ചന്ദ്രൻ, ബാലുശേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.കെ. ബാബു തുടങ്ങിയവർ പ്രസംഗിച്ചു.
Kerala
തിരുവനന്തപുരം: വിഷൻ 2031 വികസനവും ജനാധിപത്യവുമെന്ന വിഷയത്തിൽ അന്താരാഷ്ട്ര കോണ്‍ഫറൻസ് ഈ മാസം 15 മുതൽ 17 വരെ തിരുവനന്തപുരത്ത് നടക്കും.
15ന് നിയമസഭ ശങ്കരനാരായണൻ തന്പി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ കോണ്‍ഫറൻസ് ഉദ്ഘാടനം ചെയ്യും. റവന്യു മന്ത്രി കെ. രാജൻ അധ്യക്ഷനാകും. നോബൽ സമ്മാന ജേതാവ് അമർത്യ സെൻ, റോമിലാ ഥാപ്പർ, ലോകഭക്ഷ്യ പുരസ്്കാര ജേതാവ് ശകുന്തള തിൽസ്തദ് തുടങ്ങിയവർ പ്രസംഗിക്കും.
16നും 17നും ഒൻപത് വേദികളിലായി വിവിധ വിഷയങ്ങളിൽ ടെക്നിക്കൽ സെഷനുകൾ നടക്കും.
വിവിധ വകുപ്പുകൾ 14 ജില്ലകളിലായി 34 സെമിനാറുകൾ കഴിഞ്ഞ ഒക്ടോബർ, നവംബർ മാസങ്ങളിലായി സംഘടിപ്പിച്ചിരുന്നു. അതിന്റെ ക്രോഡീകരണമാണ് അന്താരാഷ്ട്ര കോണ്‍ഫറൻസിൽ നടക്കുക.
സമാപന സമ്മേളനത്തിൽ സെക്യുലറിസം ജനാധിപത്യം സംവേദനാത്മക സർക്കാർ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കും. ഫറൂഖ് അബ്ദുള്ള, പ്രകാശ് കാരാട്ട്, കനിമൊഴി, ജസ്റ്റീസ് ഷാ തുടങ്ങിയവർ പങ്കെടുക്കും.
District News
മലപ്പുറം: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നയിക്കുന്ന വടക്കൻ മേഖല വികസന മുന്നേറ്റ ജാഥ മലപ്പുറം ജില്ലയിൽ പ്രവേശിച്ചു. കോഴിക്കോട് ജില്ലയിലെ സ്വീകരണത്തിനു ശേഷം ഇന്നലെ മൂന്നോടെയാണ് ജാഥ ജില്ലാ അതിർത്തിയായ കാലിക്കട്ട് യൂണിവേഴ്സിറ്റിയിൽ എത്തിയത്. ജാഥാ ക്യാപ്റ്റനെ മന്ത്രി വി. അബ്ദുറഹ്മാൻ, പി. നന്ദകമാർ എംഎൽഎ, സിപിഎം ജില്ലാ സെക്രട്ടറി വി.പി. അനിൽ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഇ.എൻ. മോഹൻദാസ്, പി.കെ. സൈനബ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. എൽഡിഎഫ് നേതാക്കൾ ഷാളണിയിച്ചു.
ആദ്യസ്വീകരണ കേന്ദ്രം വള്ളിക്കുന്ന് മണ്ഡലത്തിലെ തലപ്പാറയിലായിരുന്നു. കോൽക്കളിയുമായി യുവാക്കളും പൂക്കാവടിയേന്തി കലാകാരൻമാരും സ്വീകരണത്തിൽ അകന്പടിയായി. തുടർന്ന് ജാഥ വേങ്ങരയിലെത്തി. മുത്തുക്കുടകളും ബലൂണുകളുമായി പ്രവർത്തകർ ജാഥയെ വരവേറ്റു.
ബൈക്കുകളുടെയും നിരവധി വാഹനങ്ങളുടെയും അകന്പടിയിൽ തുറന്ന വാഹനത്തിൽ ജാഥ സബാഹ് സ്ക്വയറിൽ എത്തുന്പോൾ വൻജനക്കൂട്ടമായിരുന്നു. തുടർന്ന് സമാപന കേന്ദ്രമായ മലപ്പുറത്ത് ജാഥയെത്തി. പ്രവർത്തകർ വെടിക്കെട്ടുകളോടെയാണ് ജാഥയ്ക്ക് വരവേൽപ്പ് നൽകിയത്. സ്ത്രീകളുടെ നേതൃത്വത്തിൽ മുത്തുക്കുടുകളും താലപ്പൊലിയുമായാണ് ജാഥയെ സ്വീകരിച്ചത്.
കെ.എസ്. സലീഖ (സിപിഎം), പി. സന്തോഷ് കുമാർ എംപി (സിപിഐ), മാത്യു കുന്നപ്പള്ളി (കേരള കോണ്‍ഗ്രസ്-എം), പി.പി. ദിവാകരൻ (ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ), അഡ്വ. പി.എം. സുരേഷ് ബാബു (എൻസിപി), മനയത്ത് ചന്ദ്രൻ (ആർജെഡി), ബാബു ഗോപിനാഥ് (കോണ്‍ഗ്രസ്-എസ്), വടകോട് മോനച്ചൻ (കേരള കോണ്‍ഗ്രസ്-ബി), അഡ്വ. എ.ജെ. ജോസഫ് (ജനാധിപത്യ കേരള കോണ്‍ഗ്രസ്), കാസിം ഇരിക്കൂർ (ഐഎൻഎൽ), അഡ്വ. നൈസ് മാത്യു (കേരള കോണ്‍ഗ്രസ് സ്കറിയ) എന്നിവർ പ്രസംഗിച്ചു. എൽഡിഎഫ് നേതാക്കളായ ഇ.ജയൻ, കെ.പി. അനിൽ, കെ.പി. സുമതി, വി. ശശികുമാർ, ഇ. രമേശൻ, പി.കെ. ഖലിമുദ്ദീൻ, സി.എച്ച്. നിഷാദ്, ജോണി പുല്ലന്താണി, മുസ്തഫ കടന്പോട്, കെ.പി. രാമനാഥൻ, സമദ് തയ്യിൽ, അഡ്വ. ജനാർദ്ദനൻ, ജാഫർ മാറാക്കര, പി.എച്ച്. ഫൈസൽ എന്നിവർ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ പങ്കെടുത്തു.
