x
ad
Sat, 3 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചാ​ലി​യാ​റി​ൽ കാ​ട്ടാ​ന വീ​ടി​​ന്‍റെ മ​തി​ൽ ത​ക​ർ​ത്തു

വെബ് ഡെസ്ക്
Published: October 3, 2026 06:32 AM IST | Updated: October 3, 2026 06:32 AM IST

കാ​ട്ടാ​ന ത​ക​ർ​ത്ത പ​ണ​പൊ​യി​ലി​ലെ ക​ള​രി​ക്ക​ൽ ഹ​രി​ദാ​സ​​ന്‍റെ വീ​ടി​​ന്‍റെ മ​തി​ൽ.

നി​ല​മ്പൂ​ർ: ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ൽ കാ​ട്ടാ​ന​ശ​ല്യം രൂ​ക്ഷ​മാ​കു​ന്നു. വേ​ട്ടേ​ക്കാ​ട് പ​ണ​പൊ​യി​ലി​ൽ റി​ട്ട. എ​സ്ഐ ക​ള​രി​ക്ക​ൽ ഹ​രി​ദാ​സ​​ന്‍റെ വീ​ടി​​ന്‍റെ മു​ൻ​ഭാ​ഗ​ത്തെ മ​തി​ൽ ഇ​ന്ന​ലെ പു​ല​ർ​ച്ചെ അ​ഞ്ചോ​ടെ കാ​ട്ടാ​ന ത​ക​ർ​ത്തു.

ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​യാ​ണ് കാ​ട്ടാ​ന മ​തി​ൽ ത​ക​ർ​ക്കു​ന്ന​ത് ആ​ദ്യം ക​ണ്ട​ത്. വി​വ​രം ഹ​രി​ദാ​സ​നെ അ​റി​യി​ച്ച​തി​നെത്തു​ട​ർ​ന്ന് ഇ​ദ്ദേ​ഹം വീ​ടി​​ന്‍റെ വാ​തി​ൽ തു​റ​ന്ന് വെ​ളി​ച്ചം തെ​ളി​ച്ച​തോ​ടെ ആ​ന പി​ന്തി​രി​ഞ്ഞുപോ​വു​ക​യാ​യി​രു​ന്നു. പ്ര​ദേ​ശ​ത്ത് നി​ര​ന്ത​രം ഭീ​തി വി​ത​യ്ക്കു​ന്ന മോ​ഴ​യാ​ന​യാ​ണ് മ​തി​ൽ ത​ക​ർ​ത്ത​ത്.


നേ​ര​ത്തെ മ​ണ്ണു​പ്പാ​ടം, മൈ​ലാ​ടി, പെ​രു​മ്പ​ത്തൂ​ർ, കോ​രം​കോ​ട് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലും കാ​ട്ടാ​ന മ​തി​ലു​ക​ൾ ത​ക​ർ​ത്തി​രു​ന്നു.


ധാ​രാ​ളം തൊ​ഴി​ലാ​ളി​ക​ൾ പു​ല​ർ​ച്ചെ ടാ​പ്പിം​ഗി​നാ​യി പോ​കു​ന്ന മേ​ഖ​ല​യാ​യ​തി​നാ​ൽ ജ​ന​ങ്ങ​ൾ ഭീ​തി​യി​ലാ​ണ്.


ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് വ​ന​പാ​ല​ക​ർ ഈ ​മോ​ഴ​യാ​ന​യെ കാ​ടു​ക​യ​റ്റി​യി​രു​ന്നെ​ങ്കി​ലും ര​ണ്ട് ദി​വ​സ​ത്തി​ന​കം വീ​ണ്ടും ജ​ന​വാ​സമേ​ഖ​ല​യി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തു​ക​യാ​യി​രു​ന്നു.

Tags : NattuVishesham.DistricteNews

Recent News

Corehub Up