Wed, 7 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Concern

ഹൃ​ദ്രോഗചി​കി​ത്സ വൈകാൻ ആശങ്കകൾ കാ​ര​ണ​മാ​ക​രു​തെ​ന്ന് ഐ​സി​സി​കെ

കൊ​​​​ച്ചി: ചി​​​​കി​​​​ത്സ​​​​ക​​​​ളെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള അനാവശ്യ ആ​​​​ശ​​​​ങ്ക ഹൃ​​​​ദ​​​​യാ​​​​ഘാ​​​​തം പോ​​​​ലു​​​​ള്ള അ​​​​ടി​​​​യ​​​​ന്ത​​​​ര സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ളി​​​​ൽ ചി​​​​കി​​​​ത്സ വൈ​​​​കാ​​​​ൻ കാ​​​​ര​​​​ണ​​​​മാ​​​​ക​​​​രു​​​​തെ​​​​ന്ന് ഇ​​​​ന്‍റ​​​​ർ​​​​വെ​​​​ൻ​​​​ഷ​​​​ണ​​​​ൽ കാ​​​​ർ​​​​ഡി​​​​യോ​​​​ള​​​​ജി കൗ​​​​ൺ​​​​സി​​​​ൽ ഓ​​​​ഫ് കേ​​​​ര​​​​ള (ഐ​​​​സി​​​​സി​​​​കെ).

ഓ​​​​രോ ചി​​​​കി​​​​ത്സ​​​​യ്ക്കും വ്യ​​​​ക്ത​​​​മാ​​​​യ വൈ​​​​ദ്യ​​​​ശാ​​​​സ്ത്ര​​​​പ​​​​ര​​​​മാ​​​​യ ആ​​​​വ​​​​ശ്യ​​​​ക​​​​ത ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്ന നി​​​​ല​​​​പാ​​​​ടി​​​​നോ​​​​ടു പൂ​​​​ർ​​​​ണ​​​​മാ​​​​യി യോ​​​​ജി​​​​ക്കു​​​​ന്ന​​​​താ​​​​യും സം​​​​ഘ​​​​ട​​​​ന അ​​​​റി​​​​യി​​​​ച്ചു.

അ​​​​നാ​​​​വ​​​​ശ്യ​​​ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​ക​​​​ളും ആ​​​​ൻ​​​​ജി​​​​യോ​​​​പ്ലാ​​​​സ്റ്റി​​​​യും ഒ​​​​ഴി​​​​വാ​​​​ക്ക​​​​ണ​​​​മെ​​​​ന്ന മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.​​​​ഡി. സ​​​​തീ​​​​ശ​​​​ന്‍റെ പ​​​​രാ​​​​മ​​​​ർ​​​​ശ​​​​ത്തി​​​​ന്‍റെ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ലാ​​​​ണ് ഐ​​​​സി​​​​സി​​​​കെ​​​​യു​​​​ടെ വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം.

ഹൃ​​​​ദ​​​​യാ​​​​ഘാ​​​​ത​​​സ​​​​മ​​​​യ​​​​ത്ത് ന​​​​ട​​​​ത്തു​​​​ന്ന അ​​​​ടി​​​​യ​​​​ന്ത​​​​ര ആ​​​​ൻ​​​​ജി​​​​യോ​​​​പ്ലാ​​​​സ്റ്റി​​​​യെ മു​​​​ൻ​​​​കൂ​​​​ട്ടി നി​​​​ശ്ച​​​​യി​​​​ച്ച ചി​​​​കി​​​​ത്സ​​​​യു​​​​മാ​​​​യി താ​​​​ര​​​​ത​​​​മ്യം ചെ​​​​യ്യാ​​​​നാ​​​​കി​​​​ല്ല. ഹൃ​​​​ദ​​​​യ​​​​ത്തി​​​​ലേ​​​​ക്കു​​​​ള്ള ര​​​​ക്ത​​​​ക്കു​​​​ഴ​​​​ൽ പെ​​​​ട്ടെ​​​​ന്ന് അ​​​​ട​​​​യു​​​​മ്പോ​​​​ൾ എ​​​​ത്ര​​​​യും വേ​​​​ഗം ര​​​​ക്ത​​​​പ്ര​​​​വാ​​​​ഹം പു​​​​നഃ​​​​സ്ഥാ​​​​പി​​​​ക്കു​​​​ന്ന​​​​ത് ഹൃ​​​​ദ​​​​യ​​​​പേ​​​​ശി സം​​​​ര​​​​ക്ഷി​​​​ക്കാ​​​​നും പ​​​​ല​​​​പ്പോ​​​​ഴും ജീ​​​​വ​​​​ൻ ര​​​​ക്ഷി​​​​ക്കാ​​​​നും അ​​​​ടി​​​​യ​​​​ന്ത​​​​ര ആ​​​​ൻ​​​​ജി​​​​യോ​​​​പ്ലാ​​​​സ്റ്റി നി​​​​ർ​​​​ണാ​​​​യ​​​​ക​​​​മാ​​​​ണ്.

കേ​​​​ര​​​​ള​​​​ത്തി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന ആ​​​​ൻ​​​​ജി​​​​യോ​​​​പ്ലാ​​​​സ്റ്റി​​​​ക​​​​ളി​​​​ൽ 70 ശ​​​​ത​​​​മാ​​​​ന​​​​ത്തി​​​​ലേ​​​​റെ​​​​യും അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​വും ഗു​​​​രു​​​​ത​​​​ര​​​​വു​​​​മാ​​​​യ ഹൃ​​​​ദ​​​​യാ​​​​വ​​​​സ്ഥ​​​​ക​​​​ളു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട​​​​വ​​​​യാ​​​​ണെ​​​​ന്ന് ഐ​​​​സി​​​​സി​​​​കെ പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ. ​​​​ടി. രാ​​​​ജേ​​​​ഷ് പ​​​​റ​​​​ഞ്ഞു.

National

എ​ഫ്സി​ആ​ർ​എ​യി​ൽ ആ​ശ​ങ്ക വേ​ണ്ടെ​ന്ന് അ​മി​ത് ഷാ

ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: വി​​​​​ദേ​​​​​ശ സം​​​​​ഭാ​​​​​വ​​​​​ന നി​​​​​യ​​​​​ന്ത്ര​​​​​ണ നി​​​​​യ​​​​​മ​​​​​ത്തി​​​​​ലെ (എ​​​​​ഫ്സി​​​​​ആ​​​​​ർ​​​​​എ) ഭേ​​​​​ദ​​​​​ഗ​​​​​തി​​​​​ക​​​​​ൾ ക്രൈ​​​​​സ്ത​​​​​വ​​​​​രെ ല​​​​​ക്ഷ്യ​​​​​മി​​​​​ടു​​​​​ന്നി​​​​​ല്ലെ​​​​​ന്നും അ​​​​​തി​​​​​നാ​​​​​ൽ ആ​​​​​ശ​​​​​ങ്ക വേ​​​​​ണ്ടെ​​​​​ന്നും കേ​​​​​ന്ദ്ര ആ​​​​​ഭ്യ​​​​​ന്ത​​​​​ര​​​​​മ​​​​​ന്ത്രി അ​​​​​മി​​​​​ത് ഷാ. ​​​​​

കോ​​​​​ൺ​​​​​ഗ്ര​​​​​സ് സ​​​​​ർ​​​​​ക്കാ​​​​​ർ 2010ൽ ​​​​​ന​​​​​ട​​​​​പ്പി​​​​​ലാ​​​​​ക്കി​​​​​യ നി​​​​​യ​​​​​മം കൂ​​​​​ടു​​​​​ത​​​​​ൽ അ​​​​​പ​​​​​ക​​​​​ട​​​​​ക​​​​​ര​​​​​മ​​​​​ല്ലാ​​​​​ത്ത രീ​​​​​തി​​​​​യി​​​​​ലാ​​​​​ക്കു​​​​​ക​​​​​യാ​​​​​ണ് എ​​​​​ൻ​​​​​ഡി​​​​​എ സ​​​​​ർ​​​​​ക്കാ​​​​​ർ ചെ​​​​​യ്ത​​​​​തെ​​​​​ന്നും അ​​​​​മി​​​​​ത് ഷാ ​​​​​വ്യ​​​​​ക്ത​​​​​മാ​​​​​ക്കി.

ക​​​​​ഴി​​​​​ഞ്ഞ ബ​​​​​ജ​​​​​റ്റ് സ​​​​​മ്മേ​​​​​ള​​​​​ന​​​​​ത്തി​​​​​ൽ കേ​​​​​ന്ദ്ര​​​​​സ​​​​​ർ​​​​​ക്കാ​​​​​ർ ലോ​​​​​ക്സ​​​​​ഭ​​​​​യി​​​​​ൽ അ​​​​​വ​​​​​ത​​​​​രി​​​​​പ്പി​​​​​ച്ച എ​​​​​ഫ്സി​​​​​ആ​​​​​ർ​​​​​എ ഭേ​​​​​ദ​​​​​ഗ​​​​​തി ബി​​​​​ല്ലി​​​​ലെ​​​​യും അ​​​​​ടു​​​​​ത്തി​​​​​ടെ കൊ​​​​​ണ്ടു​​​​​വ​​​​​ന്ന പു​​​​​തി​​​​​യ ച​​​​​ട്ട​​​​ഭേ​​​​​ദ​​​​​ഗ​​​​​തി​​​​​യി​​​​​ലെ​​​​​യും ആ​​​​​ശ​​​​​ങ്ക​​​​​ക​​​​​ൾ ചൂ​​​​​ണ്ടി​​​​​ക്കാ​​​​​ട്ടി ഭാ​​​​​ര​​​​​ത ക​​​​​ത്തോ​​​​​ലി​​​​​ക്കാ മെ​​​​​ത്രാ​​​​​ൻ സ​​​​​മി​​​​​തി (സി​​​​​ബി​​​​​സി​​​​​ഐ) അ​​​​​ധ്യ​​​​​ക്ഷ​​​​​ൻ ആ​​​​​ർ​​​​​ച്ച്ബി​​​​​ഷ​​​​​പ് ക​​​​​ർ​​​​​ദി​​​​​നാ​​​​​ൾ ഡോ. ​​​​​ആ​​​​​ന്‍റ​​​​​ണി പൂ​​​​​ല​​​​​യു​​​​​ടെ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ലു​​​​​ള്ള പ്ര​​​​​തി​​​​​നി​​​​​ധി​​​​​സം​​​​​ഘം ന​​​​​ട​​​​​ത്തി​​​​​യ കൂ​​​​​ടി​​​​​ക്കാ​​​​​ഴ്ച​​​​​യ്ക്കി​​​​​ട​​​​​യി​​​​​ലാ​​​​​ണ് അ​​​​​മി​​​​​ത് ഷാ ​​​​ഇ​​​​​ക്കാ​​​​​ര്യം അ​​​​​റി​​​​​യി​​​​​ച്ച​​​​​ത്.

45 മി​​​​​നി​​​​​റ്റോ​​​​​ളം നീ​​​​​ണ്ടു​​​​​നി​​​​​ന്ന കൂ​​​​​ടി​​​​​ക്കാ​​​​​ഴ്ച​​​​​യി​​​​​ൽ സി​​​​​ബി​​​​​സി​​​​​ഐ സെ​​​​​ക്ര​​​​​ട്ട​​​​​റി ജ​​​​​ന​​​​​റ​​​​​ൽ ആ​​​​​ർ​​​​​ച്ച്ബി​​​​​ഷ​​​​​പ് ഡോ. ​​​​​അ​​​​​നി​​​​​ൽ കൂ​​​​​ട്ടോ, ഡെ​​​​​പ്യൂ​​​​​ട്ടി സെ​​​​​ക്ര​​​​​ട്ട​​​​​റി ജ​​​​​ന​​​​​റ​​​​​ൽ ഫാ. ​​​​​മാ​​​​​ത്യു കോ​​​​​യി​​​​​ക്ക​​​​​ൽ, കാ​​​​​ത്ത​​​​ലി​​​​​ക് കൗ​​​​​ൺ​​​​​സി​​​​​ൽ ഓ​​​​​ഫ് ഇ​​​​​ന്ത്യ വൈ​​​​​സ് പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് അ​​​​​ന്‍റോ​​​​​സ് ആ​​​​​ന്‍റ​​​​​ണി, സി​​​​​ബി​​​​​സി​​​​​ഐ പൊ​​​​​ളി​​​​​റ്റി​​​​​ക്ക​​​​​ൽ അ​​​​​ഡ്വൈ​​​​​സ​​​​​ർ ജോ​​​​​നാ​​​​​ഥ​​​​​ൻ തു​​​​​ട​​​​​ങ്ങി​​​​​യ​​​​​വ​​​​​ർ പ​​​​​ങ്കെ​​​​​ടു​​​​​ത്തു.

ആ​​​​​ഭ്യ​​​​​ന്ത​​​​​ര​​​​​ സെ​​​​​ക്ര​​​​​ട്ട​​​​​റി, എ​​​​​ഫ്സി​​​​​ആ​​​​​ർ​​​​​എ ഡ​​​​​യ​​​​​റ​​​​​ക്‌​​​​​ട​​​​​ർ തു​​​​​ട​​​​​ങ്ങി​​​​​യ ഉ​​​​​ന്ന​​​​​ത ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​ർ സ​​​​​ർ​​​​​ക്കാ​​​​​രി​​​​​ന്‍റെ ഭാ​​​​​ഗ​​​​​ത്തു​​​​​നി​​​​​ന്നു കൂ​​​​​ടി​​​​​ക്കാ​​​​​ഴ്ച​​​​​യു​​​​​ടെ ഭാ​​​​​ഗ​​​​​മാ​​​​​യി. ക്രൈ​​​​​സ്ത​​​​​വ​​​​​രു​​​​​ടെ ആ​​​​​ശ​​​​​ങ്ക ഉ​​​​​ന്ന​​​​​യി​​​​​ച്ചു​​​​​കൊ​​​​​ണ്ടു​​​​​ള്ള നി​​​​​വേ​​​​​ദ​​​​​ന​​​​​വും പ്ര​​​​​തി​​​​​നി​​​​​ധി​​​​​സം​​​​​ഘം ആ​​​​​ഭ്യ​​​​​ന്ത​​​​​ര​​​​​മ​​​​​ന്ത്രി​​​​​ക്കു കൈ​​​​​മാ​​​​​റി.

വി​​​​​വി​​​​​ധ സം​​​​​സ്ഥാ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ൽ ന​​​​​ട​​​​​പ്പാ​​​​​ക്കി​​​​​യ മ​​​​​ത​​​​​പ​​​​​രി​​​​​വ​​​​​ർ​​​​​ത്ത​​​​​ന നി​​​​​രോ​​​​​ധ​​​​​ന നി​​​​​യ​​​​​മ​​​​​ങ്ങ​​​​​ളും ക്രൈ​​​​​സ്ത​​​​​വ സ്ഥാ​​​​​പ​​​​​നങ്ങ​​​​​ൾ​​​​​ക്കെ​​​​​തി​​​​​രാ​​​​​യ അ​​​​​തി​​​​​ക്ര​​​​​മ​​​​​ങ്ങ​​​​​ളും കൂ​​​​​ടി​​​​​ക്കാ​​​​​ഴ്ച​​​​​യി​​​​​ൽ സി​​​​​ബി​​​​​സി​​​​​ഐ​​​​​ സം​​​​​ഘം ഉ​​​​​ന്ന​​​​​യി​​​​​ച്ചു.

മു​​​​​ൻ​​​​​കാ​​​​​ല പ്രാ​​​​​ബ​​​​​ല്യം ഉ​​​​​ണ്ടാ​​​​​യി​​​​​രി​​​​​ക്കി​​​​​ല്ല

​​​​രാ​​​​ജ്യ​​​​ത്തെ​​​​​ത്തു​​​​​ന്ന ആ​​​​​കെ വി​​​​​ദേ​​​​​ശ​​​​​ സം​​​​​ഭാ​​​​​വ​​​​​ന​​​​​യു​​​​​ടെ 30 ശ​​​​​ത​​​​​മാ​​​​​നം മാ​​​​​ത്ര​​​​​മാ​​​​​ണു ക്രൈ​​​​​സ്ത​​​​​വ​​​​​സം​​​​​ഘ​​​​​ട​​​​​ന​​​​​ക​​​​​ൾ​​​​​ക്കു​​​​​ള്ള​​​​​ത്. ഏ​​​​​ക​​​​​ദേ​​​​​ശം 3000 കോ​​​​​ടി രൂ​​​​​പ​​​​​യോ​​​​​ളം മാ​​​​​ത്ര​​​​​മാ​​​​​ണി​​​​​ത്. നി​​​​​യ​​​​​മ​​​​​ത്തി​​​​​ലെ ഭേ​​​​​ദ​​​​​ഗ​​​​​തി മ​​​​​റ്റു മ​​​​​ത​​​​​ങ്ങ​​​​​ളു​​​​​ടെ കീ​​​​​ഴി​​​​​ലു​​​​​ള്ള സം​​​​​ഘ​​​​​ട​​​​​ന​​​​​ക​​​​​ൾ​​​​​ക്കും ബാ​​​​​ധ​​​​​ക​​​​​മാ​​​​​ണെ​​​​​ന്നും അ​​​​​മി​​​​​ത് ഷാ ​​​​​ചൂ​​​​​ണ്ടി​​​​​ക്കാ​​​​​ട്ടി. ബി​​​​​ല്ലി​​​​​ന് മു​​​​​ൻ​​​​​കാ​​​​​ല പ്രാ​​​​​ബ​​​​​ല്യം ഉ​​​​​ണ്ടെ​​​​​ന്ന​​​​​തു വ​​​​​ലി​​​​​യ ആ​​​​​ശ​​​​​ങ്ക​​​​​യ്ക്ക് ഇ​​​​​ട​​​​​യാ​​​​​ക്കി​​​​​യി​​​​​രു​​​​​ന്നു.

