ഫാ.ഡോ. ജോൺ തെക്കേക്കര കൊടിയേറ്റ് കർമം നിർവഹിക്കുന്നു.
തിരുവനന്തപുരം: വെള്ളായണി ലിറ്റിൽ ഫ്ലവർ ദേവാലയത്തിൽ വിശുദ്ധ കൊച്ചുത്രേസ്യായുടെ തിരുനാളിന് ഇന്നലെ കൊടിയേറി. 11ന് കൊടിയിറങ്ങും. ചങ്ങനാശേരി അതിരൂപത വികാരി ജനറാളും തിരുവനന്തപുരം ലൂർദ് ഫൊറോനാ വികാരിയുമായ ഫാ.ഡോ.ജോൺ തെക്കേക്കര തിരുനാൾ കൊടിയേറ്റ് നിർവഹിച്ചു. വെള്ളായണി ലിറ്റിൽ ഫ്ലവർ പള്ളിയുടെ ചുമതലയുള്ള ഫാ.ടോമിൻ കിഴക്കേതലയ്ക്കൽ ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് വിശുദ്ധ കുർബാന അർപ്പിച്ചു.
പ്രധാന തിരുനാൾ ദിനമായ 11ന് രാവിലെ ഒന്പതിന് ഫാ. ജോസഫ് പാറത്താനം, ഫാ.ഡെൽബി തെക്കുംപുറം (ആർച്ച് ഡീക്കൻ) എന്നിവരുടെ നേതൃത്വത്തിൽ റാസ കുർബാന നടക്കും. തുടർന്ന് തിരുനാൾ പ്രദക്ഷിണം, ചെണ്ടമേളം, ബാൻഡ് ഡിസ്പ്ലേ, കൊടിയിറക്ക്, സ്നേഹവിരുന്ന് എന്നിവ ഉണ്ടായിരിക്കും.