പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: ക്രിക്കറ്റ് കോച്ചിംഗിനായി വന്ന വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ ക്രിക്കറ്റ് കോച്ച് ആയ പ്രതി വള്ളക്കടവ് ശ്രീവരാഹം സ്വദേശി എം. മനു (40) വിനെ നാലാമത്തെ കേസിൽ 28 വർഷം കഠിന തടവും 54,000 രൂപ പിഴയും വിധിച്ച് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിർള ശിക്ഷിച്ചു.
ആദ്യ മൂന്ന് കേസിലെയും ശിക്ഷാ കാലാവധിക്കുശേഷമേ ഈ കേസിലെ ശിക്ഷ ആരംഭിക്കുകയുള്ളൂ എന്നും വിധിന്യായത്തിൽ പറയുന്നു. പ്രോസസിക്യൂഷൻ വാദം പരിഗണിച്ചാണ് കോടതി പ്രത്യേകം ശിക്ഷാ കാലാവധി വിധിച്ചത്.
പ്രതിക്ക് നാല് കേസുകളിലായി 127 വർഷം തടവും 2,23,000 രൂപ പിഴയുമാണ് വിധിച്ചത്.
Tags : Cricket coach imprisonment rigorous molested student