കാലടി: ചുള്ളി സെന്റ് ജോർജ് പള്ളിയിൽ വിശ്വാസ പരിശീലന വിഭാഗത്തിന്റെ വാർഷികം ആഘോഷിച്ചു. എറണാകുളം -അങ്കമാലി അതിരൂപത വിശ്വാസ പരിശീലന കേന്ദ്രം ഡയറക്ടർ ഫാ. ഡോ. പോൾ മോറേലി ഉദ്ഘാടനം ചെയ്തു.
വികാരി ഫാ. ഷനു മൂഞ്ഞേലി അധ്യക്ഷനായി. ഫൊറോന സെക്രട്ടറി സിസ്റ്റർ ടിൻസാ മരിയ, ഹെഡ്മിസ്ട്രസ് ജോളി പോൾ, പ്രമോട്ടർ ഷൈബി വർഗീസ്, മദർ സുപ്പീരിയർ സിസ്റ്റർ അഞ്ജന, കൈകാരന്മാരായ ബിജു തിരുതനത്തിൽ, ജോമി മാടൻ, വൈസ് ചെയർമാൻ തോമസ് പാലാട്ടി, സ്കൂൾ ലീഡർ ആൻ മരിയ ബിജു എന്നിവർ പ്രസംഗിച്ചു. ഉന്നത വിജയം നേടിയവരെ ആദരിച്ചു. കലാപരിപാടികളും ഉണ്ടായിരുന്നു.
Tags :