x
ad
Tue, 30 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊളുക്കുമലയില്‍ സ്വകാര്യകമ്പനിയുടെ 100 ഏക്കര്‍ ഭൂമി വനംവകുപ്പ് ഏറ്റെടുത്തു

വെബ്ഡെസ്ക്
Published: June 30, 2026 06:27 AM IST | Updated: June 30, 2026 06:27 AM IST

കൊ​​​ളു​​​ക്കു​​​മ​​​ല

തൊ​​​ടു​​​പു​​​ഴ: വി​​​നോ​​​ദസ​​​ഞ്ചാ​​​രകേ​​​ന്ദ്ര​​​മാ​​​യ ഇ​​​ടു​​​ക്കി​​​യി​​​ലെ കൊ​​​ളു​​​ക്കു​​​മ​​​ല​​​യി​​​ല്‍ സ്വ​​​കാ​​​ര്യ ക​​​മ്പ​​​നി കൈ​​​വ​​​ശം​​​വ​​​ച്ചി​​​രു​​​ന്ന സ​​​ര്‍ക്കാ​​​ര്‍ ഭൂ​​​മി വ​​​നം വ​​​കു​​​പ്പ് ഏ​​​റ്റെ​​​ടു​​​ത്തു. ഹാ​​​രി​​​സ​​​ണ്‍ മ​​​ല​​​യാ​​​ളം ക​​​മ്പ​​​നി​​​യു​​​ടെ കൈ​​​വ​​​ശ​​​മി​​​രു​​​ന്ന അ​​​തീ​​​വ പാ​​​രി​​​സ്ഥി​​​തി​​​ക പ്രാ​​​ധാ​​​ന്യ​​​മു​​​ള്ള കോ​​​ടി​​​ക്ക​​​ണ​​​ക്കി​​​നു രൂ​​​പ വി​​​ല​​​ വ​​​രു​​​ന്ന 100 ഏ​​​ക്ക​​​ര്‍ ഭൂ​​​മി​​​യാ​​​ണ് ഏ​​​റ്റെ​​​ടു​​​ത്ത​​​ത്.

1971ലെ ​​​കേ​​​ര​​​ള പ്രൈ​​​വ​​​റ്റ് ഫോ​​​റ​​​സ്റ്റ് വെ​​​സ്റ്റിം​​​ഗ് ആ​​​ൻഡ് അ​​​സൈ​​​ന്‍മെ​​​ന്‍റ് ആ​​​ക്ട് പ്ര​​​കാ​​​രം ഹാ​​​രി​​​സ​​​ണ്‍ മ​​​ല​​​യാ​​​ളം ക​​​മ്പ​​​നി​​​യു​​​ടെ അ​​​പ്പ​​​ര്‍ സൂ​​​ര്യ​​​നെ​​​ല്ലി എ​​​സ്റ്റേ​​​റ്റി​​​ല്‍നി​​​ന്ന് 520 ഏ​​​ക്ക​​​ര്‍ ഭൂ​​​മി വ​​​നംവ​​​കു​​​പ്പ് ഏ​​​റ്റെ​​​ടു​​​ത്തി​​​രു​​​ന്നു. ഇ​​​തി​​​നെ​​​തി​​​രേ 1975-ല്‍ ​​​എ​​​ച്ച്എം​​​എ​​​ല്‍ കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ചു.

വി​​​റ​​​കി​​​നാ​​​യി യൂ​​​ക്കാ​​​ലി കൃ​​​ഷി ചെ​​​യ്തി​​​രി​​​ക്കു​​​ന്ന 168 ഹെ​​​ക്ട​​​ര്‍ ഭൂ​​​മി തി​​​രി​​​കെ ന​​​ല്‍കാ​​​നും ബാ​​​ക്കി വ​​​രു​​​ന്ന 100 ഏ​​​ക്ക​​​ര്‍ ഭൂ​​​മി ഏ​​​റ്റെ​​​ടു​​​ക്കാ​​​നും കോ​​​ട​​​തി വി​​​ധി​​​ച്ചു. തു​​​ട​​​ര്‍ന്ന് 1991ല്‍ ​​​സ​​​ര്‍വേ ന​​​ട​​​ത്തി. പ​​​ല ത​​​വ​​​ണ ഏ​​​റ്റെ​​​ടു​​​ക്കാ​​​ന്‍ ശ്ര​​​മി​​​ച്ചെ​​​ങ്കി​​​ലും കൈ​​​യേ​​​റ്റം മാ​​​ഫി​​​യ ഇ​​​ട​​​പെ​​​ട്ട് വ​​​നം​​​വ​​​കു​​​പ്പ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ സ്ഥ​​​ലം മാ​​​റ്റി​​​യ​​​തി​​​നാ​​​ല്‍ ഏ​​​റ്റെ​​​ടു​​​ക്കാ​​​നാ​​​യി​​​ല്ല.

