x
ad
Tue, 30 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ള​വ​ള്ളി-​മ​ര​ക്ക​ട​വ് പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ല​സേ​ച​ന പ​ദ്ധ​തി​ക​ള്‍ കാ​ര്യ​ക്ഷ​മ​മാ​ക്കാ​ന്‍ ന​ട​പ​ടി വേ​ണം


Published: June 30, 2026 08:28 AM IST | Updated: June 30, 2026 08:28 AM IST

പു​ല്‍​പ്പ​ള്ളി: ജ​ല​സേ​ച​ന പ​ദ്ധ​തി​ക​ളു​ടെ അ​ഭാ​വ​ത്തി​ല്‍ കേ​ര​ള-​ക​ര്‍​ണാ​ട​ക അ​തി​ര്‍​ത്തി​യി​ലെ കൊ​ള​വ​ള്ളി, മ​ര​ക്ക​ട​വ്, ഗൃ​ഹ​ന്നൂ​ര്‍ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നെ​ല്‍​കൃ​ഷി ഇ​റ​ക്കാ​നാ​കാ​തെ ക​ര്‍​ഷ​ക​ര്‍.

ക​ബ​നി ന​ദി​യു​ടെ തീ​ര​ത്തെ ജ​ല​സേ​ച​ന പ​ദ്ധ​തി​യി​ല്‍​നി​ന്നു​ള്ള വെ​ള്ളം ല​ഭി​ക്കാ​ത്ത​താ​ണ് കൃ​ഷി​യി​റ​ക്കാ​ന്‍ ക​ഴി​യാ​ത്ത​തെ​ന്ന് ക​ര്‍​ഷ​ക​ര്‍ പ​റ​ഞ്ഞു. മു​ന്‍​വ​ര്‍​ഷ​ങ്ങ​ളി​ല്‍ കൊ​ള​വ​ള്ളി, ഗൃ​ഹ​ന്നൂ​ര്‍ ജ​ല​സേ​ച​ന പ​ദ്ധ​തി​യി​ല്‍​നി​ന്ന് വെ​ള്ളം ല​ഭി​ച്ച​തി​നെ തു​ട​ര്‍​ന്ന് കൃ​ഷി​യി​റ​ക്കാ​ന്‍ ക​ഴി​ഞ്ഞി​രു​ന്നു. എ​ന്നാ​ലി​പ്പോ​ള്‍ ജ​ല​സേ​ച​നം മു​ട​ങ്ങി​യ​തി​നെ തു​ട​ര്‍​ന്ന് ജൂ​ണ്‍ ആ​ദ്യ​വാ​രം കൊ​ള​വ​ള്ളി പാ​ട​ത്ത് ന​ട്ട ചേ​ന, കാ​ച്ചി​ല്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള കൃ​ഷി​ക​ള്‍ മ​ഴ​ക്കു​റ​വ് മൂ​ലം വാ​ടി നി​ല്‍​ക്കു​ന്ന അ​വ​സ്ഥ​യാ​ണ്. ക​നാ​ലി​ലൂ​ടെ വെ​ള്ളം എ​ത്താ​ത്ത​തും ക​ര്‍​ഷ​ക​രെ ഏ​റെ വ​ല​ച്ചി​രി​ക്കു​ക​യാ​ണ്.

ജി​ല്ല​യു​ടെ പ​ല ഭാ​ഗ​ങ്ങ​ളി​ലും മ​ഴ ല​ഭി​ക്കു​മ്പോ​ഴും മു​ള്ള​ന്‍​കൊ​ല്ലി പ​ഞ്ചാ​യ​ത്തി​ലെ കൊ​ള​വ​ള്ളി, മ​ര​ക്ക​ട​വ്, സീ​താ​മൗ​ണ്ട് പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ചാ​റ്റ​ല്‍​മ​ഴ മാ​ത്ര​മാ​ണ് ല​ഭി​ക്കു​ന്ന​ത്.
കൊ​ള​വ​ള്ളി ഗൃ​ഹ​ന്നൂ​ര്‍ ജ​ല​സേ​ച​ന പ​ദ്ധ​തി പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ചാ​ല്‍ പ്ര​ദേ​ശ​ത്തെ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ല്‍ യ​ഥേ​ഷ്ടം വെ​ള്ളം ല​ഭി​ക്കു​മെ​ങ്കി​ലും അ​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​കു​ന്നി​ല്ല. ഇ​തു​മൂ​ലം ഇ​ഞ്ചി, ചേ​ന, കാ​ച്ചി​ല്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​ള​ക​ള്‍​ക്ക് വ​ള​പ്ര​യോ​ഗം ന​ട​ത്താ​ന്‍ ക​ര്‍​ഷ​ക​ര്‍​ക്ക് ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. ക​ബ​നി തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലെ കൃ​ഷി​യാ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി അ​ഞ്ച് ജ​ല​സേ​ച​ന പ​ദ്ധ​തി​ക​ള്‍ ഉ​ണ്ടെ​ങ്കി​ലും ഭൂ​രി​ഭാ​ഗ​വും പ്ര​വ​ര്‍​ത്തി​ക്കു​ന്നി​ല്ല.

നി​ര​വ​ധി ത​വ​ണ മ​ന്ത്രി ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍​ക്ക് പ​രാ​തി ന​ല്‍​കി​യെ​ങ്കി​ലും ജ​ല​സേ​ച​ന പ​ദ്ധ​തി പൂ​ര്‍​ത്തി​യാ​ക്കാ​നു​ള്ള യാ​തൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ട്ടി​ല്ല.കൊ​ള​വ​ള്ളി പാ​ട​ത്ത് ജ​ല​സേ​ച​ന​ത്തി​നാ​യി നി​ര്‍​മി​ച്ച കു​ളം പോ​ലും വ​റ്റി​വ​ര​ണ്ട അ​വ​സ്ഥ​യി​ലാ​ണ്. ഇ​നി​യും മ​ഴ ല​ഭി​ച്ചി​ല്ലെ​ങ്കി​ല്‍ പാ​ട​ത്ത് നെ​ല്‍​കൃ​ഷി ഇ​റ​ക്കാ​ന്‍ പോ​ലും ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം ഐ.​സി. ബാ​ല​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ ജ​ല​സേ​ച​ന മ​ന്ത്രി​യെ നേ​രി​ല്‍​ക്ക​ണ്ട് ജ​ല​സേ​ച​ന പ​ദ്ധ​തി​യു​ടെ പ​മ്പിം​ഗ് ന​ട​ക്കു​ന്ന പു​ഴ​യി​ല്‍ ക​ര്‍​ണാ​ട​ക സ​ര്‍​ക്കാ​രു​മാ​യി അ​ലോ​ചി​ച്ച് ത​ട​യ​ണ നി​ര്‍​മി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് ച​ര്‍​ച്ച ന​ട​ത്തി​യി​രു​ന്നു. ക​ബ​നി ന​ദി​യി​ല്‍ ത​ട​യ​ണ പ്രാ​വ​ര്‍​ത്തി​ക​മാ​യാ​ല്‍ ജ​ല​സേ​ച​ന പ​ദ്ധ​തി ത​ട​സ്സ​മി​ല്ലാ​തെ ന​ട​ത്താ​ന്‍ ക​ഴി​യു​മെ​ന്നാ​ണ് ക​ര്‍​ഷ​ക​ര്‍ പ​റ​യു​ന്ന​ത്.

Tags : nattu vishesham Steps should taken to make schemes in the Kolavalli

Recent News

Corehub Up