x
ad
Tue, 30 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൈ​പ്പ് പൊ​ട്ടി രൂ​പ​പ്പെ​ട്ട കു​ഴി അ​പ​ക​ട​ക്കെ​ണി​


Published: June 30, 2026 07:14 AM IST | Updated: June 30, 2026 07:14 AM IST

വ​രാ​പ്പു​ഴ: കോ​ട്ടു​വ​ള്ളി പ​ഞ്ചാ​യ​ത്തി​ൽ പ​ന്ന​ക്കാ​ട് പാ​ല​ത്തി​ന്‍റെ അ​പ്രോ​ച്ച് റോ​ഡി​ൽ ജ​ല അ​ഥോ​റി​റ്റി പൈ​പ്പ് പൊ​ട്ടി രൂ​പ​പ്പെ​ട്ട കു​ഴി ഇ​തു​വ​രെ മൂ​ടി​യി​ല്ല. ദേ​ശീ​യ​പാ​ത ചെ​റി​യ​പ്പി​ള്ളി​യി​ൽ നി​ന്നു പോ​കു​മ്പോ​ൾ പ​ന്ന​ക്കാ​ട് പാ​ലം ഇ​റ​ങ്ങി​യ​തി​നു ശേ​ഷ​മു​ള്ള അ​പ്രോ​ച്ച് റോ​ഡാ​ണു കു​ടി​വെ​ള്ള പൈ​പ്പ് പൊ​ട്ടി​യ​തോ​ടെ കു​ത്തി​പ്പൊ​ളി​ച്ച​ത്.

ശു​ദ്ധ​ജ​ല​വി​ത​ര​ണ കു​ഴ​ലി​ലെ ചോ​ർ​ച്ച​യ​ട​ച്ചെ​ങ്കി​ലും കു​ഴി കൃ​ത്യ​മാ​യി മു​ടി​യി​ല്ല. ഇ​തോ​ടെ ഇ​തു​വ​ഴി പോ​കു​ന്ന വാ​ഹ​ന യാ​ത്രി​ക​ർ ദു​രി​ത​ത്തി​ലാ​യി. അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി​യ ഭാ​ഗം മൂ​ടാ​തെ കു​ഴി​ക്കു ചു​റ്റും ട്രാ​ഫി​ക് കോ​ൺ പൈ​പ്പും റി​ബ​ണും കെ​ട്ടി​വ​ച്ചി​രി​ക്കു​ക​യാ​ണ്.

അ​പ്രോ​ച്ച് റോ​ഡി​ന്‍റെ ന​ടു​ക്കാ​യാ​ണ് കു​ഴി. രാ​ത്രി​സ​മ​യ​ത്തു മ​തി​യാ​യ വെ​ളി​ച്ച​മി​ല്ലാ​ത്ത പാ​ല​ത്തി​ലൂ​ടെ ഇ​റ​ങ്ങി​വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ പ​ല​പ്പോ​ഴും അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സ​വും ഇ​രു​ച​ക്ര​വാ​ഹ​ന​യാ​ത്രി​ക​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു.

Tags : nattu vishesham A pothole formed by a burst

Recent News

Corehub Up