x
ad
Tue, 30 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കടുത്തുരുത്തിയിൽ വികസന മുന്നേറ്റം


Published: June 30, 2026 05:48 AM IST | Updated: June 30, 2026 05:48 AM IST

ക​​ടു​​ത്തു​​രു​​ത്തി: ക​​ടു​​ത്തു​​രു​​ത്തി ബൈ​​പാ​​സ് ര​​ണ്ടാം​​ഘ​​ട്ട വി​​ക​​സ​​ന​​പ​​ദ്ധ​​തി​​യി​​ല്‍ ക​​ടു​​ത്തു​​രു​​ത്തി ടൗ​​ണ്‍ വി​​ക​സ​​ന​​വും ബൈ​​പാ​​സി​ന്‍റെ പ്ര​​വേ​​ശ​​ന​ഭാ​​ഗ​​ങ്ങ​​ളാ​​യ ഐ​​ടി​​സി ജം​​ഗ്ഷ​​നി​​ലും ബ്ലോ​​ക്ക് ജം​​ഗ്ഷ​​നി​​ലും ന​​വീ​​ക​​ര​​ണ​​വും ന​​ട​​പ്പാ​​ക്കു​​മെ​​ന്ന് മ​​ന്ത്രി മോ​​ന്‍​സ് ജോ​​സ​​ഫ് അ​​റി​​യി​​ച്ചു.

35 കോ​​ടി രൂ​​പ​​യോ​​ളം ചെ​​ല​​ഴി​​ച്ചാ​​ണ് ബൈ​​പാ​​സി​​ന്‍റെ ഇ​​തു​​വ​​രെ​​യു​​ള്ള നി​​ര്‍​മാ​​ണ പ്ര​​വൃ​ത്തി​​ക​​ള്‍ ന​​ട​​ത്തി​​യ​​ത്. ര​​ണ്ടാം​​ഘ​​ട്ട ന​​ട​​പ​​ടി​​ക​​ള്‍​ക്കാ​​യി ബ​​ജ​​റ്റി​​ല്‍ 1.42 കോ​​ടി രൂ​​പ അ​​നു​​വ​​ദി​​ച്ചി​​ട്ടു​​ണ്ട്. അ​​പ​​ക​​ട​​ങ്ങ​​ള്‍ ഒ​​ഴി​​വാ​​ക്കു​​ന്ന​​തി​​നാ​​യി ഐ​​ടി​​സി ഭാ​​ഗ​​ത്തെ പാ​​ണാ​​വേ​​ലി ക​​ട്ടിം​​ഗി​​ല്‍ ഇ​​രു​​വ​​ശ​​ത്തു​​മു​​ള്ള പൊ​​തു​​മ​​രാ​​മ​​ത്ത് വ​​കു​​പ്പി​​ന്‍റെ സ്ഥ​​ലം ഏ​​റ്റെ​​ടു​​ത്ത് മ​​ണ്ണ് നീ​​ക്കി വീ​​തി വ​​ര്‍​ധി​​പ്പി​​ക്കും. മ​​ഴ​​ക്കാ​​ല​​ത്ത് പ​​തി​​വാ​​യി ഇ​​വി​​ടെ മ​ണ്ണി​ടി​​ച്ചി​​ലു​​ണ്ടാ​​കു​​ന്നു​​ണ്ട്. ഇ​​തു ഒ​​ഴി​​വാ​​ക്കാ​​നാ​​യി ഇ​​രു​​വ​​ശ​​ങ്ങ​​ളി​​ലും കോ​​ണ്‍​ക്രീ​​റ്റ് ഭി​​ത്തി​​ക​​ള്‍ നി​​ര്‍​മി​​ക്കും. കൂ​​ടാ​​തെ വ​​ശ​​ങ്ങ​​ളി​​ല്‍ ന​​ട​​പ്പാ​​ത​​യും പൂ​​ര്‍​ത്തി​​യാ​​ക്കും. ഐ​​റി​​ഷ് രീ​​തി​​യി​​ല്‍ വെ​​ള്ളം ഒ​​ഴു​​കി​പ്പോ​​കു​​ന്ന​​തി​​നു​​ള്ള ന​​ട​​പ​​ടി​​ക​​ളും സ്വീ​​ക​​രി​​ക്കും. ഇ​​രു​​വ​​ശ​​വും കോ​​ണ്‍​ക്രീ​​റ്റ് ന​​ട​​ത്തി മ​​നോ​​ഹ​​ര​​മാ​​ക്കാ​​നാ​​ണു പ​​ദ്ധ​​തി.

