x
ad
Wed, 24 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​ന​വാ​സ മേ​ഖ​ല​ക​ളെ പ​രി​സ്ഥി​തി​ലോ​ല പ്ര​ദേ​ശ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​രു​തെ​ന്ന് സി​പി​എം


Published: June 24, 2026 05:25 PM IST | Updated: June 24, 2026 05:25 PM IST

തി​രു​വ​ന​ന്ത​പു​രം: പ​ശ്ചി​മ​ഘ​ട്ട​ത്തി​ലെ ജ​ന​വാ​സ മേ​ഖ​ല​ക​ളെ പ​രി​സ്ഥി​തി​ലോ​ല പ്ര​ദേ​ശ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​രു​തെ​ന്ന് കേ​ന്ദ്ര സ​ര്‍​ക്കാ​രി​നോ​ട് സി​പി​എം. ഇ​ടു​ക്കി, വ​യ​നാ​ട്‌ ജി​ല്ല​ക​ളി​ലെ 31 വി​ല്ലേ​ജു​ക​ളെ പൂ​ര്‍​ണ​മാ​യും, മ​റ്റ്‌ ജി​ല്ല​ക​ളി​ലെ 92 വി​ല്ലേ​ജു​ക​ളെ ഭാ​ഗി​ക​മാ​യും പ​രി​സ്ഥി​തി​ലോ​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ ത​ള്ളി​യ​ത്.

വി​ഷ​യ​ത്തി​ൽ അ​ന​ങ്ങാ​പ്പാ​റ ന​യം ഉ​പേ​ക്ഷി​ച്ച്‌ കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ ഈ ​നീ​ക്ക​ത്തെ ഗൗ​ര​വ​മാ​യി സ​മീ​പി​ക്കാ​നും അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ല്‍ ന​ട​ത്താ​നും സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ത​യാ​റാ​വ​ണ​മെ​ന്നും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് ആ​വ​ശ്യ​പ്പെ​ട്ടു.

മ​ല​യോ​ര ജ​ന​ത​യു​ടെ ജീ​വി​ത​ത്തി​ല്‍ ക​രി​നി​ഴ​ല്‍ വീ​ഴ്‌​ത്താ​നു​ള്ള ഏ​ത്‌ നീ​ക്ക​ത്തെ​യും പ്ര​തി​രോ​ധി​ക്കാ​ന്‍ സി​പി​എം രം​ഗ​ത്തി​റ​ങ്ങു​മെ​ന്നും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് പു​റ​ത്തി​റ​ക്കി​യ വാ​ർ​ത്ത​ക്കു​റി​പ്പി​ൽ പ​റ​യു​ന്നു.

 

Tags : CPM central government western ghats congress

Recent News

Corehub Up