x
ad
Mon, 8 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​​​​ലിം​​​കു​​​​മാ​​​​റി​​​​ന് ആയിരങ്ങളുടെ അ​​​​ന്ത്യാ​​​​ഞ്ജ​​​​ലി


Published: June 8, 2026 02:55 AM IST | Updated: June 8, 2026 02:55 AM IST

പ​​​​റ​​​​വൂ​​​​ർ: ത​​​​ങ്ങ​​​​ളു​​​​ടെ പ്രി​​​​യ ന​​​​ട​​​​ൻ സ​​​​ലിം​​​കു​​​​മാ​​​​റി​​​​ന് അ​​​​ന്ത്യാ​​​​ഞ്ജ​​​​ലി അ​​​​ർ​​​​പ്പി​​​​ക്കാ​​​​നെ​​​​ത്തി​​​​യ​​​​ത് ആ​​​​യി​​​​ര​​​​ങ്ങ​​​​ൾ. മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ, മ​​​​ന്ത്രി​​​​മാ​​​​ർ, എം​​​​പി​​​​മാ​​​​ർ, എം​​​​എ​​​​ൽ​​​​എ​​​​മാ​​​​ർ , സി​​​​നി​​​​മാ​​​രം​​​​ഗ​​​​ത്തെ പ്ര​​​​മു​​​​ഖ​​​​ർ, വി​​​​വി​​​​ധ രാ​​​ഷ്‌‌​​​ട്രീ​​​​യ​​​പാ​​​​ർ​​​​ട്ടി നേ​​​​താ​​​​ക്ക​​​​ൾ, സാം​​​​സ്കാ​​​​രി​​​​ക പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ തു​​​​ട​​​​ങ്ങി വി​​​​വി​​​​ധ തു​​​​റ​​​​ക​​​​ളി​​​​ൽ​​​​പ്പെ​​​​ട്ട​​​​വ​​​​ർ അ​​​​വ​​​​സാ​​​​ന​​​​മാ​​​​യി ഒ​​​​രു​​​നോ​​​​ക്കു കാ​​​​ണാ​​​​ൻ മൃ​​​​ത​​​​ദേ​​​​ഹം പൊ​​​​തു​​​​ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​നു വ​​​​ച്ച പ​​​​റ​​​​വൂ​​​​ർ മു​​​​നി​​​​സി​​​​പ്പ​​​​ൽ ടൗ​​​​ൺ​​​ഹാ​​​​ളി​​​​ൽ എ​​​​ത്തി.

ചെ​​​​റു​​​​തും വ​​​​ലു​​​​തു​​​​മാ​​​​യ ഒ​​​​ട്ടേ​​​​റെ ക​​​​ഥാ​​​​പാ​​​​ത്ര​​​​ങ്ങ​​​​ൾ​​​​ക്കു ജീ​​​​വ​​​​ൻ ന​​​​ൽ​​​​കി പ്രേ​​​ക്ഷ​​​ക​​​മ​​​ന​​​സു​​​ക​​​ളി​​​ൽ ഇ​​​​ടം നേ​​​​ടി​​​​യ, സ്വ​​​​ന്തം നി​​​​ല​​​​പാ​​​​ടു​​​​ക​​​​ളു​​​​ള്ള ക​​​​ലാ​​​​കാ​​​​ര​​​​നും രാ​​​​ഷ്‌​​​ട്രീ​​​​യ പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​നു​​​​മാ​​​​യി​​​​രു​​​​ന്നു സ​​​​ലിം​​​കു​​​​മാ​​​​ർ. മി​​​​ക​​​​ച്ച ന​​​​ട​​​​നു​​​​ള്ള സം​​​​സ്ഥാ​​​​ന- ദേ​​​​ശീ​​​​യ പു​​​​ര​​​​സ്കാ​​​​ര​​​​ങ്ങ​​​​ൾ നേ​​​​ടി​​​​യ​​​​പ്പോ​​​​ഴും ആ ​​​ത​​​​നി നാ​​​​ട്ടും​​​​പു​​​​റ​​​​ത്തു​​​​കാ​​​​ര​​​​ന് ഭാ​​​​വ​​​​ഭേ​​​​ദ​​​​ങ്ങ​​​​ൾ ഉ​​​​ണ്ടാ​​​​യി​​​​ല്ല. സൗ​​​​ഹൃ​​​​ദ​​​​ങ്ങ​​​​ൾ കാ​​​​ത്തു​​​​സൂ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​തി​​​​ൽ അ​​​​ദ്ദേ​​​​ഹം പ്ര​​​​ത്യേ​​​​കം ശ്ര​​​​ദ്ധി​​​​ച്ചി​​​​രു​​​​ന്നു. അ​​​​തി​​​​ന്‍റെ നേ​​​​ർ​​​​ക്കാ​​​​ഴ്ച​​​​യാ​​​​ണ് ഇ​​​​ന്ന​​​​ലെ മൃ​​​ത​​​ദേ​​​ഹം പൊ​​​​തു​​​​ദ​​​​ർ​​​​ശ​​​​ന​​​ത്തി​​​നു വ​​​ച്ച​​​പ്പോ​​​ൾ കാ​​​ണാ​​​നാ​​​യ​​​ത്.