ബൈ​​പാ​​സ് ആ​​രം​​ഭ​ഭാ​​ഗ​​ത്ത് ഡി​​വൈ​​ഡ​​റു​​ക​​ളും സു​​ര​​ക്ഷാ ന​​ട​​പ​​ടി​​ക​​ളും സി​​ഗ്ന​​ല്‍ സം​​വി​​ധാ​​ന​​ങ്ങ​​ളും ഒ​​രു​​ക്കും. ക​​ടു​​ത്തു​​രു​​ത്തി ബ്ലോ​​ക്ക് ജം​​ഗ്ഷ​​നി​​ലും സു​​ര​​ക്ഷാ ന​​ട​​പ​​ടി​​ക​​ളു​​ടെ ഭാ​​ഗ​​മാ​​യി സ്ഥ​​ലം ഏ​​റ്റെ​​ടു​​ത്ത് ന​​വീ​​ക​​ര​​ണ​​വും സു​​ര​​ക്ഷാ സം​​വി​​ധാ​​ന​​ങ്ങ​​ളും ഡി​​വൈ​​ഡ​​റു​​ക​​ളും ഏ​​ര്‍​പ്പെ​​ടു​​ത്തും. ഒ​​ന്ന​​ര​ക്കി​​ലോ​​മീ​​റ്റ​​റോ​​ളം വ​​രു​​ന്ന പു​​തി​​യ ബൈ​​പാ​​സ് ഭൂ​​രി​​ഭാ​​ഗ​​വും മ​​ണ്ണ​​ടി​​ച്ചു​​യ​​ര്‍​ത്തി​​യാ​​ണ് നി​​ര്‍​മി​​ച്ചി​​രി​​ക്കു​​ന്ന​​ത്. റോ​​ഡി​​ന്‍റെ ഇ​​രു​​ഭാ​​ഗ​​ത്തും അ​​പ​​ക​​ട ഭീ​​ഷ​​ണി​​യു​​ണ്ട്.

ഇ​​ത് ഒ​​ഴി​​വാ​​ക്കാ​​ന്‍ ഇ​​രു​​വ​​ശ​​ങ്ങ​​ളി​​ലും സ്റ്റീ​​ല്‍ ക്രാ​​ഷ് ബാ​​രി​​യ​​ര്‍ സ്ഥാ​​പി​​ക്കും. പൊ​​തു​​മ​​രാ​​മ​​ത്ത് വ​​കു​​പ്പ് റോ​​ഡ് സു​​ര​​ക്ഷാ വ​​കു​​പ്പ് അ​​ധി​​കൃ​​ത​​രോ​​ട് ഇ​​തു സം​​ബ​​ന്ധി​​ച്ചു ന​​ട​​പ​​ടി ക്ര​​മ​​ങ്ങ​​ള്‍ ആ​​രം​​ഭി​​ക്കാ​​ന്‍ നി​​ര്‍​ദേ​​ശം ന​​ല്‍​കി​​യ​​താ​​യി മ​​ന്ത്രി മോ​​ന്‍​സ് ജോ​​സ​​ഫ് അ​​റി​​യി​​ച്ചു.

ടൗ​​ണ്‍ ബൈ​​പാ​​സ്

ക​​ടു​​ത്തു​​രു​​ത്തി ഐ​​ടി​​സി ജം​​ഗ്ഷ​​ന്‍ മു​​ത​​ല്‍ ബ്ലോ​​ക്ക് ജം​​ഗ്ഷ​​ന്‍ വ​​രെ 1.5 കി​​ലോ മീ​​റ്റ​​ര്‍ നീ​​ള​​ത്തി​​ലും 14 മീ​​റ്റ​​ര്‍ വീ​​തി​​യി​​ലു​​മാ​​ണ് ബൈ​​പാ​​സ് റോ​​ഡ് നി​​ര്‍​മി​​ച്ച​​ത്. ഇ​​തി​​ല്‍ 10 മീ​​റ്റ​​ര്‍ വീ​​തി​​യി​​ലാ​​ണ് നി​​ല​​വി​​ലെ ടാ​​റിം​​ഗ്.

