പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ ഒലവക്കോട് സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ അവതരിപ്പിച്ച ഫ്ലാഷ്മോബ്.
ഒലവക്കോട്: ലഹരി വിരുദ്ധ സന്ദേശം സമൂഹത്തിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു. വിദ്യാർഥികൾ അവതരിപ്പിച്ച കലാപരിപാടി യാത്രക്കാരുടെയും പൊതുജനങ്ങളുടെയും ശ്രദ്ധ ആകർഷിച്ചു. വിദ്യാർഥിനി ഫാത്തിമ ഹനാൻ ലഹരിയുടെ ദൂഷ്യഫലങ്ങളെകുറിച്ച് പ്രസംഗിച്ചു.
ചടങ്ങിൽ പങ്കെടുത്ത ആർപിഎഫ് കമാൻഡർ സി. ഗിരീഷ് ലഹരി വിരുദ്ധ സന്ദേശം നൽകി. റെയിൽവേ സ്റ്റേഷൻ മാനേജർ ബിനോയ് ജോർജ് ഉദ്ഘാടനം ചെയ്തു. എസ്ഐ പ്രവീണ്‍കുമാർ, റെയിൽ യൂസേഴ്സ് ഡെവലപ്മെന്റ് കമ്മിറ്റി ചെയർമാൻ കാദർ മൊയ്തീൻ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. എഎസ്ഐ കൃഷ്ണകുമാർ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലികൊടുത്തു. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ലീമ റോസ്, അധ്യാപകർ, വിദ്യാർഥികൾ പരിപാടിക്ക് നേതൃത്വം നൽകി.
Tags : nattuvishesham district news