x
ad
Sun, 21 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പെ​ട്രോ​ളി​നും ഡീ​സ​ലി​നും ഇ​ല്ലാ​ത്ത നി​കു​തി ഇ​ള​വ് മ​ദ്യ​ത്തി​ന്; വി​മ​ർ​ശ​ന​വു​മാ​യി എ.​എ. റ​ഹീം


Published: June 21, 2026 01:38 AM IST | Updated: June 21, 2026 01:38 AM IST

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വീ​ര്യം കു​റ​ഞ്ഞ മ​ദ്യ​ത്തി​ന് നി​കു​തി ഇ​ള​വ് പ്ര​ഖ്യാ​പി​ച്ച സം​ഭ​വ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി എ.​എ. റ​ഹീം എം​പി. പെ​ട്രോ​ളി​നും ഡീ​സ​ലി​നും ഇ​ല്ലാ​ത്ത നി​കു​തി ഇ​ള​വ് മ​ദ്യ​ത്തി​ന് പ്ര​ഖ്യാ​പി​ച്ച​തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന് റ​ഹീം ആ​രോ​പി​ച്ചു.

നി​കു​തി കു​റ​ച്ച​തി​ന് പി​ന്നി​ൽ കോ​ടി​ക​ളു​ടെ അ​ഴി​മ​തി​യാ​ണെ​ന്നും, സാ​ധാ​ര​ണ ജ​ന​ങ്ങ​ളോ​ട് സ​ര്‍​ക്കാ​ര്‍ ചെ​യ്യു​ന്ന അ​നീ​തി​യാ​ണി​തെ​ന്നും എ.​എ. റ​ഹീം വി​മ​ർ​ശി​ച്ചു. ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വ​ച്ച കു​റി​പ്പി​ലൂ​ടെ​യാ​ണ് റ​ഹീം വി​മ​ർ​ശ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

വി​ഷ​യ​ത്തി​ല്‍ മു​സ്‌​ലിം ലീ​ഗും കെ​സി​ബി​സി​യും ത​ങ്ങ​ളു​ടെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കേ​ണ്ട​തു​ണ്ടെ​ന്നും യു​ഡി​എ​ഫി​നാ​യി തെ​രു​വി​ലി​റ​ങ്ങി പ്ര​സം​ഗി​ച്ച മ​ദ്യ​വി​രു​ദ്ധ സ​മി​തി​ക്കാ​ര്‍​ക്ക് എ​ന്താ​ണ് പ​റ​യാ​നു​ള്ള​തെ​ന്നും റ​ഹീം ചോ​ദി​ച്ചു.

പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം;

പെ​ട്രോ​ളി​നും ഡീ​സ​ലി​നും ഇ​ല്ലാ​ത്ത നി​കു​തി ഇ​ള​വ് മ​ദ്യ​ത്തി​ന്!! ഇ​ത് ദു​രൂ​ഹ​മാ​ണ്,കോ​ടി​ക​ളു​ടെ അ​ഴി​മ​തി​യാ​ണ്. 251% എ​ന്ന ഉ​യ​ർ​ന്ന നി​ര​ക്കി​ൽ നി​ല​വി​ൽ സം​സ്ഥാ​നം ഈ​ടാ​ക്കി​യി​രു​ന്ന നി​കു​തി​യാ​ണ് ഇ​പ്പോ​ൾ 120% മു​ത​ൽ 175% വ​രെ​യു​ള്ള നി​കു​തി ഘ​ട​ന​യി​ലേ​ക്ക് വെ​ട്ടി​ക്കു​റ​യ്ക്കു​ന്ന​ത്.

സാ​ധാ​ര​ണ ജ​ന​ങ്ങ​ൾ​ക്ക് നേ​രി​ട്ട് പ്ര​യോ​ജ​നം ല​ഭി​ക്കു​ന്ന പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് ഒ​രു രൂ​പ​യു​ടെ പോ​ലും നി​കു​തി​യി​ള​വ് ന​ൽ​കാ​ൻ മ​ടി​ക്കു​ന്ന​വ​ർ, മ​ദ്യ​ത്തി​ന് ഈ ​ആ​നു​കൂ​ല്യം ന​ൽ​കു​ന്ന​തി​ലെ യു​ക്തി എ​ന്താ​ണെ​ന്ന് വി​ശ​ദീ​ക​രി​ക്കാ​ൻ വി​യ​ർ​ക്കും.

മു​ഖ്യ​മ​ന്ത്രി​ക്ക് ‘ബ​ക്കാ​ർ​ഡി​യു​ടെ ഗ​ന്ധം!!.’ ഈ ​വി​ഷ​യ​ത്തി​ൽ മു​സ്ലീം ലീ​ഗും, കെ​സി​ബി​സി​യും ത​ങ്ങ​ളു​ടെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കേ​ണ്ട​തു​ണ്ട്. യു​ഡി​എ​ഫി​നാ​യി തെ​രു​വു​ക​ളി​ൽ തൊ​ണ്ട​പൊ​ട്ടി പ്ര​സം​ഗി​ച്ച മ​ദ്യ​വി​രു​ദ്ധ സ​മി​തി​ക്കാ​ർ ഇ​പ്പോ​ൾ എ​ന്ത് പ​റ​യു​ന്നു? എ​ല്ലാ​ത്തി​ലും വ​ലി​യ കൗ​തു​കം ശ്രീ ​എ കെ ​ആ​ന്‍റ​ണി​യു​ടെ നി​ല​പാ​ട് അ​റി​യാ​നാ​ണ്.

Tags : aa rahim cpm ldf vd satheesan congress

Recent News

Corehub Up