x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ക​സ​ന പ്ര​തീ​ക്ഷ​യി​ല്‍ കൊ​ല്ലം


Published: May 20, 2026 06:25 AM IST | Updated: May 20, 2026 06:25 AM IST

കൊ​ല്ലം: ടൂ​റി​സം, സാം​സ്‌​കാ​രി​കം, വ​നം, വ​നി​താ ശി​ശു​ക്ഷേ​മം കൊ​ല്ല​ത്തി​ന്‍റെ വി​ക​സ​ന പ്ര​തീ​ക്ഷ​ക​ള്‍​ന​ല്‍​കി കൊ​ല്ല​ത്തി​ന് കി​ട്ടി മൂ​ന്നു മ​ന്ത്രി​മാ​രും മി​ക​ച്ച വ​കു​പ്പു​ക​ളും. ചു​മ​ന്ന കോ​ട്ട ത​ക​ര്‍​ത്ത് യു​ഡി​എ​ഫി​നു ന​ല്‍​കി​യ മി​ക​ച്ച നേ​ട്ട​മാ​ണ് മൂ​ന്നു മ​ന്ത്രി​മാ​ര്‍​ക്കും മി​ക​ച്ച വ​കു​പ്പു​ക​ളു​മാ​യി ഭ​ര​ണ​ത്തി​ലേ​ക്ക്.

20 വ​ര്‍​ഷ​ത്തി​നു ശേ​ഷ​മാ​ണ് കൊ​ല്ല​ത്തി​നു കോ​ണ്‍​ഗ്ര​സ് മ​ന്ത്രി​മാ​രു​ണ്ടാ​കു​ന്ന​ത്. മു​ന്‍​വ​ര്‍​ഷ​ങ്ങ​ളി​ല്ലെ​ല്ലാം കൂ​ടി വ​ന്നാ​ല്‍ ര​ണ്ട് എം​എ​ല്‍​എ​മാ​രെ മാ​ത്രം സം​ഭാ​വ​ന ചെ​യ്ത യു​ഡി​എ​ഫ് ഇ​ക്കു​റി എ​ട്ട് എം​എ​ല്‍​എ​മാ​രെ​യാ​ണ് സം​ഭ​വ​ന ചെ​യ്ത​ത്.
കൊ​ല്ലം ജ​യി​ച്ചാ​ല്‍ കേ​ര​ള​ത്തി​ന്‍റെ അ​ധി​കാ​രം പി​ടി​ക്കു​മെ​ന്ന പാ​ഴ്‌​ചൊ​ല്ല് അ​ന്വ​ര്‍​ഥ​മാ​ക്കി ഇ​ക്കു​റി കൊ​ല്ലം പി​ടി​ച്ചു.

അ​തു​കൊ​ണ്ട് ത​ന്നെ ര​ണ്ടു കോ​ണ്‍​ഗ്ര​സ് മ​ന്ത്രി​മാ​രെ​യാ​ണ് കൊ​ല്ല​ത്തി​നു ല​ഭി​ച്ച​ത്. ആ​ര്‍​എ​സ്പി നേ​താ​വ് ഷി​ബു ബേ​ബി ജോ​ണ്‍ കൂ​ടി വ​ന്ന​തോ​ടെ മൂ​ന്നു മ​ന്ത്രി​മാ​രാ​യി. കു​ണ്ട​റ​യി​ല്‍​നി​ന്നും ജ​യി​ച്ച കോ​ണ്‍​ഗ്ര​സ് വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് പി.​സി.​വി​ഷ്ണു​നാ​ഥ്, കൊ​ല്ല​ത്തു​നി​ന്നും അ​ട്ടി​മ​റി വി​ജ​യം നേ​ടി​യ ബി​ന്ദു കൃ​ഷ്ണ എ​ന്നി​വ​രും മ​ന്ത്രി​മാ​രാ​ണ്. ടൂ​റി​സം വ​കു​പ്പ് പി.സി.വി​ഷ്ണു​നാ​ഥും വ​നി​ത- ശി​ശു​ക്ഷേ​മം വകുപ്പ് ബി​ന്ദു​കൃ​ഷ്ണ​യും വ​നം വ​കു​പ്പ് ഷി​ബു​ബേ​ബി ജോ​ണും‍ കൈ​കാ​ര്യം ചെ​യ്യു​മ്പോ​ള്‍ കൊ​ല്ല​ത്തി​നു പ്ര​തീ​ക്ഷ​കളേറെ​യാ​ണ്.