ക​​​​ന​​​​ത്ത മ​​​​ഴ​ വ​​​​ക​​​​വ​​​​യ്ക്കാ​​​​തെ സ​​​​ഹ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രും നേ​​​​താ​​​​ക്ക​​​​ളും ആ​​​​രാ​​​​ധ​​​​ക​​​രും ഒ​​​​ഴു​​​​കി​​​​യെ​​​​ത്തി​​​​യ​​​​തോ​​​​ടെ ടൗ​​​​ൺ​​​​ഹാ​​​​ളും പ​​​​രി​​​​സ​​​​ര​​​​വും നി​​​​റ​​​​ഞ്ഞു. അ​​​​ന്ത്യാ​​​​ഞ്ജ​​​​ലി അ​​​​ർ​​​​പ്പി​​​​ക്കാ​​​​നു​​​​ള്ള ക്യൂ ​​​​ടൗ​​​​ൺ​​​​ഹാ​​​​ളി​​​​നു​​​പു​​​​റ​​​​ത്ത് റോ​​​​ഡി​​​​ൽ അ​​​​ര കി​​​​ലോ​​​​മീ​​​​റ്റ​​​​റി​​​​ല​​​​ധി​​​​കം നീ​​​​ണ്ടു. ടൗ​​​​ൺ​​​​ഹാ​​​​ളി​​​​ൽ ജ​​​​ന​​​​ങ്ങ​​​​ളെ​​​​യും റോ​​​​ഡി​​​​ൽ വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളും നി​​​​യ​​​​ന്ത്രി​​​​ക്കാ​​​​ൻ പോ​​​​ലീ​​​​സ് പാ​​​​ടു​​​​പെ​​​​ട്ടു.

ടൗ​​​​ൺ​​​​ഹാ​​​​ളി​​​​ലെ പൊ​​​​തു​​​​ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​നു​​​ശേ​​​​ഷം ഭൗ​​​​തി​​​​ക​​​ദേ​​​ഹം ചി​​​​റ്റാ​​​​റ്റു​​​​ക​​​​ര​​​​യി​​​​ലെ അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ വീ​​​​ടാ​​​​യ ലാ​​​​ഫിം​​​​ഗ് വി​​​​ല്ല​​​​യി​​​​ൽ എ​​​​ത്തി​​​​ച്ചു. രാ​​​​വി​​​​ലെ മു​​​​ത​​​​ൽ​​​ത​​​​ന്നെ ബ​​​​ന്ധു​​​​ക്ക​​​​ളും സു​​​​ഹൃ​​​​ത്തു​​​​ക്ക​​​​ളും നാ​​​​ട്ടു​​​​കാ​​​​രും ഉ​​​​ൾ​​​​പ്പെ​​​​ടെ നി​​​​ര​​​​വ​​​​ധി പേ​​​​ർ കാ​​​​ത്തു​​​​നി​​​​ൽ​​​​പ്പു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. അ​​​​ടു​​​​ത്ത സു​​​​ഹൃ​​​​ത്തു​​​​ക്ക​​​​ൾ സ​​​​ലിം​​​​കു​​​​മാ​​​​റു​​​​മാ​​​​യു​​​​ള്ള സ്വ​​​​കാ​​​​ര്യ​​​നി​​​​മി​​​​ഷ​​​​ങ്ങ​​​​ൾ അ​​​​യ​​​​വി​​​​റ​​​​ക്കി.