എ​​​​​ന്നാ​​​​​ൽ, ബി​​​​​ല്ലി​​​​​ന് മു​​​​​ൻ​​​​​കാ​​​​​ല പ്രാ​​​​​ബ​​​​​ല്യം ഉ​​​​​ണ്ടാ​​​​​യി​​​​​രി​​​​​ക്കി​​​​​ല്ലെ​​​​​ന്ന് അ​​​​​മി​​​​​ത് ഷാ ​​​​​വ്യ​​​​​ക്ത​​​​​മാ​​​​​ക്കി​​​​​യ​​​​​താ​​​​​യി ഫാ. ​​​​​മാ​​​​​ത്യു കോ​​​​​യി​​​​​ക്ക​​​​​ൽ കൂ​​​​​ടി​​​​​ക്കാ​​​​​ഴ്ച​​​​​യ്ക്കു​​​​​ശേ​​​​​ഷം പ​​​​​റ​​​​​ഞ്ഞു. എ​​​​​ഫ്സി​​​​​ആ​​​​​ർ​​​​​എ ലൈ​​​​​സ​​​​​ൻ​​​​​സോ ഫ​​​​​ണ്ടോ അ​​​​​ന​​​​​ധി​​​​​കൃ​​​​​ത​​​​​മാ​​​​​യി ത​​​​​ട​​​​​ഞ്ഞു​​​​​വ​​​​​യ്ക്കു​​​​​ന്ന​​​​​തു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട് ഏ​​​​​തെ​​​​​ങ്കി​​​​​ലും ഒ​​​​​രു കേ​​​​​സു​​​​​ണ്ടാ​​​​​യാ​​​​​ൽ നി​​​​​യ​​​​​മ​​​​​ത്തി​​​​​ന്‍റെ വാ​​​​​തി​​​​​ൽ ഏ​​​​​തു​​​​​സ​​​​​മ​​​​​യ​​​​​വും തു​​​​​റ​​​​​ന്നു​​​​​കി​​​​​ട​​​​​ക്കു​​​​​ക​​​​​യാ​​​​​ണെ​​​​​ന്ന് അ​​​​​മി​​​​​ത് ഷാ ​​​​​ഉ​​​​​റ​​​​​പ്പ് ന​​​​​ൽ​​​​​കി​​​​​യ​​​​​താ​​​​​യും അ​​​​​ദ്ദേ​​​​​ഹം പ​​​​​റ​​​​​ഞ്ഞു.

Kerala

മുല്ലപ്പെരിയാറില്‍ ; ആശങ്കയുടെ കാര്‍മേഘം

കോ​ട്ട​യം: മു​ല്ല​പ്പെ​രി​യാ​ര്‍ അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് 152 അ​ടി​യാ​യി ഉ​യ​ര്‍ത്തു​മെ​ന്ന ടി​വി​കെ​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് വാ​ഗ്ദാ​നം കാ​ല​വ​ര്‍ഷം എ​ത്തു​ന്പോ​ൾ സം​സ്ഥാ​ന​ത്ത് ആ​ശ​ങ്ക​യു​ടെ കാ​ര്‍മേ​ഘം പ​ര​ത്തു​ന്നു. സു​പ്രീം കോ​ട​തി ഉ​ത്ത​ര​വി​ല്‍ ജ​ല​നി​ര​പ്പ് 136 അ​ടി​യി​ല്‍നി​ന്ന് 142 അ​ടി​യാ​യി ഉ​യ​ര്‍ത്തി​യ​തി​നു പി​ന്നാ​ലെ​യാ​ണ് പ​ത്ത് അ​ടി കൂ​ടി ഉ​യ​ര്‍ത്തു​മെ​ന്ന വാ​ഗ്ദാ​നം.

കേ​ര​ള​ത്തി​ന്‍റെ സു​ര​ക്ഷ​യും ല​ക്ഷ​ക്ക​ണ​ക്കി​ന് ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക​യും മു​ന്‍നി​റു​ത്തി ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി ജോ​സ​ഫ് വി​ജ​യ്‌​യു​മാ​യി സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ അ​ടി​യ​ന്തര ഇ​ട​പെ​ട​ലു​ക​ള്‍ ന​ട​ത്തേ​ണ്ടി​യി​രി​ക്കു​ന്നു.

സു​ര്‍ക്കി മി​ശ്രി​തം ഉ​പ​യോ​ഗി​ച്ച് 1895-ല്‍ ​ബ്രി​ട്ടീ​ഷ് എ​ന്‍ജി​നിയ​ര്‍ കേ​ണ​ല്‍ പെ​ന്നി ക്യു​ക്ക് നി​ര്‍മി​ച്ച അ​ണ​ക്കെ​ട്ട് 131 വ​ര്‍ഷം പി​ന്നി​ടു​മ്പോ​ഴാ​ണ് ജ​ല​നി​ര​പ്പ് വീ​ണ്ടും ഉ​യ​ര്‍ത്തു​മെ​ന്നു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് വാ​ഗ്ദാ​നം. എ​ട്ടു വ​ര്‍ഷ​ത്തെ നി​ര്‍മാ​ണ​കാ​ലാ​വ​ധി കൂ​ടി പ​രി​ഗ​ണി​ച്ചാ​ല്‍ മു​ല്ല​പ്പെ​രി​യാ​ര്‍ ഡാ​മി​ന് പ​ഴ​ക്കം 139 വ​ര്‍ഷം.

ഡി​എം​കെ​യും എ​ഡി​എം​കെ​യും ജ​ല​നി​ര​പ്പ് 152 അ​ടി​യാ​യി ഉ​യ​ര്‍ത്തു​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് പ​ത്രി​ക​യി​ല്‍ പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ലും ടി​വി​കെ​യു​ടെ നി​ല​പാ​ടി​നാ​യി​രു​ന്നു നേ​ട്ടം. ഇ​ടു​ക്കി അ​തി​ര്‍ത്തി​യി​ലു​ള്ള തേ​നി ജി​ല്ല​യി​ലെ നാ​ലു മ​ണ്ഡ​ല​ങ്ങ​ളി​ല്‍ ര​ണ്ടി​ട​ത്ത് ടി​വി​കെ വി​ജ​യി​ച്ചു. രാ​ഷ്ട്രീ​യ ഏ​റ്റു​മു​ട്ട​ലി​നി​ല്ലെ​ന്നും ത​മി​ഴ്‌​നാ​ടി​ന്‍റെ അ​വ​കാ​ശം നി​യ​മ​പോ​രാ​ട്ട​ത്തി​ലൂ​ടെ നേ​ടി​യെ​ടു​ക്കു​മെ​ന്നുമായി​രു​ന്നു ടി​വി​കെ നേ​താ​ക്ക​ളു​ടെ അ​വ​കാ​ശ​വാ​ദം.

ഇ​തി​നൊ​പ്പം ത​മി​ഴ്‌​നാ​ട് ഉ​ട​മ​സ്ഥ​ത അ​വ​കാ​ശ​പ്പെ​ടു​ന്ന പെ​രി​യാ​ര്‍ ക​ടു​വാ​സ​ങ്കേ​ത​ത്തി​ലെ മം​ഗ​ളാ​ദേ​വി ക​ണ്ണ​കി ക്ഷേ​ത്രം സ്ഥി​ര​മാ​യി തു​റ​ക്കു​മെ​ന്നും ക്ഷേ​ത്രം ന​വീ​ക​രി​ച്ച് അ​വി​ടേ​ക്ക് റോ​ഡ് നി​ര്‍മി​ക്കു​മെ​ന്നും ടി​വി​കെ തെ​ര​ഞ്ഞെ​ടു​പ്പു വാ​ഗ്ദാ​നം ന​ട​ത്തി​യി​രു​ന്നു. ക​ഴി​ഞ്ഞ ഭ​ര​ണ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി സ്റ്റാ​ലി​നു​മാ​യി അ​ടു​ത്ത ബ​ന്ധം പു​ല​ര്‍ത്തി​യി​രു​ന്നെ​ങ്കി​ലും പി​ണ​റാ​യി സ​ര്‍ക്കാ​രി​ന് മു​ല്ല​പ്പെ​രി​യാ​ര്‍ വി​ഷ​യ​ത്തി​ല്‍ സ​മ​വാ​യ​ത്തി​ലെ​ത്താ​ന്‍ ക​ഴി​ഞ്ഞി​രു​ന്നി​ല്ല.

ഇ​തി​നി​ടെ​യാ​ണ് സു​പ്രീംകോ​ട​തി​യു​ടെ നി​ര്‍ദേ​ശ​പ്ര​കാ​രം അ​ണ​ക്കെ​ട്ടി​ല്‍ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ത്താ​ന്‍ കേ​ര​ളം ത​മി​ഴ്നാ​ടി​ന് അ​നു​മ​തി ന​ല്‍കി​യി​രി​ക്കു​ന്ന​ത്. ഏ​ഴ് ജോ​ലി​ക​ള്‍ക്കാ​ണ് ഉ​പാ​ധി​ക​ളോ​ടെ അ​നു​മ​തി​യു​ള്ള​ത്. അ​ണ​ക്കെ​ട്ടി​ലും സ്പി​ല്‍വേ​യി​ലും സി​മ​ന്‍റ് പെ​യി​ന്‍റിം​ഗ് ഉ​ള്‍പ്പെ​ടെ​യു​ള്ള അ​റ്റ​കു​റ്റ​പ്പ​ണി​ക​ളാ​ണ് ത​മി​ഴ്നാ​ട് ന​ട​ത്താ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. മു​ല്ല​പ്പെ​രി​യാ​ര്‍ ഡാ​മി​ലെ ജ​ല​നി​ര​പ്പ് ഉ​യ​രു​മ്പോ​ള്‍ പ്ര​ധാ​ന അ​ണക്കെ​ട്ടി​ലെ​യും ബേ​ബി ഡാ​മി​ലെ​യും ഗാ​ല​റി​ക​ളി​ലൂ​ടെ വ​ലി​യ തോ​തി​ല്‍ ചോ​ര്‍ച്ച ഉ​ണ്ടാ​കാ​റു​ണ്ട്.

ജ​ല​നി​ര​പ്പ് 139.85 അ​ടി​യി​ല്‍ എ​ത്തു​മ്പോ​ള്‍ പ്ര​തി​ദി​നം ര​ണ്ടു ല​ക്ഷം ലി​റ്റ​ര്‍ വെ​ള്ളം വ​രെ​യാ​ണ് ചോ​ര്‍ച്ച.ഡാ​മി​ന്‍റെ ബ​ല​ക്ഷ​യം സം​ബ​ന്ധി​ച്ച് നി​ര്‍ണാ​യ​ക​മാ​കു​ന്ന ജ​ല​ത്തി​ന​ടി​യി​ലെ ആ​ര്‍ഒവി (റി​മോ​ട്ടി​ലി ഓ​പ്പ​റേ​റ്റ​ഡ് വെ​ഹി​ക്കി​ള്‍) പ​രി​ശോ​ധ​ന ക​ഴി​ഞ്ഞ ഡി​സം​ബ​റി​ല്‍ പൂ​ര്‍ത്തി​യാ​യി​യി​രു​ന്നു. ഡ​ല്‍ഹി​യി​ലെ സെ​ന്‍ട്ര​ല്‍ സോ​യി​ല്‍ മെ​റ്റീ​രി​യ​ല്‍ റി​സ​ര്‍ച്ച് സ്റ്റേ​ഷ​നി​ലെ വി​ദ​ഗ്ധരു​ടെ നേതൃത്വത്തി​ല്‍ ന​ട​ത്തി​യ ആ​റു ദി​വ​സ​ത്തെ പ​രി​ശോ​ധ​ന​ഫ​ലം പു​റ​ത്തു​വ​ന്നി​ട്ടി​ല്ല.

International

ഇ​ന്ത്യ​യി​ലെ മാ​ധ്യ​മ​സ്വാ​ത​ന്ത്ര്യ​ത്തി​ലും ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ അ​വ​സ്ഥ​യി​ലും ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ച് ഡെ​ച്ച് പ്ര​ധാ​ന​മ​ന്ത്രി

ആം​​​​സ്റ്റ​​​​ർ​​​​ഡാം: ഇ​​​​ന്ത്യ​​​​യി​​​​ല്‍ ന്യൂ​​​​ന​​​​പ​​​​ക്ഷ​​​​ങ്ങ​​​​ള്‍ വെ​​​​ല്ലു​​​​വി​​​​ളി നേ​​​​രി​​​​ടു​​​​ന്നു​​​​വെ​​​​ന്നും മാ​​​​ധ്യ​​​​മ​​​​സ്വാ​​​​ത​​​​ന്ത്ര്യം അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ലാ​​​​ണെ​​​​ന്നും ഇ​​​​തി​​​​ൽ നെ​​​​ത​​​​ർ​​​​ല​​​​ൻ​​​​ഡ്‌​​​​സ് സ​​​​ർ​​​​ക്കാ​​​​രി​​​​ന് ആ​​​​ശ​​​​ങ്ക​​​​യു​​​​ണ്ടെ​​​​ന്നും ഈ ​​​​വി​​​​ഷ​​​​യ​​​​ങ്ങ​​​​ൾ ഇ​​​​ന്ത്യ​​​​ൻ ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​വു​​​​മാ​​​​യി പ​​​​തി​​​​വാ​​​​യി ച​​​​ർ​​​​ച്ച ചെ​​​​യ്യാ​​​​റു​​​​ണ്ടെ​​​​ന്നു​​​​മു​​​​ള്ള പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി റോ​​​​ബ് ജെ​​​​റ്റ​​​​ന്‍റെ പ​​​​രാ​​​​മ​​​​ർ​​​​ശം വി​​​​വാ​​​​ദ​​​​മാ​​​​യി.

പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി മോ​​​​ദി​​​​യു​​​​മാ​​​​യു​​​​ള്ള കൂ​​​​ടി​​​​ക്കാ​​​​ഴ്ച​​​​യ്ക്കു മു​​​​ന്നോ​​​​ടി​​​​യാ​​​​യി ഡ​​​​ച്ച് മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളോ​​​​ടു സം​​​​സാ​​​​രി​​​​ക്ക​​​​വെ​​​​യാ​​​​ണു റോ​​​​ബ് ജെ​​​​റ്റ​​​​ൻ ഇ​​​​ന്ത്യ​​​​യെ വി​​​​മ​​​​ർ​​​​ശി​​​​ച്ച​​​​ത്.

അ​​​​തേ​​​​സ​​​​മ​​​​യം, ഇ​​​​ന്ത്യ​​​​യി​​​​ലെ മാ​​​​ധ്യ​​​​മ​​​​സ്വാ​​​​ത​​​​ന്ത്ര്യ​​​​ത്തെ​​​​യും ന്യൂ​​​​ന​​​​പ​​​​ക്ഷ​​​​ങ്ങ​​​​ളു​​​​ടെ അ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ളെ​​​​യും​​​​കു​​​​റി​​​​ച്ച് ഡ​​​​ച്ച് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​ട​​​​ത്തി​​​​യ പ​​​​രാ​​​​മ​​​​ർ​​​​ശ​​​​ങ്ങ​​​​ൾ ഇ​​​​ന്ത്യ ത​​​​ള്ളി.

ച​​​​ടു​​​​ല​​​​മാ​​​​യ ജ​​​​നാ​​​​ധി​​​​പ​​​​ത്യ​​​​മാ​​​​ണ് ഇ​​​​ന്ത്യ​​​​യി​​​​ലു​​​​ള്ള​​​​തെ​​​​ന്നും അ​​​​ഭി​​​​പ്രാ​​​​യ​​​​സ്വാ​​​​ത​​​​ന്ത്ര്യം ഹ​​​​നി​​​​ക്ക​​​​പ്പെ​​​​ട്ടി​​​​ട്ടി​​​​ല്ലെ​​​​ന്നും മ​​​​റി​​​​ച്ചു​​​​ള്ള അ​​​​ഭി​​​​പ്രാ​​​​യ​​​​പ്ര​​​​ക​​​​ട​​​​ന​​​​ങ്ങ​​​​ള്‍ ഇ​​​​ന്ത്യ​​​​യെ​​​​ക്കു​​​​റി​​​​ച്ചും ഇ​​​​ന്ത്യ​​​​ന്‍ സം​​​​സ്കാ​​​​ര​​​​ത്തെ​​​​ക്കു​​​​റി​​​​ച്ചു​​​​മു​​​​ള്ള അ​​​​റി​​​​വി​​​​ല്ലാ​​​​യ്മ​​​​മൂ​​​​ല​​​​മാ​​​​ണെ​​​​ന്നും കേ​​​​ന്ദ്ര വി​​​​ദേ​​​​ശ​​​​കാ​​​​ര്യ മ​​​​ന്ത്രാ​​​​ല​​​​യ സെ​​​​ക്ര​​​​ട്ട​​​​റി (വെ​​​​സ്റ്റ്) സി​​​​ബി ജോ​​​​ര്‍​ജ് പ​​​​റ​​​​ഞ്ഞു.

ജ​​​​നാ​​​​ധി​​​​പ​​​​ത്യ​​​​മൂ​​​​ല്യ​​​​ങ്ങ​​​​ള്‍ ബ​​​​ലി​​​​ക​​​​ഴി​​​​ക്കാ​​​​തെ​​​​യാ​​​​ണ് ഇ​​​​ന്ത്യ സാ​​​​മ്പ​​​​ത്തി​​​​ക-​​​​സാ​​​​മൂ​​​​ഹി​​​​ക മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ല്‍ നേ​​​​ട്ട​​​​ങ്ങ​​​​ള്‍ കൈ​​​​വ​​​​രി​​​​ച്ച​​​​തെ​​​​ന്നും ലോ​​​​ക​​​​ത്തെ ആ​​​​റി​​​​ലൊ​​​​ന്നു ജ​​​​ന​​​​ങ്ങ​​​​ളെ ഉ​​​​ള്‍​ക്കൊ​​​​ള്ളു​​​​ന്ന രാ​​​​ജ്യ​​​​മാ​​​​ണ് ഇ​​​​ന്ത്യ​​​​യെ​​​​ന്നും ആ​​​​റി​​​​ലൊ​​​​ന്ന് പ്ര​​​​ശ്ന​​​​ങ്ങ​​​​ള്‍ ഉ​​​​ണ്ടാ​​​​ക്കു​​​​ന്ന​​​​വ​​​​ര​​​​ല്ലെ​​​​ന്നും അ​​​​ദ്ദേ​​​​ഹം കൂ​​​​ട്ടി​​​​ച്ചേ​​​​ര്‍​ത്തു.