ഒ​രു കാ​ല​ത്ത് സാം​സ്‌​കാ​രി​ക കേ​ര​ള​ത്തി​ന്‍റെ ത​ല​സ്ഥാ​ന​മാ​യി​രു​ന്ന കൊ​ല്ല​ത്തെ പ​ഴ​യ പ്രൗ​ഢി​യി​ലേ​ക്ക് തി​രി​കെ െകാ​ണ്ടു വ​ര​ണം. ക​ട​ലും കാ​യ​ലും ന​ദി​ക​ളും കു​ന്നു​ക​ളും വ​ന​വു​മെ​ല്ലാം ഉ​ള്ള ജി​ല്ല​യി​ല്‍ പ്ര​ത്യേ​ക ടൂ​റി​സം പ​ദ്ധ​തി​ക​ളും ഏ​ഴു​ത്തും വാ​യ​ന​യും നാ​ട​ക​വും ക​ഥ​യും ക​ഥാ​പ്ര​സം​ഗ​വും ത​ഴ​ച്ചു വ​ള​ര്‍​ന്ന മ​ണ്ണാ​യ കൊ​ല്ല​ത്ത് സാ​സ്‌​കാ​രി​ക പൈ​തൃ​കം വീ​ണ്ടെ​ടു​ക്കാ​ന്‍ ജി​ല്ല​യി​ല്‍ സാം​സ്‌​കാ​രി​ക മ​ന്ത്രി വ​ഴി സാ​ധി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ജി​ല്ല.

രാ​ഷ്്‌ട്രീയം നോ​ക്കാ​തെ ജി​ല്ല​യി​ലെ വ​നി​ത​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ക്ഷേ​മ​ത്തി​നാ​യു​ള്ള പ​ദ്ധ​തി​ക​ള്‍ ജി​ല്ല​യ്ക്ക് ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് കൊ​ല്ലം ജ​ന​ത.

കൊ​ല്ല​ത്തെ ഒ​രി​ക്ക​ല്‍ ക​ണ്ടാ​ല്‍ മ​റ്റൊ​രി​ട​ത്തും ജീ​വി​ക്കാ​ന്‍ തോ​ന്നി​ല്ല എ​ന്ന പ​ഴ​ഞ്ചൊ​ല്ലാ​ണ് കൊ​ല്ല​ത്തി​ന്‍റെ ജ​ന​പ്രീ​തി സ്ഥാ​പി​ത​മാ​ക്കി​യ​ത്. കൊ​ല്ലം ഒ​രു പ്ര​ധാ​ന വാ​ണി​ജ്യ, വ്യാ​വ​സാ​യി​ക, വ്യാ​പാ​ര കേ​ന്ദ്ര​വും കേ​ര​ള​ത്തി​ലെ കാ​യ​ലു​ക​ളി​ലേ​ക്കു​ള്ള ക​വാ​ട​വു​മാ​ണ്.

ടൂ​റി​സ​വും തൊ​ഴി​ലും വ​നി​ത-​ശി​ശു​ക്ഷേ​മ​വും കൈ​കാ​ര്യം ചെ​യ്യു​ന്ന മ​ന്ത്രി​മാ​ര്‍ കൊ​ല്ല​ത്തി​നു​ള്ള​പ്പോ​ള്‍ ഏ​റെ പ്ര​തീ​ക്ഷ​യോ​ടാ​ണ് കാ​ണു​ന്ന​ത്.

ടൂ​റി​സം

പി.​സി. വി​ഷ്ണു​നാ​ഥി​ന്‍റെ മ​ന്ത്രി​പ​ദ​ത്തി​ലൂ​ടെ ടൂ​റി​സം മേ​ഖ​ല​യ്‌​ക്കൊ​രു കു​തി​പ്പാ​ണ് കൊ​ല്ലം പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ടൂ​റി​സം മേ​ഖ​ല​യി​ല്‍ കൊ​ല്ല​ത്തി​നു അ​ന​ന്ത സാ​ധ്യ​ത​ക​ളു​ണ്ട്. ടൂ​റി​സം സ​ര്‍​ക്യൂ​ട്ട് സൃ​ഷ്‌ടിച്ചു ഒ​രു പ്രോ​ജ​ക്‌ട് തീ​ര്‍​ത്താ​ല്‍ ടൂ​റി​സ്റ്റു​ക​ളെ കൊ​ല്ല​ത്തി​നു സ്വ​ന്ത​മാ​ക്കാ​ന്‍ ക​ഴി​യും.