District News
പടന്ന: അംബേദ്കര്‍ ഗ്രാമവികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി പടന്ന പഞ്ചായത്തിലെ കാന്തിലോട്ട് തെക്ക്-വടക്ക് നഗറിൽ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ പിന്നോക്ക ക്ഷേമ മന്ത്രി ഒ.ആര്. കേളു ഉദ്ഘാടനം ചെയ്തു.
ആകെ 99,21,082 രൂപ ചെലവഴിച്ചാണ് കാന്തിലോട്ട് നഗറില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ജില്ലാ നിര്‍മിതി കേന്ദ്രം മുഖേന ഉന്നതിയിലെ 57 വീടുകളിൽ തേപ്പ്, പെയിന്റിംഗ്, ടൈല്‍ വിരിക്കല്‍ എന്നിവയുൾപ്പെടെയുള്ള അറ്റകുറ്റപണികൾ പൂർത്തിയാക്കി. യാത്രാക്ലേശം പരിഹരിക്കാന്‍ റോഡ് കോണ്‍ക്രീറ്റ് ചെയ്ത് നവീകരിച്ചു.
എം. രാജഗോപാലന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. നിര്‍മിതി കേന്ദ്രം പ്രോജക്ട് എൻജിനിയര്‍ വി. സജിത്ത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം. മീനാകുമാരി, ജില്ലാ പഞ്ചായത്തംഗം ഡോ. സെറീന സലാം, പഞ്ചായത്ത് പ്രസിഡന്റ് പി.സി. സുബൈദ, വൈസ് പ്രസിഡന്റ് പി.പി. സുധാകരന്, സ്ഥിരം സമിതി അധ്യക്ഷരായ കെ. പൂമണി, പി കൈരളി, പി.വി. അശ്വതി, കെ. അസൈനാര്‍, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ ഒ.പി. രാധാകൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു.
District News
പാലാ: കേരള കോണ്‍ഗ്രസ്-എം ചെയര്മാന് ജോസ് കെ. മാണി നയിക്കുന്ന വികസന സന്ദേശയാത്രയ്ക്ക് നാളെ രാവിലെ പത്തിന് പാലാ കുരിശുപള്ളിക്കവലയില്‍ സ്വീകരണം നല്‍കുമെന്ന് എല്‍ഡിഎഫ് നേതാക്കള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
നിയോജകമണ്ഡലത്തിലെ പൗരപ്രമുഖർ, തൊഴിലാളികള്‍, കൃഷിക്കാര്‍ ഉള്‍പ്പെടെയുള്ള വ്യക്തികളുമായി രാവിലെ 8.30 മുതല്‍ 9.30 വരെ സണ്‍സ്റ്റാര്‍ ഓഡിറ്റോറിയത്തില്‍ സംവദിക്കും.
പാലാ കുരിശുപള്ളിക്കവലയില്നിന്നു ജാഥാ ക്യാപ്റ്റനെയും നേതാക്കളെയും സ്വീകരിക്കും. പാലാ മഹാറാണി തിയറ്റര്‍ ഗ്രൗണ്ടില്‍ പ്രത്യേകം തയാറാക്കിയ പന്തലില്‍ നടക്കുന്ന സമ്മേളനത്തില്‍ മന്ത്രി വി.എന്‍. വാസവന്, റോഷി അഗസ്റ്റിന്, കക്ഷിനേതാക്കള്‍ തുടങ്ങിയവർ പങ്കെടുക്കും.
പത്രസമ്മേളനത്തില്‍ സംഘാടകസമിതി ഭാരവാഹികളായ ലാലിച്ചന്‍ ജോര്‍ജ്, ബാബു കെ. ജോര്‍ജ്, ടോബിന് കെ. അലക്സ്, സജേഷ് ശശി എന്നിവര്‍ പങ്കെടുത്തു.
District News
അഞ്ചല്‍ : സംസ്ഥാന ബജറ്റില്‍ ചടയമംഗലം മണ്ഡലത്തില്‍ 34 കോടിയോളം രൂപയുടെ പദ്ധതികള്‍ പ്രഖ്യാപിച്ചതായി മന്ത്രി ജെ. ചിഞ്ചുറാണി. ചടയമംഗലം നിയോജക മണ്ഡലത്തി െ ന്റ വികസന പ്രവർത്തനങ്ങൾക്കായി പൊതുമരാമത്ത് നിരത്തുകള്‍, പാലങ്ങൾ, ആരോഗ്യം, പുരാവസ്തു, ടൂറിസം, വകുപ്പുകളിലായി 34 കോടി രൂപയുടെ വിവിധ പദ്ധതികളാണ് പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത്.
ചടയമംഗലം മണ്ഡലത്തിലെ ഏറെക്കാലത്തെ ആവശ്യങ്ങളിൽ ഒന്നായിരുന്ന കടയ്ക്കൽ താലൂക്കാശുപത്രി വികസനത്തിന് 10 കോടി രൂപ അനുവദിച്ചു. കൊല്ലം തിരുവനന്തപുരം ജില്ലകളെ ബന്ധിപ്പിക്കുന്ന പകൽകുറിക്കടവ് പാലം, ചടയമംഗലം പുനലൂർ മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന പുത്തൻവിള പാലം എന്നിവയ്ക്ക് രണ്ടു കോടി രൂപ വീതവും, പുരാവസ്തു വകുപ്പിന് കീഴിൽ ഉള്ള കോട്ടുക്കൽ ഗുഹാക്ഷേത്രം പുനരുദ്ധാരണത്തിന് രണ്ടു കോടി രൂപയും, കടയ്ക്കൽ ടൗൺ വികസനവും ലിങ്ക് റോഡുകളുടെ നവീകരണം, ബംഗ്ലാംകുന്ന് - കുന്നുംപുറം റോഡിനുമായി രണ്ടു കോടി രൂപ വീതവും പ്രഖ്യാപിച്ചിട്ടുണ്ട്.
