ചീയന്പം പള്ളിയിൽ പെരുന്നാളിന്റെ ഭാഗമായിനടന്ന കേശദാന സമർപ്പണ ചടങ്ങ് ഉഷ വിജയൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.
പുൽപ്പള്ളി: രക്തദാന കേശദാന രംഗങ്ങളിൽ ടീം ജ്യോതിർഗമയയുടെ പ്രവർത്തനം മാതൃകാപരവും അഭിനന്ദനാർഹവുമാണെന്ന് ഉഷ വിജയൻ എംഎൽഎ പറഞ്ഞു.
ചീയന്പം പള്ളിയിൽ പെരുന്നാളിന്റെ ഭാഗമായിനടന്ന കേശ സമർപ്പണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അവർ. കാൻസർ ബാധിതരായവർക്ക് സൗജന്യമായി വിഗ് വിതരണം ചെയ്യുന്നതിനായി 30 സെന്റി മീറ്റർ നീളത്തിലാണ് കേശങ്ങൾ ശേഖരിക്കുക. ചീയന്പം മാർ ബസേലിയോസ് യാക്കോബായ സുറിയാനി പള്ളിയിൽ മാനന്തവാടി ജ്യോതിർഗമയയുടെ ആഭിമുഖ്യത്തിൽ നടന്ന കേശദാന ക്യാന്പിൽ നരവധി യുവതികൾ തങ്ങളുടെ കേശം മുറിച്ച് നൽകി. ഈ കേശങ്ങൾ തൃശൂർ അമല മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച് വിഗ്ഗുകളാക്കി മാറ്റും.
കാൻസർ രോഗികൾക്ക് സൗജന്യമായി ഇവ വിതരണം ചെയ്ത് വരുന്നുണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ശേഖരിച്ച 100 ഓളം പേരുടെ കേശങ്ങളാണ് ചടങ്ങിൽ കൈമാറിയത്.
രക്തദാന കേശദാന രംഗങ്ങളിൽ നിസ്വാർത്ഥ സേവനം നടത്തുന്ന ജ്യോതിർഗമയ കോ-ഓർഡിനേറ്റർ കെ.എം. ഷിനോജിനെ കേശദാന സമർപ്പണ ചടങ്ങിൽ ഉഷ വിജയൻ എംഎൽഎ പൊന്നാട അണിയിച്ച് ആദരിച്ചു.
വികാരി ഫാ. ബേസിൽ പോൾ കരനിലത്ത് അധ്യക്ഷത വഹിച്ചു. ട്രസ്റ്റി സിജു പൗലോസ്, സെക്രട്ടറി എ.കെ. ഏലിയാസ്, പ്രോഗ്രാം കോ-ഓർഡിനേറ്റർമാരായ എൽദൊ ജോർജ് മത്തോക്കിൽ, ടോംസ് എൽദോസ്, ഷീബ ചുണ്ടക്കാട്ടിൽ എന്നിവർ ചേർന്ന് കേശ ശേഖരം കൈമാറി. കേശദാനത്തിന് താൽപര്യമുള്ളവർക്ക് 949704328 എന്ന നന്പറിൽ ബന്ധപ്പെടാം.
Tags : NattuVishesham.DistricteNews