x
ad
Tue, 30 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ത്തി​യി​രി​പ്പ് സ​മ​രം ന​ട​ത്തി


Published: June 30, 2026 08:22 AM IST | Updated: June 30, 2026 08:22 AM IST

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: ബ​ത്തേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രെ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി പി​രി​ച്ചു​വി​ടു​ക​യാ​ണെ​ന്ന് ആ​രോ​പി​ച്ച് കേ​ര​ള ഗ​വ. ഹോ​സ്പി​റ്റ​ല്‍ ഡെ​വ​ല​പ്‌​മെ​ന്‍റ് സൊ​സൈ​റ്റി എം​പ്ലോ​യീ​സ് യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ആ​ശു​പ​ത്രി​ക്ക് മു​ന്നി​ല്‍ കു​ത്തി​യി​രി​പ്പ് സ​മ​രം ന​ട​ത്തി.

സ​മ​ര​ത്തി​ന് സി​ഐ​ടി​യു ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ഖ്യാ​പി​ച്ചു. സി​ഐ​ടി​യു ജി​ല്ലാ സെ​ക്ര​ട്ട​റി വി.​വി. ബേ​ബി സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ര​ള ഗ​വ. ഹോ​സ്പി​റ്റ​ല്‍ ഡെ​വ​ല​പ്‌​മെ​ന്‍റ് സൊ​സൈ​റ്റി എം​പ്ലോ​യീ​സ് യൂ​ണി​യ​ന്‍ ജി​ല്ലാ സെ​ക്ര​ട്ട​റി റി​ഷാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പി.​കെ. രാ​മ​ച​ന്ദ്ര​ന്‍, പി.​ആ​ര്‍. ജ​യ​പ്ര​കാ​ശ്, ഷാ​ജി കോ​ട്ട​യി​ല്‍, കെ.​സി. യോ​ഹ​ന്നാ​ന്‍, ബോ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ടാ​നു​ള്ള നീ​ക്ക​ത്തി​ല്‍ നി​ന്ന് ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ര്‍ പി​ന്‍​മാ​റ​ണ​മെ​ന്ന് സ​മ​ര​ക്കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Tags : nattu vishesham A sit-in protest was held.

Recent News

Corehub Up