x
ad
Sat, 3 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ക്കാ​ടം​പൊ​യി​ലി​ൽ അ​ഡ്വ​ഞ്ച​ർ ടൂ​റി​സം സാ​ധ്യ​ത​ക​ൾ പ​രി​ശോ​ധി​ച്ച് ടൂ​റി​സം വ​കു​പ്പ്

വെബ് ഡെസ്ക്
Published: October 3, 2026 06:25 AM IST | Updated: October 3, 2026 06:25 AM IST

സി.​കെ. കാ​സിം എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ക്കാ​ടം​പൊ​യി​ലി​ൽ ടൂ​റി​സം സാ​ധ്യ​ത​ക​ൾ പ​രി​ശോ​ധി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ സം​ഘം.

കൂ​ട​ര​ഞ്ഞി : കൂ​ട​ര​ഞ്ഞി പ​ഞ്ചാ​യ​ത്തി​ലെ ക​ക്കാ​ടം​പൊ​യി​ലി​ൽ അ​ഡ്വ​ഞ്ച​ർ ടൂ​റി​സം വി​ക​സ​ന​ത്തി​നു​ള്ള സാ​ധ്യ​ത​ക​ൾ പ​രി​ശോ​ധി​ക്കാ​ൻ ടൂ​റി​സം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്ഥ​ല​പ​രി​ശോ​ധ​ന ന​ട​ത്തി.

ക​ക്കാ​ടം​പൊ​യി​ലി​ൽ അ​ഡ്വ​ഞ്ച​ർ ടൂ​റി​സം മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രു​മാ​യി പ്രി​യ​ങ്ക ഗാ​ന്ധി എം​പി ന​ട​ത്തി​യ ച​ർ​ച്ച​യു​ടെ തു​ട​ർ​ച്ച​യാ​യാ​ണ് പ​രി​ശോ​ധ​ന. പ്രി​യ​ങ്കാ ഗാ​ന്ധി എം​പി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം സി.​കെ. കാ​സിം എം​എ​ൽ​എ​യു​ടെ​നേ​തൃ​ത്വ​ത്തി​ലാ​ണ് ടൂ​റി​സം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച് സാ​ധ്യ​ത​ക​ൾ വി​ല​യി​രു​ത്തി​യ​ത്.

ടൂ​റി​സം ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ പ്ര​ദീ​പ് ച​ന്ദ്ര​ൻ, ജോ. ​ഡ​യ​റ​ക്ട​ർ അ​ഭി​ലാ​ഷ് കു​മാ​ർ, സീ​നി​യ​ർ ഡ​യ​റ​ക്ട​ർ ആ​ർ.​ര​ഞ്ജി​ത് തു​ട​ങ്ങി​യ​വ​ർ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. ക​ക്കാ​ടം​പൊ​യി​ൽ കു​രി​ശു​മ​ല,സ്വ​ർ​ഗം​കു​ന്ന്, വാ​ളം​തോ​ട് തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ൾ സം​ഘം സ​ന്ദ​ർ​ശി​ച്ചു. പ്ര​കൃ​തി​ഭം​ഗി​യും ഭൂ​പ്ര​കൃ​തി​യും ക​ണ​ക്കി​ലെ​ടു​ത്ത് അ​ഡ്വ​ഞ്ച​ർ ടൂ​റി​സം ഉ​ൾ​പ്പെ​ടെ​യു​ള്ള വി​നോ​ദ​സ​ഞ്ചാ​ര വി​ക​സ​ന​ത്തി​ന് പ്ര​ദേ​ശ​ത്ത് വി​പു​ല​മാ​യ സാ​ധ്യ​ത​ക​ളു​ണ്ടെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ സം​ഘം വി​ല​യി​രു​ത്തി. പ്ര​ദേ​ശ​ത്തി​ന്‍റെ ടൂ​റി​സം സാ​ധ്യ​ത​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി വി​ശ​ദ​മാ​യ ഡി​പി​ആ​ർ ത​യ്യാ​റാ​ക്കി എം​എ​ൽ​എ. സി.​കെ. കാ​സി​മി​ന് സ​മ​ർ​പ്പി​ക്കു​മെ​ന്ന് ടൂ​റി​സം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജു​കു​ട്ടി ക​ക്കാ​ടം​പൊ​യി​ൽ, സ​ണ്ണി പെ​രി​കി​ലം​ത​റ​പ്പേ​ൽ, എ​ൻ.​ഐ. അ​ബ്ദു​ൽ ജ​ബ്ബാ​ർ, അ​ഡ്വ. സി​ബു തോ​ട്ട​ത്തി​ൽ, ജി​മ്മി മ​ഠ​ത്തി​ൽ​ക​ണ്ട​ത്തി​ൽ, സി​ബി കൊ​ട്ടാ​ര​ത്തി​ൽ തു​ട​ങ്ങി​യ​വ​ർ സം​ഘ​ത്തെ അ​നു​ഗ​മി​ച്ചു.

Tags : NattuVishesham.DistricteNews

Recent News

Corehub Up