വെളിനല്ലൂർ പഞ്ചായത്തിലെ ചെങ്കൂർ പള്ളി - വട്ടപ്പാറ - മുകളുവിള റോഡിനും ഇളമാട് പഞ്ചായത്തിലെ അർക്കന്നൂർ ആറാട്ടുകടവ് - ഇലവിൻ മൂട് റോഡ് എന്നിവയുടെ നവീകരണ പ്രവർത്തനങ്ങൾക്കായി 1.5 കോടി രൂപയും ചടയമംഗലം ടൗൺ നവീകരണം, പട്ടാണിമുക്ക് വയ്യാനം ഇളമ്പഴന്നൂർ റോഡ്, മതിര- തൂറ്റിക്കൽ റോഡ് , ഇളമാട് പഞ്ചായത്തിലെ ചെറുവക്കൽ വെള്ളാവൂർ പുലിക്കുഴി റോഡ്, ചുണ്ട ചരിപ്പറമ്പ് റോഡ് , കടയ്ക്കൽ കിംസാറ്റ് കൊപ്പം റോഡ്, കൈതോട് - പോരേടം റോഡ്, അലയമൺ പഞ്ചായത്തിലെ മൂങ്ങോട് കമ്പകപണ റോഡ്, നിലമേൽ പഞ്ചായത്തിലെ ബംഗ്ലാംകുന്ന് - മുരുക്കുമൺ - കുന്നുംപുറം റോഡ് എന്നിവയ്ക്ക് ഓരോ കോടിരൂപ വീതവും അനുവദിച്ചിട്ടുണ്ട്. മണ്ഡലത്തിലെ വിവിധ ടൂറിസം പദ്ധതികൾക്കായി ഒരു കോടി രൂപയാണ് ബഡ്ജറ്റിൽ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
മണ്ഡലത്തിന്റെ സമഗ്ര വികസനത്തിന് ഊന്നല്‍ നല്കിയ ബജറ്റാണ് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നതെന്നും മണ്ഡലത്തിന് പുതിയ മുഖം നല്കാന് ബജറ്റിന് സാധിച്ചിട്ടുണ്ടെന്നും ചടയമംഗലം എംഎല്‍എ കൂടിയായ മന്ത്രി ജെ.ചിഞ്ചുറാണി അറി യിച്ചു.
District News
ചങ്ങനാശേരി: ആധുനിക കാലഘട്ടം നിരവധിയായ പ്രശ്നങ്ങളിലൂടെ കടന്നുപോകുമ്പോള്‍ എല്ലാവരിലേക്കും വികസനമെത്തിക്കുവാന് കഴിയുന്ന കാഴ്ചപ്പാടുകള്‍ രൂപീകരിക്കുവാന്‍ ജനപ്രതിനിധികള്‍ക്ക് കഴിയണമെന്ന് ആര്‍ച്ച്ബിഷപ് എമരിറ്റസ് മാര്‍ ജോസഫ് പെരുന്തോട്ടം.
കത്തോലിക്കാ കോണ്‍ഗ്രസ് അതിരൂപതാ സമിതിയുടെ നേതൃത്വത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ച ജനപ്രതിനിധികളെയും ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ആര്‍ച്ച്ബിഷപ്പ്. അതിരൂപതാ പ്രസിഡന്റ് ബിജു സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. വികാരി ജനറാള്‍ മോണ്‍. ആന്റണി എത്തയ്ക്കാട്ട് മുഖ്യസന്ദേശം നല്കി.
അതിരൂപത ഡയറക്ടര്‍ റവ.ഡോ.സാവിയോ മാനാട്ട്, ജനറല്‍ സെക്രട്ടറി ബിനു ഡൊമിനിക്, ഗ്ലോബല്‍ വൈസ് പ്രസിഡന്റ് രാജേഷ് ജോണ്‍, ജേക്കബ് നിക്കോളാസ്, ജോര്‍ജുകുട്ടി മുക്കത്ത്, ഷിജി ജോണ്സണ്, റോസിലിന് കുരുവിള, ജോസി ഡൊമിനിക്, ലാലിമ്മ ടോമി, പി.സി. കുഞ്ഞപ്പന് എന്നിവര്‍ പ്രസംഗിച്ചു.
District News
കല്ലേറ്റുംകര: ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷനെ ജില്ലയിലെ രണ്ടാമത്തെ സ്റ്റേഷനാക്കി ഉയര്‍ത്തുമെന്ന വാക്കുപാലിക്കാന്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി തയാറാകണമെന്ന് റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷന് ആവശ്യപ്പെട്ടു.
സുരേഷ് ഗോപി ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് സന്ദര്‍ശിച്ച വേളയില്‍ രണ്ടാമത്തെ സ്റ്റേഷനാക്കി ഉയര്‍ത്തുമെന്ന് ഉറപ്പുനല്‍കിയിരുന്നു. ഇതിനു വിരുദ്ധമായിട്ടാണ് ഇപ്പോള്‍ മന്ത്രി സംസാരിക്കുന്നത്. അമൃത് ഭാരത് പദ്ധതിയുടെ അടുത്ത സ്കീമില്‍ ഇരിങ്ങാലക്കുട സ്റ്റേഷന് വരുമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉറപ്പുനല്‍കിയിരുന്നു. റെയില്‍വേ സ്റ്റേഷന് വികസനത്തിനാവശ്യമായ സ്ഥലമടക്കമുള്ള സൗകര്യങ്ങള്‍ വേഗത്തില്‍ നടത്തിത്തരാന്‍ ആവശ്യപ്പെട്ട് ബന്ധപ്പെട്ട മന്ത്രി അബ്ദുള്‍ റഹ്മാനും മുഖ്യമന്ത്രിക്കും കത്തയച്ചിട്ടുണ്ടെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
വരുമാനത്തിലും യാത്രക്കാരുടെ എണ്ണത്തിലും ജില്ലയില്‍ രണ്ടാംസ്ഥാനത്തുനില്‍ക്കുന്ന സ്റ്റേഷനായിട്ടുകൂടി വേണ്ടത്ര പരിഗണന ഇരിങ്ങാലക്കുടയ്ക്ക് കിട്ടുന്നില്ല. കോവിഡുകാലത്ത് നിര്‍ത്തലാക്കിയ ട്രെയിനുകളില്‍ മൂന്ന് ട്രെയിനുകള്‍ക്ക് സ്റ്റോപ്പനുവദിക്കാമെന്ന് എംപി പറയുകയും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശംനല്‍കുകയും ചെയ്തു. ഇതില്‍ പാലരുവിക്കുമാത്രമാണ് സ്റ്റോപ്പനുവദിച്ചത്. രാത്രി 11.30 കഴിഞ്ഞാല്‍ രാവിലെ ആറുവരെ ഒരു ട്രെയിനും ഇരിങ്ങാലക്കുടയില്‍ സ്റ്റോപ്പില്ല.
