കേണിച്ചിറ: പൂതാടി ശ്രീനാരായണ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പുതിയതായി വാങ്ങിയ രണ്ട് സ്കൂള്‍ ബസുകളുടെ ഫ്ളാഗ് ഓഫ് കര്‍മം ബത്തേരി എസ്എന്‍ഡിപി യൂണിയന് ചെയര്മാന് ബാബുരാജും പൂതാടി എസ്എന്‍ഡിപി ശാഖാ അഡ്മിനിസ്ട്രേറ്റര്‍ ധനേന്ദ്രനും ചേര്‍ന്നു നിര്‍വഹിച്ചു.
ചടങ്ങില്‍ സ്കൂള്‍ ഹെഡ്മാസ്റ്റര് ബിജേഷ് കെ. വിശ്വന്, ശാഖാ കമ്മിറ്റി അംഗങ്ങളായ പി.കെ. രാമകൃഷ്ണന്, വി.എസ്. ഭാസ്കരന്, ഉണ്ണികൃഷ്ണന് മാവറ, കെ.പി. ദാസ്, അധ്യാപികരായ ലൂണ, ജയശ്രീ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Tags : nattu vishesham School buses performed