National

ഗർഭഛിദ്രം ഉത്തരവിൽ ആശങ്ക രേഖപ്പെടുത്തി സിബിസിഐ

ന്യൂ​​​ഡ​​​ൽ​​​ഹി: 30 ആ​​​ഴ്ച പ്രാ​​​യ​​​മു​​​ള്ള ഗ​​​ർ​​​ഭം നീ​​​ക്കം ചെ​​​യ്യാ​​​ൻ അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​ക്കൊ​​​ണ്ടു​​​ള്ള സു​​​പ്രീം​​​കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ൽ ഭാ​​​ര​​​ത ക​​​ത്തോ​​​ലി​​​ക്കാ മെ​​​ത്രാ​​​ൻ​​​ സ​​​മി​​​തി (സി​​​ബി​​​സി​​​ഐ) ആ​​​ശ​​​ങ്ക രേ​​​ഖ​​​പ്പെ​​​ടു​​​ത്തി.

ഉ​​​ത്ത​​​ര​​​വ് മെ​​​ഡി​​​ക്ക​​​ൽ ധാ​​​ർ​​​മി​​​ക​​​തയും ഗ​​​ർ​​​ഭ​​​സ്ഥ​​​ശി​​​ശു​​​വി​​​ന്‍റെ ജീ​​​വി​​​ക്കാ​​​നു​​​ള്ള മൗ​​​ലി​​​കാ​​​വ​​​കാ​​​ശ​​​വും സംബന്ധിച്ച് ഗൗ​​​ര​​​വ​​​മേ​​​റി​​​യ ചോ​​​ദ്യ​​​ങ്ങ​​​ളാ​​​ണ് ഉ​​​യ​​​ർ​​​ത്തു​​​ന്ന​​​തെ​​​ന്ന് സി​​​ബി​​​സി​​​ഐ വാ​​​ർ​​​ത്താ​​​ക്കു​​​റി​​​പ്പി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി.

ഭ്രൂ​​​ണം ഇ​​​ത്ര​​​യും പു​​​രോ​​​ഗ​​​മി​​​ച്ച ഘ​​​ട്ട​​​ത്തി​​​ൽ ഗ​​​ർ​​​ഭം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കു​​​ന്ന​​​ത് വൈ​​​ദ്യ​​​ശാ​​​സ്ത്ര​​​പ​​​ര​​​മാ​​​യി പ്രാ​​​യോ​​​ഗി​​​ക​​​ല്ലെ​​​ന്നു​​​ള്ള മെ​​​ഡി​​​ക്ക​​​ൽ വി​​​ദ​​​ഗ്ധ​​​രു​​​ടെ ഏ​​​ക​​​ക​​​ണ്ഠ​​​മാ​​​യ അ​​​ഭി​​​പ്രാ​​​യ​​​ത്തി​​​ന് ക​​​ട​​​ക​​​വി​​​രു​​​ദ്ധ​​​മാ​​​ണ് സു​​​പ്രീം​​​കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വെ​​​ന്ന് സി​​​ബി​​​സി​​​ഐ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. വി​​​ഷ​​​യ​​​ത്തി​​​ൽ മെ​​​ഡി​​​ക്ക​​​ൽ ബോ​​​ർ​​​ഡ് സു​​​ര​​​ക്ഷി​​​ത​​​വും കൂ​​​ടു​​​ത​​​ൽ മ​​​നു​​​ഷ്യ​​​ത്വ​​​പ​​​ര​​​വു​​​മാ​​​യ ഒ​​​രു ബ​​​ദ​​​ൽ നി​​​ർ​​​ദേ​​​ശി​​​ച്ചി​​​രു​​​ന്നു.

സാ​​​ധാ​​​ര​​​ണ പ്ര​​​സ​​​വം സാ​​​ധ്യ​​​മാ​​​ക്കു​​​ന്ന​​​തി​​​ന് പ്ര​​​സ​​​വം ഏ​​​താ​​​നും ആ​​​ഴ്ച​​​ക​​​ൾ മാ​​​റ്റി​​​വ​​​യ്ക്ക​​​ണ​​​മെ​​​ന്ന അ​​​വ​​​രു​​​ടെ നി​​​ർ​​​ദേ​​​ശം പ്രാ​​​യ​​​പൂ​​​ർ​​​ത്തി​​​യാ​​​കാ​​​ത്ത​​​വ​​​രു​​​ടെ ആ​​​രോ​​​ഗ്യ അ​​​പ​​​ക​​​ട​​​സാ​​​ധ്യ​​​ത​​​ക​​​ൾ ഗ​​​ണ്യ​​​മാ​​​യി കു​​​റ​​​യ്ക്കു​​​ക​​​യും ആ​​​രോ​​​ഗ്യ​​​മു​​​ള്ള ഒ​​​രു കു​​​ഞ്ഞി​​​ന് ജ​​​ന്മം ന​​​ൽ​​​കാ​​​നു​​​ള്ള സാ​​​ധ്യ​​​ത വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ക​​​യും ചെ​​​യ്യും.

ദ​​​ത്തെ​​​ടു​​​ക്ക​​​ൽ സൗ​​​ക​​​ര്യം ഉ​​​ൾ​​​പ്പെ​​​ടെ കു​​​ട്ടി​​​യു​​​ടെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം ഏ​​​റ്റെ​​​ടു​​​ക്കാ​​​നു​​​ള്ള സ​​​ന്ന​​​ദ്ധ​​​ത സ​​​ർ​​​ക്കാ​​​ർ പ്ര​​​ക​​​ടി​​​പ്പി​​​ച്ചി​​​രു​​​ന്നു. ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​ മൂ​​​ല്യ​​​ങ്ങ​​​ളും ധാ​​​ർ​​​മി​​​ക​​​ത​​​യും ഉ​​​യ​​​ർ​​​ത്തി​​​പ്പി​​​ടി​​​ക്കാ​​​നും ഗ​​​ർ​​​ഭ​​​സ്ഥ​​​ശി​​​ശു​​​വി​​​ന്‍റെ ജീ​​​വ​​​ൻ സം​​​ര​​​ക്ഷി​​​ക്കാ​​​നും വേ​​​ണ്ടി ഉ​​​ത്ത​​​ര​​​വ് അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി പു​​​നഃ​​​പ​​​രി​​​ശോ​​​ധി​​​ക്ക​​​ണം ​​​സി​​​ബി​​​സി​​​ഐ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

Leader Page

കാർഷിക മേഖല ആശങ്കയിൽ

2026ൽ ​​​​​​​​​​ആ​​​​​​​​​​ഗോ​​​​​​​​​​ള താ​​​​​​​​​​പ​​​​​​​​​​നി​​​​​​​​​​ല വ്യ​​​​​​​​​​വ​​​​​​​​​​സാ​​​​​​​​​​യവി​​​​​​​​​​പ്ല​​​​​​​​​​വ കാ​​​​​​​​​​ല​​​​​​​​​​ഘ​​​​​​​​​​ട്ട​​​​​​​​​​ത്തി​​​​​​​​​​ന് മു​​​​​​​​​​മ്പു​​​​​​​​​​ള്ള​​​​​​​​​​തി​​​​​​​​​​നേ​​​​​​​​​​ക്കാ​​​​​​​​​​ൾ 1.4 ഡി​​​​​​​​​​ഗ്രി സെ​​​​​​​​​​ൽ​​​​​​​​​​ഷ​​​​​​​​​​സ് മു​​​​​​​​​​ത​​​​​​​​​​ൽ 1.5 ഡി​​​​​​​​​​ഗ്രി സെ​​​​​​​​​​ൽ​​​​​​​​​​ഷ​​​​​​​​​​സ് വ​​​​​​​​​​രെ ഉ​​​​​​​​​​യ​​​​​​​​​​ർ​​​​​​​​​​ന്നേ​​​​​​​​​​ക്കാ​​​​​​​​​​മെ​​​​​​​​​​ന്ന് കാ​​​​​​​​​​ലാ​​​​​​​​​​വ​​​​​​​​​​സ്ഥാ ശാ​​​​​​​​​​സ്ത്ര​​​​​​​​​​ജ്ഞ​​​​​​​​​​ർ ക​​​​​​​​​​ണ​​​​​​​​​​ക്കാ​​​​​​​​​​ക്കു​​​​​​​​​​ന്നു. അ​​​​​​​​​​ടു​​​​​​​​​​ത്തി​​​​​​​​​​ടെ അ​​​​​​​​​​വ​​​​​​​​​​സാ​​​​​​​​​​നി​​​​​​​​​​ച്ച ലാ ​​​​​​​​​​നി​​​​​​​​​​ന​​​​​​​​​​യു​​​​​​​​​​ടെ ത​​​​​​​​​​ണു​​​​​​​​​​പ്പി​​​​​​​​​​ക്ക​​​​​​​​​​ൽ സ്വാ​​​​​​​​​​ധീ​​​​​​​​​​നം ഉ​​​​​​​​​​ണ്ടാ​​​​​​​​​​യി​​​​​​​​​​രു​​​​​​​​​​ന്നി​​​​​​​​​​ട്ടും, 2026 ഇ​​​​​​​​​​തു​​​​​​​​​​വ​​​​​​​​​​രെ രേ​​​​​​​​​​ഖ​​​​​​​​​​പ്പെ​​​​​​​​​​ടു​​​​​​​​​​ത്തി​​​​​​​​​​യ​​​​​​​​​​തി​​​​​​​​​​ൽ വ​​​​​​​​​​ച്ച് ഏ​​​​​​​​​​റ്റ​​​​​​​​​​വും ചൂ​​​​​​​​​​ടേ​​​​​​​​​​റി​​​​​​​​​​യ വ​​​​​​​​​​ർ​​​​​​​​​​ഷ​​​​​​​​​​ങ്ങ​​​​​​​​​​ളി​​​​​​​​​​ലൊ​​​​​​​​​​ന്നാ​​​​​​​​​​യി മാ​​​​​​​​​​റി​​​​​​​​​​യേ​​​​​​​​​​ക്കാം. ഇ​​​​​​​​​​ന്ത്യ​​​​​​​​​​യി​​​​​​​​​​ൽ 1981ലെ ​​​​​​​​​​താ​​​​​​​​​​പ​​​​​​​​​​നി​​​​​​​​​​ല​​​​​​​​​​യു​​​​​​​​​​മാ​​​​​​​​​​യി താ​​​​​​​​​​ര​​​​​​​​​​ത​​​​​​​​​​മ്യ​​​​​​​​​​പ്പെ​​​​​​​​​​ടു​​​​​​​​​​ത്തു​​​​​​​​​​മ്പോ​​​​​​​​​​ൾ 2000 ആ​​​​​​​​​​യപ്പോ​​​​​​​​​​ഴേ​​​​​​​​​​ക്കും ശ​​​​​​​​​​രാ​​​​​​​​​​ശ​​​​​​​​​​രി ദൈ​​​​​​​​​​നം​​​​​​​​​​ദി​​​​​​​​​​ന പ​​​​​​​​​​ര​​​​​​​​​​മാ​​​​​​​​​​വ​​​​​​​​​​ധി താ​​​​​​​​​​പ​​​​​​​​​​നി​​​​​​​​​​ല അ​​​​​​​​​​ര ഡി​​​​​​​​​​ഗ്രി സെ​​​​​​​​​​ൽ​​​​​​​​​​ഷ​​​​​​​​​​സും 2020 ആ​​​​​​​​​​യപ്പോ​​​​​​​​​​ഴേ​​​​​​​​​​ക്കും ഒ​​​​​​​​​​രു ഡി​​​​​​​​​​ഗ്രി സെ​​​​​​​​​​ൽ​​​​​​​​​​ഷ​​​​​​​​​​സും വ​​​​​​​​​​ർ​​​​​​​​​​ധി​​​​​​​​​​ച്ച​​​​​​​​​​താ​​​​​​​​​​യി അ​​​​​​​​​​ടു​​​​​​​​​​ത്ത​​​​​​​​​​യി​​​​​​​​​​ടെ സ​​​​​​​​​​യ​​​​​​​​​​ന്‍റി​​​​​​​​​​ഫി​​​​​​​​​​ക് റി​​​​​​​​​​പ്പോ​​​​​​​​​​ർ​​​​​​​​​​ട്ട്സ് ജേ​​​​​​​​​​ർ​​​​​​​​​​ണ​​​​​​​​​​ലി​​​​​​​​​​ൽ പ്ര​​​​​​​​​​സി​​​​​​​​​​ദ്ധീ​​​​​​​​​​ക​​​​​​​​​​രി​​​​​​​​​​ച്ച ഒ​​​​​​​​​​രു ലേ​​​​​​​​​​ഖ​​​​​​​​​​ന​​​​​​​​​​ത്തി​​​​​​​​​​ൽ പ​​​​​​​​​​റ​​​​​​​​​​യു​​​​​​​​​​ന്നു.

വ​​​​​​​​​​ട​​​​​​​​​​ക്കു​​​​​​​​​​പ​​​​​​​​​​ടി​​​​​​​​​​ഞ്ഞാ​​​​​​​​​​റ​​​​​​​​​​ൻ ഇ​​​​​​​​​​ന്ത്യ​​​​​​​​​​യി​​​​​​​​​​ലും മ​​​​​​​​​​ധ്യ ഇ​​​​​​​​​​ന്ത്യ​​​​​​​​​​യി​​​​​​​​​​ലും ആ​​​​​​​​​​ന്ധ്ര​​​​​​​​​​പ്ര​​​​​​​​​​ദേ​​​​​​​​​​ശി​​​​​​​​​​ന്‍റെ തീ​​​​​​​​​​ര​​​​​​​​​​പ്ര​​​​​​​​​​ദേ​​​​​​​​​​ശ​​​​​​​​​​ങ്ങ​​​​​​​​​​ളി​​​​​​​​​​ലു​​​​​​​​​​മാ​​​​​​​​​​ണ് ഏ​​​​​​​​​​റ്റ​​​​​​​​​​വും കൂ​​​​​​​​​​ടു​​​​​​​​​​ത​​​​​​​​​​ൽ വ​​​​​​​​​​ർ​​​​​​​​​​ധ​​​​​​​​​​ന​​​​​​​​​​യു​​​​​​​​​​ണ്ടാ​​​​​​​​​​യ​​​​​​​​​​ത്. കേ​​​​​​​​​​ര​​​​​​​​​​ളം ഉ​​​​​​​​​​ൾ​​​​​​​​​​പ്പെ​​​​​​​​​​ടെ​​​​​​​​​​യു​​​​​​​​​​ള്ള ദ​​​​​​​​​​ക്ഷി​​​​​​​​​​ണേ​​​​​​​​​​ന്ത്യ​​​​​​​​​​ൻ സം​​​​​​​​​​സ്ഥാ​​​​​​​​​​ന​​​​​​​​​​ങ്ങ​​​​​​​​​​ളി​​​​​​​​​​ൽ ശ​​​​​​​​​​രാ​​​​​​​​​​ശ​​​​​​​​​​രി ദൈ​​​​​​​​​​നം​​​​​​​​​​ദി​​​​​​​​​​ന പ​​​​​​​​​​ര​​​​​​​​​​മാ​​​​​​​​​​വ​​​​​​​​​​ധി താ​​​​​​​​​​പ​​​​​​​​​​നി​​​​​​​​​​ല ക്ര​​​​​​​​​​മാ​​​​​​​​​​തീ​​​​​​​​​​ത​​​​​​​​​​മാ​​​​​​​​​​യി വ​​​​​​​​​​ർ​​​​​​​​​​ധി​​​​​​​​​​ച്ചു​​​​​​​​​​വ​​​​​​​​​​രു​​​​​​​​​​ന്ന​​​​​​​​​​താ​​​​​​​​​​യും ഗ​​​​​​​​​​വേ​​​​​​​​​​ഷ​​​​​​​​​​ക​​​​​​​​​​ർ ക​​​​​​​​​​ണ്ടെ​​​​​​​​​​ത്തി. താ​​​​​​​​​​പ​​​​​​​​​​ത​​​​​​​​​​രം​​​​​​​​​​ഗ ദി​​​​​​​​​​ന​​​​​​​​​​ങ്ങ​​​​​​​​​​ളു​​​​​​​​​​ടെ എ​​​​​​​​​​ണ്ണ​​​​​​​​​​വും തീ​​​​​​​​​​വ്ര​​​​​​​​​​ത​​​​​​​​​​യും കൂ​​​​​​​​​​ടി.1981-2000​​​​​​​​നും 2001-2020നും ​​​​​​​​ഇ​​​​​​​​​​ട​​​​​​​​​​യി​​​​​​​​​​ൽ തീ​​​​​​​​​​വ്ര​​​​​​​​​​മാ​​​​​​​​​​യ ഉ​​​​​​​​​​ഷ്ണ​​​​​​​​​​ത​​​​​​​​​​രം​​​​​​​​​​ഗ സാ​​​​​​​​​​ധ്യ​​​​​​​​​​ത​​​​​​​​​​യു​​​​​​​​​​ള്ള പ്ര​​​​​​​​​​ദേ​​​​​​​​​​ശ​​​​​​​​​​ങ്ങ​​​​​​​​​​ളു​​​​​​​​​​ടെ വ്യാ​​​​​​​​​​പ്തി ഏ​​​​​​​​​​ക​​​​​​​​​​ദേ​​​​​​​​​​ശം 1.5 മ​​​​​​​​​​ട​​​​​​​​​​ങ്ങ് വ​​​​​​​​​​ർ​​​​​​​​​​ധി​​​​​​​​​​ച്ചു.​​ മാ​​​​​​​​​​ർ​​​​​​​​​​ച്ച് മു​​​​​​​​​​ത​​​​​​​​​​ൽ ജൂ​​​​​​​​​​ൺ വ​​​​​​​​​​രെ​​​​​​​​​​യു​​​​​​​​​​ള്ള വേ​​​​​​​​​​ന​​​​​​​​​​ൽമാ​​​​​​​​​​സ​​​​​​​​​​ങ്ങ​​​​​​​​​​ളി​​​​​​​​​​ൽ താ​​​​​​​​​​പ​​​​​​​​​​നി​​​​​​​​​​ല അ​​​​​​​​​​സാ​​​​​​​​​​ധാ​​​​​​​​​​ര​​​​​​​​​​ണ​​​​​​​​​​മാ​​​​​​​​​​യി ഉ​​​​​​​​​​യ​​​​​​​​​​രു​​​​​​​​​​ന്ന​​​​​​​​​​ത് കേ​​​​​​​​​​ര​​​​​​​​​​ള​​​​​​​​​​ത്തി​​​​​​​​​​ലും പ​​​​​​​​​​തി​​​​​​​​​​വാ​​​​​​​​​​യി​​​​​​​​​​ട്ടു​​​​​​​​​​ണ്ട്. പ​​​​​​​​​​ക​​​​​​​​​​ൽ താ​​​​​​​​​​പ​​​​​​​​​​നി​​​​​​​​​​ല​​​​​​​​​​യും രാ​​​​​​​​​​ത്രി താ​​​​​​​​​​പ​​​​​​​​​​നി​​​​​​​​​​ല​​​​​​​​​​യും ഒ​​​​​​​​​​രു​​​​​​​​പോ​​​​​​​​​​ലെ ഉ​​​​​​​​​​യ​​​​​​​​​​രു​​​​​​​​​​ന്നു.