സി​​​​നി​​​​മാ​​​ലോ​​​​ക​​​​ത്തെ ഉ​​​​റ്റ​​​​ച​​​​ങ്ങാ​​​​തി​​​​മാ​​​​ർ വീ​​​​ട്ടി​​​​ലെ​​​​ത്തി ഭാ​​​​ര്യ സു​​​​നി​​​​ത, മ​​​​ക്ക​​​​ളാ​​​​യ ച​​​​ന്തു, ആ​​​​രോ​​​​മ​​​​ൽ എ​​​​ന്നി​​​​വ​​​​രെ ആ​​​​ശ്വ​​​​സി​​​​പ്പി​​​​ച്ചു. സ​​​​ലിം​​​കു​​​​മാ​​​​റി​​​​ന്‍റെ ആ​​​​ഗ്ര​​​​ഹ​​​പ്ര​​​​കാ​​​​രം മ​​​​ത​​​ച​​​​ട​​​​ങ്ങു​​​​ക​​​​ൾ ഇ​​​​ല്ലാ​​​​തെ ഔ​​​​ദ്യോ​​​​ഗി​​​​ക ബ​​​​ഹു​​​​മ​​​​തി​​​​ക​​​​ളോ​​​​ടെ​​​​യാ​​​​ണ് വീ​​​​ട്ടു​​​​വ​​​​ള​​​​പ്പി​​​​ൽ സം​​​​സ്‌​​​​കാ​​​​രം ന​​​​ട​​​​ത്തി​​​​യ​​​​ത്.

പ്ര​മു​ഖ​രു​ടെ നി​ര

പ​​​​റ​​​​വൂ​​​​ര്‍: അ​​​​ന്ത​​​​രി​​​​ച്ച ന​​​​ട​​​​ന്‍ സ​​​​ലിം​​​​കു​​​​മാ​​​​റി​​​​ന് ആ​​​​ദ​​​​രാ​​​​ഞ്ജ​​​​ലി​​​യ​​​​ര്‍​പ്പി​​​​ക്കാ​​​​ന്‍ മൃ​​​ത​​​ദേ​​​ഹം പൊ​​​തു​​​ദ​​​ർ​​​ശ​​​ന​​​ത്തി​​​നു വ​​​ച്ച ​പ​​​​റ​​​​വൂ​​​​ര്‍ ടൗ​​​​ണ്‍​ഹാ​​​​ളി​​​​ലും ആ​​​​ലു​​​​മ്മാ​​​​വി​​​​ലു​​​​ള്ള അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ വ​​​​സ​​​​തി​​​​യി​​​​ലും രാ​​​​ഷ്‌​​​ട്രീ​​​​യ, സി​​​​നി​​​​മ, സാ​​​​മൂ​​​​ഹി​​​ക മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ല്‍നി​​​​ന്ന് ഒ​​​​ട്ടേ​​​​റെ പ്ര​​​​മു​​​​ഖ​​​​രെ​​​​ത്തി.

ഇ​​​ന്ന​​​ലെ രാ​​​​വി​​​​ലെ ഒ​​​​മ്പ​​​​തു​​​മു​​​​ത​​​​ല്‍ ഉ​​​​ച്ച​​​​യ്ക്ക് 1.45 വ​​​​രെ പ​​​​റ​​​​വൂ​​​​ര്‍ ടൗ​​​​ണ്‍​ഹാ​​​​ളി​​​​ലും പി​​​​ന്നീ​​​​ട് 3.15 വ​​​​രെ ആ​​​​ലു​​​​മ്മാ​​​​വി​​​​ലു​​​​ള്ള വീ​​​​ട്ടി​​​​ലും സി​​​​നി​​​​മ, രാ​​​​ഷ്‌​​​ട്രീ​​​​യ, സാ​​​​മൂ​​​​ഹ്യ, സാം​​​​സ്‌​​​​കാ​​​​രി​​​​ക രം​​​​ഗ​​​​ത്തെ വ്യ​​​​ക്തി​​​​ത്വ​​​​ങ്ങ​​​​ള്‍ അ​​​​ന്ത്യാ​​​​ഞ്ജ​​​​ലി അ​​​​ര്‍​പ്പി​​​​ച്ചു.

