x
ad
Mon, 8 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കന്നിബജറ്റിലെ താരം‍? ജോബ് വാച്ച് ടവർ

കെ. ​​​ഇ​​​ന്ദ്ര​​​ജി​​​ത്ത്
Published: June 8, 2026 03:05 AM IST | Updated: June 8, 2026 03:05 AM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഈ ​മാ​സം 19ന് ​അ​വ​ത​രി​പ്പി​ക്കു​ന്ന വി.​ഡി. സ​തീ​ശ​ൻ സ​ർ​ക്കാ​രി​ന്‍റെ ആ​ദ്യ ബ​ജ​റ്റി​ൽ കാ​ല​ത്തി​ന് അ​നു​യോ​ജ്യ​മാ​യ അ​ന്താ​രാ​ഷ്‌​ട്ര തൊ​ഴി​ൽ മേ​ഖ​ല ക​ണ്ടെ​ത്തു​ന്ന ജോ​ബ് വാ​ച്ച് ട​വ​ർ പ്ര​ഖ്യാ​പ​ന​മു​ണ്ടാ​കു​മെ​ന്നു സൂ​ച​ന.

ലോ​ക രാ​ജ്യ​ങ്ങ​ളി​ലെ തൊ​ഴി​ലു​ക​ളി​ൽ കാ​ല​ത്തി​ന് അ​നു​സ​രി​ച്ചു​ണ്ടാ​കു​ന്ന മാ​റ്റ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് കേ​ര​ള​ത്തി​ലെ തൊ​ഴി​ല​ധി​ഷ്ഠി​ത വി​ദ്യാ​ഭ്യാ​സ​ത്തി​ലും പ​രി​ശീ​ല​ന​ങ്ങ​ളി​ലും മാ​റ്റം കൊ​ണ്ടു​വ​രാ​നാ​യി രൂ​പ​വ​ത്ക​രി​ക്കു ന്ന ​രാ​ജ്യാ​ന്ത​ര വി​ദ​ഗ്ധ​ര​ട​ങ്ങി​യ സ​മി​തി​യാ​ണ് ജോ​ബ് വാ​ച്ച് ട​വ​ർ. കേ​ര​ള​ത്തി​ലെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലും ജോ​ബ് വാ​ച്ച് ട​വ​ർ നി​ർ​ദേ​ശ​മ​നു​സ​രി​ച്ച് മാ​റ്റ​ങ്ങ​ൾ കൊ​ണ്ടു​വ​രും.

ലോ​ക​ത്തി​ലാ​കെ​യു​ണ്ടാ​കു​ന്ന തൊ​ഴി​ൽ മാ​റ്റ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ചു​ള്ള സാ​ങ്കേ​തി​ക- ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സി​ല​ബ​സി​ൽ മാ​റ്റം നി​ർ​ദേ​ശി​ക്കാ​നും വി​ദ​ഗ്ധ​ര​ട​ങ്ങി​യ ജോ​ബ് വാ​ച്ച് ട​വ​റി​നാ​കും.

ധ​ന​കാ​ര്യം​കൂ​ടി കൈ​കാ​ര്യം ചെ​യ്യു​ന്ന വി.​ഡി. സ​തീ​ശ​ന്‍റെ ക​ന്നി ബ​ജ​റ്റി​ൽ ഇ​ത്ത​രം പ്ര​ഖ്യാ​പ​ന​ങ്ങ​ളു​ണ്ടാ​കു​മെ​ന്നാ​ണു സൂ​ച​ന. ലോ​ക​ത്തി​ലെ മി​ടു​ക്ക​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കൊ​പ്പം കേരള യു​വ​തയെ​യും വാ​ർ​ത്തെ​ടു​ക്കു​ക​യും മാ​റി വ​രു​ന്ന തൊ​ഴി​ൽ സാ​ഹ​ച​ര്യ​ങ്ങ​ൾ​ക്ക് അ​നു​സ​രി​ച്ച് യു​വാ​ക്ക​ൾ​ക്കു പ​രി​ശീ​ല​നം കൊ​ടു​ത്തു സ​ജ്ജ​രാ​ക്കു​ക​യും ചെ​യ്യു​ക​യാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. തൊ​ഴി​ൽ, ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സം, സാ​മൂ​ഹി​ക സു​ര​ക്ഷ, പൊ​തു​ജ​നാ​രോ​ഗ്യ മേ​ഖ​ല​ക​ൾ​ക്കു മു​ൻ​തൂ​ക്കം ന​ൽ​കി​യു​ള്ള പ്ര​ഖ്യാ​പ​ന​ങ്ങ​ളാ​കും ബ​ജ​റ്റി​ലു​ണ്ടാ​കു​ക.