​​​​​​ചൂ​​​​​​​​​ടും ഈ​​​​​​​​​ർ​​​​​​​​​പ്പ​​​​​​​​​വും ചേ​​​​​​​​​രു​​​​​​​​​ന്ന​​​​​​​​​ത് അ​​​​​​​​​പ​​​​​​​​​ക​​​​​​​​​ടം

ചൂ​​​​​​​​​​ടു കൂ​​​​​​​​​​ടി​​​​​​​​​​യ അ​​​​​​​​​​ന്ത​​​​​​​​​​രീ​​​​​​​​​​ക്ഷ​​​​​​​​​​ത്തി​​​​​​​​​​ൽ കൂ​​​​​​​​​​ടു​​​​​​​​​​ത​​​​​​​​​​ൽ ഈ​​​​​​​​​​ർ​​​​​​​​​​പ്പ​​​​​​​​​​മു​​​​​​​​​​ണ്ടാ​​​​​​​​​​യി​​​​​​​​​​രി​​​​​​​​​​ക്കും. സാ​​​​​​​​​​ധാ​​​​​​​​​​ര​​​​​​​​​​ണ ഉ​​​​​​​​​​ഷ്ണത​​​​​​​​​​രം​​​​​​​​​​ഗ​​​​​​​​​​ങ്ങ​​​​​​​​​​ളേ​​​​​​​​​​ക്കാ​​​​​​​​​​ൾ അ​​​​​​​​​​പ​​​​​​​​​​ക​​​​​​​​​​ട​​​​​​​​​​ക​​​​​​​​​​ര​​​​​​​​​​മാ​​​​​​​​​​ണ് ഉ​​​​​​​​​​യ​​​​​​​​​​ർ​​​​​​​​​​ന്ന ഈ​​​​​​​​​​ർ​​​​​​​​​​പ്പ​​​​​​​​​​വും അ​​​​​​​​​​ത്യു​​​​​​​​​​ഷ്ണ​​​​​​​​​​വും സം​​​​​​​​​​യോ​​​​​​​​​​ജി​​​​​​​​​​ച്ച താ​​​​​​​​​​പത​​​​​​​​​​രം​​​​​​​​​​ഗ​​​​​​​​​​ങ്ങ​​​​​​​​​​ൾ. ചൂ​​​​​​​​​​ട് ഉ​​​​​​​​​​യ​​​​​​​​​​ർ​​​​​​​​​​ന്ന​​​​​​​​​​ത​​​​​​​​​​ല്ലെ​​​​​​​​​​ങ്കി​​​​​​​​​​ലും ഉ​​​​​​​​​​യ​​​​​​​​​​ർ​​​​​​​​​​ന്ന അ​​​​​​​​​​ന്ത​​​​​​​​​​രീ​​​​​​​​​​ക്ഷ ആ​​​​​​​​​​ർ​​​​​​​​​​ദ്ര​​​​​​​​​​ത​​​​​​​​​​യു​​​​​​​​​​ണ്ടെ​​​​​​​​​​ങ്കി​​​​​​​​​​ൽ യ​​​​​​​​​​ഥാ​​​​​​​​​​ർ​​​​​​​​​​ഥ​​​​​​​​​​ത്തി​​​​​​​​​​ൽ അ​​​​​​​​​​നു​​​​​​​​​​ഭ​​​​​​​​​​വ​​​​​​​​​​വേ​​​​​​​​​​ദ്യ​​​​​​​​​​മാ​​​​​​​​​​കു​​​​​​​​​​ന്ന ചൂ​​​​​​​​​​ട് വ​​​​​​​​​​ള​​​​​​​​​​രെ കൂ​​​​​​​​​​ടു​​​​​​​​​​ത​​​​​​​​​​ലാ​​​​​​​​​​യി​​​​​​​​​​രി​​​​​​​​​​ക്കും. അ​​​​​​​​​​ത്യു​​​​​​​​​​ഷ്ണ സാ​​​​​​​​​​ഹ​​​​​​​​​​ച​​​​​​​​​​ര്യ​​​​​​​​​​ങ്ങ​​​​​​​​​​ളെ കൂ​​​​​​​​​​ടു​​​​​​​​​​ത​​​​​​​​​​ൽ ആ​​​​​​​​​​പ​​​​​​​​​​ത്ക​​​​​​​​​​ര​​​​​​​​​​മാ​​​​​​​​​​ക്കു​​​​​​​​​​ന്ന​​​​​​​​​​ത് ഉ​​​​​​​​​​യ​​​​​​​​​​ർ​​​​​​​​​​ന്ന അ​​​​​​​​​​ന്ത​​​​​​​​​​രീ​​​​​​​​​​ക്ഷ ആ​​​​​​​​​​ർ​​​​​​​​​​ദ്ര​​​​​​​​​​ത​​​​​​​​​​യാ​​​​​​​​​​ണ്. സ്വാ​​​​​​​​​​ഭാ​​​​​​​​​​വി​​​​​​​​​​ക​​​​​​​​​​മാ​​​​​​​​​​യി ത​​​​​​​​​​ണു​​​​​​​​​​ക്കാ​​​​​​​​​​നു​​​​​​​​​​ള്ള ശ​​​​​​​​​​രീ​​​​​​​​​​ര​​​​​​​​​​ത്തി​​​​​​​​​​ന്‍റെ ശേ​​​​​​​​​​ഷി​​​​​​​​​​യെ ഇ​​​​​​​​​​ത് ബാ​​​​​​​​​​ധി​​​​​​​​​​ക്കും. വി​​​​​​​​​​യ​​​​​​​​​​ർ​​​​​​​​​​പ്പ് പു​​​​​​​​​​റ​​​​​​​​​​ന്ത​​​​​​​​​​ള്ളാ​​​​​​​​​​നാ​​​​​​​​​​വാ​​​​​​​​​​തെ ശ​​​​​​​​​​രീ​​​​​​​​​​രം അ​​​​​​​​​​സ്വ​​​​​​​​​​സ്ഥ​​​​​​​​​​മാ​​​​​​​​​​കും.

​​​ഈ​​​​​​​​​​ർ​​​​​​​​​​പ്പ​​​​​​​​​​വും ചൂ​​​​​​​​​​ടും കൂ​​​​​​​​​​ടി​​​​​​​​​​യ കാ​​​​​​​​​​ലാ​​​​​​​​​​വ​​​​​​​​​​സ്ഥ​​​​​​​​​​യി​​​​​​​​​​ൽ കാ​​​​​​​​​​യി​​​​​​​​​​കാ​​​​​​​​​​ധ്വാ​​​​​​​​​​നം അ​​​​​​​​​​പ​​​​​​​​​​ക​​​​​​​​​​ട​​​​​​​​​​ക​​​​​​​​​​ര​​​​​​​​​​മാ​​​​​​​​​​ണ്. ‘വെ​​​​​​​​​​റ്റ് ബ​​​​​​​​​​ൾ​​​​​​​​​​ബ്’ താ​​​​​​​​​​പ​​​​​​​​​​നി​​​​​​​​​​ല​​​​​​​​​​യ​​​​​​​​​​നു​​​​​​​​​​സ​​​​​​​​​​രി​​​​​​​​​​ച്ചാ​​​​​​​​​​ണ് ഇ​​​​​​​​​​തി​​​​​​​​​​ന്‍റെ തീ​​​​​​​​​​വ്ര​​​​​​​​​​ത അ​​​​​​​​​​ള​​​​​​​​​​ക്കു​​​​​​​​​​ന്ന​​​​​​​​​​ത്.​​​ ഇ​​​​​​​​​​ന്ത്യ​​​​​​​​​​യു​​​​​​​​​​ടെ തീ​​​​​​​​​​ര​​​​​​​​​​പ്ര​​​​​​​​​​ദേ​​​​​​​​​​ശ​​​​​​​​​​ങ്ങ​​​​​​​​​​ളി​​​​​​​​​​ൽ ക​​​​​​​​​​ഴി​​​​​​​​​​ഞ്ഞ നാ​​​​​​​​​​ല് പ​​​​​​​​​​തി​​​​​​​​​​റ്റാ​​​​​​​​​​ണ്ടു​​​​​​​​​​ക​​​​​​​​​​ളാ​​​​​​​​​​യി വെ​​​​​​​​​​റ്റ്-​​​​​​​​​​ബ​​​​​​​​​​ൾ​​​​​​​​​​ബ് താ​​​​​​​​​​പ​​​​​​​​​​നി​​​​​​​​​​ല വ​​​​​​​​​​ർ​​​​​​​​​​ധി​​​​​​​​​​ച്ചു​​​​​​​​​​കൊ​​​​​​​​​​ണ്ടി​​​​​​​​​​രി​​​​​​​​​​ക്കു​​​​​​​​​​ക​​​​​​​​​​യാ​​​​​​​​​​ണ്. ഈ​​​​​​​​​​ർ​​​​​​​​​​പ്പ​​​​​​​​​​മു​​​​​​​​​​ള്ള ചൂ​​​​​​​​​​ട് തീ​​​​​​​​​​ര​​​​​​​​​​മേ​​​​​​​​​​ഖ​​​​​​​​​​ല​​​​​​​​​​യി​​​​​​​​​​ൽ ക്ര​​​​​​​​​​മാ​​​​​​​​​​തീ​​​​​​​​​​ത​​​​​​​​​​മാ​​​​​​​​​​യി കൂ​​​​​​​​​​ടു​​​​​​​​​​ന്നു​​​​​​​​​​ണ്ടെ​​​​​​​​​​ന്നും ഗ​​​​​​​​​​വേ​​​​​​​​​​ഷ​​​​​​​​​​ക​​​​​​​​​​ർ പ​​​​​​​​​​റ​​​​​​​​​​യു​​​​​​​​​​ന്നു. ആ​​​​​​​​​​ർ​​​​​​​​​​ദ്ര​​​​​​​​​​ത​​​​​​​​​​യും ചൂ​​​​​​​​​​ടും കൂ​​​​​​​​​​ടി​​​​​​​​​​ച്ചേ​​​​​​​​​​ർ​​​​​​​​​​ന്ന ഉ​​​​​​​​​​ഷ്ണ ത​​​​​​​​​​രം​​​​​​​​​​ഗ​​​​​​​​​​ങ്ങ​​​​​​​​​​ളു​​​​​​​​​​ടെ ഭീ​​​​​​​​​​ഷ​​​​​​​​​​ണി ഇ​​​​​​​​​​ന്ത്യ​​​​​​​​​​യി​​​​​​​​​​ൽ ഏ​​​​​​​​​​റ്റ​​​​​​​​​​വും കൂ​​​​​​​​​​ടു​​​​​​​​​​ത​​​​​​​​​​ൽ നേ​​​​​​​​​​രി​​​​​​​​​​ടു​​​​​​​​​​ന്ന​​​​​​​​​​ത് കേ​​​​​​​​​​ര​​​​​​​​​​ള​​​​​​​​​​ത്തി​​​​​​​​​​ന്‍റെ തീ​​​​​​​​​​ര​​​​​​​​​​ദേ​​​​​​​​​​ശ ജി​​​​​​​​​​ല്ല​​​​​​​​​​ക​​​​​​​​​​ളാ​​​​​​​​​​ണെ​​​​​​​​​​ന്ന് റെ​​​​​​​​​​ഡിം​​​​​​​​​​ഗ് യൂ​​​​​​​​​​ണി​​​​​​​​​​വേ​​​​​​​​​​ഴ്സി​​​​​​​​​​റ്റി​​​​​​​​​​യി​​​​​​​​​​ലെ അ​​​​​​​​​​ക്ഷ​​​​​​​​​​യ് ദി​​​​​​​​​​യോ​​​​​​​​​​റ​​​​​​​​​​സി​​​​​​​ന്‍റെ നേ​​​​​​​​​​തൃ​​​​​​​​​​ത്വ​​​​​​​​​​ത്തി​​​​​​​​​​ൽ ന​​​​​​​​​​ട​​​​​​​​​​ത്തി​​​​​​​​​​യ ഒ​​​​​​​​​​രു പു​​​​​​​​​​തി​​​​​​​​​​യ പ​​​​​​​​​​ഠ​​​​​​​​​​ന​​​​​​​​​​ത്തി​​​​​​​​​​ൽ പ​​​​​​​​​​റ​​​​​​​​​​യു​​​​​​​​​​ന്നു.

ഉ​​​​​​​​​​പ​​​​​​​​​​ജീ​​​​​​​​​​വ​​​​​​​​​​നം ത​​​​​​​​​​ക​​​​​​​​​​രും, കൃ​​​​​​​​​​ഷി പ്ര​​​​​​​​​​തി​​​​​​​​​​സ​​​​​​​​​​ന്ധി​​​​​​​​​​യി​​​​​​​​​​ലാ​​​​​​​​​​കും

