x
ad
Tue, 30 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ്യാ​ജ കാ​ഫി​ർ സ്ക്രീ​ൻ ഷോ​ട്ട് കേ​സ്; ജി​തി​ൻ ഭാ​സ്ക​റി​ന് ഇ​ന്ന് നി​ർ​ണാ​യ​കം

വെബ് ഡെസ്‌ക്
Published: June 30, 2026 07:32 AM IST | Updated: June 30, 2026 07:32 AM IST

അറസ്റ്റിലായ ജിതിൻ ഭാസ്കർ

കോ​ഴി​ക്കോ​ട്: വ്യാ​ജ കാ​ഫി​ർ സ്ക്രീ​ൻ ഷോ​ട്ട് കേ​സി​ൽ ഡി​വൈ​എ​ഫ്ഐ നേ​താ​വ് ജി​തി​ൻ ഭാ​സ്ക​റി​ന് ഇ​ന്ന് നി​ർ​ണാ​യ​കം. കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ജി​തി​ൻ ഭാ​സ്ക​റി​ന്‍റെ ജാ​മ്യാ​പേ​ക്ഷ കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും. കോ​ഴി​ക്കോ​ട് ജി​ല്ലാ കോ​ട​തി​യാ​ണ് ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ക.

ജി​തി​ൻ ഭാ​സ്ക​റി​ന് ജാ​മ്യം ന​ൽ​ക​രു​തെ​ന്നും തെ​ളി​വ് ന​ശി​പ്പി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും പോ​ലീ​സ് കോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രു​ന്നു. കേ​സി​ൽ വ​ട​ക​ര കോ​ട​തി ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​തോ​ടെ​യാ​ണ് ജി​തി​ൻ ഭാ​സ്ക​ർ ജി​ല്ലാ കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

അ​തേ​സ​മ​യം കേ​സി​ൽ മു​ൻ​കൂ​ർ ജാ​മ്യം തേ​ടി ഡി​വൈ​എ​ഫ്ഐ നേ​താ​വ് റി​ബേ​ഷ് രാ​മ​കൃ​ഷ്ണ​നും അ​പേ​ക്ഷ ന​ൽ​കി​യി​ട്ടു​ണ്ട്. കേ​സി​ൽ പ്ര​തി ചേ​ർ​ക്ക​പ്പെ​ടു​മെ​ന്ന വി​ല​യി​രു​ത്ത​ലി​ലാ​ണ് റി​ബേ​ഷി​ന്‍റെ നീ​ക്കം.

 

Tags : kerala police crime news Jithin Bhaskar dyfi calicut

Recent News

Corehub Up