x
ad
Sun, 21 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ദ്യ​വ്യാ​പ​ന​ത്തി​നും ക​രി​മ​ണ​ൽ ഖ​ന​ന​ത്തി​നു​മു​ള്ള ബ​ജ​റ്റ് നി​ർ​ദേ​ശ​ങ്ങ​ൾ പി​ൻ​വ​ലി​ക്ക​ണം: മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത​യ​ച്ച് വി.​എം. സു​ധീ​ര​ൻ


Published: June 21, 2026 08:14 PM IST | Updated: June 21, 2026 08:15 PM IST

തി​രു​വ​ന​ന്ത​പു​രം: വീ​ര്യം കു​റ​ഞ്ഞ മ​ദ്യ​ത്തി​ന് നി​കു​തി​യി​ള​വ് പ്ര​ഖ്യാ​പി​ച്ച യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ ക​ന്നി ബ​ജ​റ്റി​ലെ വി​വാ​ദ നി​ർ​ദേ​ശ​ങ്ങ​ൾ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് വി.​എം. സു​ധീ​ര​ൻ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന് ക​ത്ത​യ​ച്ചു. സം​സ്ഥാ​ന​ത്ത് മ​ദ്യ​വ്യാ​പ​ന​ത്തി​നും ക​രി​മ​ണ​ൽ ഖ​ന​ന​ത്തി​നും വ​ഴി​യൊ​രു​ക്കു​ന്ന ബ​ജ​റ്റ് പ്ര​ഖ്യാ​പ​ന​ങ്ങ​ളി​ൽ നി​ന്ന് സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി പി​ന്തി​രി​യ​ണ​മെ​ന്ന് സു​ധീ​ര​ൻ ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

യു​ഡി​എ​ഫി​ന്‍റെ പ്ര​ഖ്യാ​പി​ത ഉ​ദ്ദേ​ശ​ല​ക്ഷ്യ​ങ്ങ​ൾ​ക്ക് തി​ക​ച്ചും വി​പ​രീ​ത​വും മ​ദ്യ​പാ​ന​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തു​മാ​യ ഈ ​നി​ർ​ദേ​ശ​വു​മാ​യി ഒ​രു​കാ​ര​ണ​വ​ശാ​ലും മു​ന്നോ​ട്ടു​പോ​ക​രു​തെ​ന്ന് സു​ധീ​ര​ൻ വ്യ​ക്ത​മാ​ക്കി. ഇ​തി​നൊ​പ്പം ആ​ല​പ്പു​ഴ തീ​ര​ദേ​ശ​ത്തെ ജ​ന​ജീ​വി​ത​ത്തി​ന് അ​ങ്ങേ​യ​റ്റ​ത്തെ ആ​ഘാ​തം വ​രു​ത്തി​വ​യ്ക്കു​ന്ന ക​രി​മ​ണ​ൽ ഖ​ന​ന​ത്തി​ന് അ​വ​സ​ര​മൊ​രു​ക്കു​ന്ന ബ​ജ​റ്റ് നി​ർ​ദേ​ശ​വും പി​ൻ​വ​ലി​ക്ക​ണം. ക​രി​മ​ണ​ൽ ക​ർ​ത്ത​മാ​ർ​ക്ക് ആ​ല​പ്പു​ഴ തീ​രം തീ​റെ​ഴു​താ​നു​ള്ള ഒ​രു നീ​ക്ക​വും ന​ട​പ​ടി​യും സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​ക​രു​തെ​ന്നും അ​ദ്ദേ​ഹം അ​ഭ്യ​ർ​ത്ഥി​ച്ചു.

 

Tags : V.M. Sudheeran V.D. Satheesan Congress Latest News

Recent News

Corehub Up