വ​രു​മാ​നം വ​ർ​ധി​പ്പി​ക്കാ​നാ​യി നി​കു​തി ചോ​ർ​ച്ച​ ത​ട​യാ​നു​ള്ള പ്ര​ഖ്യാ​പ​ന​ങ്ങ​ളു​മു​ണ്ടാ​കും. യു​ഡി​എ​ഫ് പ്ര​ക​ട​ന​പ​ത്രി​ക​യി​ലു​ള്ള പ്ര​ഖ്യാ​പ​ന​ങ്ങ​ളാ​കും പ്ര​ധാ​ന​മാ​യും ബ​ജ​റ്റി​ലു​ണ്ടാ​കു​ക. ഓ​രോ വ​കു​പ്പി​നോ​ടും ന​ട​പ്പാ​ക്കേ​ണ്ട പ്ര​ധാ​ന നി​ർ​ദേ​ശ​ങ്ങ​ൾ ബ​ജ​റ്റി​ലു​ൾ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി ന​ൽ​കാ​ൻ നി​ർ​ദേ​ശി​ച്ചി​രു​ന്നു.

വ​രു​ന്ന ബു​ധ​നാ​ഴ്ച ചേ​രു​ന്ന മ​ന്ത്രി​സ​ഭാ​യോ​ഗ​ത്തി​ലും ബ​ജ​റ്റി​ലു​ൾ​പ്പെ​ടു​ത്തേ​ണ്ട സു​പ്ര​ധാ​ന വ​കു​പ്പു​ത​ല​ത്തി​ലെ നി​ർ​ദേ​ശ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യും. ഇ​തി​നു മു​ൻ​പാ​യി പ്ര​ധാ​ന​പ്പെ​ട്ട വ​കു​പ്പു​ക​ളി​ലെ സെ​ക്ര​ട്ട​റി​മാ​രും വ​കു​പ്പു​ത​ല​വ​ന്മാ​രും ഉ​ൾ​പ്പെ​ടെ​യു​ള്ള ഐ​എ​എ​സു​കാ​രു​ടെ മാ​റ്റ​വു​മു​ണ്ടാ​കും. ക​ഴി​ഞ്ഞ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ഖ്യാ​പ​ന​ത്തി​നു മു​ൻ​പ് ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ചി​രു​ന്നു.

സ​ർ​ക്കാ​രി​ന്‍റെ ന​യ​ങ്ങ​ളി​ലെ മാ​റ്റ​ങ്ങ​ളാ​കും പു​തി​യ ബ​ജ​റ്റി​ൽ പ്ര​തി​ഫ​ലി​ക്കു​ക. ഇ​പ്പോ​ൾ നേ​രി​ടു​ന്ന സന്ദർശക​ത്തി​ര​ക്ക്, ബ​ജ​റ്റ് ത​യാ​റാ​ക്കു​ന്ന ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കു​ന്ന​തി​നു മു​ഖ്യ​മ​ന്ത്രി​ക്കു വി​ഘാ​ത​മാ​കു​ന്നു​ണ്ട്. അ​ടു​ത്ത ഏ​താ​നും ദി​വ​സ​ങ്ങ​ളി​ൽ ബ​ജ​റ്റ് ത​യാ​റാ​ക്കാ​നാ​യി തി​ര​ക്കൊ​ഴി​ഞ്ഞ സ്ഥ​ല​ങ്ങ​ളി​ലേ​ക്കു മാ​റാ​നും ആ​ലോ​ച​ന​യു​ണ്ട്. ഓ​രോ ദി​വ​സ​വും നി​ശ്ചി​ത സ​മ​യ​മാ​കും തി​ര​ക്ക് ഒ​ഴി​വാ​ക്കി ബ​ജ​റ്റ് ത​യാ​റാ​ക്കു​ക.

ഈ ​ദി​വ​സ​ങ്ങ​ളി​ലും ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നു മു​ത​ൽ സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ സ​ന്ദ​ർ​ശ​ക​രെ കാ​ണാ​നാ​ണ് സാ​ധ്യ​ത. ഇ​നി 11 ദി​വ​സം മാ​ത്ര​മാ​ണ് ബ​ജ​റ്റ​വ​ത​ര​ണ​ത്തി​ന് അ​വ​ശേ​ഷി​ക്കു​ന്ന​ത്.

Tags : Job Watch Tower Kerala budget first budget

Recent News

Corehub Up