x
ad
Tue, 30 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നേ​ന്ത്ര​ക്കാ​യക്ക് വി​ല ഉ​യ​രാ​ത്ത​ത് ക​ര്‍​ഷ​ക​രെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്നു


Published: June 30, 2026 08:31 AM IST | Updated: June 30, 2026 08:31 AM IST

മാ​ന​ന്ത​വാ​ടി: നേ​ന്ത്ര​വാ​ഴ​യ്ക്ക് വി​ല ഉ​യ​രാ​ത്ത​ത് ക​ര്‍​ഷ​ക​രെ വലയ്ക്കു​ന്നു.
മേ​യ് അ​വ​സാ​ന​വാ​ര​ത്തി​ല്‍ കി​ലോ​യ്ക്ക് 45 രൂ​പ​വ​രെ വി​ല​യു​യ​ര്‍​ന്നി​ട​ത്ത് നി​ന്നാ​ണ് വീ​ണ്ടും കു​റ​ഞ്ഞു തു​ട​ങ്ങി​യ​ത്. ഇ​പ്പോ​ള്‍ കി​ലോ​യ്ക്ക് 34 രൂ​പ​യാ​ണ് വി​ല. ഈ ​വി​ല​യി​ല്‍ വാ​ഴ​ക്കു​ല വി​റ്റാ​ലും ലാ​ഭ​മൊ​ന്നും ല​ഭി​ക്കി​ല്ലെ​ന്നാ​ണ് ക​ര്‍​ഷ​ക​ര്‍ പ​റ​യു​ന്ന​ത്. ക​ഴി​ഞ്ഞ കു​റേ ദി​വ​സ​ങ്ങ​ളാ​യി 34 രൂ​പ​യി​ല്‍ ത​ന്നെ വി​ല തു​ട​രു​ക​യാ​ണ്. ഘ​ട്ടം​ഘ​ട്ട​മാ​യു​ള്ള വി​ല​യു​യ​ര്‍​ച്ച പോ​ലും ഇ​ല്ലാ​ത്ത​താ​ണ് ക​ര്‍​ഷ​ക​രെ ആ​ശ​ങ്ക​യി​ലാ​ക്കു​ന്ന​ത്.

വി​ല​യി​ടി​വ് ഉ​ണ്ടാ​ക്കാ​ന്‍ മാ​ത്ര​മു​ള്ള ത​ര​ത്തി​ല്‍ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന് നേ​ന്ത്ര​ക്കാ​യ​യു​ടെ വ​ര​വ് നി​ല​വി​ലി​ല്ല. മ​ഴ​ക്കെ​ടു​തി​യി​ല്‍ കൃ​ഷി​നാ​ശം പോ​ലു​ള്ള പ്ര​തി​സ​ന്ധി​ക​ളും നി​ല​വി​ലി​ല്ല. എ​ങ്കി​ലും പ്ര​തീ​ക്ഷ​യ്‌​ക്കൊ​ത്തു വി​ല ഉ​യ​രാ​ത്ത​തെ​ന്നാ​ണ് ക​ര്‍​ഷ​ക​രു​ടെ ചോ​ദ്യം. ജി​ല്ല​യി​ല്‍ ഇ​പ്പോ​ള്‍ വി​ള​വെ​ടു​പ്പ് സീ​സ​ണാ​ണ്. ജൂ​ണ്‍ അ​വ​സാ​ന​ത്തോ​ടെ വി​ള​വെ​ടു​പ്പ് കൂ​ടും. ഇ​നി​യും വി​ല​യു​യ​രാ​തി​രു​ന്നാ​ല്‍ ക​ര്‍​ഷ​ക​ര്‍​ക്ക് ക​ന​ത്ത ന​ഷ്ടം നേ​രി​ടേ​ണ്ടി വ​രും.