കാലങ്ങളായി ജനപ്രതിനിധികളും റെയില്‍വേയും ഇരിങ്ങാലക്കുടയെ തഴയുകയാണെന്ന് അസോസിയേഷന് കുറ്റപ്പെടുത്തി. അതിനാല്‍ കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിച്ച് ഇരിങ്ങാലക്കുടയെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ കേന്ദ്രമന്ത്രി നടപടിയെടുക്കണമെന്നും പ്രസിഡന്റ് ഷാജു ജോസഫ് ആവശ്യപ്പെട്ടു.
District News
മണ്ണാർക്കാട്: മണ്ഡലത്തിൽ കിഫ്ബി മുഖേന നിർമാണം നടന്നുകൊണ്ടിരിക്കുന്ന മണ്ണാർക്കാട് ചിന്നത്തടാകം (അട്ടപ്പാടി റോഡ്) റോഡ്, മേലാറ്റൂർ റോഡ് (ചുങ്കം കാഞ്ഞിരംപാറ), മണ്ണാർക്കാട് താലൂക്കാശുപത്രി കെട്ടിടം എന്നിവയുടെ നിർമാണ പുരോഗതിയും നിലവിലുള്ള സാങ്കേതിക പ്രശ്നങ്ങളും മറ്റും പരിഹരിക്കുന്നതിനായി എൻ. ഷംസുദ്ദീൻ എംഎൽഎയുടെ നിർദേശപ്രകാരം കിഫ്ബി സിഇഒ ഡോ. കെ.എം. എബ്രഹാമിന്റെയും മറ്റ് വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗം ചേർന്നു.
അട്ടപ്പാടി റോഡിലെ മൂന്ന് റീച്ചുകളുടേയും പ്രവർത്തികളെ സംബന്ധിച്ച മാർഗനിർദേശം സിഇഒ ഉദ്യോഗസ്ഥർക്ക് നൽകി. മേലാറ്റൂർ റോഡിൽ ഒന്നാം ഘട്ട ടാറിംഗ് (കോട്ടോപ്പാടം മുതൽ അലനല്ലൂർ വരെ) ഫെബ്രുവരി 15 നകം പൂർത്തീകരിക്കുവാനും റോഡിന്റെ ബാക്കി ഭാഗങ്ങളുടെ ടാറിംഗ് മെയ് 31നകം പൂർത്തീകരിക്കണമെന്നും യോഗം തീരുമാനിച്ചു. അട്ടപ്പാടി റോഡിലെ ഒന്ന്, രണ്ട് റീച്ചുകളിലെ കുഴികൾ അടച്ചുള്ള അറ്റകുറ്റപ്പണി അടിയന്തരമായിപൂർത്തീകരിക്കണമെന്നും യോഗം നിർദേശിച്ചു. മണ്ണാർക്കാട് താലൂക്ക് ആശുപത്രിയുടെ നിർമാണ പ്രവൃത്തികൾ 85 ശതമാനം പൂർത്തിയായിട്ടുണ്ടെന്നും ശേഷിക്കുന്ന ജോലികൾ ഫെബ്രുവരി 21 നകം പൂർത്തീകരിക്കണമെന്നും നിർദേശിച്ചു. ജിഎം ഷൈല, കിഫ്ബിയിലെയും കെആർഎഫ്ബിയിലെയും ഉദ്യോഗസ്ഥർ എന്നിവരും നേരിട്ടും ഓൺലൈനായും പങ്കെടുത്തു.
Kerala
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച തിരുവനന്തപുരത്തെത്തും. കേർപറേഷൻ ഭരണം പിടിച്ചാൽ 45 ദിവസത്തിനകം പ്രധാനമന്ത്രി തലസ്ഥാനത്തെത്തുമെന്ന് ബിജെപി പ്രഖ്യാപിച്ചിരുന്നു.
ആ വാക്ക് പാലിക്കുകയാണെന്നും തലസ്ഥാന നഗര വികസനത്തിന്റെ ബ്ലൂ പ്രിന്റ് പ്രധാനമന്ത്രി അവതരിപ്പിക്കുമെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷ് പറഞ്ഞു. കേരളത്തിൽ നിന്നുള്ള അമൃത് ഭാരത് ട്രെയിൻ സർവീസും പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും.
പുത്തരിക്കണ്ടം മൈതാനത്ത് നടത്തുന്ന പരിപാടിയിൽ തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയികളെ മോദി അഭിസംബോധന ചെയ്യും. റോഡ് ഷോയോടെ പ്രധാനമന്ത്രിയെ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് ബിജെപി നേതൃത്വം.
Leader Page
2015 സെപ്റ്റംബറിൽ നടന്ന ചരിത്രപ്രധാനമായ യുഎൻ ഉച്ചകോടിയിൽ ലോക നേതാക്കൾ അംഗീകരിച്ച 2030ലെ സുസ്ഥിരവികസന അജൻഡയിലെ 17 സുസ്ഥിരവികസന ലക്ഷ്യങ്ങൾ (എസ്ഡിജി) 2016 ജനുവരി ഒന്നിന് പ്രാബല്യത്തിൽവന്നു. ഇപ്പോൾ പത്തു വർഷം പൂർത്തിയായിരിക്കുന്നു. ഇനി അഞ്ച് വർഷംകൊണ്ട് ഫലപ്രദമായി നടപ്പാക്കേണ്ടതാണ് ഇവ.
2025ലെ എസ്ഡിജി റിപ്പോർട്ട് യുഎൻ പ്രസിദ്ധീകരിക്കുകയുണ്ടായി.
