x
ad
Wed, 1 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ണ്ട​ക്ക​യ​ത്തി​ന്‍റെ സ​മ​ഗ്ര വി​ക​സ​നം: ആ​ലോ​ച​നാ യോ​ഗം ചേ​ർ​ന്നു


Published: June 28, 2026 02:09 AM IST | Updated: June 28, 2026 02:09 AM IST

മു​ണ്ട​ക്ക​യം: മു​ണ്ട​ക്ക​യം പ​ഞ്ചാ​യ​ത്തി​ന്‍റെ സ​മ​ഗ്ര​വി​ക​സ​നം ച​ർ​ച്ച ചെ​യ്യാ​നാ​യി ആ​ലോ​ച​നാ​യോ​ഗം ചേ​ർ​ന്നു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സൂ​സ​മ്മ മാ​ത്യു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ എം.​ജെ. സെ​ബാ​സ്റ്റ്യ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ണ്ട​ക്ക​യം പ​ഞ്ചാ​യ​ത്തി​ന്‍റ അ​ടി​സ്ഥാ​ന സൗ​ക​ര്യ​വി​ക​സ​നം, പൊ​തു​ജ​ന​ങ്ങ​ളു​ടെ ജീ​വി​ത​നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്ത​ൽ, ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ-​ഗ​താ​ഗ​ത മേ​ഖ​ല​ക​ളി​ലെ പു​രോ​ഗ​തി എ​ന്നി​വ ല​ക്ഷ്യ​മി​ട്ടാ​ണ് യോ​ഗം ചേ​ർ​ന്ന​ത്.

മു​ണ്ട​ക്ക​യം ഫാ​മി​ലി ഹെ​ൽ​ത്ത് സെ​ന്‍റ​റി​ൽ വി​ദ​ഗ്ധ ചി​കി​ത്സാ​സൗ​ക​ര്യ​ങ്ങ​ളും കൂ​ടു​ത​ൽ കി​ട​ക്ക​ക​ളും അ​ത്യാ​ഹി​ത വി​ഭാ​ഗ​വും ഉ​ൾ​പ്പെ​ടു​ത്തി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യാ​യി ഉ​യ​ർ​ത്ത​ണം, അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ഊ​ർ​ജി​ത​മാ​ക്കാ​ൻ ഫ​യ​ർ​ഫോ​ഴ്സ് യൂ​ണി​റ്റ് സ്ഥാ​പി​ക്ക​ണം, വി​വി​ധ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ ഒ​രേ കേ​ന്ദ്ര​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നാ​യി മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ നി​ർ​മി​ക്ക​ണം തു​ട​ങ്ങി നി​ര​വ​ധി ആ​വ​ശ്യ​ങ്ങ​ളാ​ണ് ഉ​യ​ർ​ന്നു​വ​ന്ന​ത്.

കൂ​ടാ​തെ ഗ്രാ​മീ​ണ റോ​ഡു​ക​ളു​ടെ വി​ക​സ​നം, കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ളു​ടെ ന​വീ​ക​ര​ണം, ടൗ​ണി​ലെ മാ​ലി​ന്യ പ്ര​ശ്ന​ത്തി​നും ഗ​താ​ഗ​ത​ക്കു​രു​ക്കി​നും ശാ​ശ്വ​ത പ​രി​ഹാ​രം ക​ണ്ടെ​ത്ത​ൽ തു​ട​ങ്ങി​യ​വ​യും പ്ര​ധാ​ന ച​ർ​ച്ചാ​വി​ഷ​യ​മാ​യി. പ​ഞ്ചാ​യ​ത്തി​ന്‍റെ സ​മ​ഗ്ര​വി​ക​സ​നം ല​ക്ഷ്യ​മി​ട്ടു​ള്ള നി​വേ​ദ​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സൂ​സ​മ്മ മാ​ത്യു എം​എ​ൽ​എ​ക്ക് കൈ​മാ​റി. യോ​ഗ​ത്തി​ൽ ത്രി​ത​ല പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ൾ, വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി നേ​താ​ക്ക​ൾ, സാ​മൂ​ഹ്യ-​സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​ർ, വ്യാ​പാ​രി-​വ്യ​വ​സാ​യി പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags : nattu vishesham Comprehensive development

Recent News

Corehub Up