x
ad
Fri, 3 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ട്ടി​ക​ജാ​തി വി​ക​സ​ന​വ​കു​പ്പി​ൽ ഫ​യ​ൽ അ​ദാ​ല​ത്ത്

വെബ്ഡെസ്ക്
Published: July 3, 2026 01:55 AM IST | Updated: July 3, 2026 01:55 AM IST

മ​​​​ന്ത്രി കെ.​​​​എ. തു​​​​ള​​​​സി

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സം​​​​സ്ഥാ​​​​ന പി​​​​ന്നാ​​​​ക്ക ക്ഷേ​​​​മ, പ​​​​ട്ടി​​​​ക​​​​ജാ​​​​തി പ​​​​ട്ടി​​​​ക​​​​വ​​​​ർ​​​​ഗ വി​​​​ക​​​​സ​​​​ന വ​​​​കു​​​​പ്പു​​​​ക​​​​ളി​​​​ൽ കെ​​​​ട്ടി​​​​ക്കി​​​​ട​​​​ക്കു​​​​ന്ന അ​​​​പേ​​​​ക്ഷ​​​​ക​​​​ളും ഫ​​​​യ​​​​ലു​​​​ക​​​​ളും എ​​​​ത്ര​​​​യും വേ​​​​ഗം തീ​​​​ർ​​​​പ്പാ​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി ‘ഫ​​​​യ​​​​ൽ അ​​​​ദാ​​​​ല​​​​ത്ത് 2026’ സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്നു.

വ​​​​കു​​​​പ്പി​​​​ലെ ഉ​​​​ന്ന​​​​ത ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രു​​​​മാ​​​​യി മ​​​​ന്ത്രി കെ.​​​​എ. തു​​​​ള​​​​സി ന​​​​ട​​​​ത്തി​​​​യ അ​​​​ടി​​​​യ​​​​ന്ത​​​​ര അ​​​​വ​​​​ലോ​​​​ക​​​​ന യോ​​​​ഗ​​​​ത്തി​​​​ലാ​​​​ണ് ഈ ​​​​തീ​​​​രു​​​​മാ​​​​നം.

സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ 100 ദി​​​​ന ക​​​​ർ​​​​മ​​​​പ​​​​രി​​​​പാ​​​​ടി​​​​ക​​​​ൾ സ​​​​മ​​​​യ​​​​ബ​​​​ന്ധി​​​​ത​​​​മാ​​​​യും ഏ​​​​റ്റ​​​​വും മി​​​​ക​​​​ച്ച രീ​​​​തി​​​​യി​​​​ലും ന​​​​ട​​​​പ്പി​​​​ലാ​​​​ക്ക​​​​ണ​​​​മെ​​​​ന്നും പ​​​​ര​​​​മാ​​​​വ​​​​ധി അ​​​​പേ​​​​ക്ഷ​​​​ക​​​​ർ​​​​ക്ക് വേ​​​​ഗ​​​​ത്തി​​​​ൽ ആ​​​​നു​​​​കൂ​​​​ല്യ​​​​ങ്ങ​​​​ളും സ​​​​ഹാ​​​​യ​​​​ങ്ങ​​​​ളും ല​​​​ഭ്യ​​​​മാ​​​​ക്ക​​​​ണ​​​​മെ​​​​ന്നും മ​​​​ന്ത്രി ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ​​​​ക്ക് നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കി.

പു​​​​തി​​​​യ സ​​​​ർ​​​​ക്കാ​​​​ർ അ​​​​ധി​​​​കാ​​​​ര​​​​മേ​​​​റ്റ​​​​തി​​​​ന്‍റെ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ൽ, പ​​​​ട്ടി​​​​ക​​​​ജാ​​​​തി പ​​​​ട്ടി​​​​ക​​​​വ​​​​ർ​​​​ഗ വി​​​​ക​​​​സ​​​​ന വ​​​​കു​​​​പ്പി​​​​ലും പി​​​​ന്ന​​​​ക്ക വി​​​​ക​​​​സ​​​​ന വ​​​​കു​​​​പ്പി​​​​ലും അ​​​​തി​​​​നു കീ​​​​ഴി​​​​ലു​​​​ള്ള ഡ​​​​യ​​​​റ​​​​ക്ട​​​​റേ​​​​റ്റു​​​​ക​​​​ളി​​​​ലും സ​​​​ബ് ഓ​​​​ഫീ​​​​സു​​​​ക​​​​ളി​​​​ലും ഭ​​​​ര​​​​ണ​​​​നി​​​​ർ​​​​വ​​​​ഹ​​​​ണം കൂ​​​​ടു​​​​ത​​​​ൽ കാ​​​​ര്യ​​​​ക്ഷ​​​​മ​​​​മാ​​​​ക്കു​​​​ക​​​​യാ​​​​ണ് ഈ ​​​​അ​​​​ദാ​​​​ല​​​​ത്തി​​​​ലൂ​​​​ടെ ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്ന​​​​ത്.

2026 ജൂ​​​​ലൈ ആ​​​​റു മു​​​​ത​​​​ൽ ജൂ​​​​ലൈ 31 വ​​​​രെ​​​​യാ​​​​ണ് ഫ​​​​യ​​​​ൽ അ​​​​ദാ​​​​ല​​​​ത്ത് സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത്. ഈ ​​​​കാ​​​​ല​​​​യ​​​​ള​​​​വി​​​​നു​​​​ള്ളി​​​​ൽ ഓ​​​​രോ ഓ​​​​ഫീ​​​​സി​​​​ലെ​​​​യും ഓ​​​​രോ സെ​​​​ക്‌​​​​ഷ​​​​നി​​​​ലും കെ​​​​ട്ടി​​​​ക്കി​​​​ട​​​​ക്കു​​​​ന്ന ഫ​​​​യ​​​​ലു​​​​ക​​​​ളു​​​​ടെ​​​​യും ത​​​​പാ​​​​ലു​​​​ക​​​​ളു​​​​ടെ​​​​യും എ​​​​ണ്ണം കൃ​​​​ത്യ​​​​മാ​​​​യി ക​​​​ണ്ടെ​​​​ത്തി അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​മാ​​​​യി തീ​​​​ർ​​​​പ്പു​​​​ക​​​​ൽ​​​​പ്പി​​​​ക്ക​​​​ണം.

Tags : Scheduled Caste Development Division File Court

Recent News

Corehub Up