സക്കീര്‍ ഹുസൈൻ
കൊളത്തൂര്‍ (മലപ്പുറം): ഓപ്പറേഷന് തൂഫാന്റെ ഭാഗമായി കൊളത്തൂരില്‍ വന്‍ രാസലഹരി വേട്ട.
കൊളത്തൂര്‍ പോലീസും ഡാന്‍സാഫ് സ്ക്വാഡും നടത്തിയ പരിശോധനയില്‍ വില്പനയ്ക്കെത്തിച്ച 97.60 ഗ്രാം എംഡിഎംഎയുമായി തിരൂര്‍ സ്വദേശിയെ പിടികൂടി.
വൈലത്തൂര്‍ അതൃശേരി സ്വദേശി പാട്ടുരാട്ട് സക്കീര്‍ ഹുസൈനെയാണ് (43) ഡാന്‍സാഫ് സ്ക്വാഡ് ഇന്‍സ്പെക്ടര്‍ സുമേഷ് സുധാകരന് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് എംഡിഎംഎയുമായി സക്കീര്‍ ഹുസൈന് പിടിയിലാകുന്നത്.
Tags : Operation Toofan MDMA seized Kolathur Zakir Hussain