സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി വൈത്തിരി ഉപജില്ലാതല പബ്ലിക് ഹിയറിംഗ് കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഹംസ ഉദ്ഘാടനം ചെയ
കല്‍പ്പറ്റ: വിദ്യാഭ്യാസ വകുപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സ്കൂളുകളില്‍ നടപ്പാക്കിയ ഉച്ചഭക്ഷണ പദ്ധതിയുടെ സോഷ്യല്‍ ഓഡിറ്റ് കിലയുടെ നേതൃത്വത്തില്‍ തുടങ്ങി.
പദ്ധതി കുറ്റമറ്റതാക്കാനും വിഭാവനം ചെയ്തവിധം പ്രാവര്ത്തികമാകുന്നുവോ എന്ന് പരിശോധിക്കാനും ആവശ്യമായ മാറ്റങ്ങള്‍ നിര്‍ദേശിക്കാനുമാണ് സോഷ്യല്‍ ഓഡിറ്റ്. ജില്ലയില്‍ തെരഞ്ഞെടുത്ത 20 വിദ്യാലയങ്ങളില്‍ രക്ഷിതാക്കളുടെ നേതൃത്വത്തില്‍ സോഷ്യല്‍ ഓഡിറ്റ് നടന്നു. ഇതിനു മുന്നോടിയായി രക്ഷിതാക്കളായ ഓഡിറ്റര്‍മാര്‍ക്ക് ആവശ്യമായ പരിശീലനം കില ഫെസിലിറ്റേറ്റര്‍മാര്‍ നല്കി.
വൈത്തിരി ഉപജില്ലയില്‍ അഞ്ചും ബത്തേരി ഉപജില്ലയില്‍ എട്ടും മാനന്തവാടി ഉപജില്ലയില്‍ ഏഴും വിദ്യാലയങ്ങളെയാണ് ഓഡിറ്റിന് തെരഞ്ഞെടുത്തത്.
വൈത്തിരി ഉപജില്ലയില്‍ കുറിച്യര്‍മല ഗവ. എല്‍പി സ്കൂള്‍, അച്ചൂര് ഗവ. ഹൈസ്കൂള്‍, വെങ്ങപ്പള്ളി ഗവ. എല്‍പി സ്കൂള്‍, തെക്കുംതറ അമ്മസഹായം യുപി സ്കൂള്‍, തരിയോട് സെന്റ് മേരീസ് യുപി സ്കൂള്‍ എന്നിവിടങ്ങളില്‍ ഓഡിറ്റ് പൂര്‍ത്തിയായതിനെത്തുടര്‍ന്ന് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ പബ്ലിക് ഹിയറിംഗ് സംഘടിപ്പിച്ചു.
രക്ഷിതാക്കള്‍, പിടിഎ, എസ്എംസി ഭാരവാഹികള്‍, പ്രധാനാധ്യാപകര്‍, ഉച്ചഭക്ഷണ ചുമതലയുള്ള അധ്യാപകര്‍, ആരോഗ്യം, കൃഷി, സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍, വിദ്യാഭ്യാസ ജില്ലാ-ഉപജില്ലാ ഓഫിസര്‍മാര്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, കില ഫെസിലിറ്റേറ്റര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഹംസ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിന്‍സി സണ്ണി അധ്യക്ഷത വഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ ഡോ. കെ.ടി. അഷ്റഫ് മുഖ്യപ്രഭാഷണം നടത്തി. വെങ്ങപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ജാസര്‍ പാലക്കല്‍, പൊഴുതന പഞ്ചായത്ത് പ്രസിഡന്റ് നാസര്‍ കാതിരി, തരിയോട് പഞ്ചായത്ത് പ്രസിഡന്റ് സൂസി ബാബു, നൂണ് ഫീഡിംഗ് ജില്ലാ സൂപ്പര്‍വൈസര്‍ എസ്. ബിനുരാജ്, വൈത്തിരി ഉപജില്ലാ എന്‍എംഒ ജെന്‍സി ബാസ്റ്റിന്, താലൂക്ക് സപ്ലൈ ഓഫിസര്‍ ആഭ രമേഷ്, ആരോഗ്യ വകുപ്പ് ടെക്നിക്കല്‍ അസിസ്റ്റന്റ് എ. ശിവദാസ്, കൃഷി മാര്‍ക്കറ്റിംഗ് എഡിഎഎ ആര്. ചിത്ര, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എം.പി. രാജേന്ദ്രന്, ബ്ലോക്ക് പഞ്ചായത്ത് അംഗം എം.പി. അഞ്ജലി, കില ഫെസിലിറ്റേറ്റര്‍മാരായ ടി.കെ. മമ്മൂട്ടി, പി.എ. തോമസ്, കില ഫെസിലിറ്റേറ്റര്‍ പി.പി. മുഹമ്മദ് ഉപജി്ലാ വിദ്യാഭ്യാസ ഓഫിസ് സീനിയര്‍ ക്ലാര്‍ക്ക് കെ. അമ്പിളി . എന്നിവര്‍ പ്രസംഗിച്ചു. ഓഡിറ്റര്‍മാര്‍ തയാറാക്കിയ റിപ്പോര്‍ട്ട് വിദ്യാഭ്യാസ വകുപ്പിന് കൈമാറി. ഓഡിറ്റിന്റെ ഭാഗമായി തയാറാക്കിയ സ്കൂള്‍തല വിവരശേഖരണ റിപ്പോര്‍ട്ട് പ്രധാനാധ്യാപരായ കെ. സത്യജിത്, ഡി.ബി. യാന്ഗസ്റ്റി, എം.കെ. കവിത, സാജു ജോണ്‍, വി.എം. ബിജുമോന് എന്നിവര്‍ പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്ക് നല്കി. മാനന്തവാടി ഉപജില്ലാതല പബ്ലിക് ഹിയറിംഗ് അഞ്ചിന് രാവിലെ 11ന് മാനന്തവാടി ലിറ്റില്‍ ഫ്ളവര്‍ എല്‍പി സ്കൂളിലും ബത്തേരി ഉപജില്ലാതല പബ്ലിക് ഹിയറിംഗ് അന്നു രാവിലെ 10ന് ഡയറ്റ് ഹാളിലും നടക്കും.
Tags : NattuVishesham.DistricteNews