പ​​​​റ​​​​വൂ​​​​ര്‍ ടൗ​​​​ണ്‍ഹാ​​​​ളി​​​​ല്‍ മ​​​​ഴ​​​​യെ അ​​​​വ​​​​ഗ​​​​ണി​​​​ച്ചും നാ​​​​ടൊ​​​​ന്നാ​​​​കെ ഒ​​​​ഴു​​​​കി​​​​യെ​​​​ത്തു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.​​​​ഡി. സ​​​​തീ​​​​ശ​​​​ന്‍, എ​​​​ഐ​​​​സി​​​​സി ജ​​​​ന​​​​റ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി കെ.​​​​സി. വേ​​​​ണു​​​​ഗോ​​​​പാ​​​​ല്‍ എം​​​​പി, മ​​​​ന്ത്രി​​​​മാ​​​​രാ​​​​യ പി.​​​​സി. വി​​​​ഷ്ണു​​​​നാ​​​​ഥ്, റോ​​​​ജി എം. ​​​​ജോ​​​​ണ്‍, വി.​​​​ഇ. അ​​​​ബ്‌​​​ദു​​​ൾ ഗ​​​​ഫൂ​​​​ര്‍, ഒ.​​​​ജെ. ജ​​​​നീ​​​​ഷ്, ഡെ​​​​പ്യൂ​​​​ട്ടി സ്പീ​​​​ക്ക​​​​ര്‍ ഷാ​​​​നി​​​​മോ​​​​ള്‍ ഉ​​​​സ്മാ​​​​ന്‍, വി.​​​​എം. സു​​​​ധീ​​​​ര​​​​ന്‍, കെ.​​​​എ. അ​​​​ലി അ​​​​ക്ബ​​​​ര്‍, എം​​​​പി​​​​മാ​​​​രാ​​​​യ ഹൈ​​​​ബി ഈ​​​​ഡ​​​​ന്‍, കൊ​​​​ടി​​​​ക്കു​​​​ന്നി​​​​ല്‍ സു​​​​രേ​​​​ഷ്, ബെ​​​​ന്നി ബെ​​​​ഹ​​​നാ​​​​ന്‍, എം​​​​എ​​​​ല്‍​എ​​​​മാ​​​​രാ​​​​യ ര​​​​മേ​​​​ഷ് പി​​​​ഷാ​​​​ര​​​​ടി, മാ​​​​ത്യു കു​​​​ഴ​​​​ല്‍​നാ​​​​ട​​​​ന്‍, സി​​​​പി​​​​ഐ സം​​​​സ്ഥാ​​​​ന സെ​​​​ക്ര​​​​ട്ട​​​​റി ബി​​​​നോ​​​​യ് വി​​​​ശ്വം, ജി​​​ല്ലാ ക​​​​ള​​​​ക്ട​​​​ര്‍ ജി.​ ​​​പ്രി​​​​യ​​​​ങ്ക, സി​​​​നി​​​​മാ​​​താ​​​​ര​​​​ങ്ങ​​​​ളാ​​​​യ ജ​​​​യ​​​​റാം, ദി​​​​ലീ​​​​പ്, ജ​​​​യ​​​​സൂ​​​​ര്യ, വി​​​​നീ​​​​ത്, ജോ​​​​ജു ജോ​​​​ര്‍​ജ്, സി​​​​ദ്ദി​​​​ഖ്, നാ​​​​ദി​​​​ര്‍​ഷ, ന​​​​വ്യ നാ​​​​യ​​​​ര്‍, ടി​​​​നി ടോം, ​​​​ഇ​​​​ട​​​​വേ​​​​ള ബാ​​​​ബു, ബി​​​​ബി​​​​ന്‍ ജോ​​​​ര്‍​ജ്, സൗ​​​​ബി​​​​ന്‍ ഷാ​​​​ഹി​​​​ര്‍, ബാ​​​​ബു​​​​രാ​​​​ജ്, കു​​​​ഞ്ച​​​​ന്‍, ഹ​​​​രി​​​​ശ്രീ അ​​​​ശോ​​​​ക​​​​ന്‍, സം​​​​വി​​​​ധാ​​​​യ​​​​ക​​​​രാ​​​​യ ഷാ​​​​ജി കൈ​​​​ലാ​​​​സ്, ക​​​​മ​​​​ല്‍, പ്രി​​​​യ​​​​ന​​​​ന്ദ​​​​ന​​​​ന്‍, ജ​​​​യ​​​​രാ​​​​ജ്, വി​​​​ന​​​​യ​​​​ന്‍, മേ​​​​ജ​​​​ര്‍ ര​​​​വി, ജോ​​​​ണി ആ​​​​ന്‍റ​​​​ണി, നി​​​​ര്‍​മാ​​​​താ​​​​ക്ക​​​​ളാ​​​​യ ആ​​​​ന്‍റോ ജോ​​​​സ​​​​ഫ്, ആ​​​​ന്‍റ​​​​ണി പെ​​​​രു​​​​മ്പാ​​​​വൂ​​​​ര്‍, ബാ​​​​ല​​​​സാ​​​​ഹി​​​​ത്യ​​​​കാ​​​​ര​​​​ന്‍ സി​​​​പ്പി പ​​​​ള്ളി​​​​പ്പു​​​​റം, മേ​​​​ക്ക​​​​പ്പ് ആ​​​​ര്‍​ട്ടി​​​​സ്റ്റ് പ​​​​ട്ട​​​​ണം റ​​​​ഷീ​​​​ദ്, മു​​​​ന്‍ ഫു​​​​ട്‌​​​​ബോ​​​​ള്‍ താ​​​​രം ഐ.​​​​എം. വി​​​​ജ​​​​യ​​​​ന്‍, ബി​​​​ജെ​​​​പി ദേ​​​​ശീ​​​​യ നി​​​​ര്‍​വാ​​​​ഹ​​​​ക സ​​​​മി​​​​തി അം​​​​ഗം പി.​​​​കെ. കൃ​​​​ഷ്ണ​​​​ദാ​​​​സ്, സം​​​​സ്ഥാ​​​​ന വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ. ​​​​കെ.​​​​എ​​​​സ്. രാ​​​​ധാ​​​​കൃ​​​​ഷ്ണ​​​​ന്‍ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ര്‍ ആ​​​​ദ​​​​രാ​​​​ഞ്ജ​​​​ലി​​​​ക​​​​ള്‍ അ​​​​ര്‍​പ്പി​​​​ക്കാ​​​​നെ​​​​ത്തി.