ഇതിൻപ്രകാരം ഐക്യരാഷ്ട്രസഭയിലെ 193 അംഗങ്ങളുടെ എസ്ഡിജി സ്കോർ നിലവാരത്തിൽ ഏറ്റവും മുന്നിൽ 87.023 സ്കോറുമായി ഫിൻലാൻഡാണ്. തുടർന്ന് സ്വീഡൻ (85.74) ഡെൻമാർക്ക് (85.26), ജർമനി (83.67), ഫ്രാൻസ് (83.14), ഓസ്ട്രിയ (83.01), ക്രൊയേഷ്യ (82.39), പോളണ്ട് (82.09), ചെക്ക് റിപ്പബ്ലിക്ക് (81.94), യുകെ (81.85) എന്നിവയാണ്. ഏഷ്യൻ രാജ്യങ്ങളിൽ ജപ്പാനാണ് മുന്നിൽ (80.6). ഇന്ത്യക്ക് 99-ാമത്തെ സ്ഥാനമാണ് ഉള്ളത് (66.95) 167-ാം സ്ഥാനം ലഭിച്ചിരിക്കുന്നത് സൗത്ത് സുഡാനാണ് (41.55). 26 രാജ്യങ്ങളുടെ പേര് റാങ്കിംഗിൽ വന്നിട്ടില്ല.
സുസ്ഥിരവികസന ലക്ഷ്യങ്ങളോടുള്ള ആഗോള പ്രതിബദ്ധത ശക്തമാണ്. 193 രാജ്യങ്ങളിൽ 190 എണ്ണവും സുസ്ഥിരവികസനം മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ദേശീയ കർമപദ്ധതികൾ അവതരിപ്പിച്ചിട്ടുണ്ട്. അജൻഡ 2030ഉം എസ്ഡിജികളും അംഗീകരിച്ച് ഒരു ദശാബ്ദത്തിനുശേഷം, 193 യുഎൻ അംഗരാജ്യങ്ങളിൽ 190 എണ്ണവും സന്നദ്ധ ദേശീയ അവലോകന (വിഎൻആർ) പ്രക്രിയയിൽ പങ്കെടുത്ത് അവരുടെ എസ്ഡിജി നിർവഹണ പദ്ധതികളും സുസ്ഥിരവികസന മുൻഗണനകളും അവതരിപ്പിക്കുകയുണ്ടായി.
സുസ്ഥിരവികസന സൂചികയിൽ യൂറോപ്യൻ രാജ്യങ്ങൾ ഒന്നാം സ്ഥാനത്ത് തുടരുന്നു. മികച്ച 20 രാജ്യങ്ങളിൽ 19ഉം യൂറോപ്പിലാണ്. എന്നിരുന്നാലും, കാലാവസ്ഥയും ജൈവവൈവിധ്യവുമായി ബന്ധപ്പെട്ടവ ഉൾപ്പെടെ കുറഞ്ഞത് രണ്ട് ലക്ഷ്യങ്ങളെങ്കിലും കൈവരിക്കുന്നതിൽ ഈ രാജ്യങ്ങൾപോലും കാര്യമായ വെല്ലുവിളികൾ നേരിടുന്നുണ്ട്. ഈ വർഷത്തെ സുസ്ഥിരവികസന സൂചികയിൽ, ചൈന (49) ഉം ഇന്ത്യ (99) ഉം യഥാക്രമം മികച്ച പ്രകടനം കാഴ്ചവച്ച 50, മികച്ച 100 സ്ഥാനങ്ങളിൽ ഇടം നേടി!
ലക്ഷ്യങ്ങളുടെ പുരോഗതി തടസപ്പെടുന്നു
ആഗോള തലത്തിൽ, 2030 ആകുന്പോഴേക്കും കൈവരിക്കേണ്ട 17 ലക്ഷ്യങ്ങളിൽ ഒന്നുപോലും നിലവിൽ ലക്ഷ്യത്തിലെത്തുന്നില്ല. സംഘർഷങ്ങൾ, ഘടനാപരമായ ദുർബലതകൾ, പരിമിതമായ സാന്പത്തിക ഇടം എന്നിവ ലോകത്തിന്റെ പല ഭാഗങ്ങളിലും സുസ്ഥിരവികസന ലക്ഷ്യങ്ങളുടെ പുരോഗതിയെ തടസപ്പെടുത്തുന്നു.
മൊബൈൽ ബ്രോഡ്ബാൻഡ് ഉപയോഗം, വൈദ്യുതി ലഭ്യത, ഇന്റർനെറ്റ് ഉപയോഗം, അഞ്ച് വയസിന് താഴെയുള്ളവരുടെ മരണനിരക്ക്, നവജാതശിശു മരണനിരക്ക് എന്നിവയുൾപ്പെടെ അടിസ്ഥാന സേവനങ്ങളിലേക്കും അടിസ്ഥാന സൗകര്യങ്ങളിലേക്കുമുള്ള ലഭ്യതയുമായി ബന്ധപ്പെട്ട ലക്ഷ്യങ്ങളിൽ മിക്ക യുഎൻ അംഗരാജ്യങ്ങളും ശക്തമായ പുരോഗതി കൈവരിച്ചിട്ടുണ്ട്.
ബെനിൻ (സബ്-സഹാറൻ ആഫ്രിക്ക), നേപ്പാൾ (കിഴക്കും ദക്ഷിണേഷ്യയും), പെറു (ലാറ്റിൻ അമേരിക്കയും കരീബിയനും), യുണൈറ്റഡ് അറബ് എമിറേറ്റ്സ് (മിഡിൽ ഈസ്റ്റും വടക്കേ ആഫ്രിക്കയും), ഉസ്ബെക്കിസ്ഥാൻ (കിഴക്കൻ യൂറോപ്പും മധ്യേഷ്യയും), കോസ്റ്റാറിക്ക (ഒഇസിഡി), സൗദി അറേബ്യ (ജി 20) എന്നീ രാജ്യങ്ങൾ എടുത്തുപറയത്തക്ക വിധത്തിൽ പുരോഗതി കൈവരിച്ചിട്ടുണ്ട്.
ഇതര രാഷ്ട്രങ്ങളോടുള്ള സമീപനത്തിന്റെ കാര്യത്തിൽ ബാർബഡോസ് ഒന്നാം സ്ഥാനത്തും അമേരിക്ക അവസാന സ്ഥാനത്തും നിൽക്കുന്നു. 2025ന്റെ തുടക്കത്തിൽ, പാരീസ് കാലാവസ്ഥാ കരാറിൽനിന്നും ലോകാരോഗ്യ സംഘടനയിൽനിന്നും പിന്മാറുന്നതായി അമേരിക്ക പ്രഖ്യാപിക്കുകയും എസ്ഡിജികളോടും 2030 അജൻഡയോടും എതിർപ്പ് പ്രഖ്യാപിക്കുകയും ചെയ്തു. ജി20 രാജ്യങ്ങളിൽ, ഇതര രാഷ്ട്രങ്ങളോടുള്ള സമീപനത്തിന്റെ കാര്യത്തിൽ ഏറ്റവും പ്രതിജ്ഞാബദ്ധതയുള്ളത് ബ്രസീലാണ്, ഒഇസിഡി രാജ്യങ്ങളിൽ ചിലി മുന്നിലാണ്.
