x
ad
Tue, 30 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ർ​പ​റേ​ഷ​നി​ലെ കൂ​ട്ട​ത്ത​ല്ല്; ബി​ജെ​പി കൗ​ൺ​സി​ല​ർ​മാ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു

വെബ് ഡെസ്ക്
Published: June 30, 2026 09:29 AM IST | Updated: June 30, 2026 09:29 AM IST

തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​നി​ൽ ബി​ജെ​പി - യു​ഡി​എ​ഫ് കൗ​ൺ​സി​ല​ർ​മാ​ർ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ർ​ഷം.

തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​സ​ഭാ കൗ​ൺ​സി​ൽ യോ​ഗ​ത്തി​ന് പി​ന്നാ​ലെ​യു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ ബി​ജെ​പി കൗ​ൺ​സി​ല​ർ​മാ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. കോ​ൺ​ഗ്ര​സ് വ​നി​താ കൗ​ൺ​സി​ല​ർ​മാ​ർ ന​ൽ​കി​യ പ​രാ​തി​യി​ൽ ചെ​മ്പ​ഴ​ന്തി ഉ​ദ​യ​നെ ഒ​ന്നാം പ്ര​തി​യാ​ക്കി​യാ​ണ് മ്യൂ​സി​യം പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

ചെ​മ്പ​ഴ​ന്തി ഉ​ദ​യ​നെ കൂ​ടാ​തെ, ഗി​രി, പാ​പ്പ​നം​കോ​ട് സ​ജി, വ​യ​ൽ​ക്ക​ട ര​തീ​ഷ് എ​ന്നി​വ​ർ​ക്കെ​തി​രെ​യും കേ​സെ​ടു​ത്തു. കോ​ൺ​ഗ്ര​സ് വ​നി​താ കൗ​ൺ​സി​ല​ർ​മാ​രാ​യ ഷേ​ർ​ലി, അ​നി​ത അ​ല​ക്സ് എ​ന്നി​വ​രാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. കാ​പ്പാ കേ​സി​ൽ പ്ര​തി​യാ​യി ജ​യി​ലി​ൽ ക​ഴി​യു​ന്ന ആ​ർ.​സു​ഗ​ത​ന്‍റെ രാ​ജി​ക്കാ​യി യു​ഡി​എ​ഫ്-​എ​ൽ​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ കൗ​ൺ​സി​ലി​ൽ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം ഉ​യ​ർ​ത്തി​യി​രു​ന്നു.

ഇ​തി​നി​ടെ അ​ജ​ണ്ട​ക​ൾ പാ​സാ​യെ​ന്ന് പ​റ​ഞ്ഞ് മേ​യ​ർ ക​സേ​ര വി​ട്ട​തി​ന് പി​ന്നാ​ലെ യു​ഡി​എ​ഫ്-​ബി​ജെ​പി കൗ​ൺ​സി​ല​ർ​മാ​ർ ഏ​റ്റു​മു​ട്ടു​ക​യാ​യി​രു​ന്നു. യോ​ഗ​ത്തി​നു​ശേ​ഷം ഹാ​ജ​ർ ര​ജി​സ്റ്റ​റി​നെ ചൊ​ല്ലി​യു​ണ്ടാ​യ പി​ടി​വ​ലി​ക്കി​ടെ കെ.​എ​സ്.​ശ​ബ​രി​നാ​ഥാ​നും ചെ​മ്പ​ഴ​ന്തി ഉ​ദ​യ​നും ത​മ്മി​ൽ ഏ​റ്റു​മു​ട്ടി. ജ​യി​ലി​ലു​ള്ള ആ​ർ. സു​ഗ​ത​നെ ര​ക്ഷി​ക്കാ​ൻ ഉ​ദ​യ​ൻ ര​ജി​സ്റ്റ​ർ പി​ടി​ച്ചു​വാ​ങ്ങി​യെ​ന്നും ഇ​തി​നി​ടെ വ​നി​താ കൗ​ൺ​സി​ല​ർ​മാ​രെ കൈ​യേ​റ്റം ചെ​യ്തെ​ന്നു​മാ​ണ് യു​ഡി​എ​ഫി​ന്‍റെ പ​രാ​തി.

അ​തേ​സ​മ​യം യു​ഡി​എ​ഫ് കൗ​ൺ​സി​ല​ർ​മാ​ർ​ക്കെ​തി​രെ ഇ​ന്ന് പ​രാ​തി ന​ൽ​കു​മെ​ന്ന് ബി​ജെ​പി അം​ഗ​ങ്ങ​ളും പ​റ​ഞ്ഞു. കൈ​യാ​ങ്ക​ളി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൂ​ടു​ത​ൽ ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് വ​രി​ക​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Tags : clash thiruvananthapuram corporation police case bjp councilors

Recent News

Corehub Up