മ​ല​യാ​ള ച​ല​ച്ചി​ത്രരം​ഗ​ത്തേ​ക്ക് കു​തി​ച്ചു​യ​ർ​ന്ന ഹാ​സ്യ​താ​രം

പ​​​​റ​​​​വൂ​​​​ർ: അ​​​​പ്ര​​​​തീ​​​​ക്ഷി​​​​ത​​​​മാ​​​​യി മ​​​​ല​​​​യാ​​​​ള ച​​​​ല​​​​ച്ചി​​​​ത്ര​​​രം​​​​ഗ​​​​ത്തേ​​​​ക്ക് കു​​​​തി​​​​ച്ചു​​​​യ​​​​ർ​​​​ന്ന ഹാ​​​​സ്യ​​​​താ​​​​ര​​​​മാ​​​​യി​​​​രു​​​​ന്നു അ​​​​ന്ത​​​​രി​​​​ച്ച സ​​​​ലിം​​​​കു​​​​മാ​​​​ർ. പി​​​​ന്നീ​​​​ട് അ​​​​ഭി​​​​ന​​​​യ​​​രം​​​​ഗ​​​​ത്തു ശോ​​​​ഭി​​​​ച്ച് സം​​​​സ്ഥാ​​​​ന- ദേ​​​​ശീ​​​​യ പു​​​​ര​​​​സ്കാ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് അ​​​​ർ​​​​ഹ​​​​നാ​​​​യി. കാ​​​​ല​​​യ​​​​വ​​​​നി​​​​ക​​​യ്​​​​ക്കു പി​​​​ന്നി​​​​ൽ മ​​​​റ​​​​ഞ്ഞ സ​​​​ലിം​​​കു​​​​മാ​​​​റി​​​​ന്‍റെ ജീ​​​​വി​​​​തം സം​​​​ഭ​​​​വ​​​​ബ​​​​ഹു​​​​ല​​​​മാ​​​​ണ്.

