മുതുതല ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മിനി ലോകകപ്പ് മത്സരത്തിൽ വിജയികളായവർ ട്രോഫിയുമായി.
പട്ടാന്പി: സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ഓപ്പറേഷൻ തൂഫാന് പിന്തുണ അറിയിച്ച് മുതുതല ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ലഹരി വിമുക്തറാലിയും മിനി വേൾഡ് കപ്പും നടത്തി.
മുതുതല സെന്ററിൽ നടന്ന ലഹരി വിമുക്ത റാലിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി മണി, വൈസ് പ്രസിഡന്റ് കെ. ഷംല, സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായ നൂറാ കബീർ, ഷഹർബ ടീച്ചർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സി. മുകേഷ്, പി.ടി. മുഹമ്മദലി, നിമിത, ഷമീറ അസിക്കുട്ടി, പി.കെ. മുസ്തഫ, ഉണ്ണികൃഷ്ണൻ, രാമചന്ദ്രൻ, കെ. മുഹമ്മദലി എന്നിവരും രാഷ്ട്രീയപാർട്ടി നേതാക്കളായകെ.എം. മുഹമ്മദ്, പി.സി. വാസു, കെ.വി. കബീർ, കെ. സൈതലവി, പി. ഷണ്മുഖൻ, കെ. യാഹു, ടി. ബഷീർ, പി.വി. ഷറഫ്, പി. സൈഫുദ്ദീൻ, മുഹമ്മദ് റാഷിദ് എന്നിവരും വിവിധ ക്ലബ് ഭാരവാഹികളും സാമൂഹ്യ പ്രവർത്തകരും പങ്കെടുത്തു.മുതുതല എ.ആർ.എം ടർഫിൽ നടന്ന മിനി ലോകകപ്പ് മത്സരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. മണി ഉദ്ഘാടനം ചെയ്തു.വിവിധ ഫാൻസുകളുടെ നേതൃത്വത്തിൽ നടന്ന മത്സരത്തിൽ സ്പെയിൻ ടീം ജേതാക്കളായി.
Tags : nattuvishesham district news