x
ad
Mon, 8 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡി​​​എം​​​കെ സഖ്യം പൂർണമായി അവസാനിച്ചിട്ടില്ലെന്ന് ചിദംബരം


Published: June 8, 2026 02:19 AM IST | Updated: June 8, 2026 02:19 AM IST

ചെ​​​ന്നൈ: ടി​​​വി​​​കെ​​​യു​​​മാ​​​യി കോ​​​ൺ​​​ഗ്ര​​​സ് സ​​​ഖ്യം ചേ​​​ർ​​​ന്ന​​​തി​​​നു​​​പി​​​ന്നാ​​​ലെ ഇ​​​ന്ത്യ മു​​​ന്ന​​​ണി​​​യി​​​ൽ നി​​​ന്നു ഡി​​​എം​​​കെ പി​​​ന്മാ​​​റി​​​യെ​​​ങ്കി​​​ലും ഇ​​​രു​​​പാ​​​ർ​​​ട്ടി​​​ക​​​ളും ത​​​മ്മി​​​ലു​​​ള്ള ബ​​​ന്ധം പൂ​​​ർ​​​ണ​​​മാ​​​യി അ​​​വ​​​സാ​​​നി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്ന് മു​​​തി​​​ർ​​​ന്ന കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​വ് പി.​ ​​ചി​​​ദം​​​ബ​​​രം.

വ​​​രാ​​​നി​​​രി​​​ക്കു​​​ന്ന ലോ​​​ക്‌​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ കോ​​​ൺ​​​ഗ്ര​​​സ് ടി​​​വി​​​കെ​​​യു​​​മാ​​​യി സ​​​ഖ്യം ഉ​​​റ​​​പ്പി​​​ച്ചു​​​ക​​​ഴി​​​ഞ്ഞു. കോ​​​ൺ​​​ഗ്ര​​​സ് ത​​​ങ്ങ​​​ളെ പി​​​ന്നി​​​ൽ​​​നി​​​ന്നു കു​​​ത്തി​​​യെ​​​ന്ന് ഡി​​​എം​​​കെ നേ​​​താ​​​ക്ക​​​ൾ ആ​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ​​യാ​​​ണ് മു​​​തി​​​ർ​​​ന്ന കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​വി​​​ന്‍റെ പ്ര​​​തി​​​ക​​​ര​​​ണം.

“ഡി​​​എം​​​കെ​​​യു​​​മാ​​​യു​​​ള്ള ബ​​​ന്ധം പെ​​​ട്ടെ​​​ന്ന് ത​​​ള്ളി​​​ക്ക​​​ള​​​യാ​​​വു​​​ന്ന​​​ത​​​ല്ല. അ​​​ടു​​​ത്തി​​​ടെ ക​​​രു​​​ണാ​​​നി​​​ധി​​​യു​​​ടെ ജ​​​ന്മ​​​വാ​​​ർ​​​ഷി​​​ക​​​ത്തി​​​ൽ രാ​​​ഹു​​​ൽ ഗാ​​​ന്ധി അ​​​ദ്ദേ​​​ഹ​​​ത്തി​​​ന് ആ​​​ദ​​​രം അ​​​ർ​​​പ്പി​​​ച്ചി​​​രു​​​ന്നു. ഈ ​​​സ​​​ന്ദേ​​​ശം ഡി​​​എം​​​കെ അ​​​ധ്യ​​​ക്ഷ​​​ൻ എം.​​​കെ. സ്റ്റാ​​​ലി​​​ന് കൃ​​​ത്യ​​​മാ​​​യി കൈ​​​മാ​​​റി​​​യി​​​ട്ടു​​​ണ്” - ചി​​​ദം​​​ബ​​​രം പ​​​റ​​​ഞ്ഞു.

അ​​​തേ​​​സ​​​മ​​​യം, ടി​​​വി​​​കെ​​​യു​​​മാ​​​യു​​​ള്ള കോ​​​ൺ​​​ഗ്ര​​​സ് സ​​​ഖ്യ​​​ത്തെ ന്യാ​​​യീ​​​ക​​​രി​​​ച്ചും ചി​​​ദം​​​ബ​​​രം രം​​​ഗ​​​ത്തെ​​​ത്തി. നി​​​ല​​​വി​​​ലെ രാ​​​ഷ്‌​​ട്രീ​​​യ സാ​​​ഹ​​​ച​​​ര്യ​​​മാ​​​ണ് ത​​​ങ്ങ​​​ളെ ഈ ​​​തീ​​​രു​​​മാ​​​ന​​​ത്തി​​​ലേ​​​ക്ക് ന​​​യി​​​ച്ചെ​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. ടി​​​വി​​​കെ സ​​​ർ​​​ക്കാ​​​രി​​ന്‍റെ ഭാ​​​ഗ​​​മാ​​​കു​​​ന്ന​​​തി​​​ന് മു​​​മ്പു​​​ത​​​ന്നെ കോ​​​ൺ​​​ഗ്ര​​​സ് ഇ​​​ക്കാ​​​ര്യം ഡി​​​എം​​​കെ​​​യെ അ​​​റി​​​യി​​​ച്ചി​​​രു​​​ന്നു. അ​​​തി​​​നാ​​​ൽ ന​​​ന്ദി​​​കേ​​​ട് കാ​​​ട്ടി​​​യെ​​​ന്ന് ഡി​​​എം​​​കെ ആ​​​രോ​​​പ​​​ണ​​​ത്തി​​​ൽ ക​​​ഴ​​​മ്പി​​​ല്ലെ​​​ന്നും ചി​​​ദം​​​ബ​​​രം പ​​​റ​​​ഞ്ഞു.

വി​​​ജ​​​യ് മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ൽ ര​​​ണ്ടു കോ​​​ൺ​​​ഗ്ര​​​സ് മ​​​ന്ത്രി​​​മാ​​​രു​​​ണ്ട്. ഇ​​​ത് പാ​​​ർ​​​ട്ടി അ​​​ണി​​​ക​​​ൾ​​​ക്ക് വ​​​ലി​​​യ ആ​​​വേ​​​ശം പ​​​ക​​​രു​​​ന്ന​​​താ​​​ണ്. എ​​​ന്നാ​​​ൽ ഭാ​​​വി​​​യി​​​ൽ കൂ​​​ട്ടു​​​ക​​​ക്ഷി സ​​​ർ​​​ക്കാ​​​രു​​​ക​​​ൾ തു​​​ട​​​രു​​​മോ​​​യെ​​​ന്ന​​​ത് ജ​​​ന​​​വി​​​ധി​​​യെ ആ​​​ശ്ര​​​യി​​​ച്ചി​​​ര​​​ക്കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു. സ്റ്റാ​​​ലി​​​ന്‍റെ പ​​​രാ​​​ജ​​​യം ത​​​ന്നെ അ​​​ദ്ഭു​​ത​​​പ്പെ​​​ടു​​​ത്തി. വി​​​ജ​​​യ് പോ​​​ലും അ​​​തി​​​ൽ അ​​​മ്പ​​​ര​​​ന്നി​​​ട്ടു​​​ണ്ടാ​​​കും. -ചി​​​ദം​​​ബ​​​രം പ​​​റ​​​ഞ്ഞു.

Tags : P. Chidambaram DMK alliance not completely over Congress

Recent News

Corehub Up