സ്വ​​​​യം ചി​​​​രി​​​​ക്കു​​​​ക​​​​യും മ​​​​റ്റു​​​​ള്ള​​​​വ​​​​രെ ചി​​​​രി​​​​പ്പി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തി​​​​രു​​​​ന്ന സ​​​​ലിം​​​കു​​​​മാ​​​​റി​​​​ന്‍റെ ബാ​​​​ല്യം ദാ​​​​രി​​​​ദ്ര്യ​​​​വും ക​​​​ഷ്‌​​​ട​​​​പ്പാ​​​​ടു​​​​ക​​​​ളും നി​​​​റ​​​​ഞ്ഞ​​​​താ​​​​യി​​​​രു​​​​ന്നു. സ്വ​​​​യം ചി​​​​രി​​​​ക്കാ​​​​ൻ വ​​​​ക​​​​യി​​​​ല്ലാ​​​​തി​​​​രു​​​​ന്നി​​​​ട്ടും അ​​​​ദ്ദേ​​​​ഹം മ​​​​റ്റു​​​​ള്ള​​​​വ​​​​രെ ചി​​​​രി​​​​പ്പി​​​​ക്കാ​​​​ൻ സ​​​മ​​​യം ക​​​​ണ്ടെ​​​​ത്തി. ആ​​​​രും കാ​​​​ണാ​​​​തെ ക​​​​ര​​​​യു​​​​ന്ന മ​​​​ന​​​​സി​​​​ന്‍റെ ഉ​​​​ട​​​​മ​​​​യാ​​​​യി​​​​രു​​​​ന്നു സ​​​​ലിം​​​കു​​​​മാ​​​​ർ
കോ​​​​ള​​​​ജ് ജീ​​​​വി​​​​ത​​​​കാ​​​​ല​​​​ത്തു മി​​​​മി​​​​ക്രി​​​​യി​​​​ൽ തി​​​​ള​​​​ങ്ങി​​​​യ അ​​​ദ്ദേ​​​ഹം സി​​​​നി​​​​മ​​​​യി​​​​ൽ എ​​​​ത്തി​​​​യ​​​​പ്പോ​​​​ൾ ഹാ​​​​സ്യ​​​​വേ​​​​ഷ​​​​ങ്ങ​​​​ൾ മാ​​​​ത്ര​​​​മാ​​​​ണു പ്ര​​​​തീ​​​​ക്ഷി​​​​ച്ച​​​​ത്.

തു​​​​ട​​​​ർ​​​​ന്ന് ഹാ​​​​സ്യ​​​​വേ​​​​ഷ​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ മ​​​​ല​​​​യാ​​​​ളി​​​​ക​​​​ളെ കു​​​​ടു കു​​​​ടാ ചി​​​​രി​​​​പ്പി​​​​ച്ച് അ​​​​വ​​​​രു​​​​ടെ മ​​​​ന​​​​സി​​​​ൽ ഇ​​​​ടം​​​പി​​​​ടി​​​​ച്ച സ​​​​ലിം​​​​കു​​​​മാ​​​​ർ , ന​​​​ട​​​​ൻ എ​​​​ന്ന​​​നി​​​​ല​​​​യി​​​​ൽ അ​​​​റി​​​​യ​​​​പ്പെ​​​​ടാ​​​​നു​​​​ള്ള അ​​​​വ​​​​സ​​​​ര​​​​ത്തി​​​​നാ​​​​യി കാ​​​​ത്തി​​​​രു​​​​ന്നു. തു​​​​ട​​​​ർ​​​​ന്നു ല​​​​ഭി​​​​ച്ച അ​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ൾ ത​​​​ന്‍റെ അ​​​​ഭി​​​​ന​​​​യ​​​ക​​​​ല പു​​​​റ​​​​ത്തെ​​​​ടു​​​​ക്കാ​​​​ൻ ഉ​​​​പ​​​​യോ​​​​ഗ​​​​പ്പെ​​​​ടു​​​​ത്തി. അ​​​​താ​​​​ണ് സം​​​​സ്ഥാ​​​​ന- ദേ​​​​ശീ​​​​യ പു​​​​ര​​​​സ്കാ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് അ​​​​ർ​​​​ഹ​​​​നാ​​​​ക്കി​​​​യ​​​​തും ച​​​​ല​​​​ച്ചി​​​​ത്ര​​​ലോ​​​​ക​​​​ത്തു ശ്ര​​​​ദ്ധേ​​​​യ​​​​നാ​​​​ക്കി​​​​യ​​​​തും.