സാന്പത്തിക ഭദ്രതയുടെ അഭാവം
പല വികസ്വര രാജ്യങ്ങൾക്കും, സാന്പത്തിക ഭദ്രതയുടെ അഭാവമാണ് എസ്ഡിജി പുരോഗതിക്ക് പ്രധാന തടസം. കടബാധ്യതയും താങ്ങാനാവുന്ന, ദീർഘകാല മൂലധനത്തിന്റെ ലഭ്യതക്കുറവും കാരണം സുസ്ഥിരവികസനത്തിൽ വേണ്ടത്ര നിക്ഷേപം നടത്താൻ കഴിയാത്ത രാജ്യങ്ങളിലാണ് ലോകജനസംഖ്യയുടെ ഏകദേശം പകുതിയും താമസിക്കുന്നത്. സുസ്ഥിരവികസനം, ഉയർന്ന വരുമാനം വാഗ്ദാനം ചെയ്യുന്നു. വളർന്നുവരുന്ന, വികസ്വര രാജ്യങ്ങളിലേക്ക് മൂലധനം കൂടുതൽ അനുകൂലമായ വ്യവസ്ഥകളിൽ എത്തിച്ചേരുന്നുണ്ട്. ഉയർന്ന വളർച്ചാ സാധ്യതയും വരുമാനനിരക്കും വാഗ്ദാനം ചെയ്യുന്ന, വളർന്നുവരുന്ന വികസ്വര സന്പദ്വ്യവസ്ഥകളിലേക്കല്ല, സന്പന്നരാജ്യങ്ങളിലേക്കാണ് പണം എളുപ്പത്തിൽ ഒഴുകുന്നത്.
17 സുസ്ഥിരവികസന ലക്ഷ്യങ്ങളും കൈവരിക്കുന്നതിലേക്കുള്ള മൊത്തം പുരോഗതിയാണ് മൊത്തത്തിലുള്ള സ്കോർ അളക്കുന്നത്. സുസ്ഥിരവികസന ലക്ഷ്യ നേട്ടത്തിന്റെ ശതമാനമായി ഈ സ്കോറിനെ വ്യാഖ്യാനിക്കാം. 100 എന്ന സ്കോർ എല്ലാ സുസ്ഥിരവികസന ലക്ഷ്യങ്ങളും നേടിയിട്ടുണ്ടെന്ന് സൂചിപ്പിക്കുന്നു.
പ്രധാന പോസിറ്റീവ് ട്രെൻഡുകൾ ഇവയാണ്: മെച്ചപ്പെട്ട വിദ്യാഭ്യാസം, മാതൃ/ശിശു ആരോഗ്യം, വൈദ്യുതി ലഭ്യത, രോഗ നിയന്ത്രണം (എച്ച്ഐവി, മലേറിയ) എന്നിവയിലൂടെ ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതം മെച്ചപ്പെട്ടു. പുനരുപയോഗിക്കാവുന്ന ഊർജം വർധിച്ചുകൊണ്ടിരിക്കുകയാണ്. കൂടാതെ, 5ജി ലോകത്തിന്റെ പകുതിയിലധികവും ഉൾക്കൊള്ളുന്നു. എന്നാൽ, പുരോഗതി ദുർബലമാണ്, തുല്യതയുള്ളതുമല്ല. ദാരിദ്ര്യം, വിശപ്പ്, വ്യവസ്ഥാപരമായ പോരായ്മകൾ എന്നിവ പല രാജ്യങ്ങളിലും നിലനിൽക്കുന്നു. സംഘർഷം, കാലാവസ്ഥാ പ്രതിസന്ധികൾ, സാന്പത്തിക പ്രശ്നങ്ങൾ എന്നിവയാണ് പ്രധാന തടസങ്ങൾ, ഏകദേശം പകുതി ലക്ഷ്യങ്ങളിലെ പുരോഗതി മന്ദഗതിയിലാണ്. ചിലത് പിന്നോട്ട് പോകുന്നു. ഇവയാണ് പ്രധാന വെല്ലുവിളികൾ.
മാതൃ മരണനിരക്ക് കുറയുന്നു; അഞ്ചു വയസിന് താഴെയുള്ള മരണങ്ങൾ കുറയുന്നു; ആരോഗ്യകരമായ ആയുർദൈർഘ്യം വർധിക്കുന്നു. രാഷ്ട്രീയത്തിൽ സ്ത്രീകളുടെ പ്രാതിനിധ്യം വർധിക്കുന്നു എന്നിവ പ്രാധാന്യമർഹിക്കുന്ന മാറ്റങ്ങളാണ്.