2001ല്‍ ​​​ഈ ഭൂ​​​മി റി​​​സ​​​ര്‍വ് വ​​​ന​​​മാ​​​യി വി​​​ജ്ഞാ​​​പ​​​നം ചെ​​​യ്തി​​​ട്ടും ഉ​​​ദ്യോ​​​ഗ​​​സ്ഥ ത​​​ല​​​ത്തി​​​ലെ അ​​​നാ​​​സ്ഥ കാ​​​ര​​​ണം ഭൂ​​​മി ക​​​മ്പ​​​നി കൈ​​​മാ​​​റി​​​യി​​​ല്ല. ക​​​ഴി​​​ഞ്ഞ വര്‍ഷം ഹൈ​​​റേ​​​ഞ്ച് സ​​​ര്‍ക്കി​​​ള്‍ സി​​​സി​​​എ​​​ഫ് ഭൂ​​​മി ഏ​​​റ്റെ​​​ടു​​​ക്കാ​​​ന്‍ പ്ര​​​ത്യേ​​​ക സം​​​ഘ​​​ത്തെ നി​​​യോ​​​ഗി​​​ച്ചു. ഇ​​​വ​​​രു​​​ടെ ശ്ര​​​മ​​​ഫ​​​ല​​​മാ​​​യി ഭൂ​​​മി വീ​​​ണ്ടും സ​​​ര്‍വേ ന​​​ട​​​ത്തി.

സ​​​മ്മ​​​ര്‍ദങ്ങ​​​ള്‍ക്കൊ​​​ടു​​​വി​​​ലാ​​​ണ് സ്ഥ​​​ലം വി​​​ട്ടു കൊ​​​ടു​​​ക്കാ​​​ന്‍ എ​​​ച്ച്എം​​​എ​​​ല്‍ ത​​​യാ​​​റാ​​​യ​​​ത്. ക​​​മ്പ​​​നി ക​​​രം അ​​​ട​​​ച്ചി​​​രു​​​ന്ന ഈ ​​​സ്ഥ​​​ലം പ​​​ട്ട​​​യ​​​ത്തി​​​ല്‍ കു​​​റ​​​വു ചെ​​​യ്തു.​​​കൊ​​​ളു​​​ക്കു​​​മ​​​ല​​​യി​​​ല്‍ സം​​​സ്ഥാ​​​ന​​​ത്തെ ഏ​​​റ്റ​​​വും ഉ​​​യ​​​ര​​​ത്തി​​​ലു​​​ള്ള ടെ​​​ന്‍റ് ക്യാ​​​മ്പിം​​​ഗ് ന​​​ട​​​ത്തി​​​യി​​​രു​​​ന്ന​​​തും ഇ​​​വി​​​ടെ​​​യാ​​​ണ്.​​​ ഇ​​​തും ഒ​​​ഴി​​​പ്പി​​​ച്ചു.​​​ ഇ​​​വി​​​ടെ ഇ​​​ക്കോ ടൂ​​​റി​​​സം പ​​​ദ്ധ​​​തി​​​ക​​​ള്‍ ന​​​ട​​​പ്പാ​​​ക്കാ​​​നു​​​ള്ള ആ​​​ലോ​​​ച​​​ന​​​യി​​​ലാ​​​ണ് വ​​​നംവ​​​കു​​​പ്പ്.

വ​​​നം​​​വ​​​കു​​​പ്പി​​​ന്‍റെ ച​​​രി​​​ത്ര​​​ത്തി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ ഭൂ​​​മി​​​യേ​​​റ്റെ​​​ടു​​​ക്ക​​​ലാ​​​ണി​​​ത്. ഹൈ​​​റേ​​​ഞ്ച് സി​​​സി​​​എ​​​ഫ് ഡി.​​​കെ.​​​ വി​​​നോ​​​ദ്കു​​​മാ​​​ര്‍, മൂ​​​ന്നാ​​​ര്‍ ഡി​​​എ​​​ഫ്ഒ സാ​​​ജു വ​​​ര്‍ഗീ​​​സ് എ​​​ന്നി​​​വ​​​രു​​​ടെ നി​​​ര്‍ദേ​​​ശ പ്ര​​​കാ​​​രം ദേ​​​വി​​​കു​​​ളം റേ​​​ഞ്ച് ഓ​​​ഫീ​​​സ​​​ര്‍ ഇ.​​​ഡി. അ​​​രു​​​ണ്‍കു​​​മാ​​​ര്‍,ചി​​​ന്ന​​​ക്ക​​​നാ​​​ല്‍ സെ​​​ക്‌ഷന്‍ ഫോ​​​റ​​​സ്റ്റ് ഓ​​​ഫീ​​​സ​​​ര്‍ ഹാ​​​രി​​​സ​​​ണ്‍ ശ​​​ശി,ബീറ്റ് ഫോ​​​റ​​​സ്റ്റ് ഓ​​​ഫീ​​​സ​​​ര്‍മാ​​​രാ​​​യ എ​​​സ്.​​​ സ​​​ജീ​​​വ് കു​​​മാ​​​ര്‍, ടി.​​​ആ​​​ര്‍.​​​ സാ​​​ജു, എ​​​സ്.​​​ അ​​​ൻപുമ​​​ണി എ​​​ന്നി​​​വ​​​രാ​​​ണ് ഭൂ​​​മി ഏ​​​റ്റെ​​​ടു​​​ക്ക​​​ല്‍ ന​​​ട​​​പ​​​ടി പൂ​​​ര്‍ത്തീ​​​ക​​​രി​​​ച്ച​​​ത്.​​​ ഏ​​​റ്റെ​​​ടു​​​ത്ത ഭൂ​​​മി​​​യി​​​ല്‍ വ​​​നം​​​വ​​​കു​​​പ്പ് ജ​​​ണ്ട​​​ക​​​ളും ബോ​​​ര്‍ഡു​​​ക​​​ളും സ്ഥാ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്.

Tags : Kolukkumalai Forest Department private company acquires

Recent News

Corehub Up