അ​​​​ഭി​​​​ന​​​​യ​​​രം​​​​ഗ​​​​ത്തു സ​​​​ജീ​​​​വ​​​​മാ​​​​യി​​​​രി​​​​ക്കെ​​​ത​​​​ന്നെ കൃ​​​​ഷി​​​​യി​​​​ലും ആ​​​​ടു​​​​വ​​​​ള​​​​ർ​​​​ത്ത​​​​ലി​​​​ലും സ​​​​മ​​​​യം ക​​​​ണ്ടെ​​​​ത്തി. പാ​​​​ല​​​​ക്കാ​​​​ട്ട് ത​​​​ക്കാ​​​​ളി കൃ​​​​ഷി ചെ​​​​യ്തു ന​​​​ഷ്‌​​​ട​​​ത്തി​​​​ലാ​​​​യി. അ​​​​ടു​​​​ത്ത​​​​ത് കാ​​​​ര​​​​ച്ചെ​​​​മ്മീ​​​​ൻ കൃ​​​​ഷി​​​​യാ​​​​യി​​​​രു​​​​ന്നു. വൈ​​​​റ​​​​സ് ബാ​​​​ധി​​​​ച്ച് എ​​​​ല്ലാം ച​​​​ത്തൊ​​​​ടു​​​​ങ്ങി​​​​യ​​​​തോ​​​​ടെ അ​​​​തും വേ​​​​ണ്ടെ​​​​ന്നു​​​വ​​​​ച്ചു. പി​​​​ന്നീ​​​​ട് ആ​​​​രം​​​​ഭി​​​​ച്ച ആ​​​​ട് വ​​​​ള​​​​ർ​​​​ത്ത​​​​ലും അ​​​​ധി​​​​ക​​​​നാ​​​​ൾ നീ​​​​ണ്ടു​​​​നി​​​​ന്നി​​​​ല്ല.

ക​​​​രി​​​​മീ​​​​ൻ കു​​​​ഞ്ഞു​​​​ങ്ങ​​​​ളെ വ​​​​ള​​​​ർ​​​​ത്തി വ​​​​ലു​​​​താ​​​​യ​​​​പ്പോ​​​​ൾ യൂ​​​​ണി​​​​യ​​​​ൻ​​​​കാ​​​​ർ വ​​​​ല വീ​​​​ശി ക​​​​രി​​​​മീ​​​​നു​​​​ക​​​​ളെ പി​​​​ടി​​​​ച്ചു​​​കൊ​​​​ണ്ടു​​​​പോ​​​​യി. വാ​​​​ശി​​​​യോ​​​​ടെ മു​​​​യ​​​​ലു​​​​ക​​​​ളെ വ​​​​ള​​​​ർ​​​​ത്താ​​​​ൻ തു​​​​ട​​​​ങ്ങി​​​​യെ​​​​ങ്കി​​​​ലും അ​​​​തും നി​​​​ല​​​​ച്ചു. കൃ​​​​ഷി ത​​​​നി​​​​ക്കു പ​​​​റ്റി​​​​ല്ലെ​​​​ന്ന് ഇ​​​​തി​​​​ന​​​​കം സ​​​​ലിം​​​​കു​​​​മാ​​​​ർ തി​​​​രി​​​​ച്ച​​​​റി​​​​ഞ്ഞി​​​​രു​​​​ന്നു.

Tags : Salim Kumar tribute

Recent News

Corehub Up