x
ad
Sat, 3 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സൗ​ജ​ന്യ​മാ​യി ഭൂ​മി ല​ഭ്യ​മാ​കു​ന്ന പ​ദ്ധ​തി​ക​ൾ​ക്ക് മു​ൻ​ഗ​ണ​ന: മ​ന്ത്രി പി.​കെ. ബ​ഷീ​ർ

വെബ് ഡെസ്ക്
Published: October 3, 2026 06:20 AM IST | Updated: October 3, 2026 06:20 AM IST

മ​ഞ്ചേ​രി സി​എ​ച്ച് ബൈ​പാ​സ് മു​ത​ൽ മം​ഗ​ല​ശേ​രി വ​രെ​യു​ള്ള മി​നി ബൈ​പാ​സി​ന്‍റെ ഒ​ന്നാം​ഘ​ട്ട നി​ർ​മാ​ണ പ്ര​വൃ​ത്തി മ​ന്ത്രി പി.​കെ. ബ​ഷീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

മ​ഞ്ചേ​രി: സൗ​ജ​ന്യ​മാ​യി ഭൂ​മി വി​ട്ടു​ന​ൽ​കു​ന്ന ഇ​ട​ങ്ങ​ളി​ലെ പൊ​തു​മ​രാ​മ​ത്ത് പ്ര​വൃ​ത്തി​ക​ൾ​ക്ക് സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ആ​ദ്യ പ​രി​ഗ​ണ​ന ന​ൽ​കു​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പി.​കെ. ബ​ഷീ​ർ. മ​ഞ്ചേ​രി സി​എ​ച്ച് ബൈ​പാ​സ് മു​ത​ൽ മം​ഗ​ല​ശേ​രി വ​രെ​യു​ള്ള പു​തി​യ മി​നി ബൈ​പാ​സി​ന്‍റെ ഒ​ന്നാം​ഘ​ട്ട നി​ർ​മാ​ണ പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ നി​ർ​മാ​ണം ആ​രം​ഭി​ച്ച 28 പാ​ല​ങ്ങ​ൾ അ​പ്രോ​ച്ച് റോ​ഡി​ന് സ്ഥ​ലം ല​ഭ്യ​മാ​കാ​ത്ത​തി​നെ തു​ട​ർ​ന്ന് നി​ർ​മാ​ണം നി​ല​ച്ച അ​വ​സ്ഥ​യി​ലാ​ണ്. ഇ​ത്ത​രം പ്ര​തി​സ​ന്ധി​ക​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ, ഭൂ​മി ഉ​റ​പ്പാ​ക്കാ​തെ പു​തി​യ പ്ര​വൃ​ത്തി​ക​ൾ ആ​രം​ഭി​ക്ക​രു​തെ​ന്ന് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

മ​ഞ്ചേ​രി ന​ഗ​ര​വി​ക​സ​ന​ത്തി​നും മ​ല​പ്പു​റം ജി​ല്ല​യ്ക്കും ഊ​ന്ന​ൽ ന​ൽ​കു​ന്ന വ​ൻ പ​ദ്ധ​തി​ക​ളും മ​ന്ത്രി പ്ര​ഖ്യാ​പി​ച്ചു. മ​ഞ്ചേ​രി സി​റ്റി റോ​ഡ് ഇം​പ്രൂ​വ്മെ​ന്‍റ് പ്രോ​ജ​ക്ടി​നാ​യി 75 കോ​ടി രൂ​പ​യും നാ​ടു​കാ​ണി-​പ​ര​പ്പ​ന​ങ്ങാ​ടി റോ​ഡ് ന​വീ​ക​ര​ണ​ത്തി​നാ​യി 70 കോ​ടി രൂ​പ​യും അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. നി​ല​ന്പൂ​ർ റോ​ഡി​ലെ ജ​സീ​ല ജം​ഗ്ഷ​ൻ മു​ത​ൽ നെ​ല്ലി​പ്പ​റ​ന്പ് വ​രെ​യു​ള്ള രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് ആ​ശ്വാ​സ​മേ​കാ​നാ​ണ് പു​തി​യ ബൈ​പാ​സ് യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​ത്. സി​എ​ച്ച് ബൈ​പാ​സ് മു​ത​ൽ മം​ഗ​ല​ശേ​രി വ​രെ ഒ​രു കി​ലോ​മീ​റ്റ​ർ നീ​ള​ത്തി​ലാ​ണ് പു​തി​യ പാ​ത ഒ​രു​ങ്ങു​ന്ന​ത്. ര​ണ്ട് ഏ​ക്ക​ർ ഭൂ​മി​യാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ പ​ദ്ധ​തി​ക്കാ​യി സൗ​ജ​ന്യ​മാ​യി വി​ട്ടു​ന​ൽ​കി​യ​ത്. മൂ​ന്ന് കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കു​ക.

ച​ട​ങ്ങി​ൽ അ​ഡ്വ. എം. ​റ​ഹ്മ​ത്തു​ള്ള എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ വ​ല്ലാ​ഞ്ചി​റ അ​ബ്ദു​ൾ മ​ജീ​ദ്, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ സ​ക്കീ​ർ വ​ല്ലാ​ഞ്ചി​റ, കെ.​പി. ഉ​മ്മ​ർ, എം.​വി. അ​ബൂ​ബ​ക്ക​ർ, കൗ​ണ്‍​സി​ല​ർ​മാ​രാ​യ അ​ഡ്വ. മു​ഹ​മ്മ​ദ് ഇ​സ്മാ​യി​ൽ, ഷം​ലി​ക് കു​രി​ക്ക​ൾ, യു. ​ശ്രീ​കാ​ന്ത് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags : NattuVishesham.DistricteNews

Recent News

Corehub Up