രാ​സ​വ​ള​ങ്ങ​ളു​ടെ വി​ല വി​ര്‍​ധ​ന, തൊ​ഴി​ലാ​ളി ക്ഷാ​മം എ​ന്നീ ഘ​ട​ക​ങ്ങ​ള്‍ വാ​ഴ​കൃ​ഷി​ക്ക് പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ വാ​ഴ​ക്കു​ല​യ്ക്ക് മ​തി​യാ​യ വി​ല ല​ഭി​ക്കാ​ത്ത​ത് ഇ​രു​ട്ട​ടി​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. 40 രൂ​പ​യ്ക്ക് മു​ക​ളി​ല്‍ വി​ല കി​ട്ടി​യാ​ല്‍ മാ​ത്ര​മേ എ​ന്തെ​ങ്കി​ലും ലാ​ഭം കി​ട്ടു​ക​യു​ള്ളു​വെ​ന്നാ​ണ് ക​ര്‍​ഷ​ക​ര്‍ പ​റ​യു​ന്ന​ത്. നേ​ന്ത്ര​ക്കാ​യ ര​ണ്ടാം ത​ര​ത്തി​ലോ മൂ​ന്നാം ത​ര​ത്തി​ലോ ആ​ണ് പോ​കു​ന്ന​തെ​ങ്കി​ല്‍ മു​ത​ല്‍ മു​ട​ക്കു​പോ​ലും തി​രി​കെ കി​ട്ടി​ല്ല. 1000 വാ​ഴ​ന​ട്ട് പ​രി​പാ​ലി​ക്കാ​ന്‍ ര​ണ്ടു​ല​ക്ഷ​ത്തോ​ളം രൂ​പ ചെ​ല​വു​വ​രും. അ​ഞ്ചു ത​വ​ണ രാ​സ​വ​ള പ്ര​യോ​ഗം ന​ട​ത്ത​ണം. ഇ​തി​നു പു​റ​മേ ക​മ്പോ​സ്റ്റ്, കോ​ഴി​വ​ളം, ചാ​ണ​കം ഇ​വ​യി​ല്‍ ഏ​തെ​ങ്കി​ലും ഒ​ന്നും പ്ര​യോ​ഗി​ക്ക​ണം.

രോ​ഗ​ബാ​ധ ത​ട​യാ​ന്‍ മ​രു​ന്നും ത​ളി​ക്ക​ണം. എ​ങ്കി​ല്‍ മാ​ത്ര​മേ മി​ക​ച്ച വി​ള​വ് ല​ഭി​ക്കു​ക​യു​ള്ളു. വാ​ഴ കെ​ട്ടു​ന്ന​തി​നു​ള്ള ക​മ്പി, ക​യ​ര്‍, വാ​ഴ​ക്കു​ത്ത്, പ​ണി​ക്കൂ​ലി എ​ന്നി​വ​യ്ക്കും തു​ക ചെ​ല​വാ​കും. സ്ഥ​ലം പാ​ട്ട​ത്തി​നെ​ടു​ത്താ​ണ് കൃ​ഷി​യെ​ങ്കി​ല്‍ ചെ​ല​വ് ഇ​തി​ലും കൂ​ടും. ഇ​തെ​ല്ലാം തി​രി​ച്ചു കി​ട്ട​ണ​മെ​ങ്കി​ല്‍ വി​പ​ണി​യി​ല്‍ ന്യാ​യ​മാ​യ വി​ല​യു​ണ്ടാ​ക​ണം. തു​ട​ര്‍​ച്ച​യാ​യി ന​ഷ്ടം നേ​രി​ട്ടാ​ല്‍ അ​ത് മു​ന്നോ​ട്ടു​ള്ള കൃ​ഷി​യെ ബാ​ധി​ക്കു​ക​യും ചെ​യ്യും. വാ​ഴ​ക്ക​ര്‍​ഷ​ക​ര്‍​ക്ക് അ​ര്‍​ഹ​മാ​യ വി​ല ല​ഭി​ക്കാ​ന്‍ ആ​വ​ശ്യ​മാ​യ ഇ​ട​പെ​ട​ല്‍ അ​ധി​കൃ​ത​ര്‍ ന​ട​ത്ത​ണ​മെ​ന്ന് ക​ര്‍​ഷ​ക​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Tags : nattu vishesham price hike for bananas

Recent News

Corehub Up