x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യാ​ത്രാ​ക്ലേ​ശം: പ​ടി​യൂ​രി​ലും ഗ്രാ​മ​വ​ണ്ടി വേ​ണമെന്ന് കോ​ണ്‍​ഗ്ര​സ്

വെബ് ഡെസ്ക്
Published: July 16, 2026 03:46 AM IST | Updated: July 16, 2026 03:46 AM IST

ഗ്രാ​മ​വ​ണ്ടി വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സ് അം​ഗ​ങ്ങ​ളാ​യ ടി.​ഡി. ദ​ശോ​ബ്, ബീ​ന ജെ​യിം​സ്, ഹാ​ജി​റ റ​ഷീ​ദ് എ​ന്നി​വ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​പി. ക​ണ്ണ​ന്‍, സെ​ക്ര​ട്ട​റി പി.​വ

പ​ടി​യൂ​ര്‍: യാ​ത്രാ​ക്ലേ​ശം പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി മു​രി​യാ​ട് മോ​ഡ​ലി​ല്‍ പ​ടി​യൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലും കെ​എ​സ്ആ​ര്‍​ടി​സി ഗ്രാ​മ​വ​ണ്ടി സ​ര്‍​വീ​സ് ആ​രം​ഭി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം.

പ​ഞ്ചാ​യ​ത്തി​ല്‍ പൊ​തു​ഗ​താ​ഗ​ത സൗ​ക​ര്യ​ങ്ങ​ള്‍ കു​റ​വാ​യ​തി​നാ​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍, തൊ​ഴി​ലാ​ളി​ക​ള്‍, രോ​ഗി​ക​ള്‍, പ്രാ​യ​മാ​യ​വ​ര്‍ എ​ന്നി​വ​ര്‍ ദൈ​നം​ദി​ന യാ​ത്ര​ക​ള്‍​ക്ക് വ​ള​രെ​യ​ധി​കം ബു​ദ്ധി​മു​ട്ട് നേ​രി​ടു​ക​യാ​ണെ​ന്ന് പ​ഞ്ചാ​യ​ത്തി​ലെ കോ​ണ്‍​ഗ്ര​സ് അം​ഗ​ങ്ങ​ളാ​യ ടി.​ഡി. ദ​ശോ​ബ്, ബീ​ന ജെ​യിം​സ്, ഹാ​ജി​റ റ​ഷീ​ദ് എ​ന്നി​വ​ര്‍ പ​റ​ഞ്ഞു. ഭൂ​രി​ഭാ​ഗം സാ​ധാ​ര​ണ​ക്കാ​രാ​യ ജ​ന​ങ്ങ​ള്‍ താ​മ​സി​ക്കു​ന്ന പ​ഞ്ചാ​യ​ത്താ​ണ് പ​ടി​യൂ​ര്‍. ബ​സു​ക​ള്‍ കു​റ​വാ​യ​തി​നാ​ല്‍ ഓ​ട്ടോ​റി​ക്ഷ​ക​ളി​ലും മ​റ്റു സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളി​ലും അ​മി​ത​തു​ക​ന​ല്‍​കി യാ​ത്ര​ചെ​യ്യേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ് ജ​നം. ഇ​ത് സാ​ധാ​ര​ണ​ക്കാ​ര്‍​ക്ക് വ​ലി​യ സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യാ​ണ് വ​രു​ത്തി​വ​യ്ക്കു​ന്ന​ത്. സം​സ്ഥാ​ന സ​ര്‍​ക്കാ​രും കെ​എ​സ്ആ​ര്‍​ടി​സി​യും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി​ചേ​ര്‍​ന്ന് ന​ട​പ്പി​ലാ​ക്കു​ന്ന ഗ്രാ​മ​വ​ണ്ടി സ​ര്‍​വീ​സ് പ​ദ്ധ​തി പ​ടി​യൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലും ന​ട​പ്പാ​ക്കി​യാ​ല്‍ സാ​ധാ​ര​ണ ജ​ന​ങ്ങ​ളു​ടെ യാ​ത്രാ​ക്ലേ​ശ​ത്തി​ന് ശാ​ശ്വ​ത​പ​രി​ഹാ​രം കാ​ണാ​ന്‍ സാ​ധി​ക്കും.

ഇ​തു​സം​ബ​ന്ധി​ച്ച പ്ര​മേ​യം പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യി​ല്‍ അ​വ​ത​രി​പ്പി​ച്ച് കെ​എ​സ്ആ​ര്‍​ടി​സി അ​ധി​കൃ​ത​ര്‍​ക്ക് ശു​പാ​ര്‍​ശ​ന​ല്‍​കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​പി. ക​ണ്ണ​ന്‍, സെ​ക്ര​ട്ട​റി പി.​വി. ഷാ​ബു എ​ന്നി​വ​ര്‍​ക്ക് കോ​ണ്‍​ഗ്ര​സ് അം​ഗ​ങ്ങ​ള്‍ നി​വേ​ദ​നം​ന​ല്‍​കി.

Tags : Local News Nattuvishesham Travel crisis Congress Grama Vandi

Recent News

Corehub Up