കൊ​​​​​​​​​​ടുംചൂ​​​​​​​​​​ട് ആ​​​​​​​​​​ഗോ​​​​​​​​​​ള​​​​​​​​​​ത​​​​​​​​​​ല​​​​​​​​​​ത്തി​​​​​​​​​​ൽ നൂറു കോ​​​​​​​​​​ടി​​​​​​​​​​യി​​​​​​​​​​ല​​​​​​​​​​ധി​​​​​​​​​​കം ആ​​​​​​​​​​ളു​​​​​​​​​​ക​​​​​​​​​​ളു​​​​​​​​​​ടെ ഉ​​​​​​​​​​പ​​​​​​​​​​ജീ​​​​​​​​​​വ​​​​​​​​​​ന​​​​​​​​​​മാ​​​​​​​​​​ർ​​​​​​​​​​ഗ​​​​​​​​​​ത്തി​​​​​​​​​​നും ആ​​​​​​​​​​രോ​​​​​​​​​​ഗ്യ​​​​​​​​​​ത്തി​​​​​​​​​​നും തൊ​​​​​​​​​​ഴി​​​​​​​​​​ൽ ഉ​​​​​​​​​​ത്പാ​​​​​​​​​​ദ​​​​​​​​​​ന​​​​​​​​​​ക്ഷ​​​​​​​​​​മ​​​​​​​​​​ത​​​​​​​​​​യ്ക്കും ക​​​​​​​​​​ടു​​​​​​​​​​ത്ത ഭീ​​​​​​​​​​ഷ​​​​​​​​​​ണി​​​​​​​​​​യാ​​​​​​​​​​ണെ​​​​​​​​​​ന്ന് ലോ​​​​​​​​​​ക ഭ​​​​​​​​​​ക്ഷ്യ കാ​​​​​​​​​​ർ​​​​​​​​​​ഷി​​​​​​​​​​ക സം​​​​​​​​​​ഘ​​​​​​​​​​ട​​​​​​​​​​ന​​​​​​​​​​യും (എ​​​​​​​​​​ഫ്എ​​​​​​​​​​ഒ) ലോ​​​​​​​​​​ക കാ​​​​​​​​​​ലാ​​​​​​​​​​വ​​​​​​​​​​സ്ഥാ സം​​​​​​​​​​ഘ​​​​​​​​​​ട​​​​​​​​​​ന​​​​​​​​​​യും (ഡ​​​​​​​​​​ബ്ല്യു​​​​​​​​​​എം​​​​​​​​​​ഒ) ചേ​​​​​​​​​​ർ​​​​​​​​​​ന്ന് ഈ ​​​​​​​​​​വ​​​​​​​​​​ർ​​​​​​​​​​ഷ​​​​​​​​​​ത്തെ ലോ​​​​​​​​​​ക ഭൗ​​​​​​​​​​മ​​​​​​​​​​ദി​​​​​​​​​​ന​​​​​​​​​​ത്തി​​​​​​​​​​ൽ പ്ര​​​​​​​​​​സി​​​​​​​​​​ദ്ധീ​​​​​​​​​​ക​​​​​​​​​​രി​​​​​​​​​​ച്ച സം​​​​​​​​​​യു​​​​​​​​​​ക്ത റി​​​​​​​​​​പ്പോ​​​​​​​​​​ർ​​​​​​​​​​ട്ടി​​​​​​​​​​ൽ പ​​​​​​​​​​റ​​​​​​​​​​യു​​​​​​​​​​ന്നു. കൊ​​​​​​​​​​ടുംചൂ​​​​​​​​​​ടി​​​​​​​​​​ന്‍റെ ഏ​​​​​​​​​​റ്റ​​​​​​​​​​വും വ​​​​​​​​​​ലി​​​​​​​​​​യ ഭീ​​​​​​​​​​ഷ​​​​​​​​​​ണി നേ​​​​​​​​​​രി​​​​​​​​​​ടു​​​​​​​​​​ന്ന​​​​​​​​​​ത് ക​​​​​​​​​​ർ​​​​​​​​​​ഷ​​​​​​​​​​ക​​​​​​​​​​രും ക​​​​​​​​​​ർ​​​​​​​​​​ഷ​​​​​​​​​​കത്തൊ​​​​​​​​​​ഴി​​​​​​​​​​ലാ​​​​​​​​​​ളി​​​​​​​​​​ക​​​​​​​​​​ളും കാ​​​​​​​​​​ർ​​​​​​​​​​ഷി​​​​​​​​​​ക- ഭ​​​​​​​​​​ക്ഷ്യോ​​​​​​​​​​ത്പാ​​​​​​​​​​ദ​​​​​​​​​​ന സം​​​​​​​​​​വി​​​​​​​​​​ധാ​​​​​​​​​​ന​​​​​​​​​​ങ്ങ​​​​​​​​​​ളു​​​​​​​​​​മാ​​​​​​​​​​ണ്.​​​ ഇ​​​​​​​​​​ന്ത്യ​​​​​​​​​​യു​​​​​​​​​​ൾ​​​​​​​​​​പ്പെ​​​​​​​​​​ടെ ദ​​​​​​​​​​ക്ഷി​​​​​​​​​​ണേ​​​​​​​​​​ഷ്യ​​​​​​​​​​യു​​​​​​​​​​ടെ ഭൂ​​​​​​​​​​രി​​​​​​​​​​ഭാ​​​​​​​​​​ഗം പ്ര​​​​​​​​​​ദേ​​​​​​​​​​ശ​​​​​​​​​​ങ്ങ​​​​​​​​​​ളി​​​​​​​​​​ലും ഉ​​​​​​​​​​ഷ്ണ​​​​​​​​​​മേ​​​​​​​​​​ഖ​​​​​​​​​​ലാ സ​​​​​​​​​​ബ്-​​​​​​​​​​സ​​​​​​​​​​ഹാ​​​​​​​​​​റ​​​​​​​​​​ൻ ആ​​​​​​​​​​ഫ്രി​​​​​​​​​​ക്ക, മ​​​​​​​​​​ധ്യ-​​​​​​​​​​ദ​​​​​​​​​​ക്ഷി​​​​​​​​​​ണ അ​​​​​​​​​​മേ​​​​​​​​​​രി​​​​​​​​​​ക്ക​​​​​​​​​​യു​​​​​​​​​​ടെ ചി​​​​​​​​​​ല ഭാ​​​​​​​​​​ഗ​​​​​​​​​​ങ്ങ​​​​​​​​​​ൾ എ​​​​​​​​​​ന്നി​​​​​​​​​​വി​​​​​​​​​​ട​​​​​​​​​​ങ്ങ​​​​​​​​​​ളി​​​​​​​​​​ലും ഈ ​​​​​​​​​​നൂ​​​​​​​​​​റ്റാ​​​​​​​​​​ണ്ടി​​​​​​​​​​ന്‍റെ അ​​​​​​​​​​വ​​​​​​​​​​സാ​​​​​​​​​​ന​​​​​​​​​​മാ​​​​​​​​​​കു​​​​​​​​​​മ്പോ​​​​​​​​​​ഴേ​​​​​​​​​​ക്കും പു​​​​​​​​​​റം​​​​​​​​​​ജോ​​​​​​​​​​ലി ചെ​​​​​​​​​​യ്യാ​​​​​​​​​​ൻ ക​​​​​​​​​​ഴി​​​​​​​​​​യാ​​​​​​​​​​ത്തവി​​​​​​​​​​ധം അ​​​​​​​​​​തി​​​​​​​​​​ക​​​​​​​​​​ഠി​​​​​​​​​​ന​​​​​​​​​​മാ​​​​​​​​​​യ ചൂ​​​​​​​​​​ടു​​​​​​​​​​ള്ള ദി​​​​​​​​​​വ​​​​​​​​​​സ​​​​​​​​​​ങ്ങ​​​​​​​​​​ളു​​​​​​​​​​ടെ എ​​​​​​​​​​ണ്ണം പ്ര​​​​​​​​​​തി​​​​​​​​​​വ​​​​​​​​​​ർ​​​​​​​​​​ഷം 250 ആ​​​​​​​​​​യി ഉ​​​​​​​​​​യ​​​​​​​​​​ർ​​​​​​​​​​ന്നേ​​​​​​​​​​ക്കാം.​​​ താ​​​​​​​​​​പ​​​​​​​​​​നി​​​​​​​​​​ല​​​​​​​​​​യി​​​​​​​​​​ൽ 20 ഡി​​​​​​​​​​ഗ്രി സെ​​​​​​​​​​ൽ​​​​​​​​​​ഷ​​​​​​​​​​സി​​​​​​​​​​ൽ​​​​​​​നി​​​​​​​​​​ന്നു മു​​​​​​​​​​ക​​​​​​​​​​ളി​​​​​​​​​​ലേ​​​​​​​​​​ക്ക് ഓ​​​​​​​​​​രോ ഡി​​​​​​​​​​ഗ്രി ഉ​​​​​​​​​​യ​​​​​​​​​​രു​​​​​​​​​​മ്പോ​​​​​​​​​​ഴും തൊ​​​​​​​​​​ഴി​​​​​​​​​​ൽ ഉ​​​​​​​​​​ത്പാ​​​​​​​​​​ദ​​​​​​​​​​ന​​​​​​​​​​ക്ഷ​​​​​​​​​​മ​​​​​​​​​​ത ര​​​​​​​ണ്ട്-​​​​​​​മൂ​​​​​​​ന്നു ശ​​​​​​​​​​ത​​​​​​​​​​മാ​​​​​​​​​​നം കു​​​​​​​​​​റ​​​​​​​​​​യു​​​​​​​​​​ന്നു​​​​​​​​​​വെ​​​​​​​​​​ന്ന് എ​​​​​​​​​​ഫ്എ​​​​​​​​​​ഒ-ഡ​​​​​​​​​​ബ്ല്യു​​​​​​​​​​എം​​​​​​​​​​ഒ റി​​​​​​​​​​പ്പോ​​​​​​​​​​ർ​​​​​​​​​​ട്ട് പ​​​​​​​​​​റ​​​​​​​​​​യു​​​​​​​​​​ന്നു.

30 ഡി​​​​​​​​​​ഗ്രി സെ​​​​​​​​​​ൽ​​​​​​​​​​ഷസി​​​​​​​​​​നു മു​​​​​​​​​​ക​​​​​​​​​​ളി​​​​​​​​​​ലു​​​​​​​​​​ള്ള താ​​​​​​​​​​പ​​​​​​​​​​നി​​​​​​​​​​ല​​​​​​​​​​യി​​​​​​​​​​ൽ പ്ര​​​​​​​​​​ധാ​​​​​​​​​​ന​​​​​​​​​​പ്പെ​​​​​​​​​​ട്ട കാ​​​​​​​​​​ർ​​​​​​​​​​ഷി​​​​​​​​​​കവി​​​​​​​​​​ള​​​​​​​​​​ക​​​​​​​​​​ളു​​​​​​​​​​ടെ വി​​​​​​​​​​ള​​​​​​​​​​വ് കു​​​​​​​​​​റ​​​​​​​​​​യാ​​​​​​​​​​ൻ തു​​​​​​​​​​ട​​​​​​​​​​ങ്ങും. ഉ​​​​​​​​​​രു​​​​​​​​​​ള​​​​​​​​​​ക്കി​​​​​​​​​​ഴ​​​​​​​​​​ങ്ങ്, ബാ​​​​​​​​​​ർ​​​​​​​​​​ലി തു​​​​​​​​​​ട​​​​​​​​​​ങ്ങി​​​​​​​​​​യ ചി​​​​​​​​​​ല വി​​​​​​​​​​ള​​​​​​​​​​ക​​​​​​​​​​ൾ​​​​​​​​​​ക്ക് ഇ​​​​​​​​​​തു പോ​​​​​​​​​​ലും താ​​​​​​​​​​ങ്ങാ​​​​​​​​​​നാ​​​​​​​​​​വി​​​​​​​​​​ല്ല. കൊ​​​​​​​​​​ടുംചൂ​​​​​​​​​​ട് വ​​​​​​​​​​ള​​​​​​​​​​ർ​​​​​​​​​​ത്തു​​​​​​​മൃ​​​​​​​​​​ഗ​​​​​​​​​​ങ്ങ​​​​​​​​​​ളെ​​​​​​​​​​യും പ്ര​​​​​​​​​​തി​​​​​​​​​​സ​​​​​​​​​​ന്ധി​​​​​​​​​​യി​​​​​​​​​​ലാ​​​​​​​​​​ക്കും. ​​​ഉ​​​​​​​​​​യ​​​​​​​​​​ർ​​​​​​​​​​ന്ന താ​​​​​​​​​​പ​​​​​​​​​​നി​​​​​​​​​​ല വെ​​​​​​​​​​ള്ള​​​​​​​​​​ത്തി​​​​​​​​​​ൽ ല​​​​​​​​​​യി​​​​​​​​​​ച്ചി​​​​​​​​​​രി​​​​​​​​​​ക്കു​​​​​​​​​​ന്ന ഓ​​​​​​​​​​ക്സി​​​​​​​​​​ജ​​​​​​​​​​ന്‍റെ അ​​​​​​​​​​ള​​​​​​​​​​വ് കു​​​​​​​​​​റ​​​​​​​​​​യ്ക്കും. ഉ​​​​​​​​​​യ​​​​​​​​​​ർ​​​​​​​​​​ന്ന ശ്വ​​​​​​​​​​സ​​​​​​​​​​നനി​​​​​​​​​​ര​​​​​​​​​​ക്ക് നി​​​​​​​​​​ല​​​​​​​​​​നി​​​​​​​​​​ർ​​​​​​​​​​ത്താ​​​​​​​​​​ൻ മ​​​​​​​​​​ത്സ്യ​​​​​​​​​​ങ്ങ​​​​​​​​​​ൾ പാ​​​​​​​​​​ടു​​​​​​​​​​പെ​​​​​​​​​​ടു​​​​​​​​​​ന്ന​​​​​​​​​​തി​​​​​​​​​​നാ​​​​​​​​​​ൽ അ​​​​​​​​​​വ​​​​​​​​​​യ്ക്ക് ഹൃ​​​​​​​​​​ദ​​​​​​​​​​യ​​​​​​​​​​സ്തം​​​​​​​​​​ഭ​​​​​​​​​​നം സം​​​​​​​​​​ഭ​​​​​​​​​​വി​​​​​​​​​​ക്കാ​​​​​​​​​​മെ​​​​​​​​​​ന്നും റി​​​​​​​​​​പ്പോ​​​​​​​​​​ർ​​​​​​​​​​ട്ടി​​​​​​​​​​ൽ പ​​​​​​​​​​റ​​​​​​​​​​യു​​​​​​​​​​ന്നു. അ​​​​​​​​​​ത്യു​​​​​​​​​​ഷ്ണം വി​​​​​​​​​​ള​​​​​​​​​​വ് മാ​​​​​​​​​​ത്ര​​​​​​​​​​മ​​​​​​​​​​ല്ല, ധാ​​​​​​​​​​ന്യ​​​​​​​​​​ങ്ങ​​​​​​​​​​ൾ ഉ​​​​​​​​​​ൾ​​​​​​​​​​പ്പെ​​​​​​​​​​ടെ​​​​​​​​​​യു​​​​​​​​​​ള്ള പ്ര​​​​​​​​​​ധാ​​​​​​​​​​ന ഭ​​​​​​​​​​ക്ഷ്യ​​​​​​​​​​വി​​​​​​​​​​ള​​​​​​​​​​ക​​​​​​​​​​ളു​​​​​​​​​​ടെ പോ​​​​​​​​​​ഷ​​​​​​​​​​കമേ​​​​​​​​​​ന്മ​​​​​​​​​​യും കു​​​​​​​​​​റ​​​​​​​​​​യ്ക്കും.

അ​​​​​​​​​​ത്യു​​​​​​​​​​ഷ്ണം മ​​​​​​​​​​നു​​​​​​​​​​ഷ്യ​​​​​​​​​​ർ​​​​​​​​​​ക്കെ​​​​​​​​​​ന്ന​​​​​​​പോ​​​​​​​​​​ലെ ഇ​​​​​​​​​​ന്ത്യ​​​​​​​​​​യി​​​​​​​​​​ലെ കാ​​​​​​​​​​ർ​​​​​​​​​​ഷി​​​​​​​​​​ക മേ​​​​​​​​​​ഖ​​​​​​​​​​ല​​​​​​​​​​യ്ക്കും വ​​​​​​​​​​ൻ ഭീ​​​​​​​​​​ഷ​​​​​​​​​​ണി​​​​​​​​​​യാ​​​​​​​​​​യി മാ​​​​​​​​​​റി​​​​​​​​​​ക്കൊ​​​​​​​​​​ണ്ടി​​​​​​​​​​രി​​​​​​​​​​ക്കു​​​​​​​​​​ക​​​​​​​​​​യാ​​​​​​​​​​ണ്. 2022ലെ ​​​​​​​​​​ഉ​​​​​​​​​​ഷ്ണ​​​​​​​​​​ത​​​​​​​​​​രം​​​​​​​​​​ഗ​​​​​​​​​​ത്തി​​​​​​​​​​ൽ ഇ​​​​​​​​​​ന്ത്യ​​​​​​​​​​യി​​​​​​​​​​ൽ ഗോ​​​​​​​​​​ത​​​​​​​​​​മ്പ് ഉ​​​​​​​​​​ത്പാ​​​​​​​​​​ദ​​​​​​​​​​നം ഒ​​​​​​​മ്പ​​​​​​​തു മു​​​​​​​​​​ത​​​​​​​​​​ൽ 34 ശ​​​​​​​​​​ത​​​​​​​​​​മാ​​​​​​​​​​നം വ​​​​​​​​​​രെ കു​​​​​​​​​​റ​​​​​​​​​​ഞ്ഞ​​​​​​​​​​താ​​​​​​​​​​യി ഇ​​​​​​​​​​ന്ത്യ​​​​​​​​​​ൻ കാ​​​​​​​​​​ർ​​​​​​​​​​ഷി​​​​​​​​​​ക ഗ​​​​​​​​​​വേ​​​​​​​​​​ഷ​​​​​​​​​​ണ കൗ​​​​​​​​​​ൺ​​​​​​​​​​സി​​​​​​​​​​ലി​​​​​​​ന്‍റെ പ​​​​​​​​​​ഠ​​​​​​​​​​ന​​​​​​​​​​ങ്ങ​​​​​​​​​​ൾ വ്യ​​​​​​​​​​ക്ത​​​​​​​​​​മാ​​​​​​​​​​ക്കു​​​​​​​​​​ന്നു. മ​​​​​​​​​​ക്ക​​​​​​​​​​ച്ചോ​​​​​​​​​​ള​​​​​​​​​​ത്തി​​​​​​​​​​ന്‍റെ വ​​​​​​​​​​ള​​​​​​​​​​ർ​​​​​​​​​​ച്ച മു​​​​​​​​​​ര​​​​​​​​​​ടി​​​​​​​​​​ച്ചു, കീ​​​​​​​​​​ട​​​​​​​​​​ങ്ങ​​​​​​​​​​ളു​​​​​​​​​​ടെ ആ​​​​​​​​​​ക്ര​​​​​​​​​​മ​​​​​​​​​​ണം കൂ​​​​​​​​​​ടി, വി​​​​​​​​​​ള​​​​​​​​​​വ് 18 ശ​​​​​​​​​​ത​​​​​​​​​​മാ​​​​​​​​​​നം വ​​​​​​​​​​രെ കു​​​​​​​​​​റ​​​​​​​​​​ഞ്ഞു. പ​​​​​​​​​​യ​​​​​​​​​​ർ വ​​​​​​​​​​ർ​​​​​​​​​​ഗ​​​​​​​വി​​​​​​​​​​ള​​​​​​​​​​ക​​​​​​​​​​ളു​​​​​​​​​​ടെ വ​​​​​​​​​​ള​​​​​​​​​​ർ​​​​​​​​​​ച്ച​​​​​​​​​​യും മു​​​​​​​​​​ര​​​​​​​​​​ടി​​​​​​​​​​ച്ചു. മി​​​​​​​​​​ക്ക പ​​​​​​​​​​ച്ച​​​​​​​​​​ക്ക​​​​​​​​​​റി വി​​​​​​​​​​ള​​​​​​​​​​ക​​​​​​​​​​ൾ​​​​​​​​​​ക്കും കൊ​​​​​​​​​​ടുംചൂ​​​​​​​​​​ട് താ​​​​​​​​​​ങ്ങാ​​​​​​​​​​നാ​​​​​​​​​​വി​​​​​​​​​​ല്ല. പ​​​​​​​​​​ഴവ​​​​​​​​​​ർ​​​​​​​​​​ഗ​​​​​​​ വി​​​​​​​​​​ള​​​​​​​​​​ക​​​​​​​​​​ളു​​​​​​​​​​ടെ കാ​​​​​​​​​​യ്പി​​​​​​​​​​ടി​​​​​​​​​​ത്തം കു​​​​​​​​​​റ​​​​​​​​​​യും.

