x
ad
Tue, 30 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ട​വ​ക പ​ഞ്ചാ​യ​ത്തി​ല്‍ തെ​രു​വു​നാ​യ ശ​ല്യം രൂ​ക്ഷം


Published: June 30, 2026 08:19 AM IST | Updated: June 30, 2026 08:19 AM IST

മാ​ന​ന്ത​വാ​ടി: എ​ട​വ​ക പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ തെ​രു​വു​നാ​യ ശ​ല്യം രൂ​ക്ഷ​മാ​കു​ന്നു.പ​ന്നി​ച്ചാ​ല്‍, ര​ണ്ടേ​നാ​ല്‍, പാ​ണ്ടി​ക്ക​ട​വ്, അ​മ്പ​ല​വ​യ​ല്‍, പ​ഴ​ശി ന​ഗ​ര്‍ തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് തെ​രു​വ് നാ​യ​ക​ള്‍ ജ​ന​ങ്ങ​ളു​ടെ സൈ്വ​ര്യ​ജീ​വി​ത​ത്തി​ന് ത​ട​സ​മാ​യി മാ​റു​ന്ന​ത്.

പ​ഴ​ശി ന​ഗ​ര്‍ സാം​സ്‌​കാ​രി​ക നി​ല​യ​ത്തി​ന് സ​മീ​പം തെ​രു​വ് നാ​യ​ക​ള്‍ കൂ​ട്ട​ത്തോ​ടെ ത​മ്പ​ടി​ച്ചി​രി​ക്കു​ന്ന​തി​നാ​ല്‍ ഈ ​ഭാ​ഗ​ത്തേ​ക്ക് ആ​ളു​ക​ള്‍​ക്ക് പോ​കാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. വ​ര്‍​ധി​ച്ചു​വ​രു​ന്ന തെ​രു​വു​നാ​യ​ശ​ല്യം മൂ​ലം രാ​വി​ലെ സ്‌​കൂ​ളു​ക​ളി​ലേ​ക്കും മ​ദ്ര​സ​ക​ളി​ലേ​ക്കും കാ​ല്‍​ന​ട​യാ​യി പോ​കു​ന്ന കു​ട്ടി​ക​ളാ​ണ് കൂ​ടു​ത​ല്‍ ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​ത്.

വ​ഴി​യാ​ത്ര​ക്കാ​രാ​യ സ്ത്രീ​ക​ളെ​യും കു​ട്ടി​ക​ളെ​യും തെ​രു​വ് നാ​യ്ക്ക​ള്‍ കൂ​ട്ടം ചേ​ര്‍​ന്ന് ഓ​ടി​ക്കു​ന്ന സം​ഭ​വ​ങ്ങ​ള്‍ പ്ര​ദേ​ശ​ത്ത് പ​തി​വാ​ണ്. ഭ​യം​കാ​ര​ണം കു​ട്ടി​ക​ളെ ത​നി​യെ വി​ടാ​ന്‍ മാ​താ​പി​താ​ക്ക​ളും ഭ​യ​ക്കു​ക​യാ​ണ്.

പ്ര​തി​സ​ന്ധി ചൂ​ണ്ടി​ക്കാ​ട്ടി നാ​ട്ടു​കാ​ര്‍ പ​ല​ത​വ​ണ അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തി​യെ​ങ്കി​ലും ഇ​തു​വ​രെ യാ​തൊ​രു​വി​ധ ന​ട​പ​ടി​യും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​റ​യു​ന്ന​ത്. പ്ര​ശ്‌​ന​ത്തി​ന് എ​ത്ര​യും വേ​ഗം ശാ​ശ്വ​ത​മാ​യ പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും നാ​യ​ക​ളെ വ​ന്ധ്യം​ക​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ ഉ​ട​ന്‍ ആ​രം​ഭി​ക്ക​ണ​മെ​ന്നു​മാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

 

Tags : nattu vishesham Street harassment Edavaka Panchayat

Recent News

Corehub Up