പ്രതീകാത്മക ചിത്രം
തൃശൂർ: തൃശൂരിൽ തെരുവുനായ ശല്യത്തെ തുടർന്ന് യുപി സ്കൂളിന് രണ്ടാം ദിനവും അവധി പ്രഖ്യാപിച്ച് അധികൃതർ. ചൂണ്ടൽ ഗവൺമെന്റ് യുപി സ്കൂളിനാണ് തെരുവുനായ ശല്യത്തെ തുടർന്ന് തുടർച്ചയായി രണ്ടാം ദിനവും അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
ഇന്നലെ രാത്രി വൈകിയും നായകളെ പിടികൂടാനുള്ള ശ്രമം വിജയിച്ചില്ല. ഇതേ തുടർന്ന് ആശങ്കയിലായ രക്ഷിതാക്കൾ തെരുവ് നായ ശല്യം പരിഹരിക്കാതെ കുട്ടികളെ സ്കൂളിലേക്ക് വിടില്ലെന്ന് നിലപാടെടുത്തതോടെയാണ് സ്കൂളിന് ഇന്നും അവധി നൽകിയത്.
Tags : UP school holiday stray dogs thrissur