x
ad
Tue, 30 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അയോധ്യയിലെ സംഭാവനക്കൊള്ള; മു​​​​​ന്ന​​​​​റി​​​​​യി​​​​​പ്പ് അ​​​​​വ​​​​​ഗ​​​​​ണി​​​​​ച്ചെ​​​​ന്ന് കോ​​​​ൺ​​​​ഗ്ര​​​​സ്

വെബ് ഡെസ്ക്
Published: June 30, 2026 06:16 AM IST | Updated: June 30, 2026 06:16 AM IST

റാ​​​​​യ്പു​​​​​ർ: അ​​​​​യോ​​​​​ധ്യ​​​​​യി​​​​​ലെ സം​​​​​ഭാ​​​​​വ​​​​​ന​​​​​ക​​​​​ൾ എ​​​​​ണ്ണി​​​​​ത്തി​​​​​ട്ട​​​​​പ്പെ​​​​​ടു​​​​​ത്തു​​​​​ന്ന​​​​​തി​​​​​നു നി​​​​​യോ​​​​​ഗി​​​​​ച്ചി​​​​​രു​​​​​ന്ന ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​രെ മാ​​​​​റ്റ​​​​​ണ​​​​​മെ​​​​​ന്ന് സ്റ്റേ​​​​​റ്റ് ബാ​​​​​ങ്ക് ഓ​​​​​ഫ് ഇ​​​​​ന്ത്യ മൂ​​​​​ന്നു​​​​​മാ​​​​​സം മു​​​​​ന്പ് നി​​​​​ർ​​​​​ദേ​​​​​ശി​​​​​ച്ചി​​​​​രു​​​​​ന്നതായി കോ​​​​​ൺ​​​​​ഗ്ര​​​​​സ്. പ​​​​​ണം തി​​​​​രി​​​​​മ​​​​​റി പു​​​​​റ​​​​​ത്തു​​​​​വ​​​​​ന്ന​​​​​ശേ​​​​​ഷ​​​​​വും പ്ര​​​​​തി​​​​​ക​​​​​ളെ ആ​​​​​രാ​​​​​ണ് സം​​​​​ര​​​​​ക്ഷി​​​​​ച്ച​​​​​തെ​​​​​ന്നും എ​​​​​ഐ​​​​​സി​​​​​സി മാ​​​​​ധ്യ​​​​​മ​​​​​വി​​​​​ഭാ​​​​​ഗം ത​​​​​ല​​​​​വ​​​​​ൻ പ​​​​​വ​​​​​ൻ ഖേ​​​​​ര ചോ​​​​​ദി​​​​​ച്ചു. എ​​​​​ട്ടു​​​​​പേ​​​​​രു​​​​​ടെ അ​​​​​റ​​​​​സ്റ്റി​​​​​ൽ ക​​​​​ലാ​​​​​ശി​​​​​ച്ച ഇ​​​​​പ്പോ​​​​​ഴ​​​​​ത്തെ സം​​​​​ഭ​​​​​വം ത​​​​​ട്ടി​​​​​പ്പി​​​​​ന്‍റെ ചെ​​​​​റി​​​​​യൊ​​​​​രു ഭാ​​​​​ഗം മാ​​​​​ത്ര​​​​​മാ​​​​​ണ്. വ​​​​​ലി​​​​​യ ത​​​​​ട്ടി​​​​​പ്പു​​​​​ക​​​​​ളെ​​​​​ക്കു​​​​​റി​​​​​ച്ചു​​​​​ള്ള വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ൾ വ​​​​​രാ​​​​​നി​​​​​രി​​​​​ക്കു​​​​​ന്ന​​​​​തേ​​​​​യു​​​​​ള്ളൂ.

അ​​​​​യോ​​​​​ധ്യ​​​​​ക്കൊ​​​​​ള്ള​​​​​യി​​​​​ൽ ആ​​​​​ർ​​​​​എ​​​​​സ്എ​​​​​സി​​​​​നും പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി​​​​​യു​​​​​ടെ ഓ​​​​​ഫീ​​​​​സി​​​​​നും നേ​​​​​രേ ബു​​​​​ൾ​​​​​ഡോ​​​​​സ​​​​​റു​​​​​ക​​​​​ൾ ന​​​​​ട​​​​​പ​​​​​ടി ഉ​​​​​ണ്ടാ​​​​​കു​​​​​മോ​​​​​യെ​​​​​ന്നും മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി യോ​​​​​ഗി ആ​​​​​ദി​​​​​ത്യ​​​​​നാ​​​​​ഥി​​​​​നെ ല​​​​​ക്ഷ്യ​​​​​മി​​​​​ട്ട് അ​​​​​ദ്ദേ​​​​​ഹം ചോ​​​​​ദി​​​​​ച്ചു. അ​​​തി​​​നി​​​ടെ വി​​​വ​​​ര​​​ശേ​​​ഖ​​​ര​​​ണ​​​ത്തി​​​നാ​​​യി കോ​​​ൺ​​​ഗ്ര​​​സ് പ്ര​​​തി​​​നി​​​ധി സം​​​ഘം ഇ​​​ന്ന് അ​​​യോ​​​ധ്യ സ​​​ന്ദ​​​ർ​​​ശി​​​ക്കും.

സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​ൻ അ​​​​​ജ​​​​​യ് റാ​​​​​യി, എം​​​​​പി​​​​​മാ​​​​​രാ​​​​​യ കി​​​​​ഷോ​​​​​രി ലാ​​​​​ൽ ശ​​​​​ർ​​​​​മ, രാ​​​​​കേ​​​​​ഷ് രാ​​​​​ത്തോ​​​​​ർ, ഉ​​​​​ജ്വൽ രാ​​​​​മ​​​​​ൻ സിം​​​​​ഗ്, ത​​​​​ഞ്ജു പു​​​​​നി​​​​​യ എ​​​​​ന്നി​​​​​വ​​​​​രാ​​​​​ണ് സം​​​​​ഘ​​​​​ത്തി​​​​​ലു​​​​​ള്ള​​​​​ത്. മു​​​​​തി​​​​​ർ​​​​​ന്ന നേ​​​​​താ​​​​​ക്ക​​​​​ളാ​​​​​യ എ​​​​​സ്.​​​​​പി. ഗൗ​​​​​തം, ദീ​​​​​പ​​​​​ക് സിം​​​​​ഗ്, വീ​​​​​രേ​​​​​ന്ദ്ര ചൗ​​​​​ധ​​​​​രി, മി​​​​​ത ഗൗ​​​​​തം എ​​​​​ന്നി​​​​​വ​​​​​രും പ്ര​​​തി​​​നി​​​ധി​​​സം​​​ഘ​​​ത്തി​​​ലു​​​ണ്ടെ​​​ന്ന് കോ​​​ൺ​​​ഗ്ര​​​സ് വ്യ​​​ക്ത​​​മാ​​​ക്കി.

പ്ര​​​​​തി​​​​​ക​​​​​ള്‍ക്കാ​​​​​യി ഹാ​​​​​ജ​​​​​രാ​​​​​കി​​​​​ല്ലെ​​​​​ന്ന് അ​​​​​ഭി​​​​​ഭാ​​​​​ഷ​​​​​ക​​​​​ര്‍

ഫൈ​​​​​സാ​​​​​ബാ​​​​​ദ്: രാ​​​​​മ​​​​​ക്ഷേ​​​​​ത്ര​​​​​ത്തി​​​​​ലെ ക്ര​​​​​മ​​​​​ക്കേ​​​​​ടു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട കേ​​​​​സി​​​​​ൽ അ​​​​​റ​​​​​സ്റ്റി​​​​​ലാ​​​​​യ എ​​​​​ട്ടു പ്ര​​​​​തി​​​​​ക​​​​​ളു​​​​​ടെയും വ​​​​​ക്കാ​​​​​ല​​​​​ത്ത് ഏ​​​​​റ്റെ​​​​​ടു​​​​​ക്കി​​​​​ല്ലെ​​​​​ന്ന് ഫൈ​​​​​സാ​​​​​ബാ​​​​​ദ് ബാ​​​​​ര്‍ അ​​​​​സോ​​​​​സി​​​​​യേ​​​​​ഷ​​​​​ന്‍. ഏ​​​തെ​​​ങ്കി​​​ലും അ​​​ഭി​​​ഭാ​​​ഷ​​​ക​​​ർ വ​​​ക്കാ​​​ല​​​ത്ത് ഏ​​​റ്റെ​​​ടു​​​ത്താ​​​ൽ അ​​​ഞ്ചു​​​ല​​​ക്ഷം രൂ​​​പ പി​​​ഴ ഈ​​​ടാ​​​ക്കാ​​​നും ബാ​​​ർ അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ജ​​​ന​​​റ​​​ൽ കൗ​​​ൺ​​​സി​​​ൽ യോ​​​ഗം പാ​​​സാ​​​ക്കി​​​യ പ്ര​​​മേ​​​യ​​​ത്തി​​​ൽ നി​​​ർ​​​ദേ​​​ശ​​​മു​​​ണ്ട്.

Tags : Donation theft Ayodhya Congress

Recent News

Corehub Up