(തുടരും)
(കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എൻജിനിയറിംഗ് കോളജ്
ഡീൻ റിസർച്ച് ആണ് ലേഖകൻ)
District News
മാടപ്പള്ളി: വികസനത്തിന്റെ പേരില്‍ വിനാശത്തിന് കളമൊരുക്കരുതെന്ന് നിരണം ഭദ്രാസന മെത്രാപ്പോലീത്ത ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. ആവാസ വ്യവസ്ഥയെയും പരിസ്ഥിതിയെയും തകര്‍ക്കുന്ന തരത്തിലുള്ള മണ്ണെടുപ്പിന് അനുമതി നല്കിയാല് വിനാശമായിരിക്കും ഫലമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാടപ്പള്ളി പഞ്ചായത്തിലെ പരപ്പൊഴിഞ്ഞിയില്‍ നടക്കുന്ന മണ്ണെടുപ്പ് നിരോധിക്കണമെന്നാവശ്യപ്പെട്ട് ഗ്രാമരക്ഷാസമിതി പ്രസിഡന്റ് ബാബു കുട്ടന്‍ചിറയും സെക്രട്ടറി റോസ്ലിന് ഫിലിപ്പും നടത്തിയ ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പഞ്ചായത്തംഗം സണ്ണി എത്തയ്ക്കാട്ട് അധ്യക്ഷത വഹിച്ചു. ജോസഫ് എം. പുതുശേരി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതിയംഗം വി.ജെ. ലാലി മുഖ്യപ്രസംഗം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലാലിമ്മ ടോമി, എസ്. രാജീവന്, മാത്തുക്കുട്ടി പ്ലാത്താനം, മിനി കെ. ഫിലിപ്പ്, പ്രസാദ് ജോസഫ്, എം. മോഹനന് പിള്ള, ജോഷി കുറുക്കന്‍കുഴി, അന്‍സാരി ബാപ്പു, എ.എസ്. രവീന്ദ്രനാഥ്, തോമാച്ചന് മതിലകത്തുകുഴി, ജോര്‍ജ് പുരയ്ക്കല്‍, ബേബിച്ചന് കല്ലറയ്ക്കല്‍, ജോമി ജോസഫ്, ടിജി ജോയ്, മിനി ജോര്‍ജ്കുട്ടി, കെ.എസ്. ശശികല, കെ.എസ്. രാജന്, ജോജോ കുളങ്ങോട്ട്, ബിനോയ് കാലായില്‍ എന്നിവര്‍ പ്രസംഗിച്ചു
District News
പുൽപ്പള്ളി: യുഡിഎഫ് നേതൃത്വം നൽകുന്ന പൂതാടി പഞ്ചായത്ത് ഭരണസമിതിക്ക് വികസന കാഴ്ചപ്പാടില്ലാത്തതിനാൽ നികത്താനാവാത്ത നഷ്ടങ്ങളാണ് പഞ്ചായത്തിനുണ്ടായതെന്ന് എൽഡിഎഫ് നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ സംസ്ഥാന സർക്കാർ വിവിധ പദ്ധതികളിലൂടെ പഞ്ചായത്തിന് അനുവദിച്ച 83.43 കോടി രൂപയിൽ ഈ ഭരണസമിതിയുടെ കെടുകാര്യസ്ഥതമൂലം 38.15 കോടിരൂപയാണ് നഷ്ടപ്പെട്ടത്. നിരവധി ഗ്രാമീണ റോഡുകളാണ് തകർന്ന് കാൽനട യാത്രപോലും സാധ്യമല്ലാതെ കിടക്കുന്നത്.
ലൈഫ് ഭവന പദ്ധതി, കുടിവെള്ള പദ്ധതി, കുടുംബാരോഗ്യ കേന്ദ്രത്തിലെ ശോച്യാവസ്ഥ, ഉന്നതികളിലെ പ്രശ്നങ്ങൾ തുടങ്ങിയ വിഷയങ്ങളിലൊന്നും പരിഹാരം കാണാൻ ഈ ഭരണസമിതിക്ക് സാധിച്ചിട്ടില്ല. കഴിഞ്ഞ എൽഡിഎഫ് ഭരണസമിതിയുടെ കാലത്തുണ്ടാക്കിയ എല്ലാ നേട്ടങ്ങളും നിലവിലെ ഭരണസമിതിനേതൃത്വം ഇല്ലാതാക്കി.
നാടിന്റെ വികസന പ്രവൃത്തികൾ ഏറ്റെടുത്ത് നടത്തുന്നതിൽ ശ്രദ്ധിക്കാൻ ഈ ഭരണസമിതിക്ക് സാധിച്ചിട്ടില്ല. എൽഡിഎഫ് കണ്‍വീനർ ഇ.കെ. ബാലകൃഷ്ണൻ, രുക്മിണി സുബ്രഹ്മണ്യൻ, ജോസ് പനമട, കെ.എം. ബാബു, എ.ജെ. കുര്യൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Editorial
പൊതു ആവശ്യങ്ങൾക്കു ഭൂമി ഏറ്റെടുക്കുമ്പോൾ ചട്ടപ്രകാരമുള്ള നഷ്ടപരിഹാരത്തുകയ്ക്ക് എല്ലാവർക്കും അവകാശമുണ്ടെങ്കിലും വീടും ജീവനോപാധിയും നഷ്ടപ്പെടുന്നവർക്കു മാത്രമേ പുനരധിവാസത്തിന് അർഹതയുള്ളൂ എന്ന് സുപ്രീംകോടതി ഉത്തരവിട്ടിരിക്കുന്നു.
ഇതു സർക്കാരുകൾക്ക് ആശ്വാസകരമാണെങ്കിലും ഉത്തരവാദിത്വങ്ങളിൽനിന്ന് ഒളിച്ചോടാനുള്ള പഴുതല്ല. കാരണം, നഷ്ടപരിഹാരമായാലും പുനരധിവാസമായാലും ഈ രാജ്യത്ത് അതു യഥാസമയം ലഭിക്കില്ലെന്നുള്ളതാണ് യഥാർഥ പ്രശ്നം.
കേരളത്തിൽ മൂലന്പിള്ളിയിലുൾപ്പെടെ പുനരധിവാസമെന്ന പേരിൽ ലഭിച്ച പാഴ്നിലങ്ങളിൽ മൺമറഞ്ഞ മനുഷ്യരെ ആരെങ്കിലും ഓർക്കുന്നുണ്ടോ? വാടകവീടുകളിൽ കഴിയുന്ന വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളെ ഓർക്കുന്നുണ്ടോ? കെ-റെയിലിൽ എന്നപോലെ ഏറ്റെടുക്കുമോ ഇല്ലയോ എന്നു സർക്കാരിനുപോലും അറിയില്ലെങ്കിലും ക്രയവിക്രയം ചെയ്യാനോ പണയം വയ്ക്കാനോ ഒന്നുമാകാത്ത മരവിച്ച മണ്ണിന്റെ വെറും പേരവകാശികൾ വേറെ.
ഏതു സർക്കാരായാലും ഒരു തുണ്ട് ഭൂമി തൊടുന്പോൾ അതു സന്പാദിച്ചവന്റെ നെഞ്ചിടിപ്പറിയണം. അതറിയാത്തതുകൊണ്ടാണ് ഭൂമിയേറ്റെടുക്കൽ കേസുകളിലെല്ലാം കോടിതിവ്യവഹാരങ്ങളുണ്ടാകുന്നത്; മറക്കരുത്.