ഉ​​​​​​​​​​ത്പാ​​​​​​​​​​ദ​​​​​​​​​​നം കു​​​​​​​​​​ത്ത​​​​​​​​​​നെ ഇ​​​​​​​​​​ടി​​​​​​​​​​യും. കീ​​​​​​​​​​ട​​​​​​​​​​ങ്ങ​​​​​​​​​​ളു​​​​​​​​​​ടെ ആ​​​​​​​​​​ക്ര​​​​​​​​​​മ​​​​​​​​​​ണം കൂ​​​​​​​​​​ടും.​​​ വ​​​​​​​​​​ർ​​​​​​​​​​ധി​​​​​​​​​​ച്ചു​​​​​​​​​​വ​​​​​​​​​​രു​​​​​​​​​​ന്ന ചൂ​​​​​​​​​​ടും ക്ര​​​​​​​​​​മം തെ​​​​​​​​​​റ്റി​​​​​​​​​​യ മ​​​​​​​​​​ഴ​​​​​​​​​​യും നെ​​​​​​​​​​ൽ​​​​​​​​​​കൃ​​​​​​​​​​ഷി​​​​​​​​​​യു​​​​​​​​​​ടെ താ​​​​​​​​​​ളം തെ​​​​​​​​​​റ്റി​​​​​​​​​​ക്കും. പ​​​​​​​​​​ക​​​​​​​​​​ൽ താ​​​​​​​​​​പ​​​​​​​​​​നി​​​​​​​​​​ല 33 ഡി​​​​​​​​​​ഗ്രി സെ​​​​​​​​​​ൽ​​​​​​​​​​ഷ​​​​​​​​​​സി​​​​​​​​​​ൽ കൂ​​​​​​​​​​ടി​​​​​​​​​​യാ​​​​​​​​​​ൽ ഏ​​​​​​​​​​ലം ക​​​​​​​​​​രി​​​​​​​​​​ഞ്ഞു​​​​​​​​​​ണ​​​​​​​​​​ങ്ങാ​​​​​​​​​​ൻ തു​​​​​​​​​​ട​​​​​​​​​​ങ്ങും. ഉ​​​​​​​​​​ഷ്ണത​​​​​​​​​​രം​​​​​​​​​​ഗ​​​​​​​​​​ങ്ങ​​​​​​​​​​ൾ നാ​​​​​​​​​​ളി​​​​​​​​​​കേ​​​​​​​​​​രോ​​​​​​​ത്പാ​​​​​​​​​​ദ​​​​​​​​​​നം 25 ശ​​​​​​​​​​ത​​​​​​​​​​മാ​​​​​​​​​​നം ക​​​​​​​​​​ണ്ട് കു​​​​​​​​​​റ​​​​​​​​​​യ്ക്കും. മ​​​​​​​​​​റ്റു തോ​​​​​​​​​​ട്ട​​​​​​​​​​വി​​​​​​​​​​ള​​​​​​​​​​ക​​​​​​​​​​ളു​​​​​​​​​​ടെ ഉ​​​​​​​​​​ത്പാ​​​​​​​​​​ദ​​​​​​​​​​ന​​​​​​​​​​വും കു​​​​​​​​​​റ​​​​​​​​​​യും 2022ൽ ​​​​​​​​​​ഉ​​​​​​​​​​ഷ്ണത​​​​​​​​​​രം​​​​​​​​​​ഗം വീ​​​​​​​​​​ശി​​​​​​​​​​യ പ്ര​​​​​​​​​​ദേ​​​​​​​​​​ശ​​​​​​​​​​ങ്ങ​​​​​​​​​​ളി​​​​​​​​​​ൽ പാ​​​​​​​​​​ൽ ഉ​​​​​​​ത്പാ​​​​​​​​​​ദ​​​​​​​​​​നം 15 ശ​​​​​​​​​​ത​​​​​​​​​​മാ​​​​​​​​​​നം കു​​​​​​​​​​റ​​​​​​​​​​ഞ്ഞ​​​​​​​​​​താ​​​​​​​​​​യി ഇ​​​​​​​​​​ന്ത്യ​​​​​​​​​​ൻ കാ​​​​​​​​​​ർ​​​​​​​​​​ഷി​​​​​​​​​​ക ഗ​​​​​​​​​​വേ​​​​​​​​​​ഷ​​​​​​​​​​ണ കൗ​​​​​​​​​​ൺ​​​​​​​​​​സി​​​​​​​​​​ൽ പ​​​​​​​​​​റ​​​​​​​​​​യു​​​​​​​​​​ന്നു.​​​

ക​​​​​​​​​​ര​​​​​​​​​​യി​​​​​​​​​​ലേ​​​​​​​​​​തു​​​​​​​പോ​​​​​​​​​​ലെ സ​​​​​​​​​​മു​​​​​​​​​​ദ്ര​​​​​​​​​​ത്തി​​​​​​​​​​ലെ ഉ​​​​​​​​​​ഷ്ണ​​​​​​​​​​ത​​​​​​​​​​രം​​​​​​​​​​ഗ​​​​​​​​​​ങ്ങ​​​​​​​​​​ളും വ​​​​​​​​​​ർ​​​​​​​​​​ധി​​​​​​​​​​ച്ചു​​​​​​​​​​വ​​​​​​​​​​രി​​​​​​​​​​ക​​​​​​​​​​യാ​​​​​​​​​​ണ്. ഇ​​​​​​​​​​ത് മ​​​​​​​​​​ത്സ്യ​​​​​​​​​​ങ്ങ​​​​​​​​​​ളു​​​​​​​​​​ടെ എ​​​​​​​​​​ണ്ണ​​​​​​​​​​ത്തെ​​​​​​​​​​യും സ​​​​​​​​​​മു​​​​​​​​​​ദ്ര ആ​​​​​​​​​​വാ​​​​​​​​​​സ​​​​​​​​​​വ്യ​​​​​​​​​​വ​​​​​​​​​​സ്ഥ​​​​​​​​​​യെ​​​​​​​​​​യും പ്ര​​​​​​​​​​തി​​​​​​​​​​കൂ​​​​​​​​​​ല​​​​​​​​​​മാ​​​​​​​​​​യി ബാ​​​​​​​​​​ധി​​​​​​​​​​ക്കു​​​​​​​​​​ന്നു. ചൂ​​​​​​​​​​ട് കു​​​​​​​​​​റ​​​​​​​​​​ഞ്ഞ മേ​​​​​​​​​​ഖ​​​​​​​​​​ല​​​​​​​​​​ക​​​​​​​​​​ളി​​​​​​​​​​ലേ​​​​​​​​​​ക്ക് മ​​​​​​​​​​ത്സ്യ​​​​​​​​​​ങ്ങ​​​​​​​​​​ൾ കൂ​​​​​​​​​​ട്ട​​​​​​​​​​ത്തോ​​​​​​​​​​ടെ പ​​​​​​​​​​ലാ​​​​​​​​​​യ​​​​​​​​​​നം ചെ​​​​​​​​​​യ്യും. മ​​​​​​​​​​ത്സ്യല​​​​​​​​​​ഭ്യ​​​​​​​​​​ത കു​​​​​​​​​​റ​​​​​​​​​​യും.​​​ മി​​​​​​​​​​ന്ന​​​​​​​​​​ൽ പ്ര​​​​​​​​​​ള​​​​​​​​​​യം​​​​​​​പോ​​​​​​​​​​ലെ മി​​​​​​​​​​ന്ന​​​​​​​​​​ൽ വ​​​​​​​​​​ര​​​​​​​​​​ൾ​​​​​​​​​​ച്ച​​​​​​​​​​യും വ്യാ​​​​​​​​​​പ​​​​​​​​​​ക​​​​​​​​​​മാ​​​​​​​​​​കും. 1990ക​​​​​​​​​​ളി​​​​​​​​​​ൽ ആ​​​​​​​​​​ഗോ​​​​​​​​​​ള ഭൂ​​​​​​​​​​വി​​​​​​​​​​സ്തൃ​​​​​​​​​​തി​​​​​​​​​​യു​​​​​​​​​​ടെ 10 ശ​​​​​​​​​​ത​​​​​​​​​​മാ​​​​​​​​​​നം ഭാ​​​​​​​​​​ഗ​​​​​​​​​​ത്തെ​​​​​​​​​​യാ​​​​​​​​​​ണ് വ​​​​​​​​​​ര​​​​​​​​​​ൾ​​​​​​​​​​ച്ച ബാ​​​​​​​​​​ധി​​​​​​​​​​ച്ചി​​​​​​​​​​രു​​​​​​​​​​ന്ന​​​​​​​​​​തെ​​​​​​​​​​ങ്കി​​​​​​​​​​ൽ 2025ൽ ​​​​​​​​​​അ​​​​​​​​​​ത് 30 ശ​​​​​​​​​​ത​​​​​​​​​​മാ​​​​​​​​​​ന​​​​​​​​​​മാ​​​​​​​​​​യി ഉ​​​​​​​​​​യ​​​​​​​​​​ർ​​​​​​​​​​ന്നു. കൃ​​​​​​​​​​ഷി ചെ​​​​​​​​​​യ്യാ​​​​​​​​​​ൻ അ​​​​​​​​​​നു​​​​​​​​​​യോ​​​​​​​​​​ജ്യ​​​​​​​​​​മാ​​​​​​​​​​യ ഭൂ​​​​​​​​​​മി​​​​​​​​​​യു​​​​​​​​​​ടെ വി​​​​​​​​​​സ്തു​​​​​​​​​​തി ഗ​​​​​​​​​​ണ്യ​​​​​​​​​​മാ​​​​​​​​​​യി കു​​​​​​​​​​റ​​​​​​​​​​യും.

(അ​​വ​​സാ​​നി​​ച്ചു)

Business

നിക്ഷേപകർക്കു പ്രതീക്ഷ; ആശങ്കയും

പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷാ​വ​സ്ഥ​യി​ൽ അ​യ​വ്‌ ക​ണ്ടുതു​ട​ങ്ങു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണു വാ​രാ​ന്ത്യം ആ​ഗോ​ള ഓ​ഹ​രി നി​ക്ഷേ​പ​ക​ർ രം​ഗം വി​ട്ട​ത്‌. യു ​എ​സ്‌- ഇ​റാ​ൻ സം​ഘ​ർ​ഷം വൈ​കാ​തെ അ​വ​സാ​നി​ക്കു​മെ​ന്ന നി​ഗ​മ​ന​ത്തി​ൽ രാ​ജ്യാ​ന്ത​ര ഫ​ണ്ടു​ക​ൾ നി​ക്ഷേ​പ​ങ്ങ​ൾ​ക്ക്‌ ഉ​ത്സാ​ഹി​ച്ചു. സെ​ൻ​സെ​ക്‌​സ്‌ 943 പോ​യി​ന്‍റും നി​ഫ്‌​റ്റി സൂ​ചി​ക 303 പോ​യി​ന്‍റും ക​യ​റി. തു​ട​ർ​ച്ച​യാ​യ ര​ണ്ടാം വാ​ര​മാ​ണ് ഇ​ന്ത്യ​ൻ മാ​ർ​ക്ക​റ്റ്‌ നേ​ട്ട​ത്തി​ൽ വ്യാ​പാ​രം ന​ട​ക്കു​ന്ന​ത്‌.

ഹോ​ർ​മുസി​ലെ പ്ര​തി​സ​ന്ധി​ക​ൾ​ക്കി​ട​യി​ൽ ഇ​ന്ത്യ ല​ക്ഷ്യ​മാ​ക്കി ഏ​ക​ദേ​ശം പ​തി​നാ​റു ക​പ്പ​ലു​ക​ൾ മേ​ഖ​ല​യി​ൽ നി​ല​യു​റ​പ്പി​ച്ചി​ട്ടു​ണ്ട്‌. ഇ​തി​ൽ ക്രൂ​ഡ്‌ ഓ​യി​ൽ വ​ഹി​ച്ചു​ള്ള ക​പ്പ​ലു​ക​ൾ ക​ട​ലി​ടു​ക്ക്‌ ക​ട​ക്കു​ന്ന​ത്‌ ആ​ഭ്യ​ന്ത​ര പെ​ട്രോ​ളി​യം വി​ല​ക്ക​യ​റ്റം ത​ട​യാ​ൻ ഉ​പ​ക​രി​ക്കും. വാ​രാ​ന്ത്യം ക്രൂ​ഡ്‌ ഓ​യി​ൽ വി​ല​യി​ൽ ദൃ​ശ്യ​മാ​യ തി​രു​ത്ത​ൽ ഫോ​റെ​ക്‌​സ്‌ മാ​ർ​ക്ക​റ്റി​ൽ രൂ​പ​യ്‌​ക്കും താ​ങ്ങാ​കും.

പ​ത്ത്‌ ദി​വ​സ​ത്തെ വെ​ടി​നി​ർ​ത്ത​ലി​ന് ല​ബ​ന​നും ഇ​സ്ര​യേ​ലും ത​യാ​റാ​യ​ത്‌ മേ​ഖ​ല​യി​ലെ പി​രി​മു​റു​ക്ക​ങ്ങ​ൾ​ക്ക്‌ അ​യ​വ്‌ വ​രു​ത്തി. അ​തേ​സ​മ​യം, മ​ധ്യ​പൂ​ർ​വേ​ഷ്യ​യി​ലെ സം​ഭ​വവി​കാ​സ​ങ്ങ​ൾ ഓ​ഹ​രി സൂ​ചി​ക​യു​ടെ കു​തി​പ്പ് ത​ട​യു​മെ​ങ്കി​ലും ഇ​ന്ത്യ​ൻ വി​പ​ണി സാ​ങ്കേ​തി​ക​മാ​യി ബു​ള്ളി​ഷാ​ണ്.

നിഫ്റ്റിയിലും സെൻസെക്സിലും വാങ്ങൽ താത്പര്യം

നി​ഫ്‌​റ്റി സൂ​ചി​ക മു​ൻ​ വാ​ര​ത്തി​ലെ 24,050 പോ​യി​ന്‍റി​ൽ​നി​ന്നും തു​ട​ക്ക​ത്തി​ൽ 23,572ലേ​ക്ക്‌ ഇ​ടി​ഞ്ഞ ശേ​ഷം, തി​രി​ച്ചുവ​ര​വി​ൽ 24,397 വ​രെ മു​ന്നേ​റി. മു​ൻ ​വാ​രം സൂ​ചി​പ്പി​ച്ച 24,515ലെ ​പ്ര​തി​രോ​ധ മേ​ഖ​ല​യ്ക്ക്‌ അ​ടു​ക്കാ​നാ​യി​ല്ല. വ്യാ​പാ​രാ​ന്ത്യം നി​ഫ്‌​റ്റി 24,303 പോ​യി​ന്‍റി​ലാ​ണ്. ഈ​വാ​രം ആ​ദ്യ താ​ങ്ങ്‌ 23,817ലാ​ണ്. ഇ​തു ന​ഷ്‌​ട​പ്പെ​ട്ടാ​ൽ സൂ​ചി​ക 23,282ലേ​ക്ക്‌ സാ​ങ്കേ​തി​ക പ​രീ​ക്ഷ​ണ​ങ്ങ​ൾ​ക്ക്‌ ശ്ര​മം ന​ട​ത്താം. അ​തേ​സ​മ​യം, മ​ധ്യ​പൂ​ർ​വേ​ഷ്യ​യി​ൽ​നി​ന്നും അ​നു​കൂ​ല വാ​ർ​ത്ത​ക​ൾ പു​റ​ത്തു​വ​ന്നാ​ൽ സൂ​ചി​ക 24,642ലേ​ക്കും തു​ട​ർ​ന്ന്‌ 24,932ലേ​ക്കും ഉ​റ്റുനോ​ക്കാം.

നി​ഫ്‌​റ്റി ഏ​പ്രി​ൽ ഫ്യൂ​ച്ചേ​ഴ്‌​സ്‌ 24,101ൽ​നി​ന്നും 23,625ലേ​ക്ക്‌ തി​ടു​ക്ക​ത്തി​ൽ ഇ​ടി​ഞ്ഞ അ​വ​സ​ര​ത്തി​ൽ ഓ​പ്പ​റേ​റ്റ​ർ​മാ​ർ ക​വ​റിം​ഗി​നു കാ​ണി​ച്ച ഉ​ത്സാ​ഹ​ത്തി​ൽ 24,368ലേ​ക്ക്‌ ക​യ​റി. ഇ​തി​നി​ട​യി​ൽ ഓ​പ്പ​ൺ ഇ​ന്‍റ​റ​സ്റ്റ്‌ 193 ല​ക്ഷം ക​രാ​റു​ക​ളി​ൽ നി​ന്നും 172 ല​ക്ഷ​മാ​യി കു​റ​ഞ്ഞു. വി​പ​ണി​യു​ടെ അ​ടി​യൊ​ഴു​ക്ക്‌ ക​ണ​ക്കി​ലെ​ടു​ത്താ​ൽ 25,000ലേ​ക്കും തു​ട​ർ​ന്ന്‌ 25,500നെ​യും ല​ക്ഷ്യ​മാ​ക്കാം. തി​രു​ത്ത​ലി​നു മു​തി​ർ​ന്നാ​ൽ 23,600ൽ ​സ​പ്പോ​ർ​ട്ടു​ണ്ട്‌.

സെ​ൻ​സെ​ക്‌​സ് മു​ൻ​വാ​ര​ത്തി​ലെ 77,550 പോ​യി​ന്‍റി​ൽ​നി​ന്നും വാ​രാ​രം​ഭ​ത്തി​ൽ 75,925ലേ​ക്ക്‌ ഇ​ടി​ഞ്ഞെ​ങ്കി​ലും ഈ ​അ​വ​സ​ര​ത്തി​ൽ ബ്ലൂ​ചി​പ്പ്‌ ഓ​ഹ​രി​ക​ളി​ൽ അ​ല​യ​ടി​ച്ച വാ​ങ്ങ​ൽ താ​ത്​പ​ര്യം സൂ​ചി​ക​യെ 78,678 പോ​യി​ന്‍റി​ലേ​ക്ക്‌ കൈ​പി​ടി​ച്ചു​യ​ർ​ത്തി. വാ​ര​ാന്ത്യ സെ​ൻ​സെ​ക്‌​സ്‌ 78,493ലാ​ണ്. ഈ ​വാ​രം വി​പ​ണി​ക്ക്‌ 79,472ൽ ​ആ​ദ്യ പ്ര​തി​രോ​ധ​മു​ണ്ട്‌, അ​ത്‌ മ​റി​ക​ട​ന്നാ​ൽ 80,451 പോ​യി​ന്‍റ് ല​ക്ഷ്യ​മാ​ക്കി നീ​ങ്ങാം. സെ​ൻ​സെ​ക്‌​സി​ന്‍റെ താ​ങ്ങ്‌ 76,719 പോ​യി​ന്‍റി​ലാ​ണ്.

വി​ദേ​ശ ഫ​ണ്ടു​ക​ളു​ടെ തി​രി​ച്ചു​വ​ര​വ്

വി​ദേ​ശ ഫ​ണ്ടു​ക​ൾ നീ​ണ്ട ഇ​ട​വേ​ള​യ്‌​ക്കു ശേ​ഷം തു​ട​ർ​ച്ച​യാ​യി മൂ​ന്ന്‌ ദി​വ​സ​ങ്ങ​ളി​ൽ നി​ക്ഷേ​പ​ത്തി​ന് ഉ​ത്സാ​ഹി​ച്ചു. തൊ​ട്ട്‌ മു​ൻ​വാ​ര​ത്തി​ൽ അ​വ​ർ 672 കോ​ടി രൂ​പ​യു​ടെ ഓ​ഹ​രി​ക​ൾ വാ​ങ്ങി​യശേ​ഷം തി​ങ്ക​ളാ​ഴ്‌​ച 1983.18 കോ​ടി രൂ​പ​യു​ടെ വി​ൽ​പ്പ​ന ന​ട​ത്തി. എ​ന്നാ​ൽ, പി​ന്നീ​ട്‌ വി​ദേ​ശ ഓ​പ്പ​റേ​റ്റ​ർ​മാ​ർ വി​ൽ​പ്പ​ന​ക്കാ​രു​ടെ മേ​ല​ങ്കി അ​ഴി​ച്ചുമാ​റ്റി നി​ക്ഷേ​പ​ക​രാ​യി; മൂന്ന്‌ ദി​വ​സ​ങ്ങ​ളി​ലാ​യി അ​വ​ർ 1731.71 രൂ​പ​യു​ടെ ഓ​ഹ​രി​ക​ൾ വാ​ങ്ങി.