കൊ​ല്ലം ബീ​ച്ച്, തി​രു​മു​ല്ല​വാ​രം ബീ​ച്ച്, കൊ​ല്ല​ത്തെ പാ​ര്‍​ക്ക്, ത​ങ്ക​ശേ​രി വി​ള​ക്ക​മാ​ടം, ജ​ടാ​യു നേ​ച്ച​ര്‍ പാ​ര്‍​ക്ക്, പാ​ല​രു​വി വെ​ള്ള​ച്ചാ​ട്ടം, അ​ഷ്ട​മു​ടി കാ​യ​ല്‍, ത​ടാ​കം, മ​ണ്‍​റോ ദ്വീ​പ്, ശാ​സ്താം​കോ​ട്ട ത​ടാ​കം, തെ​ന്മ​ല പാ​ര്‍​ക്ക് തു​ട​ങ്ങി എ​ല്ലാ വി​നോ​ദ​സ​ഞ്ചാ​ര​മേ​ഖ​ല​യും ഒ​രു ച​ങ്ങ​ല​യി​ല്‍ കോ​ര്‍​ത്തെ​ടു​ത്താ​ല്‍ കൊ​ല്ലം വ​ള​രും. ടൂ​റി​സം മേ​ഖ​ല​യി​ല്‍ മാ​ത്ര​മ​ല്ല സാം​സ്‌​കാ​രിക മേ​ഖ​ല​യി​ലും കൊ​ല്ല​ത്തെ​കൈ പി​ടി​ച്ചു ഉ​യ​ര്‍​ത്തി​കൊ​ണ്ടു വ​രേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്വം മ​ന്ത്രി​ക്കു​ണ്ട്. ആ​ക​ര്‍​ഷ​ക​മാ​യ കൊ​ല്ലം ന​ഗ​ര​ത്തി​ന്‍റെ​യും ത​ങ്ക​ശേ​രി കോ​ട്ട​യു​ടെ പു​രാ​ത​ന അ​വ​ശി​ഷ്ട​ങ്ങ​ളു​ടെ​യും അ​തി​മ​നോ​ഹ​ര​മാ​യ കാ​ഴ്ച​ക​ള്‍ പ്ര​ദാ​നം ചെ​യ്യു​ന്നു​ണ്ട്.

വ​നം

ജി​ല്ല​യി​ലെ മ​ല​യോ​ര മേ​ഖ​ല വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തി​ല്‍ കു​രു​ങ്ങി ജ​ന​ങ്ങ​ളു​ടെ ജീ​വ​നും കൃ​ഷി​ക്കും ക​ന​ത്ത നാ​ശ​മാ​ണു​ണ്ടാ​കു​ന്ന​ത്.വ​ന്യ ജീ​വി​ക​ള്‍ ന​ശി​പ്പി​ച്ച കൃ​ഷി​ക​ള്‍​ക്ക് ഇ​തു​വ​രെ ന​ഷ്ട​പ​രി​ഹാ​ര​വും ല​ഭി​ച്ചി​ല്ല. ജി​ല്ല​യി​ല്‍ നി​ന്നു​ള്ള പു​തി​യ വ​നം വ​കു​പ്പ് മ​ന്ത്രി​യി​ല്‍ പ്ര​തീ​ക്ഷ അ​ര്‍​പ്പി​ച്ചി​രി​ക്കു​ക​യാ​ണ് മ​ല​യോ​ര ജ​ന​ത. മ​ല​യോ​ര​ക​ർ​ഷ​ക​രു​ടെ വേ​ദ​ന മാ​റ​ണ​മെ​ങ്കി​ൽ പ​ട്ട​യ​ത്തി​നു​ള്ള കാ​ത്തി​രി​പ്പും മാ​റ​ണം.

വ​നം​വ​കു​പ്പി​ന്‍റെ എ​തി​ർ​പ്പു​കാ​ര​ണം പ​ല​പ്പോ​ഴും മ​ല​യോ​ര​ക​ർ​ഷ​ക​ർ​ക്കു സ്വ​ന്തം ഭൂ​മി​യി​ൽ​നി​ന്നും ഇ​റ​ങ്ങി പോ​കേ​ണ്ടി വ​ന്നി​ട്ടു​ണ്ട്.വ​നം​വ​കു​പ്പി​ന്‍റെ ക്രൂ​ര​മാ​യ ന​ട​പ​ടി​മൂ​ലം പ​ല​പ്പോ​ഴും പ​ട്ട​യ​മി​ല്ലാ​ത്ത അ​വ​സ്ഥ​യാ​യി​രു​ന്നു. ഇ​തി​നെ​ല്ലാം ഒ​രു പ​രി​ഹാ​രം ക​ർ​ഷ​ക​രും മ​ല​യോ​ര ജ​ന​ത​യും ആ​ഗ്ര​ഹി​ക്കു​ന്നു.

തീ​ര​ദേ​ശ​മേ​ഖ​ല​യു​മാ​യി ചേ​ര്‍​ന്നു ജീ​വി​ക്കു​ന്ന ഷി​ബു ബേ​ബി ജോ​ണ്‍ മ​ന്ത്രി​യാ​കു​മ്പോ​ള്‍ വ​നം മാ​ത്ര​മ​ല്ല മ​ത്സ്യ​ബ​ന്ധ​ന​മേ​ഖ​ല ഉ​ള്‍​പ്പെ​ടെ​യു​ള്ള മേ​ഖ​ല​ക​ള്‍​ക്ക് പ​ച്ച​പ്പ് വി​രി​യു​ക​യാ​ണ്.

വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തി​ന് പ​രി​ഹാ​രം ഉ​ണ്ടാ​കുമെന്ന്

ജി​ല്ല​യി​ലെ കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ല്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള വ​ന്യ ജീ​വി ആ​ക്ര​മ​ണ​ങ്ങ​ളി​ല്‍ പ​രി​ഹാ​രം ക​ണ്ടെ​ത്താ​ന്‍ ശ്ര​മി​ക്കും. വ​ന്യ​ജീ​വി ആ​ക്ര​മ​ണ​മു​ണ്ടാ​യാ​ല്‍ 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കു​ന്ന കോ​ള്‍ സെ​ന്‍റര്‍ ആ​രം​ഭി​ക്കും. വ​ന്യ​ജീ​വി വി​ഷ​യം ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ ശ്ര​ദ്ധ​യി​ല്‍ കൊ​ണ്ടു വ​ന്ന് അ​ടി​യ​ന്തി​ര ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ ഇ​ട​പെ​ടും.

വ​നം വ​കു​പ്പ് ക​ര്‍​ഷ​ക​ര്‍​ക്ക് എ​തി​രാ​യി​രി​ക്കി​ല്ല. വ​നാ​തി​ര്‍​ത്തി​യി​ല്‍ താ​മ​സി​ക്കു​ന്ന സാ​ധാ​ര​ണ​ക്കാ​ര്‍​ക്ക് എ​തി​രാ​യി ഉ​ണ്ടാ​കു​ന്ന സം​ഭ​വ​ങ്ങ​ള്‍ ഒ​രു കാ​ര​ണ​വ​ശാ​ലും അ​നു​വ​ദി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വ​നി​താ- ശി​ശു​ക്ഷേ​മം

ട്രെ​യി​നി​ലും പൊ​തു​യി​ട​ങ്ങ​ളി​ലും സ്ത്രീ​ക​ളും കു​ട്ടി​ക​ളും പീ​ഡ​ന​മേ​ല്‍​ക്കു​ന്ന കാ​ല​ത്താ​ണ് സ്ത്രീ ​പോ​രാ​ളി​യാ​യി പൊ​തു​ജ​ന​ശ​ബ്ദ​മാ​യി തി​ള​ങ്ങു​ന്ന ബി​ന്ദു​കൃ​ഷ്ണ മ​ന്ത്രി​യാ​കു​ന്ന​ത്. ഏ​തു പ്ര​തി​സ​ന്ധി​ക​ളി​ലും ഒ​റ്റ​യ്ക്കു നി​ന്നു പോ​രാ​ടാ​ന്‍ ക​ഴി​വു​ള്ള ബി​ന്ദു​കൃ​ഷ്ണ പ​രാ​ജ​യ​ത്തി​ല്‍ നി​ന്നും അ​ടി​പ്പ​ത​റാ​തെ അ​തി​ജീ​വി​ച്ചു മു​ന്നോ​ട്ടു പോ​കു​ന്ന പോ​രാ​ളി​യാ​ണ്. എ​ത്ര​യോ പ്രാ​വ​ശ്യം മ​ത്സ​രി​ച്ചു. എ​ത്ര​യോ പ്രാ​വ​ശ്യം പ​രാ​ജ​യ​പ്പെ​ട്ടു.

എ​ന്നി​ട്ടും ത​ള​രാ​തെ ഡി​സി​സി പ്ര​സി​ഡ​ന്‍റാ​യി, കോ​ണ്‍​ഗ്ര​സി​ന്‍റെ രാ​ഷ്‌ട്രീയ​കാ​ര്യ​സ​മി​തി അം​ഗ​മാ​യി, കൊ​ല്ല​ത്തു​നി​ന്നും എം​എ​ല്‍​എ​യാ​യി മ​ന്ത്രി​യാ​യി വ​ള​ര്‍​ന്നി​രി​ക്കു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സ​വും കൊ​ല്ല​ത്തു​വ​ച്ചു ട്രെ​യി​നി​ല്‍ കു​ട്ടി​ക്കെ​തി​രേ പീ​ഡ​ന​മു​ണ്ടാ​യി. വ​നി​ത​ക​ള്‍​ക്കു വേ​ണ്ടി, ശി​ശു​ക്ക​ള്‍​ക്കു വേ​ണ്ടി പോ​രാ​ടാ​ന്‍ പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ ബി​ന്ദു കൃ​ഷ്ണ​യ്ക്കു സാ​ധി​ക്കു​മെ​ന്ന​താ​ണ് സ​ത്രീ​ക​ള്‍​ക്ക് ആ​ശ്വാ​സം ന​ല്‍​കു​ന്ന​ത്.

 

Tags : nattu vishesham Kollam in the hope development

Recent News

Corehub Up