x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സൗ​ജ​ന്യ​യാ​ത്ര; വ​മ്പ​ൻ പ്ര​ഖ്യാ​പ​ന​വു​മാ​യി ഡി.​കെ.​ശി​വ​കു​മാ​ർ മ​ന്ത്രി​സ​ഭ


Published: June 3, 2026 10:24 PM IST | Updated: June 3, 2026 10:24 PM IST

ബം​ഗ​ളൂ​രൂ: അ​ധി​കാ​ര​മേ​റ്റ​തി​ന് പി​ന്നാ​ലെ ചേ​ർ​ന്ന ആ​ദ്യ മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ൽ സം​സ്ഥാ​ന​ത്തെ മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും സൗ​ജ​ന്യ​യാ​ത്ര അ​നു​വ​ദി​ച്ച് ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി ഡി.​കെ.​ശി​വ​കു​മാ​ർ.സ്കൂ​ൾ, കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് സൗ​ജ​ന്യ​യാ​ത്ര.

സൗ​ജ​ന്യ ബ​സ് പാ​സ് വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക് മാ​ത്ര​മാ​യി പ​രി​മി​ത​പ്പെ​ടു​ത്തി​യ​തി​ന് പി​ന്നാ​ലെ വ്യാ​പ​ക വി​മ​ർ​ശ​നം ഉ​യ​ർ​ന്നി​രു​ന്ന​താ​യും അ​തി​നാ​ലാ​ണ് മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ബ​സ് പാ​സ് സൗ​ജ​ന്യ​മാ​ക്കു​ന്ന​തെ​ന്നും ഡി.​കെ. ശി​വ​കു​മാ​ർ അ​റി​യി​ച്ചു.

ഇ​ത് യു​വ​ത്വ​ത്തി​ന്‍റെ കാ​ല​ഘ​ട്ട​മാ‌​ണ്. ത​ങ്ങ​ൾ എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും യാ​തൊ​രു നി​ര​ക്കും ഈ​ടാ​ക്കാ​തെ സൗ​ജ​ന്യ ബ​സ് പാ​സ് ന​ൽ​കു​ക​യാ​ണ്. എ​ല്ലാ സ്കൂ​ൾ, കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ബ​സ് പാ​സ് സൗ​ജ​ന്യ​മാ​യി​രി​ക്കു​മെ​ന്നും ഡി.​കെ.​ശി​വ​കു​മാ​ർ പ​റ​ഞ്ഞു.

ഡി.​കെ.​ശി​വ​കു​മാ​ർ മ​ന്ത്രി​സ​ഭ​യു​ടെ ആ​ദ്യ തീ​രു​മാ​ന​മാ​ണി​ത്. ഇ​തി​നാ​യി വി​ദ്യാ​ർ​ഥി​ക​ൾ അ​പേ​ക്ഷി​ക്കേ​ണ്ട​തു​ണ്ട്. ഗ​താ​ഗ​ത വ​കു​പ്പു​മാ​യി ഇ​ക്കാ​ര്യം ച​ർ​ച്ച ചെ​യ്യു​മെ​ന്നും ഡി.​കെ. ശി​വ​കു​മാ​ർ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ വ്യ​ക്ത​മാ​ക്കി.

Tags : DK Shivakumar congress karnataka Free travel

Recent News

Corehub Up