2009-ല്‍ ​​സം​​സ്ഥാ​​ന സ​​ര്‍​ക്കാ​​ര്‍ അ​​നു​​വ​​ദി​​ച്ച അ​​ഞ്ച് കോ​​ടി രൂ​​പ വി​​നി​​യോ​​ഗി​​ച്ചാ​​ണ് ബൈ​​പാ​സി​​ന്‍റെ ആ​​ദ്യ​​ഘ​​ട്ട നി​​ര്‍​മാ​​ണ​​ത്തി​​ന് തു​​ട​​ക്കം കു​​റി​​ച്ച​​ത്. ക​​ടു​​ത്തു​​രു​​ത്തി ബൈ​​പാ​​സ് റോ​​ഡി​​നു​​വേ​​ണ്ടി ഏ​​റ്റെ​​ടു​​ത്ത ഭൂ​​മി 2013 ന​​വം​​ബ​​ര്‍ അ​​ഞ്ചി​​ന് പൊ​​തു​​മ​​രാ​​മ​​ത്ത് വ​​കു​​പ്പ​​ന് കൈ​​മാ​​റി​​യ​​തി​​നെ​ത്തു​​ട​​ര്‍​ന്നാ​​ണ് ക​​ടു​​ത്തു​​രു​​ത്തി ടൗ​​ണ്‍ ബൈ​​പാ​​സ് നി​​ര്‍​മാ​​ണ​​ത്തി​​ന് തു​​ട​​ക്ക​​മാ​​യ​​ത്. ബൈ​​പാ​​സ് റോ​​ഡി​​ല്‍ ഒ​​രു മേ​​ല്‍​പ്പാ​​ല​​വും വ​​ലി​​യ​​തോ​​ടി​​നും ചു​​ള്ളി​​ത്തോ​​ടി​​നും കു​​റു​​കെ ര​​ണ്ട് പാ​​ല​​ങ്ങ​​ളും നി​​ര്‍​മി​​ച്ചി​​ട്ടു​​ണ്ട്. 8.60 കോ​​ടി​​യു​​ടെ ഒ​​ന്നാം​​ഘ​​ട്ട​​വും 7.22 കോ​​ടി​​യു​​ടെ ര​​ണ്ടാം​​ഘ​​ട്ട​​വും 9.68 കോ​​ടി​​യു​​ടെ മൂ​​ന്നാം​​ഘ​​ട്ട​​വും പൂ​​ര്‍​ത്തീ​​ക​​രി​​ച്ചു. ഇ​​നി അ​​വ​​സാ​​ന​​ഘ​​ട്ട​​ത്തി​​ലെ പ​​ണി​​ക​​ളാ​​ണ് ന​​ട​​പ്പാ​​ക്കാ​​നു​​ള്ള​​ത്.

ടൗ​​ണി​ന്‍റെ മു​​ഖഛാ​​യ മാ​റും

പു​​തി​​യ ബൈ​​പാ​​സ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​ന്ന​​തി​​നൊ​​പ്പം ക​​ടു​​ത്തു​​രു​​ത്തി ടൗ​​ണി​ന്‍റെ മു​ഖഛാ​​യ ത​​ന്നെ മാ​​റ്റു​​ന്ന വി​​ധ​​ത്തി​​ല്‍ ന​​വീ​​ക​​ര​​ണ​​വും ന​​ട​​പ്പാ​​ക്കും. ബൈ​​പാ​​സ് ആ​​രം​​ഭ ഭാ​​ഗം മു​​ത​​ല്‍ ബ്ലോ​​ക്ക് ജം​​ഗ്ഷ​​ന്‍ വ​​രെ റോ​​ഡ് ആ​​ധു​​നി​​ക രീ​​തി​​യി​​ല്‍ ന​​വീ​​ക​​രി​​ക്കും. ഇ​​രു​​വ​​ശ​​ത്തും ന​​ട​​പ്പാ​​ത​​ക​​ളും പൂ​​ര്‍​ത്തി​​യാ​​ക്കും. റോ​​ഡി​​ന്‍റെ വി​​വി​​ധ ഭാ​​ഗ​​ങ്ങ​​ളി​​ല്‍ സൈ​​ന്‍ ബോ​​ര്‍​ഡു​​ക​​ളും സ്ഥാ​​പി​​ക്കും. ബൈ​​പാ​​സ് തു​​റ​​ക്കു​​ന്ന​​തോ​​ടെ ക​​ടു​​ത്തു​​രു​​ത്തി ടൗ​​ണി​​ന്‍റെ പ്രാ​​ധാ​​ന്യം ന​​ഷ്ട​​പ്പെ​​ടാ​​ത്ത​​വി​​ധം ടൗ​​ണ്‍ ന​​വീ​​ക​​ര​​ണ​​വും പൂ​​ര്‍​ത്തി​​യാ​​ക്കും.

ക​​ടു​​ത്തു​​രു​​ത്തി ടൗ​​ണി​​ല്‍ ബ​​സ്‌​​ബേ പൂ​​ര്‍​ത്തി​​യാ​​കു​​ന്ന​​തോ​​ടെ ടൗ​​ണി​​ല്‍ വി​​ക​​സ​​ന കു​​തി​​പ്പാ​​ണ്ടാ​​കും. ക​​ടു​​ത്തു​​രു​​ത്തി​​യു​​ടെ മു​​ഖഛാ​​യ ത​​ന്നെ ഇ​​തോ​​ടെ മാ​​റു​​മെ​​ന്നാ​​ണ് പ്ര​​തീ​​ക്ഷി​​ക്കു​​ന്ന​​ത്. മ​ന്ത്രി മോ​​ന്‍​സ് ജോ​​സ​​ഫ് (ജ​​ല​​സേ​​ച​​ന മ​​ന്ത്രി)

Tags : nattu vishesham Development progress Kaduthuruthy

Recent News

Corehub Up