x
ad
Sat, 3 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചാ​ലി​യാ​ർ റി​വ​ർ​പാ​ഡി​ലി​ന് നി​ല​ന്പൂ​ർ ക​ള​ത്തി​ൻ​ക​ട​വി​ൽ തു​ട​ക്കം

വെബ് ഡെസ്ക്
Published: October 3, 2026 06:18 AM IST | Updated: October 3, 2026 06:18 AM IST

ചാ​ലി​യാ​ർ റി​വ​ർ​പാ​ഡി​ലി​ന് നി​ല​ന്പൂ​ർ ക​ള​ത്തി​ൻ​ക​ട​വി​ൽ ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് എം​എ​ൽ​എ ഫ്ളാ​ഗ് ഓ​ഫ് ചെ​യ്യു​ന്നു.

നി​ല​ന്പൂ​ർ: ചാ​ലി​യാ​ർ ന​ദി​യു​ടെ സം​ര​ക്ഷ​ണ​വും ജ​ല​സ്രോ​ത​സു​ക​ളു​ടെ പ്രാ​ധാ​ന്യ​വും ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ നി​ല​ന്പൂ​ർ മാ​ന​വേ​ദ​ൻ സ്കൂ​ളി​ന് സ​മീ​പ​ത്തെ ക​ട​വി​ൽ ചാ​ലി​യാ​ർ റി​വ​ർ​പാ​ഡി​ലി​ന് തു​ട​ക്ക​മാ​യി. നി​ല​ന്പൂ​രി​ൽ നി​ന്ന് ആ​രം​ഭി​ച്ച് നാ​ളെ കോ​ഴി​ക്കോ​ട് ചെ​റു​വ​ണ്ണൂ​രി​ൽ ജെ​ല്ലി
ഫി​ഷ് വാ​ട്ട​ർ സ്പോ​ർ​ട്സി​ലാ​ണ് യാ​ത്ര സ​മാ​പി​ക്കു​ക. ആ​ദ്യ​ദി​വ​സം മ​ന്പാ​ടും ര​ണ്ടാം ദി​വ​സം കു​നി​യി​ലും യാ​ത്ര അ​വ​സാ​നി​പ്പി​ക്കും. 68 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള മൂ​ന്ന് ദി​വ​സ​ത്തെ ക​യാ​ക്കിം​ഗ് യാ​ത്ര​യി​ൽ കേ​ര​ള​ത്തി​ന് പു​റ​മെ ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​ക, തെ​ലു​ങ്കാ​ന, അ​സം, ഒ​ഡീ​ഷ, ഉ​ത്ത​രാ​ഖ​ണ്ഡ് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രും യു​കെ, യു​എ​സ്, സ്പെ​യി​ൻ, ന്യൂ​സി​ലാ​ൻ​ഡ് എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രു​ൾ​പ്പെ​ടെ നൂ​റി​ല​ധി​കം പേ​ർ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. ജെ​ല്ലി​ഫി​ഷ് വാ​ട്ട​ർ സ്പോ​ർ​ട്സും നി​ല​ന്പൂ​ർ ടൂ​റി​സം ഓ​ർ​ഗ​നൈ​സേ​ഷ​നും ചേ​ർ​ന്നാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ചാ​ലി​യാ​ർ ന​ദി​യെ കൂ​ടു​ത​ൽ ജ​ന​കീ​യ​മാ​ക്കു​ന്ന​തി​നും ഉ​ത്ത​ര​വാ​ദി​ത്വ​മു​ള്ള സാ​ഹ​സി​ക വി​നോ​ദ​സ​ഞ്ചാ​ര​ത്തി​ന്‍റെ സാ​ധ്യ​ത​ക​ൾ ഉ​യ​ർ​ത്തി​ക്കാ​ട്ടു​ന്ന​തി​നും ചാ​ലി​യാ​ർ റി​വ​ർ​പാ​ഡി​ൽ സ​ഹാ​യി​ക്കു​മെ​ന്ന് സം​ഘാ​ട​ക​രാ​യ കോ​ഴി​ക്കോ​ട് ജെ​ല്ലി ഫി​ഷ് വാ​ട്ട​ർ സ്പോ​ർ​ട്സ് ഭാ​ര​വാ​ഹി​ക​ൾ കൗ​ശി​ക് കോ​ടി​ത്തൊ​ടി​ക, മാ​നേ​ജ​ർ പ്ര​സാ​ദ് തു​ന്പാ​ണി എ​ന്നി​വ​ർ പ​റ​ഞ്ഞു. ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് എം​എ​ൽ​എ റി​വ​ർ പാ​ഡി​ൽ ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു.

പി.​വി. അ​ബ്ദു​ൾ വ​ഹാ​ബ് എം​പി യാ​ത്ര​യി​ലെ കു​റ​ഞ്ഞ പ്രാ​യ​ക്കാ​രി എ​ട്ട് വ​യ​സു​ള്ള സ്വ​ര​ക്ക് തു​ഴ ന​ൽ​കി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭാ​ധ​ക്ഷ പ​ദ്മി​നി ഗോ​പി​നാ​ഥ്, ന​ഗ​ര​സ​ഭാം​ഗം റ​ജീ​ന, നി​ല​ന്പൂ​ർ ടൂ​റി​സം ഓ​ർ​ഗ​നൈ​സേ​ഷ​ൻ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് മു​ജീ​ബ് ദേ​വ​ശേ​രി, ഗ്രാ​ൻ​ഡ് ആ​ക്സ് റോ​ള​ൻ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : NattuVishesham.DistricteNews

Recent News

Corehub Up