x
ad
Mon, 8 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഐ​​​​എ​​​​എ​​​​സ് ത​​​​ല​​​​ത്തി​​​​ൽ ഇനി അ​​​​ഴി​​​​ച്ചു​​​​പ​​​​ണി; അ​ശോ​കി​ന്‍റെ​യും പ്ര​ശാ​ന്തി​ന്‍റെ​യും സ​സ്പെ​ൻ​ഷ​ൻ റ​ദ്ദാ​ക്കി ഉ​ത്ത​ര​വി​റ​ക്കി


Published: June 8, 2026 02:08 AM IST | Updated: June 8, 2026 02:08 AM IST

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: പ്രി​​​​ൻ​​​​സി​​​​പ്പ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി ഡോ. ​​​​ബി. അ​​​​ശോ​​​​കി​​​​ന്‍റെ​​​​യും സ്പെ​​​​ഷ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി എ​​​​ൻ. പ്ര​​​​ശാ​​​​ന്തി​​​​ന്‍റെ​​​​യും സ​​​​സ്പെ​​​​ൻ​​​​ഷ​​​​ൻ റ​​​​ദ്ദാ​​​​ക്കി ചീ​​​​ഫ് സെ​​​​ക്ര​​​​ട്ട​​​​റി ഉ​​​​ത്ത​​​​ര​​​​വി​​​​റ​​​​ക്കി.

ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം ഇ​​​​രു​​​​വ​​​​രു​​​​ടെ​​​​യും സ​​​​സ്പെ​​​​ൻ​​​​ഷ​​​​ൻ റ​​​​ദ്ദാ​​​​ക്കി​​​​യു​​​​ള്ള ഫ​​​​യ​​​​ലി​​​​ൽ മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ ഒ​​​​പ്പി​​​​ട്ടി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ൽ ചീ​​​​ഫ് സെ​​​​ക്ര​​​​ട്ട​​​​റി ഡോ. ​​​​എ. ജ​​​​യ​​​​തി​​​​ല​​​​ക് ഉ​​​​ത്ത​​​​ര​​​​വ് ഇ​​​​റ​​​​ക്കി​​​​യി​​​​രു​​​​ന്നി​​​​ല്ല. ഇ​​​​ന്ന​​​​ലെ ഉ​​​​ച്ച​​​​യോ​​​​ടെ​​​​യാ​​​​ണ് ഇ​​​​രു​​​​വ​​​​രു​​​​ടെ​​​​യും സ​​​​സ്പെ​​​​ൻ​​​​ഷ​​​​ൻ റ​​​​ദ്ദാ​​​​ക്കി​​​​യു​​​​ള്ള ഉ​​​​ത്ത​​​​ര​​​​വ് ശ​​​​നി​​​​യാ​​​​ഴ്ച​​​​യി​​​​ലെ തീ​​​​യ​​​​തി വ​​​​ച്ച് ചീ​​​​ഫ് സെ​​​​ക്ര​​​​ട്ട​​​​റി പു​​​​റ​​​​ത്തി​​​​റ​​​​ക്കി​​​​യ​​​​ത്.

ചീ​​​​ഫ് സെ​​​​ക്ര​​​​ട്ട​​​​റി ജ​​​​യ​​​​തി​​​​ല​​​​കി​​​​ന്‍റെ ന​​​​ട​​​​പ​​​​ടി​​​​ക​​​​ളെ വി​​​​മ​​​​ർ​​​​ശി​​​​ച്ച​​​​തി​​​​ന്‍റെ പേ​​​​രി​​​​ലാ​​​​ണ് പ്ര​​​​ശാ​​​​ന്തി​​​​നെ ക​​​​ഴി​​​​ഞ്ഞ ഒ​​​​ന്ന​​​​ര വ​​​​ർ​​​​ഷം മു​​​​ൻ​​​​പ് സ​​​​സ്പെ​​​​ൻ​​​​ഡ് ചെ​​​​യ്ത​​​​ത്. തു​​​​ട​​​​ർ​​​​ന്ന് ഒ​​​​ൻ​​​​പ​​​​തു ത​​​​വ​​​​ണ തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യി സ​​​​സ്പെ​​​​ൻ​​​​ഡ് ചെ​​​​യ്തി​​​​രു​​​​ന്നു. തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ഫ​​​​ലം വ​​​​രു​​​​ന്ന​​​​തി​​​​നു​​​​തൊ​​​​ട്ടു മു​​​​ൻ​​​​പു സ​​​​ർ​​​​ക്കാ​​​​രി​​​​നെ വി​​​​മ​​​​ർ​​​​ശി​​​​ച്ച​​​​തി​​​​ന്‍റെ പേ​​​​രി​​​​ലാ​​​​ണ് ഡോ. ​​​​ബി. അ​​​​ശോ​​​​കി​​​​നെ സ​​​​സ്പെ​​​​ൻ​​​​ഡ് ചെ​​​​യ്ത​​​​ത്.

ഇ​​​​രു​​​​വ​​​​രും ഇ​​​​ന്നു റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്യു​​​​ന്ന​​​​തി​​​​നു പി​​​​ന്നാ​​​​ലെ ഇ​​​​വ​​​​ർ​​​​ക്കു നി​​​​യ​​​​മ​​​​നം ന​​​​ൽ​​​​കും. ഇ​​​​തി​​​​നൊ​​​​പ്പം ഐ​​​​എ​​​​എ​​​​സ് ത​​​​ല​​​​ത്തി​​​​ൽ സ​​​​മ​​​​ഗ്ര അ​​​​ഴി​​​​ച്ചുപ​​​​ണി​​​​യും വ​​​​രും.

ഇ​​​​രു​​​​വ​​​​ർ​​​​ക്കും സു​​​​പ്ര​​​​ധാ​​​​ന ചു​​​​മ​​​​ത​​​​ല​​​​ക​​​​ളാ​​​​കും ന​​​​ൽ​​​​കു​​​​ക​​​​യെ​​​​ന്നാ​​​​ണു വി​​​​വ​​​​രം. വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ സ​​​​ർ​​​​ക്കാ​​​​ർ അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ൽ എ​​​​ത്തി​​​​യ ശേ​​​​ഷം ഏ​​​​താ​​​​നും ജി​​​​ല്ലാ ക​​​​ള​​​​ക്ട​​​​ർ​​​​മാ​​​​രെ മാ​​​​ത്ര​​​​മേ മാ​​​​റ്റി​​​​യി​​​​രു​​​​ന്നു​​​​ള്ളൂ.

 

Tags : IAS level Ashok Prashanth suspension cancelled

Recent News

Corehub Up