ആ​ഭ്യ​ന്ത​ര മ്യൂ​ച്വ​ൽ ഫ​ണ്ടു​ക​ൾ തു​ട​ക്ക​ത്തി​ൽ 2432.30 കോ​ടി രൂ​പ നി​ക്ഷേ​പി​ച്ചെ​ങ്കി​ലും പി​ന്നി​ടു​ള്ള മൂ​ന്ന്‌ ദി​വ​സ​ങ്ങ​ളി​ലാ​യി അ​വ​ർ വി​റ്റ​ഴി​ച്ച​ത്‌ 8718.21 കോ​ടി രൂ​പ​യു​ടെ ഓ​ഹ​രി​ക​ളാ​ണ്. ഫോ​റെ​ക്‌​സ്‌ മാ​ർ​ക്ക​റ്റി​ൽ രൂ​പ മി​ക​വി​ലാ​ണ്. രൂ​പ​യു​ടെ മൂ​ല്യം 93.04 ൽ ​നി​ന്നും 92.57ലേക്ക്‌ നീ​ങ്ങി.

അ​ന്താ​രാ​ഷ്‌​ട്ര മാ​ർ​ക്ക​റ്റി​ൽ ക്രൂ​ഡ്‌ ഓ​യി​ലി​നു ത​ള​ർ​ച്ച. ബാ​ര​ലി​നു 94.30 ഡോ​ള​റി​ൽനി​ന്നു​ള്ള തി​രു​ത്ത​ലി​ൽ നി​ര​ക്ക്‌ മു​ൻ വാ​രം സൂ​ചി​പ്പി​ച്ച 86.76 ഡോ​ള​റി​ലേ​ക്ക്‌ ഇ​ടി​ഞ്ഞശേ​ഷം ക്ലോ​സിം​ഗി​ൽ 91.09 ഡോ​ള​റി​ലാ​ണ്. വി​പ​ണി അ​തി​ന്‍റെ 50 ദി​വ​സ​ങ്ങ​ളി​ലെ ശ​രാ​ശ​രി​ക്ക്‌ മു​ക​ളി​ൽ നീ​ങ്ങു​ന്ന​തി​നാ​ൽ എ​ണ്ണ 100 ഡോ​ള​റി​ലെ പ്ര​തി​രോ​ധ​വും താ​ങ്ങ്‌ 80 ഡോ​ള​റി​ലു​മാ​ണ്.

ഹോ​ർ​മുസ്‌ വ​ഴി​യു​ള്ള ക​പ്പ​ൽനീ​ക്ക​ത്തി​നു പ്ര​ത്യേ​ക ഫീ​സ്‌ ന​ൽ​കി ഗ​താ​ഗ​ത​ത്തി​ന് അ​നു​മ​തി ന​ൽ​ക്കു​മെ​ന്ന സൂ​ച​ന ഇ​റാ​നി​ൽനി​ന്നും പു​റ​ത്തു​വ​ന്ന​ത്‌ വി​പ​ണി​യി​ലെ പി​രി​മു​റു​ക്ക​ത്തി​ന് അ​യ​വ്‌ വ​രു​ത്തും. അ​തേ​സ​മ​യം, ക​ട​ലി​ടു​ക്ക്‌ വ​ഴി​യു​ള്ള ച​ര​ക്കുനീ​ക്കം പൂ​ർ​ണ​മാ​യി ത​ട​യു​മെ​ന്ന പ്ര​സ്‌​താ​വ​ന ഞാ​യ​റാ​ഴ്‌‌​ച പു​റ​ത്ത്‌ വ​ന്ന​ത്‌ സ്ഥി​തി​ഗ​തി​ക​ൾ സ​ങ്കീ​ർ​ണ​മാ​ക്കാം.

ന്യൂ​യോ​ർ​ക്കി​ൽ സ്വ​ർ​ണവി​ല ട്രോ​യ്‌ ഔ​ൺ​സി​നു 4746 ഡോ​ള​റി​ൽ നി​ന്നു 4885 വ​രെ ഉ​യ​ർ​ന്ന ശേ​ഷം 4837 ഡോ​ള​റി​ലാ​ണ്. 4919 ലെ ​പ്ര​തി​രോ​ധം സ്വ​ർ​ണം മ​റി​ക​ട​ന്നാ​ൽ മാ​ത്രം കൂ​ടു​ത​ൽ തി​ള​ങ്ങാ​നാ​കൂ. 4600 ഡോ​ള​റി​ലെ സ​പ്പോ​ർ​ട്ടു​ണ്ട്‌.

എംസിഎ​ക്‌​സി​ൽ സ്വ​ർ​ണവി​ല പ​ത്ത്‌ ഗ്രാ​മി​ന് 1,54,610 രൂ​പ​യാ​ണ്. ജൂ​ൺ അ​വ​ധി പ്ര​തി​രോ​ധ മേ​ഖ​ല​യാ​യ 1.55 - 1.57 ല​ക്ഷം രൂ​പ​യി​ൽ സ​മ്മ​ർ​ദ​ത്തെ അ​ഭി​മു​ഖീ​ക​രി​ക്കാം. തി​രു​ത്ത​ലി​നു ശ്ര​മി​ച്ചാ​ൽ 1.50 - 1.47 ല​ക്ഷം രൂ​പ​യി​ൽ താ​ങ്ങു​ണ്ട്‌.

National

ഉദ്വേഗം, ആശങ്ക, വഴക്കം... ; കോൺഗ്രസ് രണ്ടാം ഘട്ട പട്ടിക പുറത്തിറക്കി

ന്യൂ​​​ഡ​​​ൽ​​​ഹി: പ​​​തി​​​വു​​​പോ​​​ലെ സ​​​ർ​​​വം നാ​​​ട​​​കീ​​​യ​​​ത. നി​​​യ​​​മ​​​സ​​​ഭാ സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളു​​​ടെ ര​​​ണ്ടാം പ​​​ട്ടി​​​ക പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കാ​​​ൻ ദി​​​വ​​​സ​​​ങ്ങ​​​ളും മ​​​ണി​​​ക്കൂ​​​റു​​​ക​​​ളും വൈ​​​കി​​​യ​​​തോ​​​ടെ ആ​​​കം​​​ക്ഷ​​​യും ആ​​​ശ​​​ങ്ക​​​യും ആ​​​ശ​​​യ​​​ക്കു​​​ഴ​​​പ്പ​​​വും മാ​​​ത്ര​​​മ​​​ല്ല, കോ​​​ണ്‍ഗ്ര​​​സി​​​ന്‍റെ പ്ര​​​ശ്ന​​​ങ്ങ​​​ളും പ്ര​​​തി​​​സ​​​ന്ധി​​​ക​​​ളും കൂ​​​ടി. ഇ​​​ന്ന​​​ലെ രാ​​​ത്രി വ​​​രെ അ​​​നി​​​ശ്ചി​​​ത​​​ത്വം തു​​​ട​​​ർ​​​ന്ന​​​തോ​​​ടെ, സം​​​സ്ഥാ​​​ന​​​ത്തെ കോ​​​ണ്‍ഗ്ര​​​സ് നേ​​​താ​​​ക്ക​​​ളും പ്ര​​​വ​​​ർ​​​ത്ത​​​ക​​​രും ഒ​​​രു​​​പോ​​​ലെ സ​​​ങ്ക​​​ട​​​ത്തി​​​ലും രോ​​​ഷ​​​ത്തി​​​ലു​​​മാ​​​യി.

ക​​​ണ്ണൂ​​​രി​​​ൽ മ​​​ത്സ​​​രി​​​ക്കു​​​മെ​​​ന്ന മു​​​തി​​​ർ​​​ന്ന നേ​​​താ​​​വ് കെ. ​​​സു​​​ധാ​​​ക​​​ര​​​ന്‍റെ ശാ​​​ഠ്യ​​​ത്തി​​​നു വ​​​ഴ​​​ങ്ങി​​​യാ​​​ലും വ​​​ഴ​​​ങ്ങി​​​യി​​​ല്ലെ​​​ങ്കി​​​ലും പ്ര​​​ശ്ന​​​മെ​​​ന്ന​​​താ​​​യി​​​രു​​​ന്നു സ്ഥി​​​തി. നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മ​​​ത്സ​​​രി​​​ക്കാ​​​ൻ അ​​​നു​​​വ​​​ദി​​​ക്കാ​​​മെ​​​ന്നു രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​യും മ​​​ല്ലി​​​കാ​​​ർ​​​ജു​​​ൻ ഖാ​​​ർ​​​ഗെ​​​യും ഉ​​​റ​​​പ്പു ന​​​ൽ​​​കി​​​യി​​​രു​​​ന്നു​​​വെ​​​ന്നും പാ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നു​​​മാ​​​ണു സു​​​ധാ​​​ക​​​ര​​​ൻ വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്. കോ​​​ണ്‍ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക സ​​​മി​​​തി​​​യം​​​ഗ​​​വും കെ​​​പി​​​സി​​​സി മു​​​ൻ അ​​​ധ്യ​​​ക്ഷ​​​നു​​​മാ​​​യ സു​​​ധാ​​​ക​​​ര​​​നു പു​​​റ​​​മെ യു​​​ഡി​​​എ​​​ഫ് ക​​​ണ്‍വീ​​​ന​​​റാ​​​യ അ​​​ടൂ​​​ർ പ്ര​​​കാ​​​ശി​​​ന്‍റെ നി​​​ല​​​പാ​​​ടും ഹൈ​​​ക്ക​​​മാ​​​ൻ​​​ഡി​​​നെ വെ​​​ട്ടി​​​ലാ​​​ക്കി. സു​​​ധാ​​​ക​​​ര​​​ന് പ്ര​​​ത്യേ​​​ക ഇ​​​ള​​​വു ന​​​ൽ​​​കി​​​യാ​​​ൽ ത​​​നി​​​ക്കും വേ​​​ണ​​​മെ​​​ന്ന​​​താ​​​യി​​​രു​​​ന്നു പ്ര​​​കാ​​​ശി​​​ന്‍റെ ശാഠ്യം.

► സ്ഥാ​​​നാ​​​ർ​​​ഥി പ്ര​​​ഖ്യാ​​​പ​​​നം നീ​​​ണ്ടത് സു​​​ധാ​​​ക​​​ര​​​ന്‍റെ ഭീ​​​ഷ​​​ണി​​​മൂലം

സ്ഥാ​​​നാ​​​ർ​​​ഥി​​​ത്വം നി​​​ഷേ​​​ധി​​​ച്ചാ​​​ൽ ക​​​ണ്ണൂ​​​രി​​​ൽ സ്വ​​​ത​​​ന്ത്ര​​​നാ​​​യി മ​​​ത്സ​​​രി​​​ക്കു​​​മെ​​​ന്ന സു​​​ധാ​​​ക​​​ര​​​ന്‍റെ ഭീ​​​ഷ​​​ണി​​​യാ​​​ണു മു​​​ഖ്യ​​​മാ​​​യും കോ​​​ണ്‍ഗ്ര​​​സ് സ്ഥാ​​​നാ​​​ർ​​​ഥി പ്ര​​​ഖ്യാ​​​പ​​​നം നീ​​​ട്ടി​​​യ​​​ത്. കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് സ​​​ണ്ണി ജോ​​​സ​​​ഫ് അ​​​ട​​​ക്ക​​​മു​​​ള്ള വ​​​ട​​​ക്ക​​​ൻ ജി​​​ല്ല​​​ക​​​ളി​​​ലെ സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളെ​​​യും ബാ​​​ധി​​​ക്കു​​​മോ​​​യെ​​​ന്ന ഭ​​​യ​​​പ്പാ​​​ടി​​​ലാ​​​ണു നേ​​​തൃ​​​ത്വം. സു​​​ധാ​​​ക​​​ര​​​നും പ്ര​​​കാ​​​ശും സി​​​റ്റിം​​​ഗ് എം​​​പി​​​മാ​​​രും മു​​​ൻ മ​​​ന്ത്രി​​​മാ​​​രും മു​​​തി​​​ർ​​​ന്ന നേ​​​താ​​​ക്ക​​​ളു​​​മാ​​​ണെ​​​ന്ന​​​ത് എ​​​ഐ​​​സി​​​സി നേ​​​തൃ​​​ത്വ​​​ത്തെ വ​​​ല്ലാ​​​തെ കു​​​ഴ​​​പ്പി​​​ച്ചു. ക​​​ണ്ണൂ​​​രി​​​ൽ സു​​​ധാ​​​ക​​​ര​​​ന്‍റെ​​​യും കോ​​​ന്നി​​​യി​​​ൽ പ്ര​​​കാ​​​ശി​​​ന്‍റെ​​​യും നോ​​​മി​​​നി​​​ക​​​ൾ​​​ക്ക് സീ​​​റ്റു ന​​​ൽ​​​കാ​​​ൻ കേ​​​ന്ദ്ര തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു സ​​​മി​​​തി വി​​​സ​​​മ്മ​​​തി​​​ച്ച​​​തും ഇ​​​രു​​​വ​​​രെ​​​യും ക്ഷോ​​​ഭി​​​പ്പി​​​ച്ചു.

കോ​​​ണ്‍ഗ്ര​​​സ് എ​​​ടു​​​ത്ത 95 സീ​​​റ്റു​​​ക​​​ളി​​​ൽ 40 മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലെ സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളെ പ്ര​​​ഖ്യാ​​​പി​​​ക്കാ​​​ൻ ഏ​​​റെ വൈ​​​കി​​​യ​​​തു നേ​​​താ​​​ക്ക​​​ളി​​​ൽ മാ​​​ത്ര​​​മ​​​ല്ല, വോ​​​ട്ട​​​ർ​​​മാ​​​ർ​​​ക്കി​​​ട​​​യി​​​ലും അ​​​തൃ​​​പ്തി​​​ക്കു കാ​​​ര​​​ണ​​​മാ​​​യി. 55 സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളെ നേ​​​ര​​​ത്തേ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്നു. പ​​​ട​​​ല​​​പി​​​ണ​​​ക്ക​​​ങ്ങ​​​ളും സ്ഥാ​​​നാ​​​ർ​​​ഥി​​​ത്വ​​​ത്തി​​​നു​​​ള്ള വ​​​ടം​​​വ​​​ലി​​​ക​​​ളും കോ​​​ണ്‍ഗ്ര​​​സി​​​നു പു​​​തു​​​മ​​​യു​​​ള്ള​​​ത​​​ല്ലെ​​​ങ്കി​​​ലും, ഇ​​​ത്ത​​​വ​​​ണ​​​ത്തെ കൈ​​​വി​​​ട്ട ക​​​ളി​​​ക​​​ൾ പാ​​​ർ​​​ട്ടി​​​യെ നാ​​​ണ​​​ക്കേ​​​ടി​​​ലും പ്ര​​​തി​​​രോ​​​ധ​​​ത്തി​​​ലു​​​മാ​​​ക്കി. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ്ര​​​ഖ്യാ​​​പ​​​നം വ​​​ന്നാ​​​ൽ 24 മ​​​ണി​​​ക്കൂ​​​റി​​​ന​​​കം സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളെ പ്ര​​​ഖ്യാ​​​പി​​​ക്കു​​​മെ​​​ന്നു വീ​​​ര​​​വാ​​​ദം മു​​​ഴ​​​ക്കി​​​യ നേ​​​താ​​​ക്ക​​​ളും വെ​​​ട്ടി​​​ലാ​​​യി.

► എംപിമാരു‌ടെ കാര്യത്തിൽ പാർട്ടിക്കു ക്ഷീണം

എം​​​പി​​​മാ​​​ർ മ​​​ത്സ​​​രി​​​ക്കേ​​​ണ്ട​​​തി​​​ല്ലെ​​​ന്നു തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ത്ത എ​​​ഐ​​​സി​​​സി, കെ​​​പി​​​സി​​​സി നേ​​​തൃ​​​ത്വ​​​ങ്ങൾക്കും ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ പു​​​ന​​​രാ​​​ലോ​​​ച​​​ന വേ​​​ണ്ടി​​​വ​​​ന്ന​​​തു പാ​​​ർ​​​ട്ടി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​നും ക്ഷീ​​​ണ​​​മാ​​​യി. അ​​​തി​​​ലേ​​​റെ, ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ൽ ഒ​​​രു പേ​​​രി​​​ലേ​​​ക്കെ​​​ത്തി​​​യ ചി​​​ല മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ൽ പി​​​ന്നീ​​​ട് അ​​​ഴി​​​ച്ചു​​​പ​​​ണി ന​​​ട​​​ത്തേ​​​ണ്ടി വ​​​ന്ന​​​തും പാ​​​ർ​​​ട്ടി ച​​​ട്ട​​​ക്കൂ​​​ടി​​​ന്‍റെ ദൗ​​​ർ​​​ബ​​​ല്യം തു​​​റ​​​ന്നു​​​കാ​​​ട്ടി. ചി​​​ല മ​​​ണ്ഡ​​​ല​​​ങ്ങ​​​ളു​​​ടെ​​​യും സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളു​​​ടെ​​​യും കാ​​​ര്യ​​​ത്തി​​​ൽ പൊ​​​തു​​​തീ​​​രു​​​മാ​​​ന​​​ങ്ങ​​​ളും മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ളും ജ​​​യ​​​സാ​​​ധ്യ​​​ത​​​പോ​​​ലും മ​​​റി​​​ക​​​ട​​​ക്കേ​​​ണ്ടി വ​​​ന്നു.

