x
ad
Sat, 3 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റോ​ഡ് പ​ണി തു​ട​ങ്ങി​യി​ല്ല, പ്ര​തി​ഷേ​ധം ശ​ക്തം

വെബ് ഡെസ്ക്
Published: October 3, 2026 06:36 AM IST | Updated: October 3, 2026 06:36 AM IST

ന​വീ​ക​ര​ണം ന​ട​ക്കാ​ത്ത മാ​റോ​ട് റോ​ഡ്.

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ഫ​ണ്ട് പാ​സാ​യി ര​ണ്ട് വ​ർ​ഷ​മാ​യി​ട്ടും വ​നം​വ​കു​പ്പി​ന്‍റെ അ​നു​മ​തി ല​ഭി​ക്കാ​ത്ത​തി​നാ​ൽ റോ​ഡ് ന​വീ​ക​ര​ണം ന​ട​ന്നി​ല്ല. ഇ​തോ​ടെ മാ​റോ​ട്ടെ ക​ർ​ഷ​ക ജ​ന​ത​യു​ടെ യാ​ത്രാ​ദു​രി​ത​ത്തി​നും അ​റു​തി​യാ​യി​ല്ല.

റോ​ഡ് ന​വീ​ക​ര​ണം ന​ട​ക്കാ​ത്ത​തി​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ ക​ടു​ത്ത അ​മ​ർ​ഷ​ത്തി​ലാ​ണ്. ര​ണ്ട് വ​ർ​ഷം​മു​ന്പ് രാ​ജു​വെ​ന്ന ക​ർ​ഷ​ക​നെ കാ​ട്ടാ​ന ആ​ക്ര​മി​ച്ചു​കൊ​ന്ന​പ്പോ​ൾ വി​വി​ധ വ​കു​പ്പ് മ​ന്ത്രി​മാ​ർ സ്ഥ​ല​ത്തെ​ത്തി ന​ട​ത്തി​യ ച​ർ​ച്ച​യെ തു​ട​ർ​ന്നാ​ണ് മാ​റോ​ട് ഭാ​ഗ​ത്തെ റോ​ഡ് കോ​ണ്‍​ക്രീ​റ്റ് ചെ​യ്യാ​ൻ ഫ​ണ്ട് അ​നു​വ​ദി​ച്ച​ത്. ഇ​തു​പ്ര​കാ​രം പു​ത്ത​ൻ​ചി​റ റോ​ഡ് ആ​രം​ഭി​ക്കു​ന്ന​തി​ന് സ​മീ​പ​ത്തു​നി​ന്ന് മേ​ലെ ഊ​ര് വ​രെ 800 മീ​റ്റ​ർ ന​വീ​ക​രി​ക്കാ​നാ​ണ് 55 ല​ക്ഷം രൂ​പ സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച​ത്. ഇ​തി​ൽ പ​കു​തി​യി​ലേ​റെ ദൂ​രം സോ​ളിം​ഗ് ക​ഴി​ഞ്ഞി​ട്ട് വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ട്ട​തു​മാ​ണ്. എ​ന്നാ​ൽ റോ​ഡ് അ​വ​സാ​നി​ക്കു​ന്ന ഇ​രു​നൂ​റ് മീ​റ്റ​ർ ദൂ​രം വ​ന​ത്തി​ലൂ​ടെ​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്. ഇ​വി​ടെ ന​വീ​ക​ര​ണം ന​ട​ത്ത​ണ​മെ​ങ്കി​ൽ വ​നം​വ​കു​പ്പി​ന്‍റെ അ​നു​മ​തി​വേ​ണം. പ​ക്ഷേ ഈ ​അ​നു​മ​തി ഇ​തു​വ​രെ ല​ഭി​ക്കാ​ത്ത​താ​ണ് റോ​ഡ് ന​വീ​ക​ര​ണം അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​കാ​ൻ കാ​ര​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. വാ​ഹ​ന​ങ്ങ​ൾ ബു​ദ്ധി​മു​ട്ടി​യാ​ണ് ഇ​തി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന​ത്. കാ​ട്ടാ​ന, ക​ടു​വ അ​ട​ക്കം വ​ന്യ​മൃ​ഗ​ശ​ല്യം രൂ​ക്ഷ​മാ​യ പ്ര​ദേ​ശം​കൂ​ടി​യാ​ണ് ഇ​വി​ടം.


പ്ര​ദേ​ശ​ത്തെ തെ​രു​വു​വി​ള​ക്കു​ക​ളും പ്ര​കാ​ശി​ക്കു​ന്നി​ല്ല. ഈ ​ഭാ​ഗ​ത്ത് അ​ന്പ​തി​ലേ​റെ കു​ടും​ബ​ങ്ങ​ളാ​ണ് ക​ഴി​യു​ന്ന​ത്.


ഇ​വ​ർ​ക്ക് സു​ര​ക്ഷി​ത​മാ​യി സ​ഞ്ച​രി​ക്കാ​നാ​യി അ​ധി​കൃ​ത​ർ ഇ​ട​പെ​ട്ട് പാ​ത എ​ത്ര​യും​വേ​ഗം യാ​ത്രാ​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് ഉ​യ​രു​ന്ന​ത്.

Tags : NattuVishesham.DistricteNews

Recent News

Corehub Up