പുല്പ്പള്ളി: സമൂഹത്തില് വര്ധിച്ച് വരുന്ന ലഹരിക്കെതിരേ പോരടുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി പുല്പ്പള്ളി കൃപാലയ സ്പെഷല് സ്കൂളില് അധ്യാപകരുടെയും വിദ്യാര്ഥികളുടെയും നേതൃത്വത്തില് ലഹരി വിരുദ്ധ ദിനാചരണം നടത്തി.
പുല്പ്പള്ളി എസ്ഐ കിഷോര് ഉദ്ഘാടനം ചെയ്തു. സ്കൂള് പ്രിന്സിപ്പല് സിസ്റ്റര് ആന്ട്രീസ അധ്യക്ഷത വഹിച്ചു. സിസ്റ്റര് ആന് സീന, സിസ്റ്റര് ആന്സ് മരിയ, സിസ്റ്റര് ജിന്സി, ടി.യു. ഷിബു, ലിന്റാ മോള്, കെ.ആര്. രഞ്ജിത എന്നിവര് പ്രസംഗിച്ചു.
Tags : nattu vishesham Anti-drug day celebration held