ഏ​​​റ്റ​​​വും മു​​​തി​​​ർ​​​ന്ന നേ​​​താ​​​ക്ക​​​ൾ ത​​​മ്മി​​​ലു​​​ള്ള സ്വ​​​ര​​​ച്ചേ​​​ർ​​​ച്ച​​​യി​​​ല്ലാ​​​യ്മ​​​യും താ​​​ത്പ​​​ര്യ​​​ങ്ങ​​​ളും ഏ​​​റ്റു​​​മു​​​ട്ട​​​ലു​​​ക​​​ളും മ​​​റ്റൊ​​​രു ത​​​ല​​​വേ​​​ദ​​​ന​​​യാ​​​യി.

ഇ​​​ടു​​​ക്കി​​​യി​​​ൽ ആ​​​ദ്യ​​​വും പി​​​ന്നീ​​​ടു പൂ​​​ഞ്ഞാ​​​റി​​​ലും സീ​​​റ്റ് ല​​​ഭി​​​ച്ചു​​​വെ​​​ന്നു ക​​​രു​​​തി​​​യ കെ​​​എ​​​സ്‌​​​യു സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ലോ​​​ഷ്യ​​​സ് സേ​​​വ്യ​​​റി​​​ന് ഒ​​​രി​​​ട​​​ത്തും സീ​​​റ്റ് ന​​​ൽ​​​കാ​​​നാ​​​യി​​​ല്ല. സീ​​​റ്റ് നി​​​ഷേ​​​ധി​​​ച്ച​​​തി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ചു പ​​​ദ​​​വി രാ​​​ജി​​​വ​​​യ്ക്കാ​​​നൊ​​​രു​​​ങ്ങി​​​യ അ​​​ലോ​​​ഷ്യ​​​സി​​​നെ പി​​​ന്നീ​​​ടു പി​​​ന്തി​​​രി​​​പ്പി​​​ക്കാ​​​നാ​​​യെ​​​ന്ന​​​തു മാ​​​ത്ര​​​മാ​​​ണ് ആ​​​ശ്വാ​​​സം. ഏ​​​റ്റു​​​മാ​​​നൂ​​​ർ സീ​​​റ്റ് ഏ​​​താ​​​ണ്ട് ഉ​​​റ​​​പ്പി​​​ച്ചി​​​രു​​​ന്ന മു​​​തി​​​ർ​​​ന്ന നേ​​​താ​​​വ് ജോ​​​സ​​​ഫ് വാ​​​ഴ​​​യ്ക്ക​​​ൻ അ​​​വ​​​സാ​​​നം ത​​​ഴ​​​യ​​​പ്പെ​​​ട്ട​​​തി​​​ൽ അ​​​ദ്ദേ​​​ഹ​​​വും അ​​​തൃ​​​പ്തി മ​​​റ​​​ച്ചു​​​വ​​​ച്ചി​​​ല്ല. കോ​​​ട്ട​​​യം ഡി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് നാ​​​ട്ട​​​കം സു​​​രേ​​​ഷി​​​നെ ഏ​​​റ്റു​​​മാ​​​നൂ​​​രി​​​ൽ ഉ​​​റ​​​പ്പി​​​ച്ച​​​താ​​​ണു വാ​​​ഴ​​​യ്ക്ക​​​നെ ത​​​ഴ​​​യാ​​​ൻ കാ​​​ര​​​ണം.

കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി​​​യി​​​ൽ ആ​​​ദ്യം പ​​​രി​​​ഗ​​​ണി​​​ച്ച സു​​​രേ​​​ഷി​​​നു പ​​​ക​​​രം പ്ര​​​ഫ. റോ​​​ണി കെ. ​​​ബേ​​​ബി​​​യെ​​​യും പൂ​​​ഞ്ഞാ​​​റി​​​ൽ അ​​​ഡ്വ. സ​​​ജി​​​യെ​​​യും സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​ക്കി. കോ​​​ന്നി​​​യി​​​ൽ അ​​​ടൂ​​​ർ പ്ര​​​കാ​​​ശ് നി​​​ർ​​​ദേ​​​ശി​​​ച്ച റോ​​​ബി​​​ൻ പീ​​​റ്റ​​​റി​​​നെ ത​​​ള്ളി സ​​​തീ​​​ഷ് കൊ​​​ച്ചു​​​പ​​​റ​​​ന്പി​​​ലി​​​നെ​​​യാ​​​ണ് സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​ക്കി​​​യ​​​ത്. ക​​​ണ്ണൂ​​​രി​​​ൽ ടി.​​​ഒ. മോ​​​ഹ​​​ന​​​ന് സീ​​​റ്റു ന​​​ൽ​​​കി​​​യ​​​തി​​​ലും കെ. ​​​സു​​​ധാ​​​ക​​​ര​​​ൻ രോ​​​ഷ​​​ത്തി​​​ലാ​​​ണ്.

ഇ​​​ടു​​​ക്കി​​​യി​​​ൽ റോ​​​യി കെ. ​​​പൗ​​​ലോ​​​സി​​​നെ സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യി തീ​​​രു​​​മാ​​​നി​​​ച്ച​​​തി​​​നു തൊ​​​ട്ടു​​​പി​​​ന്നാ​​​ലെ ജോ​​​യി വെ​​​ട്ടി​​​ക്കു​​​ഴി​​​ക്കു വേ​​​ണ്ടി പ്ര​​​ബ​​​ല വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ രം​​​ഗ​​​ത്തെ​​​ത്തി​​​യ​​​തും ത​​​ല​​​വേ​​​ദ​​​ന​​​യാ​​​ണ്.

ജോ​​​യി​​​ക്കും അ​​​ലോ​​​ഷ്യ​​​സി​​​നും ഒ​​​രു​​​പോ​​​ലെ സീ​​​റ്റു നി​​​ഷേ​​​ധി​​​ക്കു​​​ന്ന​​​തു ജി​​​ല്ല​​​യി​​​ൽ തി​​​രി​​​ച്ച​​​ടി​​​യാ​​​കു​​​മെ​​​ന്ന ഭ​​​യം ഇ​​​നി​​​യു​​​ള്ള ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ മ​​​റി​​​ക​​​ട​​​ക്കാ​​​നാ​​​കു​​​മെ​​​ന്നാ​​​ണു ക​​​ണ​​​ക്കു​​​കൂ​​​ട്ട​​​ൽ. പെ​​​രു​​​ന്പാ​​​വൂ​​​രി​​​ലെ സി​​​റ്റിം​​​ഗ് എം​​​എ​​​ൽ​​​എ എ​​​ൽ​​​ദോ​​​സ് കു​​​ന്ന​​​പ്പ​​​ിള്ളി​​​യെ ത​​​ള്ളാ​​​നെ​​​ടു​​​ത്ത തീ​​​രു​​​മാ​​​നം ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​ര​​​വും തി​​​രു​​​ത്തി​​​യി​​​ല്ല. മ​​​നോ​​​ജ് മൂ​​​ത്തേ​​​ട​​​നാ​​​യി​​​രു​​​ന്നു തു​​​ട​​​ക്കം മു​​​ത​​​ൽ മു​​​ൻ​​​തൂ​​​ക്കം. ച​​​ട​​​യ​​​മം​​​ഗ​​​ലം സീ​​​റ്റി​​​ൽ ഐ​​​എ​​​ൻ​​​ടി​​​യു​​​സി നേ​​​താ​​​വ് ആ​​​ർ. ച​​​ന്ദ്ര​​​ശേ​​​ഖ​​​നെ സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​ക്കു​​​ന്ന​​​തി​​​നെ ഒ​​​രു വി​​​ഭാ​​​ഗം എ​​​തി​​​ർ​​​ത്തു.

Kerala

ആശങ്ക രേഖപ്പെടുത്തി പ്രോ ലൈഫ്

കൊ​​​ച്ചി: ആ​​​രോ​​​ഗ്യ​​​സം​​​ര​​​ക്ഷ​​​ണം ഉ​​​റ​​​പ്പു​​​വ​​​രു​​​ത്തേ​​​ണ്ട സ​​​ര്‍ക്കാ​​​ര്‍ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ല്‍ ചി​​​കി​​​ത്സാ​​​പ്പി​​​ഴ​​​വു​​​ക​​​ൾ ആ​​​വ​​​ര്‍ത്തി​​​ക്കു​​​ന്ന​​​തി​​​ല്‍ പ്രോ ​​​ലൈ​​​ഫ് ഗ്ലോ​​​ബ​​​ല്‍ ഫെ​​​ലോ​​​ഷി​​​പ്പ് പ്ര​​​തി​​​ഷേ​​​ധി​​​ച്ചു.

ആ​​​ല​​​പ്പു​​​ഴ മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജി​​​ല്‍ 2021ല്‍ ​​​ഗ​​​ര്‍ഭ​​​പാ​​​ത്രം നീ​​​ക്കം ചെ​​​യ്ത ഉ​​​ഷാ ജോ​​​സ​​​ഫ് എ​​​ന്ന വീ​​​ട്ട​​​മ്മ​​​യു​​​ടെ വ​​​യ​​​റ്റി​​​ല്‍ ശ​​​സ്ത്ര​​​ക്രി​​​യ​​​യ്ക്ക് ഉ​​​പ​​​യോ​​​ഗി​​​ച്ച ക​​​ത്രി​​​ക നി​​​ക്ഷേ​​​പി​​​ച്ച സം​​​ഭ​​​വം സ​​​മൂ​​​ഹ​​​ത്തി​​​ല്‍ വ​​​ലി​​​യ ആ​​​ശ​​​ങ്ക സൃ​​​ഷ്‌​​​ടി​​​ക്കു​​​ന്ന​​​താ​​​ണ്.

ചി​​​കി​​​ത്സാ​​​പ്പി​​​ഴ​​​വ് രോ​​​ഗി​​​ക​​​ളി​​​ലും സ​​​മൂ​​​ഹ​​​ത്തി​​​ലും ഭീ​​​തി ഉ​​​ള​​​വാ​​​ക്കു​​​മെ​​​ന്ന് പ്രോ ​​​ലൈ​​​ഫ് ഗ്ലോ​​​ബ​​​ല്‍ ഫെ​​​ലോ​​​ഷി​​​പ് ചെ​​​യ​​​ര്‍മാ​​​ന്‍ സാ​​​ബു ജോ​​​സ് പ​​​റ​​​ഞ്ഞു.

Kerala

മ​ല​യാ​ള ഭാ​ഷാ ബി​ൽ: ക​ർ​ണാ​ട​ക​യു​ടെ ആ​ശ​ങ്ക അ​ടി​സ്ഥാ​ന​ര​ഹി​ത​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ളി​​​ൽ മ​​​ല​​​യാ​​​ളം നി​​​ർ​​​ബ​​​ന്ധി​​​ത ഒ​​​ന്നാം ഭാ​​​ഷ​​​യാ​​​ക്കാ​​​നു​​​ള്ള തീ​​​രു​​​മാ​​​ന​​​ത്തി​​​ൽ ക​​​ർ​​​ണാ​​​ട​​​ക സ​​​ർ​​​ക്കാ​​​ർ പ്ര​​​ക​​​ടി​​​പ്പി​​​ച്ച ആ​​​ശ​​​ങ്ക അ​​​ടി​​​സ്ഥാ​​​ന ര​​​ഹി​​​ത​​​മാ​​​ണെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ.

ക​​​ർ​​​ണാ​​​ട​​​ക മു​​​ഖ്യ​​​മ​​​ന്ത്രി സി​​​ദ്ധ​​​രാ​​​മ​​​യ്യ​​​ക്ക് അ​​​യ​​​ച്ച മ​​​റു​​​പ​​​ടി ക​​​ത്തി​​​ലാ​​​ണ് ഇ​​​ക്കാ​​​ര്യം വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്. ഭാ​​​ഷാ ന്യൂ​​​ന​​​പ​​​ക്ഷ​​​ങ്ങ​​​ളു​​​ടെ ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​പ​​​ര​​​മാ​​​യ അ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ ലം​​​ഘി​​​ക്കു​​​ന്ന യാ​​​തൊ​​​രു വ്യ​​​വ​​​സ്ഥ​​​യും നി​​​യ​​​മ​​​ത്തി​​​ലി​​​ല്ല.

ക​​​ന്ന​​​ഡ മീ​​​ഡി​​​യം സ്കൂ​​​ളു​​​ക​​​ളി​​​ൽ മ​​​ല​​​യാ​​​ളം അ​​​ടി​​​ച്ചേ​​​ൽ​​​പ്പി​​​ക്കു​​​ന്നു എ​​​ന്ന പ​​​രാ​​​തി​​​ക്ക് അ​​​ടി​​​സ്ഥാ​​​ന​​​മി​​​ല്ല. മ​​​ല​​​യാ​​​ളം ഒ​​​ന്നാം ഭാ​​​ഷ​​​യാ​​​ക്കു​​​മെ​​​ന്ന് നി​​​യ​​​മ​​​ത്തി​​​ൽ പ​​​റ​​​യു​​​ന്നു​​​ണ്ടെ​​​ങ്കി​​​ലും മാ​​​തൃ​​​ഭാ​​​ഷ മ​​​ല​​​യാ​​​ള​​​മ​​​ല്ലാ​​​ത്ത കു​​​ട്ടി​​​ക​​​ൾ​​​ക്ക് ആ ​​​ഭാ​​​ഷ​​​യോ​​​ടൊ​​​പ്പം മ​​​ല​​​യാ​​​ളം പ​​​ഠി​​​ക്കാ​​​നു​​​ള്ള അ​​​വ​​​സ​​​രം ന​​​ൽ​​​കും. ദേ​​​ശീ​​​യ പാ​​​ഠ്യ​​​പ​​​ദ്ധ​​​തി പ്ര​​​കാ​​​രം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ഇ​​​ഷ്ട​​​മു​​​ള്ള ഭാ​​​ഷ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കാം.

ഇ​​​ത​​​ര സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ നി​​​ന്നോ വി​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ നി​​​ന്നോ എ​​​ത്തു​​​ന്ന​​​വ​​​ർ​​​ക്ക് പ​​​ത്താം ക്ലാ​​​സി​​​ലും ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി ത​​​ല​​​ത്തി​​​ലും മ​​​ല​​​യാ​​​ളം പ​​​രീ​​​ക്ഷ നി​​​ർ​​​ബ​​​ന്ധ​​​മ​​​ല്ലെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു.​​

കേ​​​ര​​​ള​​​വും ക​​​ർ​​​ണാ​​​ട​​​ക​​​വും ത​​​മ്മി​​​ലു​​​ള്ള സാം​​​സ്കാ​​​രി​​​ക ബ​​​ന്ധ​​​വും സ​​​ഹ​​​ക​​​ര​​​ണ ഫെ​​​ഡ​​​റ​​​ലി​​​സ​​​വും ഉ​​​യ​​​ർ​​​ത്തി​​​പ്പി​​​ടി​​​ച്ചാ​​​ണ് നി​​​യ​​​മ​​​നി​​​ർ​​​മാ​​​ണം ന​​​ട​​​ത്തി​​​യ​​​തെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി ക​​​ത്തി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി.

National

മനുഷ്യ-വന്യജീവി സംഘർഷം: ആശങ്കയറിയിച്ച് കാപ്പി കർഷക സംഘടന

ന്യൂ​ഡ​ൽ​ഹി: വ​ർ​ധി​ച്ചു​വ​രു​ന്ന മ​നു​ഷ്യ-​വ​ന്യ​ജീ​വി സം​ഘ​ർ​ഷ​ത്തി​ൽ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ച് കാ​പ്പി ക​ർ​ഷ​ക​രു​ടെ സം​ഘ​ട​ന​യാ​യ കോ​ഫി ഫാ​ർ​മേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ (സി​എ​ഫ്എ​ഫ്ഐ).

ആ​ന, കാ​ട്ടു​പ​ന്നി, കു​ര​ങ്ങ്, മാ​ൻ, മ​യി​ൽ തു​ട​ങ്ങി​യ വ​ന്യ​ജീ​വി​ക​ൾ ക​ർ​ഷ​ക​രു​ടെ കാ​പ്പി​ത്തോ​ട്ട​ങ്ങ​ളെ ആ​ക്ര​മി​ക്കു​ന്ന​ത് ഈ ​മേ​ഖ​ല​യി​ലു​ള്ള​വ​രെ വ​ലി​യ ദു​രിത​ത്തി​ലേ​ക്ക് ത​ള്ളി​വി​ടു​ന്ന​താ​യും സം​ഘ​ട​ന ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഇ​ത്ത​ര​ത്തി​ൽ വ​ന്യ​ജീ​വി സം​ഘ​ർ​ഷം നി​മി​ത്തം രാ​ജ്യ​ത്താ​ക​മാ​നം ല​ക്ഷ​ക്ക​ണ​ക്കി​ന് ക​ർ​ഷ​ക​ർ വി​ള​നാ​ശം നേ​രി​ടു​ന്നു​ണ്ട്. എ​ന്നാ​ൽ ഈ ​പ്ര​ശ്ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ന് അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ഉ​ണ്ടാ​കു​ന്നി​ല്ല.

മ​ഹാ​രാ​ഷ്‌​ട്ര​യി​ൽ മാ​ത്രം വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തെത്തു​ട​ർ​ന്ന് കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ ഒ​രു സാ​ന്പ​ത്തി​കവ​ർ​ഷം 40,000 കോ​ടി രൂ​പ​യു​ടെ ന​ഷ്‌​ടം സം​ഭ​വി​ച്ചു. ഇ​തി​ന്‍റെ വ്യാ​പ്തി ത​ട​യാ​ൻ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പന​ങ്ങ​ളെ സ​ജീ​വ​മാ​യി ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള പ​ദ്ധ​തി​ക്ക് കേ​ന്ദ്ര​സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്നും സം​ഘ​ട​ന ആ​വ​ശ്യ​പ്പെ​ട്ടു.

വ​ന്യ​ജീ​വി സം​ഘ​ർ​ഷം ല​ഘൂ​ക​രി​ക്കു​ന്ന​തി​ന് കേ​ര​ള സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ച ചി​ല ന​ട​പ​ടി​ക​ൾ അ​ഭി​ന​ന്ദ​നാ​ർ​ഹ​മാ​ണെ​ന്നും സി​എ​ഫ്എ​ഫ്ഐ ചൂ​ണ്ടി​ക്കാ​ട്ടി.

Latest News

Corehub Up