വികസനത്തിനു ഭൂമി വിട്ടുനൽകിയവർക്ക് 1992ലെ നയപ്രകാരം നഷ്ടപരിഹാരത്തിനു പുറമേ പുനരധിവാസവും നടപ്പാക്കണമെന്ന ഹരിയാന ഹൈക്കോടതി വിധി റദ്ദാക്കിയാണ് ജസ്റ്റീസുമാരായ ജെ.ബി. പർദിവാല, ആർ. മഹാദേവൻ എന്നിവരുടെ ബെഞ്ച് ഉത്തരവിട്ടത്.
ഹർജിക്കാർക്ക് 2016ലെ നയത്തിന്റെ അടിസ്ഥാനത്തിൽ പകരം ഭൂമി ലഭ്യമാക്കണമെന്നും ഉത്തരവിട്ടിട്ടുണ്ട്. “ജീവിക്കാനും ഉപജീവനത്തിനുമുള്ള അവകാശത്തെ വ്യാഖ്യാനിക്കുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ 21, ഭൂമി ഏറ്റെടുക്കൽ കേസുകളിൽ ബാധകമാകില്ല.
ഏതെങ്കിലും പൊതു ആവശ്യങ്ങൾക്കായി ഭൂമി ഏറ്റെടുക്കുമ്പോൾ, ഭൂമി നൽകുന്നവർക്ക് ഉചിതമായ നഷ്ടപരിഹാരത്തിന് അർഹതയുണ്ട്. പക്ഷേ, അപൂർവങ്ങളിൽ അപൂർവമായ സന്ദർഭങ്ങളിൽ മാത്രമേ, പണമായി നഷ്ടപരിഹാരം നൽകുന്നതിനു പുറമേ, പുനരധിവാസം പരിഗണിക്കേണ്ടതുള്ളൂ.
വീടോ ജീവിതമാർഗമോ നഷ്ടപ്പെട്ട് ദരിദ്രരായ വ്യക്തികളെ മാത്രമായിരിക്കണം പുനരധിവസിപ്പിക്കേണ്ടത്. അനാവശ്യമായി പ്രീണന പുനരധിവാസ പദ്ധതികൾ പ്രഖ്യാപിക്കരുത്. അവ പിന്നീടു നിയമയുദ്ധങ്ങളായി മാറും.”സുപ്രീംകോടതിയുടെ വിധി പുനരധിവാസത്തെക്കുറിച്ചാണെങ്കിലും ഭൂമി ഏറ്റെടുക്കലിനെത്തുടർന്ന് തകർക്കപ്പെടുന്ന വലിയൊരു വിഭാഗം മനുഷ്യരെക്കുറിച്ചുകൂടി ചർച്ച ചെയ്യേണ്ട സന്ദർഭമാണിത്.
ഇന്ത്യയിലെ വികസന പദ്ധതികളും പുനരധിവാസവും എക്കാലവും സർക്കാർ വാഗ്ദാനങ്ങളിലും ലംഘനങ്ങളിലും കെടുകാര്യസ്ഥതയിലും കെട്ടുപിണഞ്ഞു കിടക്കുകയാണ്. അതിന്റെ ഇരകളിലേറെയും ദരിദ്രരായ മനുഷ്യരാണ്. സർക്കാർ ഏതെങ്കിലും പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുമെന്നു കേൾക്കുന്പോൾ തന്നെ പൗരന്മാരുടെ ഉള്ളിൽ തീയാണ്.
നാഷണൽ ഹൈവേ പോലുള്ള വിഷയത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒരുപോലെ നീങ്ങിയില്ലെങ്കിലും അനുഭവിക്കേണ്ടി വരുന്നത് ഭൂമി വിട്ടുകൊടുത്തവരാണ്. ദേശീയപാത 744 ഗ്രീൻ ഫീൽഡ് ഹൈവേക്കായി വിജ്ഞാപനം ചെയ്ത ഭൂമിയുടെ ഉടമകൾക്കു നഷ്ടപരിഹാരം വൈകിയത് കേന്ദ്ര-സംസ്ഥാന തർക്കത്തിലാണ്.
ചിലർക്കു നല്ല രീതിയിൽ നഷ്ടപരിഹാരം ലഭിച്ചോ എന്നതല്ല, ആരുടെയെങ്കിലും ജീവിതം തുലഞ്ഞോ എന്നതാണ് സർക്കാരുകൾ പരിഗണിക്കേണ്ടത്. ഉചിതവും അന്തസാർന്നതുമായ നഷ്ടപരിഹാരം ലഭിച്ചാൽ ഒരാൾപോലും, തരിശുനിലങ്ങളും ചതുപ്പുനിലങ്ങളും പാറക്കെട്ടുകളുമായി പുനരധിവാസത്തിനൊരുങ്ങുന്ന സർക്കാരിനെ കാത്തുനിൽക്കില്ല.
വല്ലാർപാടം ടെർമിനലിന്റെയും ഏഴിമല നേവൽ അക്കാഡമിയുടെയും വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെയും വീരഗാഥകൾ പാടുന്നവർ അവിടങ്ങളിൽനിന്ന് പിഴുതെറിയപ്പെട്ടവരുടെ നിലവിളി കേൾക്കില്ല. കെ-റെയിലിന്റെ പേരിൽ ബന്ദികളാക്കപ്പെട്ടവരുടെ പുരയിടങ്ങളിലേക്കു നോക്കില്ല. നാട് വികസിക്കണമെന്നതിൽ ആർക്കുമില്ല സംശയം.
പക്ഷേ, അതിനുവേണ്ടി സ്വന്തം ഭൂമി കൊടുത്തവരിൽ ചിലർ വികസനത്തിന്റെ ഇരകളും സർക്കാർ വേട്ടക്കാരുമായാൽ അതു വികസനമല്ല, ഭരണകൂട ഭീകരതയാണ്. രാജ്യനന്മയ്ക്കായി സ്വന്തം മണ്ണ് വിട്ടുകൊടുത്ത് ശിഷ്ടജീവിതം ചുവപ്പുനാടയിൽ കുരുങ്ങിപ്പോയ ആയിരക്കണക്കിനു മനുഷ്യരുള്ള രാജ്യമാണിത്. മണ്ണു വാങ്ങി ദെണ്ണം കൊടുക്കരുത്.