x
ad
Sat, 3 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ട്ടി​യ​ത്ത് ഫ​ർ​ണി​ച്ച​ർ ഫാ​ക്ട​റി​യി​ൽ തീ​പി​ടി​ത്തം

വെബ് ഡെസ്ക്
Published: October 3, 2026 06:01 AM IST | Updated: October 3, 2026 06:01 AM IST

കൂ​ട്ടി​ക്കാ​യി​ലെ ഫ​ര്‍​ണി​ച്ച​ര്‍ നി​ര്‍​മാ​ണ ശാ​ല ക​ത്തി ന​ശി​ച്ച നി​ല​യി​ല്‍.

കൊ​ട്ടി​യം: അ​ര്‍​ദ്ധ​രാ​ത്രി​യി​ല്‍ ഫ​ര്‍​ണി​ച്ച​ര്‍ നി​ര്‍​മാ​ണ ശാ​ല​യി​ല്‍ ഉ​ണ്ടാ​യ തീ​പി​ടു​ത്ത​ത്തി​ല്‍ ല​ക്ഷ​ങ്ങ​ളു​ടെ ഫ​ര്‍​ണി​ച്ച​റു​ക​ളും ത​ടി ഉ​രു​പ്പ​ടി​ക​ളും ക​ത്തി ന​ശി​ച്ചു. വെ​ള്ളി​യാ​ഴ്ച പു​ല​ര്‍​ച്ചെ ര​ണ്ട​ര​യോ​ടെ കൂ​ട്ടി​ക്ക​ട ച​ന്ത​ക്ക​ട മു​ക്കി​ന് തെ​ക്കു​വ​ശം ഉ​ള്ള ഫ​ര്‍​ണി​ച്ച​ര്‍ നി​ര്‍​മാ​ണ ശാ​ല​യി​ലാ​ണ് തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ല്‍ ദു​രൂ​ഹ​ത ആ​രോ​പി​ച്ച് ഉ​ട​മ കൊ​ല്ലം കോ​ട്ട​മു​ക്ക് സ്വ​ദേ​ശി റാ​ഫി ഇ​ര​വി​പു​രം പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി.

ത​വ​ണ വ്യ​വ​സ്ഥ​യി​ല്‍ ഫ​ര്‍​ണി​ച്ച​റു​ക​ള്‍ വി​ല്‍​ക്കു​ന്ന​വ​ര്‍​ക്ക് ന​ല്‍​കാ​നാ​യി ത​യാ​റാ​ക്കി വ​ച്ചി​രു​ന്ന ക​ട്ടി​ലു​ക​ള്‍, മേ​ശ​ക​ള്‍, ദി​വാ​ന്‍ കോ​ട്ടു​ക​ള്‍ തു​ട​ങ്ങി​യ​വ​യും ഫ​ര്‍​ണി​ച്ച​ര്‍ നി​ര്‍​മാ​ണ​ത്തി​നാ​യി ശേ​ഖ​രി​ച്ചു​വ​ച്ചി​രു​ന്ന ത​ടി ഉ​രു​പ്പ​ടി​ക​ളും പൂ​ര്‍​ണ​മാ​യും ക​ത്തി ന​ശി​ച്ചി​ട്ടു​ണ്ട്.

ഫ​ര്‍​ണി​ച്ച​ര്‍ നി​ര്‍​മാ​ണ​ശാ​ല​യി​ല്‍​നി​ന്നു തീ​യും പു​ക​യും ഉ​യ​രു​ന്ന​ത് ക​ണ്ട് പ​രി​സ​ര​വാ​സി​ക​ള്‍ ഫ​യ​ര്‍​ഫോ​ഴ്‌​സി​നെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. കൊ​ല്ല​ത്തുനി​ന്ന് 3 യൂ​ണി​റ്റ് ഫ​യ​ര്‍​ഫോ​ഴ്‌​സ് സം​ഘ​മെ​ത്തി നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ തീ ​അ​ണ​ക്കു​ക​യാ​യി​രു​ന്നു. ഫ​ര്‍​ണി​ച്ച​ര്‍ നി​ര്‍​മാ​ണ​ശാ​ല​യ്ക്ക് ആ​രോ തീ ​വ​ച്ച​താ​ണെ​ന്ന സം​ശ​യ​വും നി​ല​വി​ലു​ണ്ട്.

വൈ​ദ്യു​തി ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ്ഥ​ല​ത്തെ​ത്തി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ഷോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ട് ക​ണ്ടെ​ത്താ​നാ​യി​ല്ല. അ​തി​നാ​ലാ​ണ് തീ ​വ​ച്ച​താ​ണോ​യെ​ന്ന സം​ശ​യം ഉ​യ​രു​ന്ന​ത്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് ഇ​ര​വി​പു​രം പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. തീ​പി​ടി​ത്ത​ത്തി​ല്‍ നി​ര്‍​മാ​ണ​ശാ​ല​യു​ടെ ഷെ​ഡും ന​ശി​ച്ചി​ട്ടു​ണ്ട്.

Tags : NattuVishesham.DistricteNews

Recent News

Corehub Up