x
ad
Mon, 5 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ര്‍​ത്തോ​പീ​ഡി​ക് വി​ദ​ഗ്ധ​രു​ടെ മാ​ര​ത്ത​ണ്‍

വെബ് ഡെസ്ക്
Published: October 5, 2026 05:50 AM IST | Updated: October 5, 2026 05:50 AM IST

മാ​ര​ത്ത​ണ്‍ സി​റ്റി പൊ​ലിസ് ക​മ്മി​ഷ​ണ​ര്‍ ഡോ. ​അ​രു​ള്‍ ആ​ര്‍.ബി. ​കൃ​ഷ്ണ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യു​ന്നു.

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള ഓ​ര്‍​ത്തോ​പീ​ഡി​ക് അ​സോ​സി​യേ​ഷ​നും തി​രു​വ​ന​ന്ത​പു​രം ഓ​ര്‍​ത്തോ​പീ​ഡി​ക് സൊ​സൈ​റ്റി​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ക​ല്ലൂ​സ് 2026ന്‍റെ ​ഭാ​ഗ​മാ​യി മാ​ര​ത്ത​ണ്‍ ന​ട​ത്തി. ഇ​ന്ന​ലെ രാ​വി​ലെ ആ​റി​ന് ജി​മ്മി ജോ​ര്‍​ജ് സ്റ്റേ​ഡി​യ​ത്തി​ല്‍ തി​രു​വ​ന​ന്ത​പു​രം സി​റ്റി പൊ​ലിസ് ക​മ്മി​ഷ​ണ​ര്‍ ഡോ. ​അ​രു​ള്‍ ആ​ര്‍.ബി. ​കൃ​ഷ്ണ ഫ്ലാഗ് ഓ​ഫ് ചെ​യ്തു. സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നാ​യി 150ഓ​ളം ഓ​ര്‍​ത്തോ​പീ​ഡി​ക് വി​ദ​ഗ്ധ​ര്‍ മാ​ര​ത്ത​ണി​ല്‍ പ​ങ്കെ​ടു​ത്തു.

ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ശൈ​ലി​യു​ടെ പ്രാ​ധാ​ന്യ​വും ശാ​രീ​രി​ക​ക്ഷ​മ​ത​യും ഉ​യ​ര്‍​ത്തി​ക്കാ​ട്ടു​ന്ന​തി​നാ​യി​രു​ന്നു മാ​ര​ത്ത​ണ്‍. കേ​ര​ള ഓ​ര്‍​ത്തോ​പീ​ഡി​ക് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ. ​സു​ബി​ന്‍ സു​ഗ​ത്, സെ​ക്ര​ട്ട​റി ഡോ. ​എ.അ​ന്‍​സു ആ​ന​ന്ദ് , ​ട്ര​ഷ​റ​ര്‍ ഡോ. ​റി​യാ​സ് അ​ലി ആ​ര്യാ​ട​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​പാ​ടി. തി​രു​വ​ന​ന്ത​പു​രം ഓ​ര്‍​ത്തോ​പീ​ഡി​ക് സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് ഡോ. ​സ​തീ​ഷ് കു​മാ​ര്‍, സെ​ക്ര​ട്ട​റി ഡോ. ​കൈ​സ​ര്‍ എ​നി​സ്, ട്ര​ഷ​റ​ര്‍ ഡോ. ​സ​ഗീ​ര്‍ എ​ന്നി​വ​ര്‍ പങ്കെടുത്തു. ക​ല്ലൂ​സ് സം​ഘാ​ട​ക സ​മി​തി ചെ​യ​ര്‍​മാ​ന്‍ ഡോ. ​ജി​ജു എ. , ​സെ​ക്ര​ട്ട​റി ഡോ. ​സ​തീ​ഷ് കു​മാ​ര്‍, സ്‌​പോ​ര്‍​ട്‌​സ് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഡോ. ​നാ​രാ​യ​ണ​ന്‍ എ​ന്നി​വ​ര്‍ പ​രി​പാ​ടി​യു​ടെ ഏ​കോ​പ​നം നി​ര്‍​വ​ഹി​ച്ചു.

Tags : Nattuvishesham Districtnews Deepikanews

Recent News

Corehub Up