ഇരിട്ടി: ആറളം പുനരധിവാസ മേഖലയിൽ പുരോഗമിക്കുന്ന ആനമതിൽ നിർമാണത്തിൽ കരാറിൽ പറയുന്ന ഗുണനിലവാരം പാലിക്കുന്നിലെന്ന ആരോപണവുമായി പ്രദേശവാസികൾ. കഴിഞ്ഞ ദിവസം മോഴയാന തകർത്ത ആനമുക്കിലെ മതിലിന്റെ ഭാഗം സിമന്റ് ഉപയോഗിക്കാതെയാണ് നിർമാണം നടത്തിയതെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഇരിട്ടി: ആറളം പുനരധിവാസ മേഖലയിൽ പുരോഗമിക്കുന്ന ആനമതിൽ നിർമാണത്തിൽ കരാറിൽ പറയുന്ന ഗുണനിലവാരം പാലിക്കുന്നിലെന്ന ആരോപണവുമായി പ്രദേശവാസികൾ. കഴിഞ്ഞ ദിവസം മോഴയാന തകർത്ത ആനമുക്കിലെ മതിലിന്റെ ഭാഗം സിമന്റ് ഉപയോഗിക്കാതെയാണ് നിർമാണം നടത്തിയതെന്നാണ് പ്രദേശവാസികൾ പറയുന്നത്.
കരിങ്കൽ ഉപയോഗിച്ച് നിർമിക്കുന്ന മതിലിന്റെ ബലത്തിനായി സിമന്റ് മിശ്രിതം ഉപയോഗിച്ച് ഫില്ലിംഗ് നടത്തണമെന്നാണ് നിർദേശിച്ചിരിക്കുന്നത്. എന്നാൽ കഴിഞ്ഞ ദിവസം ആന തകർത്ത ഭാഗത്ത് കല്ലുകൾക്കിടയിൽ സിമന്റ് വളരെ കുറവായി ഉപയോഗിച്ചതായി കാണുന്നതായും സിമന്റ് ഉപയോഗിക്കാതെ കെട്ട് പൂർത്തിയാക്കിയ ശേഷം വെളിയിൽനിന്ന് വിടവുകളിൽ സിമന്റ് പൂശി കബിളിപ്പിക്കുന്ന നിർമാണമാണ് നടക്കുന്നതെന്നും പ്രദേശവാസികൾ ആരോപിച്ചു. ആനയുടെ ആക്രമണത്തിൽ 15 പേരുടെ ജീവൻപൊലിഞ്ഞിട്ടും കോടികൾ മുടക്കി നിർമിക്കുന്ന ആനമതിലിനോട് അധികൃതർ തികഞ്ഞ അനാസ്ഥ കാണിക്കുന്നതായാണ് ജനങ്ങളുടെ പരാതി.
Tags :