x
ad
Mon, 8 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നീറ്റ് പുനഃപരീക്ഷ: കേ​​ന്ദ്ര​​ങ്ങ​​ളു​​ടെ വി​​വ​​ര​​ങ്ങ​​ൾ പുറത്തിറക്കി


Published: June 8, 2026 01:49 AM IST | Updated: June 8, 2026 01:49 AM IST

ന്യൂ​​​ഡ​​​ൽ​​​ഹി: നീ​​​റ്റ് പു​​​നഃപ​​​രീ​​​ക്ഷ ന​​​ട​​​ക്കു​​​ന്ന കേ​​​ന്ദ്ര​​​ങ്ങ​​​ളു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ൾ നാ​​​ഷ​​​ണ​​​ൽ ടെ​​​സ്റ്റിം​​​ഗ് ഏ​​​ജ​​​ൻ​​​സി (എ​​​ൻ‌​​​റ്റി​​​എ) പു​​​റ​​​ത്തി​​​റ​​​ക്കി.

ഈ ​​​മാ​​​സം 21 നാ​​​ണു പ​​​രീ​​​ക്ഷ. പ​​രീ​​ക്ഷ ന​​ട​​ത്തു​​ന്ന ന​​ഗ​​ര​​ങ്ങ​​ൾ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യ സ്ലി​​​പ്പ് പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്ന​​​തി​​ന് ഔ​​​ദ്യോ​​​ഗി​​​ക സൈ​​​റ്റി​​​ൽ അ​​​പേ​​​ക്ഷാ ന​​​മ്പ​​​റും പാ​​​സ്‌​​​വേ​​​ഡും ഉ​​​പ​​​യോ​​​ഗി​​​ച്ച് ലോ​​​ഗി​​​ൻ ചെ​​​യ്യു​​​മെ​​ന്നു നാ​​​ഷ​​​ണ​​​ൽ ടെ​​​സ്റ്റിം​​​ഗ് ഏ​​​ജ​​​ൻ​​​സി (എ​​​ൻ‌​​​റ്റി​​​എ) അ​​​റി​​​യി​​​ച്ചു.

രാ​​​ജ്യ​​​ത്തെ 551 ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ലും വി​​​ദേ​​​ശ​​​ത്തെ 14 കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലും ഉ​​​ച്ച​​​യ്ക്ക് 2 മു​​​ത​​​ൽ വൈ​​​കു​​​ന്നേ​​​രം 5:15 വ​​​രെ പേ​​​ന​​​യും പേ​​​പ്പ​​​റും ഉ​​​പ​​​യോ​​​ഗി​​​ച്ചാ​​​ണു പ​​​രീ​​​ക്ഷ. പ​​​രീ​​​ക്ഷ ന​​​ട​​​ക്കു​​​ന്ന വി​​​വ​​​ര​​​ങ്ങ​​​ൾ മാ​​​ത്ര​​​മാ​​​ണ് ല​​​ഭ്യ​​​മാ​​​ക്കി​​​ട്ടു​​​ള്ള​​​തെ​​​ന്നും അ​​​ഡ്മി​​​റ്റ് കാ​​​ർ​​​ഡ് പി​​​ന്നാ​​​ലെ ന​​​ൽ​​​കു​​​മെ​​​ന്നും എ​​​ൻ‌​​​റ്റി​​​എ വ്യ​​​ക്ത​​​മാ​​​ക്കി.

ക​​​ഴി​​​ഞ്ഞ​​​മാ​​​സം മൂ​​​ന്നി​​​നു ന​​​ട​​​ന്ന പ​​​രീ​​​ക്ഷാ ചോ​​​ദ്യ​​​പേ​​​പ്പ​​​ർ ചോ​​​ർ​​​ന്ന​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് റ​​​ദ്ദാ​​​ക്കി​​​യ​​​ത്.

Tags : NEET NTA NEET Exam

Recent News

Corehub Up