മെഡിക്കല്‍ കോളജ് ഹോസ്റ്റല്‍
കോഴിക്കോട്: നിര്‍മാണം പൂര്‍ത്തിയായിട്ടും ഗവ. മെഡിക്കല്‍ കോജേിലെ വനിതാ ഹോസ്റ്റല്‍ തുറന്നുകൊടുക്കാത്തത് മെഡിക്കല്‍ വിദ്യാര്‍ഥിനികളെ ദുരിതത്തിലാക്കുന്നു.
മുന്നൂറോളം പെണ്‍കുട്ടികളാണ് ഹോസ്റ്റല്‍ കിട്ടാതെ വലയുന്നത്. 50 പെണ്‍കുട്ടികള്‍ പുറത്ത് ഉയര്‍ന്ന വാടകയ്ക്ക് താമസിക്കുകയോ അകലെയുള്ള വീട്ടില്‍ പോയിവരികയോ ആണ്. ഫര്‍ണിച്ചറുകള്‍ വാങ്ങാന്‍ അയച്ച ഫയലിന് അനുമതി കൊടുക്കാത്ത സര്‍ക്കാര്‍ അനാസ്ഥയാണ് ഹോസ്റ്റല്‍ തുറക്കുന്നതിന് തടസമാകുന്നത്. ഒന്നാംവര്‍ഷ വിദ്യാര്‍ഥികളെ താമസിപ്പിക്കാനായി രണ്ടാംവര്ഷക്കാരെ ഹോസ്റ്റലില്‍നിന്ന് വീട്ടിലേക്ക് പറഞ്ഞയച്ചിരിക്കയാണ്. ഒരുഹോസ്റ്റല് ഒഴികെ ബാക്കിയെല്ലാം പണി പൂര്‍ത്തിയായതാണ്. മൂന്ന് കോടിക്ക് നിര്‍മിച്ച പെണ്‍കുട്ടികള്‍ക്കുള്ള ഹോസ്റ്റലില്‍ ഫര്‍ണിച്ചറുകള്‍ മാത്രമാണ് ലഭിക്കാനുള്ളത്. വിദ്യാര്‍ഥികളില്‍നിന്ന് സമാഹരിച്ച ഒമ്പത് കോടിയോളം രൂപ പിടി ഫണ്ടായുണ്ട്. ഇതില്‍നിന്ന് 60 ലക്ഷം ചെലവിട്ടാണ് ഫര്‍ണിച്ചര്‍ വാങ്ങേണ്ടത്. പ്രിന്‍സിപ്പലിന് മൂന്ന് ലക്ഷം രൂപ വരെയേ അനുവദിക്കാനാവൂ എന്നതിനാലാണ് സര്‍ക്കാറിന്റെ അനുമതിക്കായി അയച്ചത്.
ഡിഎംഇ ഓഫിസില്‍ കിടന്ന ഫയല്‍ വിദ്യാര്‍ഥികള്‍ നിരന്തരം ഇടപെട്ടതിനാല്‍ സെക്രട്ടേറിയറ്റില്‍ എത്തിയെങ്കിലും പിന്നീട് അനങ്ങിയിട്ടില്ല. മെഡിക്കല്‍ കോളജില്‍നിന്ന് നിരവധി തവണ ഓര്‍മിപ്പിച്ച് കത്തയച്ചെങ്കിലും ഫലമുണ്ടായില്ല.കോളജ് ഹോസ്റ്റലിൽ ഒരു വർഷത്തേക്ക് വെറും 12,000 രൂപ മാത്രം ചെലവ് വരുമ്പോൾ, ക്യാമ്പസിന് പുറത്ത് സ്വകാര്യ താമസസ്ഥലങ്ങൾക്കായി പ്രതിമാസം 6,000 രൂപയിലധികമാണ് ഓരോ വിദ്യാർഥിനിയും കണ്ടെത്തേണ്ടി വരുന്നത്.
Tags : NattuVishesham.DistricteNews