x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ണ്‍​ഗ്ര​സ് ബൂ​ത്ത് പ്ര​സി​ഡ​ന്‍റ് ക്വാ​ര്‍​ട്ടേ​ഴ്സി​ല്‍ മ​രി​ച്ചനി​ല​യി​ല്‍


Published: June 2, 2026 10:41 PM IST | Updated: June 2, 2026 10:41 PM IST

വ​ട​ക​ര: കോ​ണ്‍​ഗ്ര​സ് ബൂ​ത്ത് പ്ര​സി​ഡ​ന്‍റ് വാ​ട​ക ക്വാ​ര്‍​ട്ടേ​ഴ്‌​സി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍. പു​തു​പ്പ​ണം മ​ണ്ഡ​ലം 180-ാം ബൂ​ത്ത് പ്ര​സി​ഡ​ന്‍റ് വ​ള്ളി​ല്‍ സു​രേ​ഷി​നെ (62)യാ​ണ് കോ​ട്ട​ക്ക​ട​വ് ജ​ന​താ റോ​ഡി​ലെ ക്വാ​ര്‍​ട്ടേ​ഴ്‌​സി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

ഇ​ന്ന​ലെ രാ​വി​ലെ ദു​ര്‍​ഗ​ന്ധം വ​മി​ച്ച​തി​നെത്തുട​ര്‍​ന്നാ​ണ് വി​വ​രം പു​റ​ത്ത​റി​ഞ്ഞ​ത്. ത​നി​ച്ചാ​ണ് സു​രേ​ഷ് താ​മ​സി​ച്ചി​രു​ന്ന​ത്. അ​ഴു​കി​യ നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. പോ​ലീ​സ് ഇ​ന്‍​ക്വ​സ്റ്റി​നുശേ​ഷം മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​നാ​യി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.

ദീ​ര്‍​ഘ​കാ​ലം പ്ര​വാ​സി​യാ​യി​രു​ന്ന സു​രേ​ഷ് നാ​ട്ടി​ലെ​ത്തി​യശേ​ഷം കോ​ണ്‍​ഗ്ര​സി​ല്‍ സ​ജീ​വ​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ക​യാ​യി​രു​ന്നു. പു​തു​പ്പ​ണ​ത്തെ പ​രേ​ത​രാ​യ വ​ള്ളി​ല്‍ നാ​ണു​വി​ന്‍റെ​യും മാ​ത​യു​ടെ​യും മ​ക​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ള്‍: പ​രേ​ത​നാ​യ ദി​വാ​ക​ര​ന്‍, അ​ശോ​ക​ന്‍, ര​മേ​ശ​ന്‍, ദി​നേ​ശ​ന്‍, പു​ഷ്പ, അ​ജീ​ഷ്, സ​ന്തോ​ഷ്.

Tags : Congress booth president dead

Recent News

Corehub Up