പെരിങ്ങോട് ഹയർസെക്കൻഡറി സ്കൂളിന്റെ പവലിയൻ ഉദ്ഘാടനം വി.ടി. ബൽറാം എംഎൽഎ നിർവഹിക്കുന്നു.
കൂറ്റനാട്: പെരിങ്ങോട് ഹയർസെക്കൻഡറി സ്കൂളിനായി റണ്ണേഴ്സ് പെരിങ്ങോട് ക്ലബ് നിർമിച്ച് നൽകുന്ന പവലിയൻ സ്കൂളിന് സമർപ്പിച്ചു. സ്കൂൾ ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ വി.ടി. ബൽറാം എംഎൽഎ പവലിയന്റെ സമർപ്പണം നിർവഹിച്ചു.
ചടങ്ങിൽ തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ആർ. കുഞ്ഞുണ്ണി, നാഗലശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ.ടി.വി. നിഷ സ്കൂൾ മാനേജർ പൂമുള്ളി മന വാസുദേവൻ നന്പൂതിരിപ്പാട്, പ്രധാനാധ്യാപിക ശ്രീകല എന്നിവർ പ്രസംഗിച്ചു. റണ്ണേഴ്സ് ക്ലബ് പ്രസിഡന്റ് മണി സ്വാഗതവും സെക്രട്ടറി രമേഷ് നന്ദിയും പറഞ്ഞു. റണ്ണേഴ്സ് പെരിങ്ങോട് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 5 കിലോമീറ്റർ മിനി മാരത്തണും സംഘടിപ്പിച്ചു. മാരത്തോണിൽ നിരവധി കായികപ്രേമികളും നാട്ടുകാരും പങ്കെടുത്തു.
Tags : nattuvishesham district news